ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhashabharatham Vol1.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കണ്ടതാരിതു നിങ്ങൾക്കു കൊണ്ടുകിട്ടിയതൊങ്ങനേ?
ആകവേ കേട്ടു ഞാൻ ചെയ് വൻ നാഗസംഹാരബുദ്ധിയെ. 39

മന്ത്രികൾ പറഞ്ഞു
നരേന്ദ്ര, കേൾ ഞങ്ങളോടിതാരാണക്കാലമിങ്ങനെ
പഥി വിപ്രാഹി സംവാദം കഥിച്ചതുമോതിടാം: 40

വിറകിന്നിയാ മരത്തിലൊരുവൻ നരനായക!
ഉണക്കക്കൊമ്പു നോക്കിക്കൊണ്ടണഞ്ഞന്നറി മുന്നമേ. 41

അറിഞ്ഞീലവനുണ്ടെന്നങ്ങരദ്വിജരാ ദ്രുമേ
അവനാ മാമരത്തോടെയവനീശ്വര, ഭസ്മമായ്; 42

വിപ്രപ്രഭാവാൽ വൃക്ഷത്തോടൊപ്പം ജീവിച്ചു വീണ്ടുമേ.
വിപ്രദാസനവൻ വന്നു കേൾപ്പിച്ചാനതു ഞങ്ങളെ 43

അത്തക്ഷകദ്വിജനന്മാർതൻ വൃത്തമുണ്ടായതൊക്കെയും.
ഇത്ഥം കണ്ടും കേട്ടുമുള്ള വൃത്തം കേൾപ്പിച്ചു ഭൂപതേ! 44

കേട്ടറിഞ്ഞിനി വേണ്ടുന്നമട്ടു കല്പിച്ചു ചെയ്യുക.
സൂതൻ പറഞ്ഞു
എന്നേവം മന്ത്രിമൊഴി കേട്ടത്തരം ജനമേജയൻ 45

പരം ദുഃഖിച്ചു കൈ കൈയാൽ ഞെരിച്ചു നരനായകൻ.
ഇ‍യ്ക്കു നെടുവീർപ്പിട്ടു ചുടുമാറബ് ജലോചനൻ 46

കണ്ണിൽ കണ്ണീരൊലിപ്പിച്ചു കര‍ഞ്ഞൂ നിഭൃതം നൃപൻ.
പെരുകും ദുഃഖശോകാർത്തനരുൾചെയ്തു മഹീശ്വരൻ 47

അടക്കവയ്യാക്കണ്ണീർ വാർത്തുടനങ്ങാചമിച്ചവൻ.
മുഹൂർത്തനേരം ചിന്തിച്ചൊന്നുറച്ചൂ മനുജാധിപൻ 48

അമർഷമാർന്നു കല്പിച്ചാനാമാനാമാത്യന്മാരൊടൊക്കെയും.
ജനമേജയൻ പറഞ്ഞു
ഇങ്ങച്ഛനുടെ നിർവ്വാണം നിങ്ങൾ ചൊല്ലീട്ടു കേട്ടു ഞാൻ 49

ഒന്നുടൻ നിശ്ചയിച്ചേനതിന്നതെന്നും ശ്രവിക്കുവിൻ.
പകരം ചെയ്യണം ദുഷ്ടോരഗമാത്തക്ഷകന്നുടൻ; 50

എന്നച്ഛനെക്കൊന്നുവല്ലോ ദുർന്നയം കൂടുമായവൻ
കാരണം ശ്രംഗിയെന്നാക്കിപ്പാരിന്നീശനെ വെന്നവൻ. 51

അതിൽ കാശ്യപനെ മാറ്റിയാണധികദുഷ്ടത.
ആ വിപ്രൻ വന്നിരുന്നെങ്കിൽ ജീവിച്ചേനേ പിതാവു മേ. 52

കാശ്യപൻകൃപകൊണ്ടിട്ടും മന്ത്രിമാർനീതികൊണ്ടുമേ
ഹന്ത! ഭൂപതി ജീവിച്ചാലെന്തു ചേതമവന്നതിൽ? 53

അപരാജിതനായോരാ നൃപന്നുയിർ കൊടുക്കുവാൻ
വരും കാശ്യപനേയന്നാപ്പെരുമൂഢൻ മടക്കിനാൻ. 54

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/161&oldid=156478" എന്ന താളിൽനിന്ന് ശേഖരിച്ചത്