താൾ:Bhashabharatham Vol1.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തപോവീര്യബലോപതൻ വേദാംഗപാരതൻ
ആസ്തീകൻ ബ്രാഹ്മണൻ സർപ്പസത്രേ കാത്തതുമോർക്കെടോ. 19

12.സർപ്പസത്രപ്രസ്താവന

ബ്രാഹ്മണന്റെ മറുപടി കേട്ട രുരു സർപ്പസത്രത്തെപ്പററിയും ആസ്തീകനെപ്പററിയും കൂടുതൽ വിവരങ്ങളറിയാൻ ആഗ്രഹിക്കുന്നു. ബ്രാഹ്മർഷിമാർ പറഞ്ഞു പിന്നീടു് അങ്ങു കേൾക്കുമെന്നറിയിച്ചു ആ ബ്രാഹ്മണൻ അന്തർദ്ധാനം ചെയ്യുന്നു.

രുരു പറഞ്ഞു
 സർപ്പങ്ങളെ നൃപൻ കൊന്നതെങ്ങനെ ജനമേജയൻ?
എന്തിനായങ്ങഹികളെക്കൊന്നൂ ഭ്രസുരത്തമ! 1

പിന്നെയാസ്തീകനെനെന്തിന്നു പന്നഗങ്ങളെയങ്ങനെ
മോചിപ്പിച്ചാനിതൊക്കെയും വിപ്ര, കേൾപ്പാനൊരാഗ്രഹം. 2

ഋഷി പറഞ്ഞു
രുരോ, കേൾക്കും ഭവാനെല്ലാം പരം ബ്രഹ്മർഷിമാരിഹ
പറയുമ്പോഴെന്നു ചൊല്ലി മറഞ്ഞാനത്തപോധൻ. 3

സൂതൻ പറഞ്ഞു
രുരു ചുററും കാട്ടിലെല്ലാം പരമാ മുനിമുഖ്യനെ
തിരിഞ്ഞു ചുററിക്ഷീണിച്ചിട്ടൊരിടത്തു പതിച്ചുതേ. 4

അവൻ പരം മോഹമാർന്നു തന്റേടം വിട്ടമട്ടിലായ്
ആ മുനീന്ദ്രന്റെ തത്ഥ്യോക്തി വീണ്ടും വീണ്ടും നിനച്ചഹോ! 5

ബോധം വന്നുടനേ പോന്നു താതനോടോതിയക്കഥ
പിതാവവനോടാഖ്യാനം ചോദിച്ചളവിലോതിനാൻ. 6

13. ജരൽക്കാരുപിതൃസംവാദം

ആസ്തീകചരിതം: ബ്രാഹ്മചർയ്യവ്രതം സ്വീകരിച്ച ജരൽക്കാരു എന്ന മഹർഷി പല ദിക്കിലും സഞ്ചരിക്കവേ, ഒരിടത്തു തലകീഴായി തൂങ്ങിക്കിടക്കുന്ന പിതൃക്കളെക്കാണുന്നു. അതിനുള്ള കാരണം ചോദിച്ചപ്പോൾ, പിതൃക്രിയയ്ക്ക് ആളില്ലാത്തതു കൊണ്ടാണു് തങ്ങൾക്ക് അങ്ങനെ കിടക്കേണ്ടിവന്നതെന്ന് അവർ മറുപടി പറയുന്നു. ആ പിതൃക്കളുടെ വംശത്തിൽ ജനിച്ച ജരൽക്കാരു ഈ മറുപടി കേട്ടു പശ്ചാത്തപിച്ചു്, ചില വ്യവസ്ഥകളിന്മേൽ വിവാഹംചെയ്യാമെന്നു സമ്മതിക്കുന്നു. ശൗകനൻ പറഞ്ഞു

ജനനാഥേന്ദ്രത്തിനെന്തിന്നു ജനമേജയമെന്നവൻ
സർപ്പസത്രത്തിനാൽ ചെയ്തു സർപ്പസംഘവിഹിംസനം? 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/86&oldid=157201" എന്ന താളിൽനിന്ന് ശേഖരിച്ചത്