താൾ:Bhashabharatham Vol1.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ളേശിപ്പിക്കും വല്ലഭനെശ്‌ശൂശ്രൂഷിച്ചാൾ മുറയ്ക്കവൾ 11

വെള്ളക്കാക്കപ്രയോഗംകൊണ്ടുള്ളിണക്കി യശസ്വിനി.
ഋതസ്നാനം കഴിച്ചിട്ടാ വാസുകിപ്രിയസോദരി 12

വിധിയാംപോലുപ സ്ഥാനംചെയ്തി മുനിനാഥനെ.
അന്നവൾക്കുളവായ് ഗർഭം വഹ്നിയെപ്പോലെയുജ്ജ്വലം 13

അതിതേജസ്സൊടും വഹ്നിക്കെതിരായ് നില്പതത്ഭുതം;
ശുക്ലപക്ഷത്തികങ്കളിന്മട്ടഗ്ഗർഭം വൃദ്ധിയാണ്ടുതേ. 14

ഈമട്ടു വാഴുമൊരുനാളാജ്ജരൽക്കാരു വിശ്രുതന്
പരം പ്രീയാങ്കേ തല വെച്ചുറങ്ങീ ഖിന്നനാംവിധം 15

ഈ വിപ്രേന്ദ്രനുറങ്ങുമ്പോൾ രവിയസ്താദ്രി പുക്കുതേ.
ഏവം പകൽക്കറുതിയിലാ വാസുകിസഹോദരി 16

ധർമ്മലോപഭയംമൂലമിമ്മട്ടിൽ ചിന്തയേന്തിനാൾ;
“പതിപ്രബോധനം പുണ്യസ്ഥിതിയോ മമ പാപമോ? 17

ഇദ്ധാർമ്മികൻ ദു:ഖശീലൻ കുറ്റം ചൊല്ലാത്തതെന്തു മേ.
ധർമ്മശീലക്രേധമൊന്നു, ധർമ്മത്തിൻ ലോപമൊന്നിഹ, 18

ധർമ്മലോപം വലുതിതി" ലിമ്മട്ടവളുറച്ചതേ.
ഉണർത്തിയെന്നാലുടനെ മുനി കോപിച്ചിടും ദൃഢം 19

ധർമ്മലോപം മുനിക്കുണ്ടാമിമ്മട്ടിൽ സന്ധ്യ തെറ്റിയാൽ.
എന്നുറച്ചാജ്ജരൽക്കാരു പന്നഗാംഗനയപ്പൊഴേ 20

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/152&oldid=156468" എന്ന താളിൽനിന്ന് ശേഖരിച്ചത്