താൾ:Bhashabharatham Vol1.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വർഗ്ഗത്തിലും പുകഴാണ്ടജമീഢ-
യുധിഷ്ഠിരൻ ധർമ്മയജ്ഞന്റെ യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
 പാരീക്ഷിത, സ്വസ്തിയാകെൻ പ്രിയാർത്ഥം. 6

കൃഷ്ണൻ സാക്ഷാൽ സത്യവതീസുതന്റെ
താനേ കർമ്മം ചെയ്തതായുള്ള യജ്ഞം
ആമട്ടീ നിൻ യജ്ഞവും മന്നവേന്ദ്ര!
പാരീക്ഷിത സ്വസ്തിയാകെൻ പ്രിയാർത്ഥം. 7

സൂര്യാഭന്മാരിവനേ വൃത്തജിത്തിൻ-
യജ്ഞത്തെപ്പോലൊത്തിരിപ്പുണ്ടു ചുറ്റും
അറിഞ്ഞീടാതിവർകൾക്കൊന്നുമില്ലീ-
യിവർക്കേകും ദാനമെന്നും നശിക്കാ. 8

ഋത്വിക്കില്ലാ ലോകഭാഗത്തിലിന്നി-
ദ്വൈപായനന്നൊപ്പമെന്നിങ്ങുറച്ചേൻ
ഇദ്ദേഹത്തിൻ ശിഷ്യരാണൂഴി ചുറ്റു-
മൃത്വിഗ്ജനം കർമ്മദീക്ഷാസ്ഥരെല്ലാം. 9

വിഭാവസു ശ്രീഭഗവാൻ ചിത്രഭാനു
ഹിരണ്യരേതൻ കൃഷ്ണവർത്മാ ഹുതാശൻ
പ്രദക്ഷിണം ജ്വാല ചുറ്റിജ്വലിച്ചു
നിൻ ഹവ്യത്തെദ്ദേവകൾക്കായ് നയിപ്പൂ 10

 നിന്നെപോലീജ്ജീവലോകത്തിലില്ലാ
മന്നൻ പ്രജാപാലനായിട്ടു വേറെ
നിന്നിൽക്കാണും ധൃതിയാൽ പ്രീതനായേൻ
നയോ വരുണൻ ധർമ്മരാജാവുതാനോ? 11

ഇന്ദ്രൻ സാക്ഷാൽ വജ്രഭൃത്തീജ്ജഗത്തി-
ന്നെന്നവ്വണ്ണം നൽപ്രജാപാലകൻ നീ
ഞങ്ങൾക്കേറ്റം സമ്മതം മന്നവേന്ദ്ര-
നിമ്മട്ടില്ലാ മറ്റൊരാൾ പണ്ടുമില്ലാ 12

ഖട്വാംഗ നാഭാഗ ദിലീപതുല്യ-
യയാതി മാന്ധാതൃസമപ്രഭാവൻ
ആദിത്യതേജസ്സിനു തുല്യതേജ-
സ്സാബ് ഭീഷ്മരോടൊത്തൊരു സുവ്രതൻ നീ. 13

വാല്മീകിമട്ടുണ്ടു ഭവാനു വീര്യം
വസിഷ്ടമട്ടുണ്ടു ദൃഢപ്രകോപം
പ്രഭുത്വമിന്ദ്രന്നു സമം മതം മേ
 ദ്യുതിക്കു നാരായണസന്നിഭൻ നീ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/169&oldid=156484" എന്ന താളിൽനിന്ന് ശേഖരിച്ചത്