താൾ:Bhashabharatham Vol1.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉടൻ പേടിയൊടും ദേവപടലം ചേർന്ന വാസവൻ
മഹോൽപാതങ്ങൾ കണ്ടോതി ബൃഹസ്പതിയൊടിങ്ങനെ. 39

ഇന്ദ്രൻ പറഞ്ഞു
എന്തേവം ഭഗവൻ ക്രൗര്യം കൂടുമുൽപാതമേന്തുവാൻ?
നമ്മെത്തോല്പിക്കുമരിയെകാണ്മതില്ലെങ്ങുമിന്നു ഞാൻ. 40

ബൃഹസ്പതി പറഞ്ഞു
നിൻ തെറ്റുകൊണ്ടും ദേവേന്ദ്ര, വീഴ്ടകൊണ്ടും ശതക്രതോ!
ബാലഖില്യമുനിശ്രേഷ്ഠർക്കോലുമുഗ്രതപോബലാൽ1 41

കശ്യപന്നാ വിനതയിൽ ജാതൻ പുത്രൻ നഭശ്ചരൻ
കാമരൂപൻ വരുന്നുണ്ടു സോമം നേടാൻ മഹാബലൻ. 42

സോമം ഹരിപ്പതിനിവൻ കേമൻ പോരും ഖഗോത്തമൻ
എല്ലാറ്റിനും മതിയവൻ കല്യൻ നേടുമസാധ്യവും. 43

സൂതൻ പറഞ്ഞു
ഏവം കേടടോതിയമൃതിൻ കാവൽക്കാരോടു വാസവൻ:
“വരുന്നൂ ബലവാൻ പക്ഷിവരൻ സുധ ഹരിക്കുവാൻ 44

കരുതേണം നിങ്ങൾ വന്നാ വിരുതൻ കൊണ്ടുമണ്ടൊലാ.
അതു കേട്ടത്ഭുതത്തോടും മുതിർന്നു സുരരേവരും
അമൃതിൻ ചുറ്റുമേ നിന്നാരമരപ്രഭ വജ്രിയും. 46

അവർ വൈഡ്യൂര്യമണിയും സുവർണ്ണകവചങ്ങളും
തന്മെയിൽ നല്ലുറപ്പുള്ള ചർമ്മങ്ങളുമണിഞ്ഞഹോ! 47

പല മാതിരിയായ് ഘോരബലശസ്ത്രങ്ങളങ്ങനെ
ശിതതീക്ഷണങ്ങൾ കൈക്കൊണ്ടുദ്യതരായ് നിന്നു വാനവർ.

പുകഞ്ഞു തീപ്പൊരിഞ്ഞുഗ്രശിഖാഗ്രമെഴുമായുധം
ചക്രം വൻപരിഘം ശൂലമുഗ്രമൂക്കുള്ള വെൺമഴു, 49

വേലു മൂർച്ചയൊടും മിന്നും നീളെപ്പാളുന്ന വാളഹോ!
മെയ്ക്കു യോജിച്ചപോലിമ്മട്ടൊക്കും ഭയദയാം ഗദ, 50

ഏവം നാനാ ശസ്ത്രമെന്നിദേവഭൂഷയണിഞ്ഞഹോ
തേജസ്സോടും കാത്തുനിന്നാരോജസ്സേറുന്ന ദേവകൾ. 51

അനുപമബലവീര്യരൊത്തെഴും--
മനമൊടുമാസ്സുധ കാത്തു ദേവകൾ
അസ്സുരപുരവിദാരിവീര്യർ2ദു--
സഹഹുതാശസമാഭർ3 നിന്നുതേ 52

പരിചൊടിതി പടയ്ക്കൊരുങ്ങി വൻ--
പരിഘസഹസ്രമൊടും വിളങ്ങവേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/118&oldid=156444" എന്ന താളിൽനിന്ന് ശേഖരിച്ചത്