താൾ:Bhashabharatham Vol1.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണദ്വൈപായനൻ ചൊന്ന പുണ്യാഖ്യാനേ കഥിപ്പതും. 12

സർവ്വപൂജിതനായോരു മഹാത്മമുനിമുഖ്യനായി
തേജസ്സേറും വ്യാസരുടെ മതമെല്ലാമുരയ്ക്കുവാൻ. 13

ഇതേ നൂറായിയിരം ശ്ലോകമതിപുണ്യകഥാശ്രയം
അതിശക്തൻ സത്യവതീസുതനാം മുനിയോതിനാൻ. 14

ഇതു കേൾപ്പിക്കുമവനുനിതു കേൾക്കും മനുഷ്യരും
ബ്രഹ്മലോകം പുക്കു ദേവസമ്മിതത്ത്വ മണഞ്ഞിടും. 15

ഇതു വേദങ്ങളെപ്പോലെ പവിത്രം പരമുത്തമം
ശ്രാവ്യങ്ങളിൽ ശ്രേഷ്ഠമിതു പുരാണമൃഷിശീലിതം. 16

അർത്ഥവും കാമവും നന്നായ് പേർത്തുമോതുന്നതുണ്ടിതിൽ
പുണ്യേതിഹാസഗ്രന്ഥത്തിൽപ്പിന്നെ നൈഷ്ഠികബുദ്ധിയും.

അക്ഷുദ്രരായാസ്തികരായ് സത്യമേറുമുദാരരെ
ഇക്കൃഷ്മവേദം കേൾപ്പിപ്പോർക്കൊക്കുമർത്ഥാപ്തിയേറ്റവും; 18

ഭ്രൂണഹത്യയിലുണ്ടായ പാപം വിട്ടൊഴിയും ദൃഢം.
നല്ലൊരീയിതിഹാസത്തെക്കേട്ടാൽ ക്രൂരമനുഷ്യനും 19

രാഹു വിട്ട ശശിപ്രയം പാപം വിട്ടു തെളിഞ്ഞിടും.
ഇതിഹാസം ജയാഖ്യാനമിതു കേൾപ്പൂ ജയോദ്യതൻ 20

അടക്കം ഭൂമിയാബ് ഭൂപൻ മടക്കും മറുമന്നരെ.
ഇതു മുഖ്യം പുംസവനമിതോ സ്വസ്ത്യയനം പരം 21

മഹിഷീയുവരാജാക്കൾ ബഹുപാടിതു കേൾക്കണം.
വീരപുത്രനെയും രാജ്യംപേറും പുത്രിയേയും പെറും 22

ധർമ്മശാസ്രും പുണ്യമിതീയിതു നല്ലർത്ഥശാസ്രുമാം.
മോക്ഷശാസ്രുമിതെന്നത്രേ വ്യാസമാമുനി ചൊന്നതും 23

ഇതിന്നു ചൊല്ലിപ്പോരുന്നിതിതു കേട്ടീടുമേ ചിലർ.
പുത്രർക്കും കേൾക്കുവാൻ മോഹമൊത്ത ഭൃത്ത്യർക്കുമങ്ങനെ 24

ശരീരംകൊണ്ടുമേ വാക്കുകൊണ്ടുമുൾക്കാമ്പുകൊണ്ടുമേ,
ചെയ്ത പാപം തീരുമെല്ലാമിതു കേൾക്കും നരന്നുടൻ. 25

ഭാരതന്മാർമഹാജന്മം നിരസൂയം ശ്രവിക്കുകിൽ
വ്യാധിഭീതിയവന്നില്ലാ, പരലോകാർത്തിയെങ്ങഹോ! 26

ധർമ്മ്യം യശസ്യമായുഷ്യം പുണ്യം സ്വർഗ്ഗ്യമതേവിധം
ഇതി നിർമ്മിച്ചതാപ്പുണ്യമതിയാം വ്യാസമാമുനി. 27

മഹാന്മാരാം പാണ്ഡവർക്കു മഹാകീർത്തി പരത്തുവോൻ
സർവ്വവിദ്യാശുദ്ധി പൂണ്ടിട്ടുർവ്വിയിൽ കേൾവി കേട്ടഹോ! 28

ഭൂരിദ്രവിണവീര്യാദി ചേരും മറ്റു നൃപർക്കുമേ
ഇതു പുണ്യാർത്ഥമായ് മർത്ത്യലോകേ ശുദ്ധദ്വിജേന്ദ്രരേ! 29

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/184&oldid=156501" എന്ന താളിൽനിന്ന് ശേഖരിച്ചത്