താൾ:Bhashabharatham Vol1.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വസു ചെയ്തുതു കണ്ടോതീ വാസവൻ പ്രീതനായ് പ്രഭു.
മനുഷ്യരും വിശേഷിച്ചു മന്നോരും മഹ പൂജയെ 23

ചേദിരാജനിവൻ ചെയ്ത രീതിക്കു മമ ചെയ്യുകിൽ,
അവർക്കുമവർനാട്ടിന്നും കൈവരും ശ്രീജയോദയം 24

അതേമട്ടാ നാടടക്കം സ്ഫീതമായ് പ്രീതമായ് വരും.
ഏവം വസുമഹാരാജൻ ദേവരാജാധിരാജനാൽ 25

ആദരിക്കപ്പെട്ടു തുഷ്ട്യാ ചേദിണ്ഡലനായകൻ
ഇക്കണക്കിന്നുമേ മർത്ത്യർ ശക്രുപൂജ കഴിക്കുകിൽ 26

ഭൂരിരത്നാദിദാനത്താൽ പാരിൽ സമ്പൂജ്യരാമവർ.
വരദാനങ്ങൾ യജ്ഞങ്ങൾ പരമിന്ദ്രമഹോത്സവം 27

ഏവമോരോന്നു ചെയ്തേറ്റം ദേവരാജസമാദൃതൻ
വസുധർമ്മത്തൊടും ചേദിവാസവൻ കാത്തു പാരിടം; 28

ഇന്ദ്രപ്രീതിക്കു ചെയ്താൻ ഭൂമീന്ദ്രനിന്ദ്രോത്സവം വസു.
ഐവർ നന്ദനരുണ്ടായിതവന്നമിതവീര്യരായ് 29

നാനാ രാജ്യത്തു വാഴിച്ചൂ താനാസ്സമ്രാട്ടു മക്കളെ.
മഹാരഥൻ മാഗധരിൽ ശ്രുതിപ്പെട്ട ബൃഹദ്രഥൻ 30

പ്രത്യഗ്രഹൻ കശാംബാഖ്യനവൻതാൻ മണിവാഹനൻ.
മാവേല്ലൻ യദുവും പിന്നെ രാജന്യനപരാജിതൻ 31

രാജൻ, പ്രതാപമുള്ളോരാ രാജാർഷിക്കിവർ മക്കളാം.
തൻതൻപേക്കിവർ നിർമ്മിച്ചൂ തൻതൻരാജ്യത്തു പട്ടണം 32
അഞ്ചു വാസവരാജാക്കൾ ക്കഞ്ചു വംശം പിരിഞ്ഞുതേ.
മിന്നും സ്ഫാടികമാം സാക്ഷാലിന്ദ്രസൗധത്തിലംബരേ 33

പാർപ്പോരാ നൃപനെഗ്ഗന്ധർവ്വാപ്സരസ്സുകൾ വാഴ്ത്തിനാർ;
ഇഹോപരിചരൻ രാജാവെന്നു പേരാണ്ടിതായവൻ. 34

അഥ തൽപുരിപോം ശുക്തിമതീനദിയെ മാമലെ
കോലാഹലാഖ്യൻ കാമത്താൽ മേലടക്കീ സചേതനൻ. 35

കോലാഹലാദ്രിയെ വസു കാലാലങ്ങു ചവിട്ടിനാൻ
ചവിട്ടുപഴുതിൽക്കൂടി സ്രവിച്ചൂ പിന്നെയാ നദി. 36

ആ മലയ്ക്കാത്തടിനിയിൽ പിറന്ന മിഥുനത്തിനെ
ആ മോചനത്തിൽ സന്തോഷിച്ചാമന്നന്നേകിയാ നദി. 37

ആ യുഗ്മത്തിൽ പുരുഷനെയാ യോഗ്യൻ വസുദൻ വസു
സ്വയം സേനാനാഥനാക്കീ നയജ്ഞൻ നരനായകൻ. 38

വരയാം കന്യയെപ്പിന്നെയരചൻ പത്നിയാക്കിനാൻ
വസുവിൻ പത്നി ഗിരിക കാമകാലമുമർത്തിനാൾ 39

ഋതുസ്നാനം ചെയ്ത ശുദ്ധിമതി പുംസവനത്തിനായ്.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/188&oldid=156505" എന്ന താളിൽനിന്ന് ശേഖരിച്ചത്