താൾ:Bhashabharatham Vol1.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേൾപ്പിപ്പോനു മഹാപുണ്യം ധർമ്മമുണ്ടാമനശ്വരം.
കീർത്തിയേറും കുരുകുലം കീർത്തിക്കും ശുചിയായവൻ 30

കുലവൃദ്ധിയണഞ്ഞീടും പലർക്കും പൂജ്യനായ് വരും.
കോലും വ്രതത്തൊടും വിപ്രൻ നാലു വാർഷികമാസവും 31

ഭാരതം ചൊല്ലിയാൽ പാപഭാരം വേരറ്റുപോയിടും.
ഭാരതം ചൊല്ലുമവനോ പാരമാം വേദപാരഗൻ 32
ദേവന്മാർ നരദേവന്മാരേവം ബ്രഹ്മർഷിമുഖ്യരും
ധൂതപാപ് മാക്കൾ വർണ്ണ്യന്മാരിതിൽ ശ്രീവാസുദേവനും 33

ദേവേശൻ ഭഗവാൻതാനും ദേവിയും വർണ്ണ്യരാണിതിൽ.
കീർത്ത്യാ നാനാജന്മമാണ്ട കാർത്തികേയന്റെ ജന്മവും 34

പശുബ്രാഹ്മണ്യമാഹാത്മ്യം വിശേഷിച്ചിതിൽ വാഴ്ത്തുമേ;
സർവ്വശ്രുതിപ്രായമിതേ ശ്രാവ്യം ധർമ്മപരർക്കഹോ! 35

പർവ്വംതോറും ബ്രാഹ്മണരെയിതു കേൾപ്പിച്ചിടും ബുധൻ
കല്മഷംപോയ് സ്വർഗ്ഗജിത്തായി ബ്രഹ്മസാമ്രജ്യമേന്തുമേ. 36

ശ്രാദ്ധങ്ങളിൽ ബ്രാഹ്മണരെയിതൊറ്റപ്പാദമെങ്കിലും
കേൾപ്പിക്കിലവനാ ശ്രാദ്ധം പിതൃക്കൾക്കെന്നുമക്ഷയം. 37

ചിത്തേന്ദ്രിയങ്ങൾകൊണ്ടിട്ടു പകൽ ചെയ്യുന്ന പാതകം
അറിഞ്ഞുമറിയാതേയും പരം ചെയ്തവയാകിലും 38

അവയീബ് ഭാരതം കേട്ടാലവശ്യം ലയമാർന്നിടും.
മഹൽഭാരതർജന്മംതാൻ മഹാഭാരതമെന്നതും 39

ഈ വ്യാഖ്യാനമറിഞ്ഞോനു സർവ്വാഘൗഘം നശിച്ചിടും.
ഇതിങ്ങു ഭാരതന്മാർക്കുള്ളിതിഹാസം മഹാത്ഭുതം. 40

കീർത്തിച്ചെന്നാൽ മഹാപാപം മർത്ത്യർക്കെല്ലാം കെടുക്കുമേ.
മൂവാണ്ടുകൊണ്ടു സാധിച്ചു ചൊവ്വാക്കീ വ്യാസമാമുനി 42

ഉത്സാഹി ശുദ്ധിമാൻ ശക്തനാദ്യമേതൊട്ടു ഭാരതം.
വ്രതവും തപവും പൂണ്ടിട്ടിതു തീർത്തു മുനീശ്വരൻ 42

ആക്കണക്കേ നിയതരായ് കേൾക്കേണമിഹ ഭൂസുരർ.
കൃഷ്ണദ്വൈപാനയൻ തീർത്ത പുണ്യഭാരതസൽക്കഥ 43

ഇതു കേൾപ്പിച്ചിടും വിപ്രരിതു കേൾക്കുന്ന മർത്ത്യരും
1. കൃതാകൃതക്ലിഷ്ടരാകില്ലേതുമട്ടിലിരിക്കിലും. 44

ധർമ്മം കാംക്ഷിച്ചിടും മർത്ത്യൻ നന്മട്ടിതു മുഴുക്കവേ
ഇതിഹാസം കേട്ടുകൊള്ളുകതിനാൽ സിദ്ധനായ് വരും. 45

പുണ്യേതിഹാസമിമതു കേൾക്കുന്നോനുള്ള മനസുഖം
സ്വർഗ്ഗം നേടിയിരിപ്പോനുമൊക്കുന്നൊന്നല്ല കേവലം. 46

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/185&oldid=156502" എന്ന താളിൽനിന്ന് ശേഖരിച്ചത്