താൾ:Bhashabharatham Vol1.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


316
സർവ്വഭൂതത്തിലും ദോഷമൊട്ടും ചെയ്യാതിരിക്കണം
മനോവാക്കായ കർമ്മത്താലെന്നാലോ ബ്രഹ്മസിദ്ധിയാം. 52

കാമം ദ്വേഷത്തിനാകാതെ നമ്മെപ്പേടിച്ചിടാപ്പടി
ഇച്ഛാദ്വേഷഭയം വിട്ടുവെന്നാലോ ബ്രഹ്മസിദ്ധിയാം.” 53

എന്നു കണ്ടു മഹാപ്രാജ്ഞൻ കാമം നിസ്സാരമെന്നവൻ
അറിവാലുള്ളുറപ്പിച്ചു ജര പുത്രനൊടേറ്റുതാൻ. 54

യൗവനം പൂരുവിന്നേകിചെയ്തു രാജ്യാഭിഷേചനം
കാമത്താൽ തൃപ്തി കാണാതെ ചൊന്നാനവനൊടിങ്ങനെ. 55

യയാതി പറഞ്ഞു
നീയാണെന്നുടെ ദായദൻ നീയാണെൻ കലവർദ്ധനൻ
പൗരവം വംശമെന്നേവം പാരിൽ പുകൾ പരന്നിടും. 56

വൈശമ്പായനൻ പറഞ്ഞു
പിന്നെപ്പൂരുവിനായിട്ടു മന്നിടം നല്കി നാഹുഷൻ
ഭൃഗതുംഗം പുക്കു പുണ്യസ്ഥിതി പൂണ്ടു തപസ്സൊടും. 57

കാലം വളെരെ വാണിട്ടുകാലധർമ്മമണഞ്ഞുടൻ
വൃത്തി നിർത്തിബ്ഭാര്യമാരുമൊത്തുടൻ സ്വർഗ്ഗമെത്തിനാൻ.

====76.മൃതസഞ്ജീവനീമന്ത്രലാഭം====

ശുക്രന്റെ അടുക്കൽനിന്നു മൃതസഞ്ജീവിനിവിദ്യ കൈക്കലാക്കുന്നതിനുവേണ്ടി ദേവന്മാർ
കചനെ ശുക്രന്റെ അടുക്കലേക്കയയ്ക്കുന്നു. കചന്റെ ഗുരുശുശ്രൂഷണം. അസുരന്മാർ അസൂയ
കൊണ്ടു് ഒന്നിലധികംതവണ കചനെ വധിക്കുന്നു. ദേവയാനിയുടെ അപേക്ഷയനുസരിച്ചു്
ശുക്രൻ കചനെ പുനർജ്ജീവിപ്പിക്കുന്നു.പല ക്ലേശങ്ങളും അനുഭവിച്ചതിനുശേഷം, കചൻ
ശുക്രനിൽനിന്നു മൃതസഞ്ജീവിനിവിദ്യ കൈക്കലാക്കുന്നു.
<poem>

ജനമേജയൻ പറഞ്ഞു
പ്രജാപതിക്കു പത്താമൻ യയാതി മമ പൂർവ്വജൻ
അലഭ്യയാം ശുക്രമുനിപുത്രിയേ വേട്ടതെങ്ങനെ? 1

അതെനിക്കൊന്നു കേൾക്കേണം വിസ്തരിച്ചു മുഹാമുനേ!
ക്രമത്തിൽച്ചൊല്ക വംശത്തെപ്പരത്തും നൃപരെപ്പരം. 2

വൈശമ്പായനൻ പറഞ്ഞു
യയാതി ദേവരാജാഭനായിരുന്നിതവന്നഹോ!
ശുക്രനും വൃഷപർവ്വാവും മക്കളേ നല്കി മുന്നമേ. 3

നന്നായിനിപ്പറഞ്ഞീടാമെന്നാലോ ജനമേജയ!
യയാതിയാം നാഹുഷന്റെ ദേവയാനീസമാഗമം. 4

സുരർക്കുമസുരന്മാർക്കും പണ്ടുണ്ടായി പരസ്പരം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/241&oldid=156565" എന്ന താളിൽനിന്ന് ശേഖരിച്ചത്