താൾ:Bhashabharatham Vol1.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷത്രിയർക്കു ബലം മൂപ്പാം യുദ്ധമോ ക്ഷാത്രധർമ്മമാം.
ശൂരർക്കുമാറുകൾക്കുംതാനുത്ഭവം ദുർവ്വിഭാവ്യമാം. 11

വെള്ളത്തിൽനിന്നു തീയുണ്ടാം വിശ്വം വ്യാപിപ്പതായഹോ !
ദധീചാസ്ഥികൃതം സാക്ഷാൽ വജ്രം ദാനവസൂദനം 12

ആഗ്നേയൻ കൃത്തികാസൂനു രൗദ്രൻ ഗാംഗേയനെന്നുമേ
കേൾപ്പുണ്ടു ഭഗവാൻ ദേവൻ സർവ്വഗുഹ്യമയൻ ഗുഹൻ. 13

ക്ഷത്രിയോത്ഭവരായോരു ബ്രാഹ്മണശ്രേഷ്ഠരായിപോൽ
വിശ്വാമിത്രപ്രഭൃതികൾ ബ്രാഹ്മണ്യം നേടിയില്ലയോ? 14

ശസ്ത്രജ്ഞോത്തമനാചാര്യനീ ദ്രോണൻ കലശോൽഭവൻ
ഗൗതമാന്വയജൻ പിന്നെശ്ശരസ്തംബോൽഭവൻ കൃപൻ: 15

നിങ്ങളുണ്ടായ കഥയുമിങ്ങെനിക്കറിവുള്ളതാം.
സകുണ്ഡലൻ സകവചൻ സർവ്വലക്ഷണമൊത്തവൻ 16

ആദിത്യസന്നിഭനിവൻ പുലി മാനിൽ പിറക്കുമോ?
അംഗരാജ്യത്തിനല്ലൂഴിക്കെങ്ങുമർഹനിവൻ നൃപൻ 17

ആജ്ഞാനുവർത്തിയാം ഞാനുമിക്കൈയൂക്കുമിരിക്കവേ.
ആർക്കു ഞാൻ ചെയ്തൊരീക്കർമ്മം പാർക്കിൽ ബോധിച്ചതില്ലിഹ 18

പോർക്കു തേരിൽക്കേറി വില്ലു കുലയ്ക്കട്ടേ മുറയ്ക്കവൻ.
വൈശമ്പായനൻ പറഞ്ഞു
ഹാഹാകാരം രംഗഭൂമിയാകെയപ്പോളുയർന്നുതേ 19

സാധുവാദവുമുണ്ടായിതസ്തമിച്ചിതു സൂര്യനും.
കർണ്ണന്റെ കൈകോർത്തുപിടിച്ചങ്ങു ദുര്യോധനൻ നൃപൻ 20

ദീപയഷ്ടി പിടിപ്പിച്ചാ രംഗംവിട്ടങ്ങിറങ്ങിനാൻ.
പാണ്ഡവന്മാർ ദ്രോണരോടും കൃപരോടും മഹീപതേ! 21

ഭീഷ്മരോടുംചേർന്നു പുക്കാർ താന്താങ്ങളുടെ മന്ദിരം.
ചിലരർജ്ജുനനെന്നേവം ചിലപേർ കർണ്ണനെന്നുമേ 22

അന്യർ ദുര്യോധനനൃപനെന്നും ചൊല്ലി നടന്നുതേ.
കുന്തിക്കുമാദ്ദിവ്യചിഹ്നമേന്തിക്കണ്ടോർമ്മയാകയാൽ 23

പുത്രനംഗേശനിൽ ഗൂഢം വർദ്ധിച്ചൂ പ്രീതിയേറ്റവും.
ദുര്യോധനന്നുമന്നേരം കർണ്ണനൊത്തതുകാരണം 24

അർജ്ജുനൻമൂലമുണ്ടാകും ഭയം തീരെ നശിച്ചുപോയ്.
പരം കൃതാസ്ത്രൻ ബഹുവീരനായവൻ
പെരുത്തു ദുര്യോധനനിഷ്ടനായിനാൻ
യുധിഷ്ഠിരൻ പാർത്തിതു കർണ്ണതുല്ല്യനായ്
ധനുർദ്ധരൻ കേവലമില്ലയെന്നുതാൻ. 25

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/407&oldid=156749" എന്ന താളിൽനിന്ന് ശേഖരിച്ചത്