താൾ:Bhashabharatham Vol1.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

322

വിദ്വാനാകും കചനെക്കൂടിയേവം
മദ്യത്താലേ താൻ ഭുജിച്ചെന്നതേർത്തും 65

ചൊടിച്ചെഴുന്നേററു മഹാനുഭാവ-
നുടൻ ശുക്രൻ വിപ്രഹിതത്തിനായി
സുരാപാനത്തിന്റെനേരേ വെറുത്തു
പരം കാവ്യൻ ചൊല്ലിനാനിപ്രകാരം. 66

ശുക്രൻ പറഞ്ഞു
ഇന്നേമുതല്കേക്കതൊരു വിപ്രനാണോ
മദ്യം കുടിക്കുന്നതു മന്ദബുദ്ധി
അവൻ ധർമ്മം വിട്ടുടൻ ബ്രഹ്മഹത്യ-
യോററിങ്ങുമേ മേലിലും നിന്ദ്യനാവും. 67

ഈയുള്ളവൻ വെച്ചൊരീ വിപ്രധർമ്മ
മര്യാദയെക്കേവലം നാട്ടിലെല്ലാം
സദ്വിപ്രന്മാർ ഗുരുശുശ്രൂഷയുള്ളോർ
വാനോർകളും ലോകരും കേട്ടുക്കൊൾവിൻ.

വൈശമ്പായനൻ പറഞ്ഞു
എന്നേവമോതീട്ടു മഹാനുഭാവൻ
തപോനിധിവ്യൂഹനിധാനഭൂതൻ*
പാരം ദൈവാൽ ബുദ്ധിമോഹം ജനിച്ചാ-
ദ്ദേവാരിവർഗ്ഗത്തെ വിളിട്ടു ചൊന്നാൻ. 69

ശുക്രൻ പറഞ്ഞു
ചൊല്ലുന്നു ഞാൻ ദൈത്യരേ, മൂഢർ നിങ്ങൾ
സിദ്ധൻ കചൻ വാണിടുമെന്നടുക്കൽ
സഞ്ജീവിനീവിദ്യ ലഭിച്ച യോഗ്യ-
നെന്നെപ്പോലീബ്രാഹ്മണൻ ബ്രഹ്മകല്പൻ. 70

വൈശമ്പായനൻ പറഞ്ഞു
പരമേവം ചൊല്ലി വെച്ചു വിരമിച്ചിതു ഭാർഗ്ഗവൻ
ഹന്ത! ദാനവരാശ്ചര്യാൽ താൻതാൻ ഗേഹങ്ങൾ പൂകിനാർ. 71

പത്തുനൂററാണ്ടു ഗുരുവോടൊത്തു പാർത്തോരുശേഷമേ
കചൻ സമ്മതവും വാങ്ങി സ്വർഗ്ഗം പൂകാനൊരുങ്ങിനാൻ. 72

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/247&oldid=156571" എന്ന താളിൽനിന്ന് ശേഖരിച്ചത്