താൾ:Bhashabharatham Vol1.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവ്വണ്ണമാശ്ശാന്തനവൻ ഭീഷ്മൻ വീദൂരൻ ബുദ്ധിമാൻ
മറ്റുള്ള പൗരവന്മാരും കരഞ്ഞു സങ്കടത്തൊടും. 27
പിന്നെബ്ഭീഷ്മൻ വിദൂരരും രാജാവു പാണ്ഡുപുത്രരും
കുരുനാരികളും ചെയ്തിതവന്നായുദകക്രിയ. 28
കരഞ്ഞു പാണ്ഡവന്മാരേവരും ഗംഗാതനൂജനും
വിദുരൻ ജ്ഞാതിഗണവും ചെയ്തിതങ്ങുദകക്രിയ. 29
ഉദകക്രിയ ചെയ്തിട്ടു മാലെഴും പാണ്ഡുപുത്രരേ
ദു;ഖിക്കുമ്പോളെടുത്തിട്ടങ്ങാശ്വസിപ്പിച്ചു നാട്ടുകാർ. 30
ബന്ധുക്കളും പാണ്ഡവരും ഭൂമിയിങ്കൽ കിടന്നനാൾ
അവ്വണ്ണമേ പൗരരെല്ലാം കിടന്നൂ ബ്രാഹ്മണാദികൾ. 31
ആനന്ദംപോയ് സ്വാസ്ഥ്യമറ്റിട്ടാബാലം ഹർഷമെന്നിയേ
വാണൂ പാണ്ഡവരെപ്പോലാ നഗരം പന്തിരണ്ടുനാൾ. 32

128.ഭീമസേനരസപാനം

പാണ്ഡവന്മാരുടേയും കൗരവന്മാരുടേയും ബാല്യക്രീഡകൾ. ചെറുപ്പത്തിൽത്തന്നെഭീമസേനന്റെ ബലാധിക്യം. അസൂയാലുവായിത്തീർന്ന ദുര്യോധനൻ ഭീമസേനനേ ഉറക്കത്തിൽ കൈകാലുകൾ കെട്ടി ആഴമുള്ള ഒരു നദിയിൽ കൊണ്ടുപോയിത്തള്ളുന്നു. നാഗലോകത്തിലെത്തിയ ഭീമസേനൻ വാസുകിയുടെ സൽക്കാരമേറ്റു് ദിവ്യരസപാനം ചെയ് തു 'സഹസ്ര നാഗബല'നായിത്തീരുന്നു.

വൈശമ്പായനൻ പറഞ്ഞു

പിന്നെയാക്കുന്തി രാജാവു ഭീഷ്മൻ ബന്ധുജനങ്ങളും
സ്വധാമൃതമയം പാണ്ഡം വെച്ചൂ പാണ്ഡുവിനദ്ദിനം. 1
കുരുനാട്ടാർ വിപ്രരേയുമൂട്ടിയന്നങ്ങസംഖ്യമേ
രത്നങ്ങളും ഗ്രാമവുമാ ബ്രാഹ്മണർക്കു കൊടുത്തുതേ. 2
പുല പോയ് ശുദ്ധരാം പാണ്ഡുപുത്രഭാരതമുഖ്യരെ
കൈക്കൊണ്ടേവരുമുൾപ്പുക്കാർ ഹസ്തിനാപുരിയിൽ പരം. 3
വീണ്ടുമാബ് ഭാരതശ്രേഷ്ഠൻ പാണ്ഡുവെപ്പറ്റിയേറ്റവും
മൃതബാന്ധവനെപ്പോലെയനുശോചിച്ചു നാട്ടുകാർ. 4
പിണ്ഡം കഴിഞ്ഞിട്ടെല്ലാരുമിണ്ടലാണ്ടതു കണ്ടുടൻ
കൂടും ദു:ഖം പെടുന്നമ്മയോടുതാൻ വ്യാസനോതിനാൻ. 5

വ്യാസൻ പറഞ്ഞു
കഴിഞ്ഞു സൗഖ്യം കാലത്തിൽ പഴക്കം ബഹുദാരുണം,
നാളെനാളെപ്പാപദിന,മൂഴിക്കോ കെട്ടു യൗവനം. 6
ഛലജാലം കലർന്നുംതാൻ പലദോഷം പുലർന്നുമേ
നഷ്ടധർമ്മക്രിയാചാരം* കഷ്ടകാലം വരുന്നിതാ. 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/375&oldid=156713" എന്ന താളിൽനിന്ന് ശേഖരിച്ചത്