താൾ:Bhashabharatham Vol1.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

360
വസുമാൻ പറഞ്ഞു
പ്രഭോ തന്നനേറ്റു വാങ്ങിച്ചുകൊൾക
ലോകങ്ങൾ നീ വയ്യ കച്ചോടമെങ്കിൽ
പോകുന്നില്ലാ ഞാനവറ്റിങ്കലേക്കു
ലോകം ഭവാനുള്ളതാമായതെല്ലാം. 5

ശിബി പറഞ്ഞു
ചോദിക്കുന്നേൻ ശിബിയൗശീനരൻ ഞാ-
നെനിക്കുണ്ടോ താത, ലോകങ്ങൾ മേലിൽ
ആകാശത്തോ ദേവലോകത്തുതാനോ
ക്ഷേത്രജ്ഞൻ നീ ധർമ്മവിത്തെന്നറിഞ്ഞേൻ. 6

യയാതി പറഞ്ഞു
വാക്കാലെന്നല്ലുള്ളിനാലും വിശേഷി-
ച്ചിച്ഛിപ്പോരേ നിന്ദ ചെയ്യാത്തവൻ നീ
തന്മൂലം തേ വാനിൽ വിദ്യുൽപ്രകാശം
തേടും ലോകം നിത്യമായുണ്ടസംഖ്യം. 7

ശിബി പറ‍ഞ്ഞു
പ്രഭോ, തന്നേനേറ്റുവാങ്ങിച്ചുകൊൾക
ലോകങ്ങൾ നീ വയ്യ കച്ചോടമെങ്കിൽ
പോകുന്നില്ല ഞാനവറ്റിങ്കലേക്കു
പോകും ഭവാനുള്ളതാമായതെല്ലാം. 8

യയാതി പറഞ്ഞു
മഹേന്ദ്രതുല്യപ്രചുരപ്രഭാവ!
നീ മറ്റനേകം നരദേവരേവം
ഞാനും പരൻ തന്നതിനാൽ രമിക്കാ
ശിബേ, ദേയമഭിനന്ദിച്ഛിടാ ഞാൻ 9

അഷ്ടകൻ പറഞ്ഞു
ഒറ്റയ്ക്കീ ഞങ്ങൾ നല്കീടിൽ വേണ്ടാ ലോകങ്ങളെങ്കിലോ
ഏവരും നൃപതേ,തന്നു നരകം ഞങ്ങൾ പൂകീടാം. 10

യയാതി പറഞ്ഞു
എനിക്കു തക്കതെന്തെന്നാലതിന്നായുദ്യമിക്കുവിൻ
മുൻപിങ്ങു ചെയ്തിടാത്തൊന്നു ചെയ്‌വാനോർക്കുന്നതില്ല ഞാൻ.
വന്നുക്കാണുന്നതാർക്കഞ്ചു കാ‍ഞ്ചനത്തേർ തെളിഞ്ഞിതാ
ഇവയിൽ കേറിയാം മർത്ത്യൻ പരലോകം ഗമിപ്പതും. 12

യയാതി പറഞ്ഞു
വഹിക്കും നിങ്ങളേയഞ്ചു കാഞ്ചനത്തേരുമങ്ങിനി
ഉയർന്നഗ്നിജ്ജാല്വപോലെയുജ്ജ്വിച്ചീടുമേ. 13

അഷ്ടകൻ പറഞ്ഞു
എന്നാലും നൃപ, തേരേറിച്ചെന്നാലും ദ്യോവിലേക്കു നീ
പിന്നാലെ ഞങ്ങളും പോരാമെന്നാൽ കാലംവരുംവിധൗ. 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/285&oldid=156613" എന്ന താളിൽനിന്ന് ശേഖരിച്ചത്