താൾ:Bhashabharatham Vol1.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്ങയ്ക്കാണോ ഭോഗ്യമെല്ലാം സത്യംചെയ്യുന്നു ഞാൻ സഖേ!
എന്റെ ഭോഗങ്ങൾ മൂതലും നിന്നധീനം സുഖങ്ങളും

ദോണൻ പറഞ്ഞു

എന്നുമോതിക്കൃ താസ്ത്രൻ പൊയ്പിന്നെയെൻ പൂജയേറ്റയവൻ 47
അച്ചൊന്ന വാക്കു ഞാനുള്ളിൽ വെച്ചു വാണിതു നിത്യവും.
പിന്നെപ്പിതൃനിയോഗത്താൽ നന്ദനോത്പത്തിയോർത്തു
വേട്ടേൻ പുകഴ് ന്നു മനതികേശമാണ്ടതിബുദ്ധിയായ് [ഞാൻ
വ്രതാഗ്നിഹോത്രസത്രാദി ദാന്തയാമൊരു പത്നിയെ. 49
ഉണ്ടായഗ്ഗൗതമിക്കശത്ഥാമാവൗരസനാം സുതൻ
ഭീമവിക്രമകർമ്മാവു ധീമാനർക്കപ്രതാപവാൻ; 50
എന്നാൽ ഭരദ്വാജമട്ടാപ്പുത്രനിൽ പ്രീതിയാർന്നു ഞാൻ.
ധനികന്മാർമക്കൾ പാലു കുടിക്കുന്നതു കണ്ടഹോ! 51
ബാലൻ കരഞ്ഞീതശ്വത്ഥാമാവന്നുൾ ഭ്രന്തിയേന്തി മേ.
സ്വകർമ്മനിരതൻ മാഴ്കിടായ്ക സ്നാതകനെന്നു ഞാൻ 52
നിനച്ചുറച്ചിട്ടവിടെത്താനേ തെണ്ടി പാലേടവും.
ഗംഗേയ,ഞാനാഗ്രഹിച്ചു ധർമ്മശുദ്ധപ്രതിഗ്രഹം 53
അങ്ങുമിങ്ങുമലഞ്ഞിട്ടുമെങ്ങും കിട്ടീല പയ്യിനെ.
അരിമാവാലെൻ മകനെ ലോഭിപ്പിച്ചു കുമാരകർ 54
ബാലൻ പിഷ്ടരസം മോന്തിപ്പാൽ കുടിച്ചെന്നുമോർത്തഹോ!
തുളളിക്കളിച്ചു കൗരവ്യ, ബാല്യത്താലേ വിമോഹിതൻ 55
പൈതങ്ങളൊത്തവൻ നൃത്തം ചെയ്തിടുന്നതു കണ്ടതിൽ
ഹാസ്യത്വം വന്നതോർത്തേറ്റമാത്തനായ്പോയി ഹന്ത ഞാൻ: 56
'മോശം നിദ്ധനനീ ദ്രോണൻ ധനം നേടാതിരിപ്പാവൻ;
പാൽ കൊതിച്ചരിമാവങ്ങു കുടിച്ചീ ദ്രോണബാലകൻ 57
നൃത്തം വെയ്ക്കുന്നു നന്ദ്യാ ഞാൻ പാൽ കുടിച്ചെന്നതോർത്തഹോ!
എന്നു ചൊൽവോർമൊഴികൾ കേട്ടെന്നുള്ളറ്റമിടിഞ്ഞുപോയ്.
തന്നെത്താൻതന്നെ നിന്ദിച്ചിട്ടന്നേവം ചിന്ത ചെയ്തു ഞാൻ;
'വിപ്രഗർഹണവും കേട്ടു പാർപ്പതില്ലിപ്പടിക്കിനി 59
ധനത്തിനായ്പാപമന്യജനഗദാസ്യം പ്രയാസമാം.'
എന്നുറച്ചാ പ്രിയസുതൻതന്നെയും കൊണ്ടു ഭീഷ്മ,ഞാൻ 60
വേഴ്ചയോർത്താസ്സൗമകി തൻ പാർശ്വം പുക്കേൻ സദാരനായ്.
അഭിഷിക്തനവൻതാനെന്നറിഞ്ഞും ഞാൻ കൃതാർത്ഥനായ് 61
രാജ്യം വാഴും പ്രിയഖരാജാവിൻ പാർശ്വമെത്തിനേൻ.
അന്നത്തെച്ചേർച്ചയുമവൻ ചൊന്നതും വീണ്ടുർത്തു ഞാൻ 62
പിന്നെ ദ്രുപനോടാദ്യനന്ദിസ്നേഹത്തിനാൽ പ്രഭോ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/390&oldid=156730" എന്ന താളിൽനിന്ന് ശേഖരിച്ചത്