താൾ:Bhashabharatham Vol1.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഭ്യാസക്കാഴ്ച

ചൊവ്വായ് കാറ്റററംബരത്തിൽ ചൊവ്വയൊത്തിന്ദു പോലവേ.
കാലത്തിനൊത്ത ബലിയക്കാലം ചെയ്താനവൻ ബലി
മന്ത്രജ്ഞരാം ബ്രാഹ്മണരെക്കൊണ്ടു ചെയ്യിച്ചു മംഗളം. 21

നാന്ദീമുഖത്തിൽ പുണ്യാഹപ്പുണ്യഘോഷം കഴിഞ്ഞതിൽ
കടന്നു പല ശസ്ത്രാസ്ത്രമെടുത്തു നരപുംഗവർ. 22

ചട്ട കയ്യുറ നൽക്കച്ചക്കെട്ടുമായി മഹാരഥർ
ആവനാഴിയുമിട്ടെത്തീ വില്ലേന്തി ഭരതർഷഭർ. 23

ജ്യേഷ്ഠക്രമത്തിൽ കയറിച്ചെന്നു ധർമ്മാത്മജാദികൾ
അസ്ത്രപ്രയോഗം കാണിച്ചു കുമാരന്മാർ മഹാരഥർ. 24

ചിലരമ്പേല്ക്കുമെന്നോർത്തു തല പെട്ടന്നു താഴ്ത്തിന്ർ
ചിലരത്യത്ഭുതാനന്ദനില കൈക്കൊണ്ടു നോക്കിനാർ. 25

ലാക്കെയ്തിതവർതൻ പേരു പേറുമമ്പുകളാലുടൻ
അശ്വത്തിൽ കേറിയോടിച്ചുമാശ്ചര്യം ലാഘവത്തൊടേ. 26
  
കൈക്കലമ്പും വില്ലുമായുള്ളക്കുമാരബലത്തിനെ
ഗന്ധർവ്വനഗരംപോലെ കണ്ടാനന്ദിച്ചു കാണികൾ. 27

പെട്ടെന്നാർത്തുവിളിച്ചാരങ്ങേററം കൂട്ടത്തൊടും ചിലർ
വിസ്മയാൽ കൺവിടർത്തോതീ നന്നുനന്നെന്നുമേ ചിലർ. 28

ഓരോ വില്ലിൻമുറകളും തേരോടിക്കും ക്രമങ്ങളും
ഗജാശ്വഗതിയും കാട്ടീ മല്ലയുദ്ധവുമായവർ. 29

ഉടൻ വാളും പരിചയുമെടുത്തഭ്യാസശാലികൾ
ഖഡ്ഗാഭ്യാസത്തിലെ നിലയൊക്കയും തത്ര കാട്ടിനാർ. 30

ലാഘവം ഭംഗിയഴകാ സ്ഥൈര്യം പിടിയുറപ്പിവ
ഖഡ്ഗചർമ്മപ്രയോഗത്തിൽ കാണായേവർക്കുമപ്പെഴേ. 31

പിന്നെത്തമ്മിൽ തിരക്കുള്ള ദുര്യോധവൃകോദരർ
ഗദകൈക്കൊണ്ടങ്ങിറങ്ങീ സശൃംഗാദ്രികൾ പോലവേ. 32

അരക്കെട്ടു മുറുക്കീട്ടു പൗരുഷത്തോടുമായവർ.
പിടിമൂലം ചീറി നേരിട്ടിടും മത്തഗജോപമർ 33

ഇടവും വലവും ചുററും പെടും മണ്ഡലമായവർ
ചുററിനാർ ചുററുമേ മത്തഹസ്തിതുല്ല്യം മഹാബലർ. 34

ധൃതരാഷ്ട്രർക്കു വിദൂരൻ ഗാന്ധാരിക്കഥ സഞ്ജയൻ
കുമാരചേഷ്ടിതം കാണും ക്രമാലൊക്കയുണർത്തിനാർ. 35

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/400&oldid=156742" എന്ന താളിൽനിന്ന് ശേഖരിച്ചത്