താൾ:Bhashabharatham Vol1.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

135. ആയുധവിദ്യാപ്രദർശനം

ഭീമനും ദുര്യോധനനും തമ്മിൽ ഭയങ്കമായ ഗദായുദ്ധം നടക്കുന്നു. പക്ഷാപാതംകൊണ്ടു കാണികൾ രണ്ടു ചേരിയായി പിരിയുന്നു. രംഗം ക്ഷോഭിക്കാനുള്ള ഭാവമുണ്ടെന്നു കണ്ടപ്പോൾ ദ്രോണർ അശ്വത്ഥാമാവിനെ പറഞ്ഞയച്ചു ഭീമദുര്യോധനന്മാരെ പിടിച്ചു മാററുന്നു. അർജ്ജുനൻ അരങ്ങത്തു വന്നു പരാക്രമപ്രകടനം നടത്തുന്നു. ആ പ്രകടനം അവസാനിക്കാറായപ്പോൾ കർണ്ണന്റെ വരവിനെ സൂചിപ്പിക്കുന്ന ഘോ ഷം കേൾക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
രംഗത്തിൽ കുരുരാജാവും ശക്തൻ ഭീമനുമേററതിൽ
പക്ഷപാതപ്രിയത്തോടും പക്ഷം രണ്ടായി കാണികൾ. 1

ഹാ വീര, ദുര്യോധന, യെന്നേവം ഹാ ഭീമ, യെന്നുമേ
കണ്ടാർക്കുന്ന ജനാഘോഷം വീണ്ടും വീണ്ടുമുദിച്ചുതേ. 2

എങ്ങും ക്ഷുബ്ധാംബുധിക്കൊത്താ രംഗം കണ്ടതിബുദ്ധിമാൻ
ഭാരദ്വാജൻ പുത്രനാകുമശ്വത്ഥാമാവൊടോതിനാൻ. 3

ദ്രോണൻ പറഞ്ഞു
തടുക്കുക മഹാവീര്യം പെടുമീയിരുപേരെയും
രംഗപ്രകോപം പറെറാല്ലാ ഭീമദുര്യോധനാർത്ഥമായ്. 4

വൈശമ്പായനൻ പറഞ്ഞു
ദ്രുതമാഗ്ഗുരുപുത്രൻ പോയ് ഗദയോങ്ങിന വീരരെ
കര കോളിളകുന്നാഴി നിറുത്തുംപോലെ നിർത്തിനാൻ. 5

പിന്നെ രംഗാങ്കണത്തിങ്കൽനിന്നുടൻ ദ്രോണരോതിനാൻ
വാദ്യഘോഷം നിറുത്തീട്ടു വാച്ച മേഘസ്വനത്തൊടും. 6

ദ്രോണൻ പറഞ്ഞു
എനിക്കു മകനെക്കാളുമിഷ്ടൻ സർവ്വാസ്ത്രപണ്ഡിതൻ
ജിഷ്ണുപുത്രൻ വിഷ്ണുതുല്ല്യൻ ജിഷ്ണു എത്തുന്നു കാണുവിൻ. 7

വൈശമ്പായനൻ പറഞ്ഞു
ആചാര്യച്ചൊല്പടിയുടൻ യുവാവു കൃതമംഗളൻ
കയ്യിൽ കയ്യുറയിട്ടുള്ളോൻ വില്ലും തുണിയുമേന്തിയോൻ 8

കാണായി പൊൻചട്ടയിട്ടു ചേണാർന്നിടുന്ന ഫൽഗുനൻ
സൂര്യേന്ദ്രായുധവിദ്യുത്തൊത്തോരു സന്ധ്യാംബുദോപമൻ. 9

അരങ്ങത്തുടനെല്ലാർക്കും ഹർഷോത്സാഹം ജനിച്ചുതേ
വാദ്യഘോഷങ്ങളുംകൂടി വാച്ച ശംഖസ്വനത്തൊടും. 10

ഇവൻ കുന്തീസുതൻ ശ്രീമാനിവൻ മദ്ധ്യമപാണ്ഡവൻ
ഇവനിന്ദ്രന്റെ തനയനിവൻ കൗരവപാലകൻ, 11

ഇവനസ്ത്രജ്ഞരിൽ ശ്രേഷ്ഠനിവൻ ദാർമ്മികമുഖ്യനാം
ഇവൻ ശീലമിയന്നോർതൻ ശീലം കണ്ടോരിലുത്തമൻ, 12

എന്നു കേൾക്കായിതാ കാണ്മാൻ വന്ന ലോകങ്ങൾ വാഴ്ത്തവേ
കുന്തിക്കുടൻ മുല ചുരന്നശ്രുവാൽ മാർ നനഞ്ഞുപോയി. 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/401&oldid=156743" എന്ന താളിൽനിന്ന് ശേഖരിച്ചത്