താൾ:Bhashabharatham Vol1.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

354
യയാതി പറഞ്ഞു
തപം ദമം ശമമെന്നല്ല ദാനം
ഹ്രീയാജ്ജർവം സർവ്വഭ്രൂതാനുകമ്പ
നരർക്കു പോയ് സ്വർഗ്ഗമതിൽക്കടപ്പാൻ
ദ്വാരങ്ങളേഴുണ്ടിവയുത്തമങ്ങൾ 22

മാനം മുഴുത്തിട്ടു തമസ്സിലാണ്ടോർ
നശിക്കുമെന്നാരിഹ സജ്ജനങ്ങൾ;
പഠിച്ചേറ്റം പണ്ഡിതനെന്നു ഭാവി-
ച്ചന്യർക്കു പേരിന്നുടവേകിയെന്നാൽ, 23

അവന്റെ ലോകത്തിനൊരന്തമുണ്ട-
ങ്ങവന്നെന്നാൽ ബ്രഹ്മപദം ലഭിക്കാ.
ഭയം കെടുക്കുന്നവ നാലു കർമ്മം
ഭയം കൊടുപ്പാനവതാൻ പിഴച്ചാൽ 24

മാനാഗ്നിഹോത്രം ബത മാനമൗനം
മാനശ്രുതംതാനിഹ മാനയജ്ഞം.
മാനത്തിൽ മാന്യൻ മത്തനായ് തീർന്നിടൊല്ല
മാനക്കേടിൽ സന്തപിക്കൊല്ല ലേശം 25

സത്തുക്കളെന്നാൽ പൂജ്യരായ്ത്തീരുമേറ്റ-
മസാധുവും സാധുവായിബ്‌ഭവിക്കും .
ദംഭദാനം ദംഭയജ്ഞം ദംഭാദ്ധ്യയനമിങ്ങനെ
ദംഭവ്രതമിതൊക്കെയും വർജ്ജിക്കേണ്ടവയാണിഹ. 26

മനോമാർഗ്ഗംകൊണ്ടു രോധിച്ചിരിക്കും
പുരാണവിത്തറിവൂ പണ്ഡിതന്മാർ
അതേ ശ്രേയസ്സൊന്നു നിങ്ങൾക്കതോർത്താൽ
പരം ശമം നേടിടാമിങ്ങുമങ്ങും 27

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/279&oldid=156606" എന്ന താളിൽനിന്ന് ശേഖരിച്ചത്