താൾ:Bhashabharatham Vol1.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൗത്രന്റെ പുത്രനെക്കൊണ്ടും മോദിപ്പൂ പ്രപിതാമഹർ. 40

അവൾ ഭാര്യ ഗൃഹേ ദക്ഷയവൾ ഭാര്യ സുതാന്വിത.
അവൾ ഭാര്യ പതിപ്രാണയവൾ ഭാര്യ പതിവ്രത. 41

ഭാര്യയർദ്ധം മനുഷ്യന്നു ഭാര്യയുത്തമനാം സഖി
ത്രിവർഗ്ഗമൂലവും ഭാര്യ ഭാര്യ സൽഗതിമൂലവും. 42

ഭാര്യയുള്ളോർ ക്രിയാവാന്മാർ ഭാര്യയുള്ളോർ ഗൃഹസ്ഥരും
ഭാര്യയുള്ളോർക്കുതാൻ സൗഖ്യം ഭാര്യയുള്ളോർക്കു ലക്ഷ്മിയും. 43

വിവിക്തത്തിൽസ്സഖികളീ പ്രിയം ചൊല്ലുന്ന ഭാര്യമാർ
പിതൃക്കൾ ധർമ്മകാര്യത്തിലാർത്തനാകുമ്പൊളമ്മമാർ. 44

കാട്ടിൽ പോയാലുമാശ്വാസം മറ്റാർക്കു വഴിയാത്രയിൽ
വിശ്വാസ്യഭാര്യയുള്ളോൻ താനതിനാൽ ഭാര്യതാൻ ഗതി. 45

മരിച്ചു നരകേ താനേ പതിക്കും പതിയെ സ്വയം
സതീവ്രതമെഴും ഭാര്യ പിൻതുടർന്നീട്ടു കാത്തിടും. 46

ആദ്യം ചത്താൽ ഭാര്യ ഭർത്താവെത്തുവാൻ കാത്തിരിക്കുമേ
മുൻ മരിച്ചൊരു ഭർത്താവിൻ പിൻപുറം സാദ്ധ്വിയത്തുമേ. 47

അതുകാരണമിച്ഛിപ്പു പാണിഗ്രഹണമൂഴിപ!
ലോകദ്വയത്തിലും ഭാര്യ കൂടെ നില്പവളാകയാൽ. 48

താൻ ജനിപ്പിച്ചു താൻ തന്നെ പുത്രനെന്നോരുമേ ബുധർ
അതിനാലമ്മയെപ്പോലെ കാണ്മൂ പുത്രന്റെയമ്മയെ. 49

കണ്ണാടിയിൽ മുഖംപോലെ ഭാര്യയിൽ തന്റെ പുത്രനെ
അച്ഛൻ കണ്ടു സുഖിക്കുന്നൂ പുണ്യവാൻ വിണ്ണിലാംവിധം. 50

മനോദു:ഖത്തിലും വ്യാധിപീഡയിങ്കലുമേ നരർ
തൻഭാര്യയിൽ തൃപ്തികൊൾവൂ ദാഹിപ്പോർ നീരിലാംവിധം.

ഏറ്റം ചൊടിക്കിലും സ്ത്രീകൾക്കപ്രിയം ചെയ്യൊലാ നരൻ
രതിസന്തോഷധർമ്മങ്ങൾക്കവർ കാരണമാകയാൽ. 52


സ്ത്രീകളാത്മോത്ഭവത്തിന്നു പുണ്യക്ഷേത്രം സനാതനം
ഋഷികൾക്കും പ്രജാസൃഷ്ടി പെണ്ണില്ലാതെ നടക്കുമോ? 53


നിലത്തെപ്പൊടി മേല്പറ്റിയലഞ്ഞോടും കുമാരകൻ
അച്ഛനെപ്പുല്കമതിലും മെച്ചമായെന്തു ചൊല്ലുവാൻ? 54

താനേവം തനിയേ വന്നു താൽപര്യപ്പെടുമീ മകൻ
കടക്കണ്ണിട്ടു നോക്കുമ്പോൾ വെടിഞ്ഞീടുന്നതെന്തു നീ? 55

എടുക്കും തന്മുട്ടകളെയുടച്ചീടില്ലുറുമ്പുകൾ
ധർമ്മജ്ഞനാം ഭവാനെന്തേതാൻ ഭരിക്കാത്തു പുത്രനെ? 56


വസ്ത്രങ്ങൾ നാരിമാർ തണ്ണീരിവറ്റിൻ സ്പർശസൗഖ്യവും
ശിശു പുത്രൻ പുണർന്നീടും സ്പർശസൗഖ്യത്തിനൊത്തിടാ. 57

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/232&oldid=156555" എന്ന താളിൽനിന്ന് ശേഖരിച്ചത്