താൾ:Bhashabharatham Vol1.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്യാസത്യങ്ങളിഹ നിൻ ചിത്തംതന്നെയറിഞ്ഞിടും; 26

ശുഭം ചൊൽ സാക്ഷിധർമ്മത്താൽ, ചെയ്യൊല്ലാത്മാവമാനനം
അന്യമട്ടെഴുമാത്മാവിന്നന്യഥാത്വം കൊടുപ്പവൻ 27

കള്ളനെപ്പോലാത്മഹാരിയവൻ ചെയ്യാത്തതേതഘം?
ഞാനേകയെന്നോ കരുതുന്നു നീ ഹൃൽ-
സ്ഥാനേ പുരാണൻ മുനിയുണ്ടിരിപ്പൂ:
കാണുന്നു നിൻപാപമവൻ, പരൻതാൻ
 കാണിച്ചിലേ നീ പിഴ ചെയ്തിടുന്നൂ 28

ദുരിതം ചെയ്തെന്നെയാരുമറിയില്ലെന്നു വെയ്ക്കയോ?
സത്യം ദേവകൾ കണ്ടീടും ഹൃത്തിൽ വാഴും പുമാനുമേ. 29

ആദിത്യനും ചന്ദ്രനുമഗ്നി വായു-
വാകാശഭൂവാരിമനോയമന്മാർ
അവ്വണ്ണമേ രാപ്പകൽ സന്ധ്യ രണ്ടു-
മദ്ധർമ്മവും കാണ്മു നരന്റ വൃത്തം. 30

ഉള്ളിൽ വാഴും കർമ്മസാക്ഷി ക്ഷേത്രജ്ഞൻ തുഷ്ടനാവുകിൽ
വൈവസ്വതൻ യമനവന്നുള്ള പാപം കെടുക്കുമേ. 31

ദുഷ്ടനാരന്തരാത്മാ'വിൻ തുഷ്ടി നേടാതിരിപ്പവൻ
ആപ്പാപിക്കുള്ള പാപത്തിന്നേകം നരകമന്തകൻ. 32

ആത്മാവിനെച്ചതിച്ചാരാണന്യഥാത്വം നടിപ്പവൻ
ആത്മദ്രോഹിയവനെന്നും നന്മ ദേവകൾ നല്കിടാ. 33

സ്വയം വന്നവളെന്നെന്നെ നിന്നിക്കായ്ക പതിവ്രത
ആദരിക്കത്തക്കവളീ സ്വയമേ വന്ന ഭാര്യ ഞാൻ. 34

എന്തെന്നെ നാടനെപ്പോലെ നിന്ദിക്കുന്നൂ സദസ്സിൽ നീ?
ശൂന്യരോദനമോ ഞാൻ ചെയ് വതു നീ കേൾപ്പതില്ലയോ? 35

യാചിച്ചു ചൊല്ലുമീയെന്റെ വാക്കു നീ ചെയ്തിടായ്കിലോ
ദുഷ്യന്ത,നിന്റെ മൂർദ്ധാവു നൂറായ് പൊട്ടിത്തെറിക്കുമേ. 36

ഭർത്താവു ഭാര്യയിൽച്ചേർന്നാൽ ജനിച്ചീടുന്നൂതാനുടൻ
ജായയ്ക്കുതാണു ജായാത്വമെന്നത്രേ വൈദികാശയം. 37

വേദജ്ഞനാം പുരുഷനു ജനിച്ചീടുന്നപത്യമോ
സന്താനത്താൽ കയറ്റുന്നൂ മുൻ മരിച്ച പിതൃക്കളെ. 38

സുതൻ പുമാഖ്യനരകാൽ ത്രാണംചെയ്യും പിതാവിനെ
അതിനാൽ പുത്രനെന്നോതീ സ്വയംഭൂവവനെ സ്വയം. 39

പുത്രനാൽ നേടുമേ ലോകം പുത്രനാൽ ശാശ്വതം ഫലം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/231&oldid=156554" എന്ന താളിൽനിന്ന് ശേഖരിച്ചത്