താൾ:Bhashabharatham Vol1.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാണിക്കാമേവരും കാൺകെത്താനേതും ഞെളിയേണ്ടെടോ. 9

വൈശമ്പായനൻ പറഞ്ഞു
ഇത്ഥമങ്ങായവൻ ചൊല്ലി നിർത്തുംമുന്നം മഹാജനം
യന്ത്രത്താൽ പൊക്കിയാലാമ്മട്ടെഴുന്നേറ്റിതു ചുററുമേ. 10

ദുര്യോധനന്നു സന്തോഷം കൈയോടുടനുദിച്ചുതേ
ഹ്രീയും ക്രോധവുമവ്വണ്ണമർജ്ജുനന്നുളവായഹോ ! 11

പിന്നെ ദ്രോണാനുമതി കൈക്കെണ്ടു കർണ്ണൻ രണപ്രിയൻ
അർജ്ജുനൻ ചെയ്ത കർമ്മങ്ങളത്രയും തത്ര കാട്ടിനാൻ. 12

അഥ ദുര്യോധനൻ ഭ്രാതൃശതത്തോടൊത്തു ഭാരത !
കർണ്ണനെത്തഴുകിക്കൊണ്ടിവ്വണ്ണം നന്ദിച്ചു ചൊല്ലിനാൻ. 13

ദുര്യോധനൻ പറഞ്ഞു
സ്വാഗതം തേ മഹാബാഹോ, ഭാഗ്യം നിൻ പ്രാപ്തി മാനദാ !
ഞാനുമീക്കുരുനാടും നിന്നിഷ്ടംപോലുപയോജ്യമാം. 14

കർണ്ണൻ പറഞ്ഞു
എല്ലാംചെയ്തെന്നോർത്തിടുന്നേൻ ചൊല്ലാം സഖിയാക മേ
പാർത്ഥനോടായ് ദ്വന്ദ്വയുദ്ധം പാർത്തിച്ഛിക്കുന്നു ഞാൻ വിഭോ ! 15

ദുര്യോധനൻ പറഞ്ഞു
സുഖിക്ക നീയെന്നൊടൊപ്പം സുഹൃൽപ്രിയദനാവുക
ശത്രുക്കളുടെ മൂർദ്ധാവിൽ പേർത്തും കാൽ വെയ്ക്ക വീര, നീ. 16

വൈശമ്പായനൻ പറഞ്ഞു
തന്നെ നിന്ദിച്ചപോലോർത്തു ചൊന്നാനപ്പൊഴുതർജ്ജുനൻ
ഭ്രാതൃമദ്ധ്യേ നിൽക്കുമദ്രിതുല്യനാം കർണ്ണനോടുടൻ. 17

അർജ്ജുനൻ പറഞ്ഞു
വിളിച്ചീടാതെ ചെൽവോർക്കും ചോദിക്കാതോതുവോർക്കുമേ
ഉള്ള ലോകങ്ങളിൽ കർണ്ണ, ചെല്ലും നീ ഞാൻ വധിക്കവേ. 18

കർണ്ണൻ പറഞ്ഞു
സർവ്വർക്കും സമമീ രംഗം തനിക്കെന്തിഹ ഫൽഗുന !
രാജാക്കൾ വീര്യശ്രഷ്ഠന്മാർ ധർമ്മം വീര്യാനുവർത്തിയാം, 19

അശക്തർ ചൊല്ലും നിന്ദോക്തിയെന്തി,ന്നമ്പാലെ പേശെടോ
ഗുരു കാൺകെത്തന്റെ തലയറുപ്പേനമ്പുകൊണ്ടു ഞാൻ. 20

വൈശമ്പാനൻ പറഞ്ഞു
പിന്നെ ദ്രോണാനുമതിയേറ്റൈന്ദ്രി ശത്രുനിബർഹണൻ
ഭ്രാതാക്കന്മാർ തഴുകവേ പോർ തുടങ്ങാനണഞ്ഞുതേ. 21

ദുര്യോധനൻ തമ്പികളും മെയ്യേറ്റു തഴുകീടവേ
നന്നായമ്പും വില്ലുമേന്തി നിന്നാൻ പോരിന്നു കർണ്ണനും. 22

ഉടനിന്ദ്രധനുസ്സോടുമിടിമിന്നലുമാർന്നഹോ !
വെള്ളിൽ‌‌പ്പട പെടും കാർ വന്നംബരത്തിൽ പരന്നതേ. 23

ഇന്ദ്രനിഷ്ടത്തൊടാ രംഗംതന്നിൽ നോക്കുന്ന കണ്ടുടൻ
അർക്കനന്തികഭാഗത്തുള്ളക്കാർനിരയകറ്റിനാൻ. 24

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/404&oldid=156746" എന്ന താളിൽനിന്ന് ശേഖരിച്ചത്