തോടും പൊയ്കയുമായി ഭംഗികൂടുംവണ്ണം തെളിഞ്ഞുമേ,
ആ വെളളം ഫുല്ലകല്ഹാരപ്പൂവേന്തിയഴകാർന്നുതേ 42
ഋതുപുഷ്പങ്ങൾ ചിതറി ക്ഷിതി ശോഭിച്ചിടും വിധം.
അവിടെപാണ്ഡവന്മാരും കൗരവന്മാരുംമൊത്തഹോ! 43
ഇരുന്നു വേണ്ടും കാമങ്ങളെല്ലാമനുഭവിച്ചുതേ.
പിന്നെയാപ്പൂവനത്തിങ്കലൊന്നായി ക്രീഡിക്കുമായവർ 44
അന്യോന്യമേകിനാർ വായിൽ തോന്നും ഭോജ്യങ്ങൾ ചുറ്റുമേ
ദുഷ്ടൻ ദുര്യോദനൻ ഭക്ഷ്യത്തിങ്കലന്നേരമേ ശഠൻ 45
കാളകൂടവിഷം ചേർത്തു ഭീമസേനവധത്തിനായി.
ഉടൻതാനെഴുന്നേറ്റിട്ടു കത്തിപോലുള്ളമുളളവൻ 46
അമൃതായ് ചൊൽവവൻ ഭ്രാതൃമട്ടുമിഷ്ടൻകണക്കുമേ,
വായിൽക്കൊടുത്തു വളരെബ് ഭക്ഷ്യമാപ്പാപി ഭീമനായി 47
ആദ്ദോഷമേതുമറിയാതേറ്റുവാങ്ങിച്ചു ഭീമനും
പിന്നെയുള്ളാൽ ഹസിച്ചീടുംവണ്ണമായിസ്സുയോധനൻ 48
കൃതകൃത്യൻതന്നെ താനെന്നതുമോർത്തു നരാധമൻ.
പിന്നെയെല്ലാവരും കൂടിജ്ജലക്രീഡ തുടങ്ങിനാർ 49
പാണ്ഡവന്മാരുമാദ്ധാർത്തരാഷ്ട്രരും തുഷ്ടരായഹോ
കളിക്കുശേഷം വസ്ത്രങ്ങൾ മാറ്റികോപ്പുമണിഞ്ഞവർ. 50
ക്രീഡാപരിശ്രമം പൂണ്ടിട്ടന്തിക്കാക്കുരുപുംഗവർ
ക്രഡാഗൃഹങ്ങളിൽത്തന്നെ കൂടുവാനായുറച്ചുതേ. 51
ക്ഷീണംപൂണ്ടു ബലംകൂടും ഭീമനായാസമേറ്റമായ്
ജലക്രഡയിലാബ്ബാലന്മാരെയെല്ലാം വഹിച്ചവൻ 52
പ്രമാണകോടിയിൽ ഗേഹംപൂക്കൊരേടത്തിനുറങ്ങിനാൻ;
കുളുർക്കാറ്റും കൊണ്ടുകൊണ്ടേ തളർന്നു മദമോഹിതൻ. 53
വിഷം വ്യാപിച്ചുടൻ ചേഷ്ട വിട്ടിട്ടാപ്പാണ്ഡുനന്ദനൻ
ചത്തപോലെ കിടക്കുന്ന ഭീമനെത്താൻ സുയോധനൻ 54
വള്ളിക്കയർകളാൽ കെട്ടി വെള്ളത്തിൽത്തള്ളിയുന്തിനാൻ
ബോധം കെട്ടോരവൻ തണു വെള്ളത്തിലടിമുട്ടവേ 55
ആക്രമിച്ചൂ നാഗലോഗത്തെത്തി നാഗകുമാരരെ
ഉടൻ ഭീമെനയാ നാഗപടലങ്ങൾ കടിച്ചുതേ 56
കടുംക്രോധം ഘോരമായിത്തടുത്തവിഷമുള്ളവ.
നീളെസ്സർപ്പങ്ങൾ ദംശിക്കെക്കാളകൂടമവന്നുടൻ 57
സ്ഥാവരം ജംഗമംകൊണ്ടു വിഷംകൊണ്ടൊഴിവായി വിഷം.
ദംഷ്ട്രിദംഷ്ട്രകൾ മർമ്മത്തിൽത്തട്ടി മുറ്റുമതെങ്കിലും 58
തൊലിപോലും മുറഞ്ഞീലാ ബലിയാമായലന്നഹോ!
പെട്ടെന്നുണർന്നാക്കൗന്തേയൻ കെട്ടു പൊട്ടിച്ചുവിട്ടുടൻ
താൾ:Bhashabharatham Vol1.pdf/378
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
