താൾ:Bhashabharatham Vol1.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുന്തി പറഞ്ഞു

    അല്ലേ ധർമ്മജ്ഞ, കല്പിച്ചീടല്ലേയെന്നേടിതിങ്ങനെ

     നിന്നിൽ പ്രിയപ്പെട്ട ധർമ്മപത്നിയാണിവളല്ലയോ?

     എന്നിൽ നീതാനപത്യങ്ങൾ നന്ദിയോടെ മഹാഭുജ!

     വീര, വീര്യമെഴുംവണ്ണം വിരവോടുളവാക്കുക.

     അങ്ങുമൊന്നിച്ചു ഞാൻ വാനിലങ്ങു പൂകാമസംശയം

     നീതാനെന്നിലപത്യാർത്ഥം ചെയ്താലും രതി കൗരവ!

     അന്യനേ ഞാൻ മനംകൊണ്ടും നിന്നെ വിട്ടു ഗമിച്ചിടാ

      നിന്നിലും യോഗ്യനായാരുണ്ടീന്നീ മന്നിങ്കൽ മന്നവൻ!

     പുരാണകഥ ധർമജ്ഞ, പറയാമിപ്പൊഴൊന്നു ഞാൻ

      കേട്ടപോലെ വിശാലാക്ഷ, കേട്ടുകൊണ്ടാലുമോ ഭവാൻ:

      വ്യുഷിതാശ്വാഖ്യനായുണ്ടായ് വിരുതേറുന്ന പാർത്ഥിവൻ

      മുന്നം പരമധർമ്മിഷ്ഠൻ ധന്യൻ പൂരുകുലോദ്വഹൻ.

       ധർമ്മാത്മാവാമവൻ യജ്ഞകർമ്മം ചെയ്യുംദശാന്തരേ

       ഇന്ദ്രാദിവാനവന്മാരും വന്നാർ ദേവർഷിമാരുമേ.
 
       വ്യഷിതാശ്വന്റെ യജ്ഞത്തിൽ സോമംകൊണ്ടമരേന്ദ്രനും

       ദക്ഷിണാദ്രവിണംകൊണ്ടു വിപ്രന്മാരും മദിച്ചുതേ.

        ബ്രഹ്മർഷികൾ സുരന്മാരും കർമ്മത്തിൽ തുണചെയ്തുപോൽ

        വ്യുഷിതാശ്വൻ മർത്യരിൽവെച്ചധികം മെച്ചമാണ്ടുതേ.

        സർവ്വഭുതങ്ങൾക്കു മേന്മേൽ വേനലിൽ സുര്യനാംവിധം

       നൃപരേവരേയും പാട്ടിൽ കൂട്ടിയാ നൃപസത്തമൻ .

       കിഴക്കന്മാർ വടക്കന്മാർ തെക്കർ പശ്ചിമദിക്കുകാർ

       എന്നെപ്പോരെയവൻ വെന്നാനശ്വമേധത്തിൽ മന്നവൻ

        ദശനാഗബലം കോലും നിലയായ്വന്നിതാ ലൃപൻ

        ഗാഥാഗാനംചെയ്യുമാറുണ്ടിതിൽ പുർവ്വജ്ഞരായവർ;

       “വ്യുഷിതാശ്വൻ കീർത്തിവാച്ച പാർത്ഥിവേന്ദ്രൻ വിളങ്ങവേ

         ആഴിചൂഴുമൊരീയീഴി വ്യുഷിതാശ്വൻ ജയിച്ചഹോ!

         സർവ്വവർണ്ണങ്ങളും കാത്താനച്ഛൻ മക്കളെയാംവിധം.”

         മഹായജ്ഞങ്ങൾ ചെയ്തേറ്റം ബ്രഹ്മണർക്കേകിനാൻ ധനം

        മഹാക്രതുക്കളും ചെയ്തു ബഹുരത്നാഢ്യനാമവൻ:

        സവനം പലതും ചെയ്തു സോമസംസ്ഥാപനങ്ങളും

        കാക്ഷീവൽസുതയാണിഷ്ടപത്നി ഭദ്രയവന്നവൾ

        മനുഷ്യലോകത്തഴകു നിനയ്ക്കുകിൽ മികച്ചവൾ

        അന്യോന്യമവർ കാമിച്ചാരെന്നു കേട്ടറിവുണ്ടുമേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/357&oldid=156693" എന്ന താളിൽനിന്ന് ശേഖരിച്ചത്