താൾ:Bhashabharatham Vol1.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അർജ്ജുനൻ പറഞ്ഞു

അന്നെന്നെത്തഴുകീട്ടങ്ങു നന്ദിയോടരുളീലയോ 48
നിന്നെക്കാൾ മേലെയാം ശിഷ്യനെനിക്കില്ലാരുമെന്നുതാൻ.
എന്നാലെന്നെക്കാളുമെന്നല്ലിന്നീ ലോകത്തിലുത്തമൻ 49
അന്യൻ നിൻ ശിഷ്യനുണ്ടല്ലോ നിഷാദാധിപനന്ദൻ.
വൈശമ്പായനൻ പറഞ്ഞു
മുഹൂർത്തനേരമവനെപ്പറ്റിയോർത്തൊന്നുറച്ചുടൻ 50
സവ്യസാചിയുമായ്ച്ചെന്നൂ ദ്രോണൻ നൈഷാദിസന്നിധൗ*
ഉടൻ കണ്ടാൽ മലിനനായ് ജടാവൽക്കലധാരിയായ് 51
ഏകലവ്യൻ വില്ലുമായമ്പെയ്തു ശീലിപ്പതാഗ്ഗുരു.
ഏകലവ്യൻ ദ്രോണരത്തണയുന്നതു കണ്ടുടൻ 52
എതിരേറ്റഭിവാദ്യം ചെയ്തടിത്താരിൽ വണങ്ങിനാൻ
ദ്രോണരെപ്പിന്നെ വിധിയിൽത്താനർച്ചിച്ചാ നിഷാദജൻ 53
ശിഷ്യൻ ഞാനെന്നുണർത്തിച്ചു മുൻപിൽ കൈകൂപ്പിനിന്നുതേ.
പിന്നെ രാജൻ,ദ്രോണർ ചൊന്നാനേകലവ്യനൊടിങ്ങനെ:
“നീയെന്റെ ശിഷ്യനാണെങ്കിൽ ഗുരുദക്ഷിണ നല്കുവ മേ.”
അതു കേട്ടിട്ടേകലവ്യൻ പ്രീതിയുൾക്കൊണ്ടുചൊല്ലിനാൻ. 55

ഏകലവ്യൻ പറഞ്ഞു

എന്തു നല്കേണ്ടു ഭഗവൻ,ഗുരോ,കല്പിച്ചിടേണമേ
 ബ്രഹ്മജ്ഞ,ഗുരുവിന്നേകവയ്യാതൊന്നില്ലെനിക്കിഹ . 56

വൈശമ്പായനൻ പറഞ്ഞു

“വലങ്കയ്യിൻ പെരുവിരൽ തരിക"ന്നേവമോതിനാൻ.
ഏകല്യവൻ ദ്രോണരുടെ ഘോരമാം മൊഴി കേട്ടുടൻ 57
സത്യശീലൻ താൻ പറഞ്ഞു സത്യം രക്ഷിച്ചുകൊണ്ടഹോ!
അമ്മട്ടു ഹൃഷ്ടമുഖനായമ്മട്ടുൾപ്രീതി പൂണ്ടുതാൻ 58
അശങ്കം കൈവിരലറുത്താശശു ദ്രോണർക്കു നല്കിനാൻ.
മറ്റും വിരൽകളാലമ്പെയ്തിതു പിന്നെ നിഷാദജൻ 59

 മുന്മട്ടു വേഗമില്ലാതായന്നുതൊട്ടു നരാധിപ!
 പിന്നെയുൾത്താപമറ്റേറ്റം നന്ദി കൈക്കൊണ്ടിതർജ്ജുനൻ 60
 ദ്രോണരും സത്യവാക്കായിതന്യൻ വെല്ലില്ല പാർത്ഥനെ.
 ഇരുപേർ ദ്രോണശിഷ്യന്മാർ ഗദായുദ്ധവിഗ്ദ്ധരായ് 61
 ദുര്യോധനൻ ഭീമസേനനെന്നും സംരബ്ലരാണിവർ.
 വാച്ചതും ഗുഢതത്ത്വത്തിലശ്വത്ഥാമാവു മുൻപനായ്. 62
 അവ്വണ്ണം വാളെടുപ്പോരിൽ മാദ്രീനന്ദനർ മുൻപരായ്.
 യുധിഷ്ഠിരൻ തേരിൽ മുൻപൻ,സർവ്വത്തിങ്കലുമർജ്ജുനൻ 63
 പാരിലെങ്ങുംവ പേരു നേടീ തേരാളികളിലുത്തമൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/395&oldid=156735" എന്ന താളിൽനിന്ന് ശേഖരിച്ചത്