താൾ:Bhashabharatham Vol1.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70.കണ്വതപോവനവർണ്ണന

നായാടി മുന്നേറിക്കൊണ്ടിരുന്ന രാജാവ് വനമദ്ധ്യത്തിൽ മനോഹരമായ ഒരു വിജനപ്രദേശവും അതിനു നമുക്കു ഒരാശ്രമവും കാണുന്നു. ആശ്രമവർണ്ണന,അനുചരന്മാരെയെല്ലാം പുറത്തുനിർത്തി രാജാവ് ആശ്രമത്തിലേക്കു കടക്കുന്നു. വൈശമ്പായനൻ പറഞ്ഞു

ഉടൻ മൃഗസഹസ്രത്തെ മുടിച്ചു ഭടരൊത്തവൻ
മന്നവപ്രഭു നായാടിയന്യകാനനമേറിനാൻ. 1
ഭ്രനാഥൻ തനിയെത്തന്നെ പൈദാഹശ്രമമാർന്നവൻ
അന്നാ വനാന്തരന്തത്തിൽ ശൂന്യമാം ദിക്കിലെത്തിനാൻ. 2

അതും കടന്നു നൃപതിയഥ പുണ്യാശ്രമസ്ഥലം
മനസ്സന്തോഷമരുളും വനം കണ്ണിന്നു മോഹനം 3

തെന്നൽ വീശിക്കുളിപ്പിക്കുമന്യമാം വനമേറിനാൻ.
പൂത്ത വൃക്ഷം കലർന്നിട്ടും പച്ചപ്പുല്ലു നിരന്നുമേ 4

പരന്നും സരസം പക്ഷിവിരുതങ്ങളിയന്നുമേ,
കുയിൽനാദം പരന്നീടും ഝില്ലീഝങ്കാരമാർന്നുമേ 5

നാനാ ശാഖാനിഴലെഴും നാനാ വൃക്ഷം നിരന്നുമേ,
വണ്ടിനങ്ങൾ മുരണ്ടേറ്റം കൊണ്ടാടും ഭംഗിയാണ്ടുമേ 6

പൂക്കാത്ത വൃക്ഷമങ്ങില്ല കായ്ക്കാത്തവയുമങ്ങനെ,
മുള്ളുള്ളവയുമേ ഭൃംഗമില്ലാതേകണ്ടുമേ വനേ 7

പക്ഷിനാദം കലർന്നേറ്റം പുഷ്പങ്ങൾ വികസിച്ചഹോ!
സർവ്വത്തു പുഷ്പവൃക്ഷങ്ങൾ ചൊവ്വോടു നിഴലാർന്നതായ് 8

ഭംഗിയേറും രമ്യവനമങ്ങുകേറി നരാധിപൻ.
കാറ്റേറ്റു പൂത്ത വൃക്ഷങ്ങളേറ്റമന്നാ വനാന്തരേ 9

പുഷ്പവർഷം ചെയ്തു വീണ്ടും കെല്പോടേറ്റം വിചിത്രമേ.
മനംമുട്ടിപ്പക്ഷിസംഘം താനുറ്റാരവമാർന്നഹോ! 10

ചിത്രപുഷ്പങ്ങൾ വൃക്ഷങ്ങൾ തത്ര ശോഭിച്ചിതേറ്റവും.
അന്നവറ്റിന്റെ പൂ താങ്ങിത്തൂങ്ങും തളിർകളിൽ പരം 11

മുരണ്ടു മധുവുണ്ടുംകൊണ്ടിരുണ്ടാണ്ടുള്ള വണ്ടുകൾ.
നാനാ പ്രദേശങ്ങളതിൽ നാനാ പുഷ്പമണിഞ്ഞവ 12

വള്ളിക്കൂടിൽ പിണ‍ഞ്ഞേറ്റമുള്ളിൽ പ്രീതിവളർപ്പവ,
കണ്ടു കണ്ടു പരം പ്രീതി പൂണ്ടു മന്നിന്റെ നായകൻ. 13

പൂത്തെഴും തരുജാലത്താലാ സ്ഥലം ശോഭയാണ്ടുതേ. 14
                                                                                                                                                                                      
സിദ്ധചാരണ ഗന്ധർവ്വാപ്സരോ വാനരകിന്നരരർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/219&oldid=156540" എന്ന താളിൽനിന്ന് ശേഖരിച്ചത്