താൾ:Bhashabharatham Vol1.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുധിഷ്ഠിരഭീമാർജ്ജുനജനനം

ചൊന്നാൽ കുന്തിയൊടങ്ങിന്ദ്രൻ ചൊന്നാ വാക്കോർത്തുധാർമ്മികൻ.

പാണ്ഡു പറഞ്ഞു

കുന്തി നന്മ നിനക്കുണ്ടാം സന്തോഷിച്ചൂ സുരേശ്വരൻ 31
ഹന്ത! നീയോർത്തമട്ടുള്ള സന്താനം നൽകുമേ തവ.
അതിമാനുഷകർമ്മാവായ് കേൾവികേട്ടരിഘാതിയായ് 32
നീതിമാനായ് മഹാത്മാവായാദിതേയ പ്രതാപനായ്
അധൃഷ്യനായ് ക്രയാവാനായതിദിവ്യസ്വരൂപനായ് 33
ക്ഷത്രതേജേമൂർത്തിയായ പുത്രനെ പ്രസവിക്ക നീ
പ്രസാദിച്ചൂ ദേവരാജനാഹ്വാനംചെയ്ക സുസ്മിതേ! 34

വൈശമ്പായനൻ പറഞ്ഞു

ഏവം ചൊന്നവളവ്വണ്ണമാഹ്വാനംചെയ്തു ശക്രനെ
ഇന്ദ്രൻ വന്നാനർജ്ജുനനെജ്ജനിപ്പിച്ചീടിനാനുടൻ. 35
കുമാരനുണ്ടായളവിലശരീരോക്തി കേട്ടുതേ
അംബരത്തെ മുഴക്കുമ്മാറതിഗംഭീരമാംവിധം. 36
ആശ്രമം വാഴുവോർ സർവ്വഭൂതജാലങ്ങൾ കേൾക്കവേ
കുന്തിയോടായിപ്രകാരം വിസ്പഷ്ടാക്ഷരമോതിതേ: 37
“കാർത്തവീര്യോപമൻ കുന്തി,ശിവതുല്യപരാക്രമൻ
അജയ്യനിന്ദ്രനെപ്പോലീയിവൻ നിൻ പേർ പുകഴ്ത്തിടും. 38
അദിതിക്കാ വിഷ്ണുവെമ്മട്ടതിമോദം വളർത്തുവോ
അതിന്മട്ടർജ്ജുനൻ വിഷ്ണുപ്രതിമൻ തേ തരും രസം. 39
പാട്ടിലാക്കിയവൻ മദ്രകുരുസോമകരേയുമേ
ചേദികാശി കരൂഷന്മാരെയും നേടും കുരുപ്രഥ. 40
ഇവന്റെ ഭുജവീര്യത്താൽ ഖാണ്ഡവത്തിൽ ഹുതാശനൻ
സർവ്വഭൂതൗഘമേദസ്സാൽ തൃപ്തനായിബ്ഭവിച്ചിടും. 41
ഗ്രാമനാഥൻ മന്നവരെജ്ജയിച്ചിട്ടീ മഹാബലൻ
ഭ്രാതാക്കളൊത്തു മൂന്നശ്വമേധം സാധിച്ചുകൊള്ളുമേ. 42
ജാമദഗ്ന്യസമൻ കുന്തി, ശ്രീമണാളപരാക്രമൻ
ഇവൻവംശശ്രേഷ്ഠനായ്ബ്ഭവിക്കുമതികീർത്തിമാൻ. 43
ഇവൻ പോരിൽ ശങ്കരനാംദേവനെ പ്രീതനാക്കിടും
തുഷ്ടനീശൻ പാശുപതമസ്ത്രമേകിയതേറ്റിടും. 44
നിവാതകവചന്മാരാം ദേവദ്വേഷികളെപ്പരം
ഇന്ദ്രന്റെ കല്പനയ്ക്കേറ്റു കൊന്നീടും നിന്റെയീ മകൻ. 45
അവ്വണ്ണമങ്ങു ദിവ്യാസ്ത്രം സർവ്വവും ഹന്ത! നേടിടും
പാരം നശിച്ചൊരാശ്രീയീ വീരൻ വീണ്ടേറ്റുകൊണ്ടിടും.” 46
കേട്ടാളീയത്ഭുതമൊഴി പെറ്റാനേരത്തു കുന്തിതാൻ
ഉച്ചത്തിൽ ചൊന്നൊരീ വാക്കു മെച്ചത്തിൽ കേട്ടനേരമേ 47
ശതശൃംഗസ്ഥമുനികൾക്കതിഹർഷം മുഴുത്തുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/364&oldid=156701" എന്ന താളിൽനിന്ന് ശേഖരിച്ചത്