താൾ:Bhashabharatham Vol1.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്നെയോർത്തുംകൊണ്ടവനാ വഹ്നിക്കാഹുതിയാംവിധൗ 30
സ്വജീവിതം വിട്ടു മാദ്ര ചാടിനാളാ ഹുതാശനിൽ.
അവളായവനോടൊത്തു പിതൃലോകത്തിനെത്തിനാൾ 31
അവൾക്കുമവനും വേണ്ടും ശേഷക്രിയ കഴിക്കുക.
ഇതാണവർക്കുള്ളദേഹമിവരുത്തമപുത്രരാം 32
അനുഗ്രഹിപ്പിൻ വേണ്ടുംപോലമ്മയൊത്തിവരെപ്പരം.
പ്രേതകാര്യം കഴിച്ചിട്ടാപ്പിതൃമേധഫലത്തിനെ 33
ലഭിക്കട്ടെ ധാർമ്മികനാം പാണ്ഡു കൗരവപുംഗവൻ.

വൈശമ്പായനൻ പറഞ്ഞു

എന്നായ് ക്കുരുക്കളോടോതീട്ടൊന്നായ്കൗരവർ കാൺകവേ 34
ക്ഷണംകൊണ്ടു മറ‌ഞ്ഞാരാ മുനിമാർ ഗുഹ്യകൗഘവും.
ഗന്ധർവ്വനഗരംപോലാമുനിസിദ്ധഗണം ക്ഷണം 35
മറഞ്ഞുകണ്ടിട്ടെല്ലാർക്കും പരമുണ്ടായി വിസ്മയം.

127. പാണ്ഡുമാദ്രിസംസ്കാരം

പാണ്ഡുവിന്റേയും മാദ്രിയുടേയും സംസ്കാരവും ഉദകക്രിയയും രാജോചിതമായരീതിയിൽനടത്തണ മെന്നു ധൃതരാഷ്ട്രൻ നിർദ്ദേശിക്കുന്നു. വിദുരൻ അതുപോലെയൊക്കെ ചെയ്യിക്കുന്നു. പാണ്ഡുവിന്റെ ച- രമത്തിൽ പൗരജാനപദന്മാരുടെ അനുശോചനം.


ധൃതരാഷ്ട്രൻ പറഞ്ഞു

നടത്തൂ വിദുര, പ്രേതകാര്യം പാണ്ഡുവിനൊക്കേയും
രാജസിംഹനവൻ സർവ്വരാജാവിന്മട്ടു ചെയ്യണം. 1
പശുക്കൾ വസ്ത്രം രത്നങ്ങൾ പലമട്ടു ധനങ്ങളും
കൊടുക്ക പാണ്ഡവിന്നായും മാദ്രിക്കായും യഥേഷ്ടമ. 2
മാദ്രീസൽക്കാരവും കുന്തിയേൽക്കുമാറു നടത്തെടോ
കാറ്റും വെയിലുമച്ചാരുഗാത്രിയെത്തൊട്ടുപോകൊല. 3
പുണ്യവാൻ ശോച്യനല്ലേതും പാണ്ഡുഭൂപൻ പ്രശസ്യനാം
അവന്നു സുരപുത്രാഭരീയഞ്ചുണ്ണികളൊത്തുതേ. 4

വൈശമ്പായനൻ പറഞ്ഞു
അവ്വണ്ണമെന്നു വിദുരൻ ഭീഷ്മരോടൊത്തു ഭാരത!
സമശുദ്ധസ്ഥലേ പാണ്ഡുസംസ്കാരത്തെ നടത്തിനാൻ. 5
നെയ്യിന്റെ ഗന്ധം വീശുന്ന പാണ്ഡുഭൂപന്റെയഗ്നികൾ
പുരത്തിൽനിന്നുടൻതന്നെ കൊണ്ടുവന്നാർ പുരോഹിതർ. 6
കാലത്തിനൊത്ത പുഷ്പങ്ങൾ പലതുംമണമാർന്നഹോ!
അണിഞ്ഞുടൻ കൊണ്ടുവന്നു മൂടുപല്ലക്കുമങ്ങനെ. 7
വസ്ത്രമാല്യഗണത്താലും ധനജാലത്തിനാലുമേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/373&oldid=156711" എന്ന താളിൽനിന്ന് ശേഖരിച്ചത്