താൾ:Bhashabharatham Vol1.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

===105. സത്യവത്യുപദേശം===

 സത്യവതി, വ്യാസൻ ജനിച്ച കഥയും വിചാരിക്കുന്ന സമയത്തു് താൻ എത്തിക്കൊള്ളാമെന്നു സമ്മതിച്ചിട്ടുള്ള
വിവരവും ഭീഷ്മനോടു പറയുന്നു. ഭീഷ്മന്റെ സമ്മതത്തോടുകൂടി വ്യസനെ വിചാരിക്കുന്നു. മുമ്പിലെത്തിയ വ്യാസനോടു സഹോദരപത്നിമാരിൽ പുത്രോത്പാദനം നടത്തി വംശത്തെ നിലനിർത്തണമെന്നു സത്യവതി പറയുന്നു. ധർമ്മരക്ഷണത്തിനുവേണ്ടി താൻ അതു ചെയ്യാമെന്നു വ്യസൻ സമ്മതിക്കുന്നു. സത്യവതി ഈ വിവരം അംബികയേയും അംബാലികയേയും അറിയിക്കുന്നു.
<poem>

ഭീഷ് മൻ പറഞ്ഞു
ഇനി ഞാൻ ഭാരതകുലസന്താനോദയകാരണം
പറയുന്നേൻ ജനനി, കേട്ടറി‍ഞ്ഞീടേണമായതും. 1

വരിക്ക ഗുണവാനാം ഭൂസരനെദ്ധർമ്മമോടുടൻ
വിചിത്രവീര്യക്ഷേത്രത്തിൽ പ്രജോത് പത്തിക്കു വേണ്ടി നീ.

വൈശമ്പായനൻ പറഞ്ഞു
അഥ ഭീഷ്മരൊടാസ്സത്യവതി വാക്കിടറും പടി
പു‌ഞ്ചിരിക്കൊണ്ടു നാണംപൂണ്ടഞ്ചിതാക്ഷരമോതിനാൾ. 3

സത്യവതി പറഞ്ഞു
സത്യമത്രേ മഹാബാഹോ, വൃത്യാ നീ ചൊന്നതേറ്റവും
വിശ്വാസാൽ നിന്നൊടോതുന്നേൻ കുലസന്താനകൗശലം. 4

ചൊല്ലാതിരിപ്പാൻ വയ്യമ്മട്ടുള്ളാപദ്ധർമ്മിമിന്നു തേ
ഇക്കുലത്തിങ്കൽ നീ സത്യം നീ ധർമ്മം നീ പരായണം; 5

അതിനാൽ സത്യമിതു കേട്ടതിൽ ചെയ്കുചിതപ്പടി.‌
ധർമ്മിയെന്നച്ഛനുണ്ടങ്ങു ധർമ്മവഞ്ചിക്കടത്തെടോ 6

അതിന്നു നിന്നേൻ ഞാനന്നു പുതുയൗവനമാർന്ന നാൾ.
പരം ധർമ്മജ്ഞരിൽ ശ്രേഷ്ഠൻ പരാശരമുനീശ്വരൻ 7

വന്നൂ വഞ്ചിക്കു കാളിന്ദിയൊന്നക്കര കടക്കുവാൻ.
കടത്തുമ്പോളാമുനീന്ദ്രനടുത്തെന്നോടു ചൊല്ലിനാൻ 8

കാമാർത്തനായ് സാന്ത്വപൂർവ്വം പ്രേമാർദ്രമധുരാക്ഷരം;
പേശിയെൻ ജന്മവംശം ഞാൻ ദാശകന്യകയെന്നുമേ. 9

ശാപഭീതിയുമച്ഛന്റെ കോപഭീതിയുമാർന്നതിൽ
വരപ്രലോഭി മുനിയെത്തള്ളുവാൻ പറ്റിയില്ല മേ. 10

തേജസ്സാൽ ബാലയാമെന്നെയവൻ പാട്ടില്പെടുത്തിനാൻ
മഞ്ഞിരുട്ടെങ്ങുമുണ്ടാക്കി വഞ്ചിയിൽത്തന്നെവെച്ചഹോ. 11

മുന്നം നികൃഷ്ടമാം മത്സ്യഗന്ധമുണ്ടാമുണ്ടായിരുന്നു മേ
അതു മാറ്റീട്ടീസ്സുഗന്ധമന്നു തന്നു മുനീശ്വരൻ. 12

പിന്നെയാ മുനിയെന്നോടു ചൊന്നാ"നെൻ ഗർഭമിങ്ങുടൻ
ഇന്നീ ദ്വീപേ വിട്ടു വീണ്ടും കന്യയായ് ത്തന്നെ നില്ക്ക നീ.” 13

പാരാശര്യൻ മഹായോഗി വീരൻ മാമുനിയായിനാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/324&oldid=156657" എന്ന താളിൽനിന്ന് ശേഖരിച്ചത്