താൾ:Bhashabharatham Vol1.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഞ്ചാലമന്നവൻ തന്റെ മർമ്മങ്ങൾ പിളരുംപടി 66.

ദ്രോണൻ പറഞ്ഞു
വീര, പ്രാണഭയം വേണ്ടാ വിപ്രർ നാം ക്ഷാന്തിശീലരാം
ആശ്രമത്തിൽ ചെറുപ്പത്തിൽ നാം ചേർന്നൊത്തു കളിച്ചതിൽ 67

സ്നേഹം വർദ്ധിച്ചു നിൽക്കുന്നു പ്രീതിയും പാർത്ഥിവർഷഭ!
നിന്നോടു പിന്നെയും സഖ്യമിന്നർത്ഥിക്കുന്നു ഞാൻ നൃപ! 68

തരാം തവ വരം രാജൻ പാതി രാജ്യമെടുക്കെടോ.
അരാജാവൊരു രാജാവിന്നിഷ്ടനാവുകയില്ലപോൽ! 69


അതാണു യത്നിച്ചതു ഞാൻ നിൻ രാജ്യത്തിനു മന്നവ!
ഭാഗീരഥിക്കു തെക്കങ്ങു ഭൂമിക്കീശൻ,വടക്കു ഞാൻ,
തോഴർ ഞാൻ തവ പാഞ്ചാല, സമ്മതംതന്നെയെങ്കിലോ. 70

ദ്രുപദൻ പറഞ്ഞു
ബ്രഹ്മൻ, വിക്രാന്തരാം യോഗ്യർക്കിതൊരാശ്ചര്യമല്ലഹോ !
നിങ്കൽ പ്രിയംപൂണ്ടു നിത്യം നിൻപ്രീതിക്കാഗ്രഹിപ്പു ഞാൻ. 71

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടവനെ ദ്രോണൻ വിടുവിച്ചിതു ഭാരത!
സൽക്കരിച്ചവനായർദ്ധരാജ്യവും സാധു നൽകിനാൻ. 72

ഗംഗാതീരത്തു നാട്ടാരിണങ്ങും മാകാന്ദിയേയുമേ
കാമ്പില്യപുരവും വാണാനാബ് ഭൂപൻ ദീനമാനസൻ. 73

കാത്തൂ ദക്ഷിണപാഞ്ചാലമാച്ചർമ്മണ്വതിയാർവരെ
ദ്രോണർ തോല്പിച്ചിട്ടു പരിത്രാണംചെയ്തോരു പാർഷതൻ. 74

ക്ഷാത്രവീര്യംകൊണ്ടു തോല്മയൊത്തതായോർത്തതില്ലവൻ
ബ്രഹ്മമാം ബലമില്ലാഞ്ഞു തോല്മയായൊന്നുറച്ചുതേ. 75

പുത്രജന്മത്തിനാശിച്ചു പൃത്ഥ്വിയിൽ ചുറ്റിനാൻ നൃപൻ
അഹിച്ഛത്രാഖ്യമാം രാജ്യമിഹ ദ്രോണർക്കു സിദ്ധമായ്. 76

ഇത്ഥം നാട്ടാർകൂടുമഹിച്ഛത്രരാജ്യം ധന‌ഞ്ജയൻ
പോരിൽ ജയിച്ചുടൻ ദ്രോണാചാര്യർക്കായിക്കൊടുത്തുതേ. 77

139. ധൃതരാഷ്ട്രചിന്ത

ധൃതരാഷ്ട്രൻ ധർമ്മപുത്രനെ യുവരാജാവായി അഭിഷേകംചെയ്യുന്നു.അർജ്ജുനന്റെ ദിഗംജയം. അർജ്ജുനനും ഭീമസേനനുമെന്നിച്ചു് ദുർദ്ദാന്തന്മാരായ പല ക്ഷത്രിയന്മാരേയും കീഴടക്കി ധർമ്മപുത്രരുടെ സാമാന്തന്മാരാക്കിത്തീർക്കുന്നു. പാണ്ഡവന്മാരുടെ ആയുധവിദ്യാപാടത്തെപ്പറ്റികേട്ട ധൃതരാഷ്ട്രൻ അസുയാലുവും ചിന്താകുലനുമായിത്തീരുന്നു.


വൈശമ്പായനൻ പറഞ്ഞു
അഥ സംവത്സരം ചെന്നു ധൃതരാഷ്ട്രൻ മഹീപതേ!
യുവരാജാവാക്കിവെച്ചുവ പാണ്ഡവന്മാരിൽ മൂപ്പിലെ; 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/412&oldid=156755" എന്ന താളിൽനിന്ന് ശേഖരിച്ചത്