താൾ:Bhashabharatham Vol1.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉഗ്രമകം തപംകൊണ്ടിട്ടുൾക്കമ്പം നല്കിടുന്നു മേ 23

മേനകേ, നിൻ ഭാരമിതാ വിശ്വാമിത്രൻ വരാംഗനേ!
നില്പുണ്ടഗ്രതപസ്സിങ്കലേർപ്പെട്ടും കൊണ്ധൃഷ്യനായ്. 24

അവനെൻ നില പോക്കീടൊല്ലവനെപ്പോയ് മയക്കെടോ
ചെയ്കവന്നു തപോവിഘ്നമേകെടോ മമ നന്മ നീ. 25

രൂപയൗവനസൗന്ദര്യവിലാസച്ചിരി ചൊൽകളാൽ
മയക്കി നീ തപസ്സിങ്കൽനിന്നകറ്റുക വീരനെ. 26

മേനക പറഞ്ഞു
 മഹാതപസ്വി ഭഗവാൻ മഹാതേജസ്സവൻ വിഭോ!
കോപനൻതാനവനതു ഭഗവാനറിവില്ലയോ? 27

ആ മഹാനുടെ തേജസ്സു തപസ്സാക്കോപമെന്നിവ
ഇവിടെയ്ക്കും ഭയം നല്കുമിവൾക്കു ഭയമില്ലയോ? 28

മഹാമുനി വസിഷ്ഠന്നും മക്കളെപ്പോക്കി വിട്ടവൻ
മുന്നം ക്ഷത്രിയനെന്നാലും പിന്നെ ബ്രാഹ്മണ്യമേറ്റവൻ; 29

പരിശുദ്ധിക്കാഴമേറും പെരുമ്പുഴ ചമച്ചവൻ-

പുണ്യമുള്ളാപ്പുഴയ്ക്കല്ലോ ചൊല്ലൂ കൗശികിയെന്നു പേർ- 30

ദുർഗ്ഗക്കാലത്തവനുള്ളാ മൈക്കണ്ണാളെബ് ഭരിച്ചുപോൽ
വ്യാധനായിത്തീർന്നു രാജർഷി മതംഗൻ ധർമ്മവിത്തമൻ. 31

ദുർഭിക്ഷകാലം തീർന്നപ്പോളാശ്രമത്തിലേക്കണഞ്ഞവൻ
പുഴയ്ക്കക പാരേതി പേരും കൽപ്പിച്ചിട്ടീടിനാൻ പ്രഭു. 32

ചണ്ഡാലൻ മന്നനും പ്രീത്യാ യാഗം ചെയ്യിച്ചു മാമുനി
അന്നു പേടിച്ചു സോമാർത്ഥം ചെന്നീലേ നീ സുരേശ്വര! 33

ക്രൂദ്ധനായിട്ടു വേറിട്ടും നക്ഷത്രപദമായവൻ
പ്രതിശ്രവണമെന്നാദി സൃഷ്ടിച്ച താരകാഗണം; 34

ശരണം ഗുരുശാപാർത്തത്രിശങ്കവിനു നല്കിനാൻ.‌
ഇത്ഥമാ മുനിതൻ കർമ്മമോർത്തു പേടിച്ചിടുന്നു ഞാൻ 35

ചൊടിച്ചവൻ ദഹിപ്പിക്കാപ്പടി കല്പിച്ചിടേണമേ,
ചുടും ജഗത്തു തേജസ്സാൽ കാൽകൊണ്ടൂഴി കുലുക്കിടും 36

മേരുശൈലം ചുരുക്കീടും ദിക്കെല്ലാം മാറ്റിവെച്ചിടും.
അത്രയ്ക്കുഗ്രപതസ്സാണ്ടു ദീപ്താഗ്നിസമനാണവൻ 37

എന്മട്ടൊരുത്തിക്കു തൊടാനാകുമോ വിജിതേന്ദ്രിയൻ?
തീ മുഖം, ചന്ദ്രസൂര്യന്മാർ കൺ, കാലൻ നാവുമായവൻ 38

എൻ കൂട്ടുകാർക്കു തൊടുവാനാകുമോ ദേവനാകാ!
യമൻ സോമൻ മുനിമാർ സാദ്ധ്യർ വിശ്വേ -
ദേവന്മാരാബ്ബാലഖില്യാദിയെല്ലാം
പേടിപ്പോരാണായവനെ പ്രഭാവാൽ
പേടിക്കില്ലേ പിന്നെയെന്മട്ടൊരുത്തി? 39

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/224&oldid=156546" എന്ന താളിൽനിന്ന് ശേഖരിച്ചത്