താൾ:Bhashabharatham Vol1.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശക്തനായ് സർവ്വദർപ്പഘ്നനാകും വൻപുള്ള പുത്രനെ.”
   അവന്നുണ്ടായ് മഹാബാഹു ഭീമൻ ഭീമപരാക്രമൻ.
   അശരീരോക്തിയശ്ശക്തനുണ്ടായപ്പോളുദിച്ചുതേ:
   'സർവ്വശക്തരിലും ശ്രേഷ്ഠനിവ'നെന്നങ്ങു ഭാരത!
   ഇതൊരത്യത്ഭുതം കണ്ടൂ,ജനിച്ചന്നാ വൃകോദരൻ
   മാതാവിൻ മടിമേൽനിന്നു വീണു പാറ തകർന്നുപോയ്;
   വ്യാഘ്രത്തിനെക്കണ്ടുകുന്തി വെക്കം പേടിച്ചെണീറ്റുപോൽ
   കരുതീലങ്കഭാഗത്തിലുറങ്ങും ഭീമസേനനെ.
   വജ്രകായൻ ബാലനപ്പോളദ്രിപൃഷ്ഠത്തു വീണുപോയ്
   പാരാതെ വീണവൻ പാറ നൂറായിട്ടു തകർന്നുപോയ്;
   പാണ്ഡുവാപ്പാറ പൊടിയായ് കണ്ടു വിസ്മയമാണ്ടുതേ.
   എന്നോ ഭീമൻ ജനിച്ചാനിങ്ങന്നാളിൽ ഭാരതോത്തമ!
   പരം ദുര്യോധനൻതാനും പിറന്നൂ ധരണീതലേ.
   ഭീമൻ ജനിച്ചതില്പിന്നെപ്പാണ്ഡു ചിന്തിച്ചിതിങ്ങനെ:
  'ലോകശ്രേഷ്ഠൻ പുത്രനുണ്ടായ് വരുവാൻ വഴിയെന്തു മേ?
  ദൈവം പൗരുഷമീ രണ്ടിൽ നില്ക്കന്നൂ ലോകമൊക്കയും;
  കാലം നോക്കി പ്രയത്നിച്ചാൽ ദൈവം സ്വാധീനമായ് വരും.
  ഇന്ദ്രനത്രേ വാനവർക്കു മുഖ്യനെന്നുണ്ടു കേൾപ്പുല ഞാൻ
  അപ്രമേയബലോത്സാഹൻ വീര്യവാനമിതപ്രഭൻ.
   തപസ്സാലവനെ പ്രീതിനാക്കിപ്പുത്രനെ നേടുവൻ
   അവൻ തരുന്ന തനയൻ ശ്രേഷ്ഠനായിവരും ദൃഢം.
   മാനുഷാമാനുഷന്മാരെപ്പോരിൽ കൊന്നീടുമായവൻ
   മനോവാക്കായകർമ്മങ്ങൾ കൊണ്ടു ചെയ് വേൻ തപസ്സു ഞാൻ.'
   പിന്നെപ്പാണ്ഡു മുനീന്ദ്രന്മാർചേർന്നു ചിന്തിച്ചു പാർത്ഥിവൻ
   കുന്തിക്കൊരാണ്ടെയ്ക്കു മഹാവ്രതം കല്പിച്ചു മഗളം.
    ഒറ്റക്കാലിന്മെൽനിന്നിട്ടു താനുമുഗ്രതപസ്സിനെ
   പരം സമാധി കൈക്കൊണ്ടു ചരിച്ചിതു മഹാബലൻ.
    ദേവാധിരാജനാം ശക്രദേവനെസ്സേവചെയ്തവൻ
    തപനന്നൊപ്പമേ നിന്നു തപംചെയ്തിതു ഭാരത!
     ഒട്ടുനാൾ ചെന്നതിൽപ്പിന്നെ സ്പഷ്ടം വന്നോതി വാസവൻ.
ശുക്രൻ പറഞ്ഞു
     മുപ്പാരിലും പേരു കേൾക്കും പുത്രനെത്തവ നല്കുവൻ
     ഗോബ്രാഹ്മണർക്കുമൊട്ടേറെ ബ്ബന്ധവാനന്ദവർദ്ധനൻ
     സർവ്വശത്രുഹരൻ പുത്രൻ ചൊവ്വോടങ്ങയ്ക്കുദിച്ചിടും.
വൈശമ്പായനൻ പറഞ്ഞു
     എന്നു ശക്രൻ ചൊന്നനേരമന്നാക്കൗരവമന്നവൻ
 

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/363&oldid=156700" എന്ന താളിൽനിന്ന് ശേഖരിച്ചത്