മംഗളമാല രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Mangala maala 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മംഗളമാല (രണ്ടാം ഭാഗം) (ഉപന്യാസങ്ങൾ)

രചന:രാമവർമ്മ അപ്പൻ തമ്പുരാൻ (1913)
അപ്പൻ തമ്പുരാന്റെ ഈ ഉപന്യാസ സമാഹാരം 5 ഭാഗങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

[ 1 ]


അപ്പൻതമ്പുരാൻ തിരുമനസ്സിലെ
കൃതികൾ
[ 2 ]

മംഗളമാലഅപ്പൻതമ്പുരാൻ തിരുമനസ്സിലെ
കൃതികൾപുസ്തകം രണ്ട്

വില അണ 7.[ 3 ]അപ്പൻ തമ്പുരാൻ തിരുമനസ്സിലെ
മറ്റു കൃതികൾ

1. ഭാസ്കരമേനൊൻ

മംഗളമാല.

1. ചരിത്രം

2. ജീവചരിത്രം

3. ശാസ്ത്രം

4. പലവക

5.ടി.THE MANGALODAYAM CO.,LTD.
K.K. PRESS,TRICHUR

[ 4 ]


സാഹിത്യം


ആദ്യത്തെ പതിപ്പ്
പ്രതി 1000


പകൎപ്പവകശം

മംഗളോദയം കമ്പനി ക്ലുപ്തം
കേരളകല്പദ്രുമം അച്ചുകൂടം
തൃശ്ശിവപേരൂർ.
1089[ 5 ]

വിഷയവിവരം

1.
സത്യകീർത്തിചരിതം
1_8
2.
കൃഷ്ണഗാഥ
8_16
3.
സാമൂതിരിപ്പാടും പതിനെട്ടരക്കവികളും
17_34
4.
മലയാളഭാഷ
34_45
5.
പഴയഭാഷ
45_56
6.
പച്ചമലയാളം
56_64
7.
തിരുപ്പുറപ്പാട്
65_71
8.
പ്രസ്താവന
71_104
9.
ചില ന്യായങ്ങൾ
104_111


[ 6 ]
മുഖവുര

സാഹിത്യത്തിനു പല മുഖങ്ങളുമുള്ളതിൽ ചിലതിനെ ഉദാഹരിച്ചു പലതിനെയും കാണിയ്ക്കുകയാകുന്നു ഈ പുസ്തകത്തിൻറെ ഉദ്ദേശം. ഗുണദോഷ നിരൂപണത്തിൽ ഇല്ലാത്തതുണ്ടാക്കി ഉളളതു കളഞ്ഞു കൊള്ളരുതാത്തതു പറയുന്ന രീതി വിട്ടു വേണ്ടതു വേണ്ടപോലെ പറയുന്ന സമ്പ്രദായവും ഉൾക്ഷോഭത്തിന്നിടകൊടുക്കാതെ കളിയായി കാര്യം പറയുന്ന മട്ടും സാഹിത്യചരിത്രത്തിൻറെ നിലയും സാഹിത്യ ലോകത്തിൻറെ സ്ഥിതിയും മലയാളമാസികകളുടെ ഗതിയും ചുരുക്കത്തിൽ കാര്യം പറവാനുള്ള വഴിയും ചൂണ്ടിക്കാണിച്ചുകൊടുത്താൽ കൊള്ളാമെന്നാണ് ഇതിൽ ഒതുക്കിയിരിയ്ക്കുന്ന ഉപന്യാസങ്ങളെക്കൊണ്ടു വിചാരിച്ചിട്ടുള്ളത്. ഫലാനുഭവം അന്യാധീനമായതുകൊണ്ടു ശേഷം അനുഭവിയ്ക്കുന്നവർക്കേ അറിഞ്ഞുകൂടു


ഗ്രന്ഥകാരൻ
[ 7 ]
അപ്പൻ തമ്പുരാൻ തിരുമനസ്സുകൊണ്ട്

[ 8 ]

സാഹിത്യം.

സത്യകീൎത്തിചരിതം

ഉത്തരോത്തരം ഉന്നതിയെ പ്രാപിയ്ക്കുന്ന ഏതു ഭാഷയിലും ജ്ഞാന സമ്പാദകങ്ങളായ അനേകം പുസ്തകങ്ങൾ കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരിയ്ക്കും. ശാസ്ത്രപുസ്തകങ്ങളും നീതിപുസ്തകങ്ങളും ഗുരുക്കന്മാരെപ്പോലെയും രാജാക്കന്മാരെപ്പോലെയും ജനങ്ങൾക്കു കൃത്യാകൃത്യങ്ങളിൽ പ്രവൃത്തിയും നിവൃത്തിയും ഉണ്ടാവുന്നവിധം അറിവു ജനിപ്പിയ്ക്കുന്നവയാണെങ്കിലും, രസിപ്പിച്ചുകൊണ്ടു വേണ്ടതും വേണ്ടാത്തതും വേണ്ടപോലെ മനസ്സിലാക്കിക്കൊടുപ്പാനും വീണ്ടും അതിലേയ്ക്കു പ്രീതി ജനിപ്പിയ്ക്കുവാനും ഭാര്യമാരെപ്പോലെ ഉപകരിയ്ക്കുന്നവ കാവ്യങ്ങളാണെന്നു സാരഗ്രാഹികളായ സകല പണ്ഡിതന്മാർക്കും സമ്മതമായ സംഗതിയാകുന്നു. അവയിൽ പദ്യകാവ്യങ്ങളേക്കാൾ എത്രയോ മേലെയാണ് ഗദ്യകാവ്യങ്ങളെന്നു ചില നവീനന്മാർ സിദ്ധാന്തിയ്ക്കുന്നുണ്ട്. വാസ്തവത്തിൽ പദ്യമെന്നോ ഗദ്യമെന്നോ ഉള്ള ഭേദമല്ല സാരമായിട്ടുള്ളത്. ഏതു കാവ്യമാണോ സരസമായിട്ടു സാരോപദേശം ചെയ്തു [ 9 ] ജനങ്ങളെ നല്ലവഴിയ്ക്കു നടത്തുന്നത് അക്കാവ്യമാണകാവ്യം. കാവ്യങ്ങൾക്കു ജനങ്ങളുടെ മനസ്സിനെ വശീകരിയ്ക്കാനുള്ള ശക്തി രസപ്രവാഹത്തിലാണ് നില്ക്കുന്നത്. കവികളുടെ കല്പനാശക്തിയ്ക്കുള്ള അപൂർവ്വതയും ഇതിന്നു വലിയ സഹകാരികാരണമാണ്. കല്പനാശക്തി കുറവായിട്ടുള്ള കവികളും നല്ല മനോധർമ്മമുള്ള അന്യഭാഷാകവികളുടെ കാവ്യങ്ങളെ ഭാഷപ്പെടുത്തീട്ടു മഹാകവികളെപ്പോലെ തന്നെ കവിധർമ്മം നിർവ്വഹിയ്ക്കാറുണ്ട്. എന്നു മാത്രമല്ല, ഉത്തമന്മാരായ പ്രാചീനകവികളുടെ കൃതികളെ വിധിയ്ക്കു തക്കവണ്ണം ഭാഷപ്പെടുത്തുന്ന അല്പകവികൾ നവീനന്മാരായ ഉത്തമകവികളേക്കാൾ ജനസമുദായത്തിന് അധികം ഉപകാരികളായിത്തീരുന്നതുമാണ്. ഭാഷപ്പെടുത്തുക എന്നത് അത്ര സുകരമായ ഒരു വിദ്യയല്ല. അതിന്നു പല ദുർഘടങ്ങളുമുണ്ട്. ഒന്നാമത് അന്യഭാഷയിൽ കിടക്കുന്ന കാവ്യത്തിൻറെ അർത്ഥം നല്ലവണ്ണം മനസ്സിലാക്കണം. അതിലുള്ള ചമൽക്കാരം ഗ്രഹിയ്ക്കാതെ ഭാഷപ്പെടുത്തുവാൻ പുറപ്പെട്ടാൽ പ്രയത്നം സഫലമാകയില്ല. മൂലഭാഷയ്ക്കു യോജിയ്ക്കുന്ന ചില അലങ്കാരങ്ങളും ഫലിതങ്ങളും സ്വഭാഷയ്ക്കു യോജിയ്ക്കില്ലെന്നുവന്നേയ്ക്കാം. അവയ്ക്കു തക്ക മാറ്റം വരുത്തേണ്ടിവരും. അതിന്നു നല്ല മനോധർമ്മവും [ 10 ] സത്യകീർത്തിചരിതം വേണം. അന്യഭാഷയിലുള്ള ശബ്ദശ്ലേഷകൾ മറ്റൊരു ഭാഷയിൽ വരുത്തുന്നതു തീരെ അസാദ്ധ്യമാണ്. അവിടെ തരമുണ്ടെങ്കിൽ സ്വഭാഷയിൽ ശ്ലേഷകൊണ്ടുവന്നാൽ വളരെ മെച്ചമായിരിയ്ക്കും. അതില്ലെങ്കിലും പ്രത്യേകിച്ച് ഒരു ഭംഗിവരുത്തുവാൻ നോക്കേണ്ടതാണ്. ഭാഷയ്ക്കു തന്മയത്വം വരുത്തുക അത്ര എളുപ്പത്തിൽ സാധിയ്ക്കാവുന്നു ഒരു കാര്യമല്ല. മൂലത്തിലെ അർത്ഥത്തിനും രസപുഷ്ടിയ്ക്കും അശേഷം കുറവു വരുത്താതെ സ്വഭാഷയിൽ വാക്യരചനകൊണ്ടു തന്മയത്വം വരുത്തി സ്വയംകൃതമോ എന്നു തോന്നും പ്രകാരം ചേർത്തു യോജിപ്പിച്ചിട്ടുള്ള ഭാഷാന്തരമേ നല്ല ഭാഷാന്തരമെന്നു പറഞ്ഞുകൂടു.

"അന്യഭാഷയിലുള്ള വാക്യത്തിൻറെ അർത്ഥത്തെ അതിൻറെ സ്വാരസ്യത്തോടുകൂടി ഗ്രഹിച്ചിട്ടു മനസ്സുകൊണ്ട് ആദ്യംതന്നെ ഒരു പ്രതിപദതർജ്ജമ ചെയ്തുവെയ്ക്കണം. പിന്നെ അതിലെ സാരാംശം ലേശംപോലും വിടാതെ സ്വഭാഷാവാചകരീതിയിലാക്കണം. അതു പിന്നെയും പിന്നെയും പരിശോധിച്ചു വാചകഭംഗി വരുത്തണം. രചനാരീതി കേവലം സംസാരിയ്ക്കുമ്പോഴത്തെപ്പോലെ എളുപ്പത്തിലർത്ഥം മനസ്സിലാവുന്ന വിധത്തിലായിരിക്കണം. ഇങ്ങിനെ പലവട്ടം നല്ലവണ്ണം പ്രയത്നം ചെയ്തു സമ്പാദിയ്ക്കുന്ന [ 11 ] ഭാഷാന്തരമേ സഹൃദയന്മാർക്ക് ആസ്വദിപ്പാൻ പുറത്തേയ്ക്കു കൊടുക്കാവൂ" എന്നിങ്ങനെ മഹാകവിയായ വെണ്മണി അച്ഛൻ നമ്പൂരിപ്പാട് ഒരു അവസരത്തിൽ പറഞ്ഞിട്ടുള്ളത് എത്രയോ സാരമായ ഒരു ഉപദേശമാണെന്നു കരുതേണ്ടതാകുന്നു.

പി.എൻ. കൃഷ്ണപ്പിള്ള അവർകളുടെ സത്യകീർത്തി ചരിതത്തിൽ സി.എസ്സ്. സുബ്രഹ്മണ്യൻ പോറ്റി അവർകൾ ഭാഷപ്പെടുത്തിയതായി കൊടുത്തിട്ടുള്ള "ഗോൾഡ് സ്മിത്തിൻറെ ഹെർമ്മിറ്റ്" എന്ന ചെറിയ സരസകഥാഗാഥയുടെ തർജ്ജമ ഉത്തമരീതിയിലുള്ള ഭാഷാന്തരീകരണത്തിൻറെ ഒരു മാതൃകയാണെന്നു പറയുവാൻ ഞാൻ ലവലേശം സംശയിയ്ക്കുന്നില്ല. തന്മയത്വമാണല്ലോ ഭാഷാന്തരത്തിൻറെ ജീവൻ. കാലദേശാവസ്ഥകളെക്കൊണ്ടു ഭേദപ്പെടാവുന്ന മൂലഭാഷയുടെ രീതിഭേദം ചുവയ്ക്കാതെ അർത്ഥരസങ്ങളുടെ പകർച്ചയാകുന്നു തന്മയത്വത്തിൻറെ മർമ്മം. വാസനാശക്തി, നൈപുണ്യം, അഭ്യാസം, ഇതു മൂന്നും കൂടാതെ കേവലം വ്യുല്പത്തിദാർഢ്യംകൊണ്ടു മാത്രം ഈ മർമ്മംകണ്ടു വല്ലതും പ്രയോഗിയ്ക്കാറാവുന്നതുമല്ല. പോറ്റി അവർകൾ ഈ തത്വം ഗ്രഹിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിൻറെ "സൌരഭനും രാഷ്ട്രനും" എന്ന തർജ്ജമ കണ്ടപ്പോൾതന്നെ എനിയ്ക്കു തോന്നീട്ടുണ്ട്. [ 12 ] തെക്കൻദിക്കുകളിൽ ചുറ്റിനടക്കുന്ന ചില കുസന്ധികൾ നമ്മുടെ പോറ്റി അവർകളെ ബാധിയ്ക്കാതിരിപ്പാൻ ആഗ്രഹിയ്ക്കുന്നതു ഇയ്യുള്ളവർക്ക് അവയിൽ പ്രതിപത്തി തോ്നായക്കേകൊണ്ടായിരിക്കാം.

"അടവിലവനടക്കുവാൻ ശ്രമിക്കെ

ക്കടുതരമായ്വരുമാധികണ്ടുയോഗി
അരുളിമമസശോകനാംയുവാവേ!
പറയുക നീയിതിനെന്തെടോനിമിത്തം"?

എന്ന ശ്ലോകത്തിൻറെ പൂർവ്വാർദ്ധം മൂലാർത്ഥത്തോടു യോജിപ്പിച്ച്

"അവശതയനുകന്പയാലണിഞ്ഞി-

ട്ടവനലമാന്തിടുമാധികണ്ടുയോഗി"

എന്നോ മറ്റോ ആക്കിയാൽ കൊള്ളാമെന്നു തോന്നുന്നത് ഈ കവിയുടെ പേരിലുള്ള പ്രതിപത്തികൊണ്ടാണെന്നുള്ളതിന്നു സംശയമില്ല.

"ഗോൾഡ് സ്മിത്ത്" എന്ന മഹാകവി അദ്ദേഹത്തിൻറെ "വിക്കാർ ആഫ് വേക്ക്റ്റീൽഡ്" എന്ന ആഖ്യായികയുടെ മുഖവരയിൽ ഇപ്രകാരം പറഞ്ഞിരിയ്ക്കുന്നു.

"ഇതിൽ അനേകം തെറ്റുകളുണ്ട്. അവയെല്ലാം ഭംഗിയാണെന്നു സാധിപ്പാൻ അനേകം യുക്തികളും പറയാം. എന്നാൽ അതുകൊണ്ട് ഒരു സാദ്ധ്യ [ 13 ] വുമില്ല. പല തെറ്റുകളുള്ള ഒരു പുസ്തകം രസകരമായ്ത്തീർന്നേയ്ക്കാം. നേരെമറിച്ചു യാതൊരു അബദ്ധവും ഇല്ലാത്തതു തീരെ രസിക്കാതേയും വന്നേക്കാം. ഈ കഥയിലെ നായകൻ ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു വൃത്തിഭേദങ്ങളെ തന്നിൽ ഒതുക്കിയിരിക്കുന്നു. അയാൾ ഒരു ആചാൎയ്യനാണ്, കൃഷിക്കാരനാണ്, കുഡുബിയുമാണ്. ഉപദേശത്തിനും ഒതുക്കത്തിന്നും ഒരുപോലെ ഒരുക്കമുള്ളവനും അഭ്യുദയത്തിങ്കൽ വിനീതനും ആപത്തിങ്കൽ ധീരനുമായിട്ടാണ് അയാളെ വൎണ്ണിച്ചിട്ടുള്ളത്. പരിഷ്കാരവും ഐശ്വൎയ്യവും വൎദ്ധിച്ചുവരുന്ന ഇക്കാലത്ത് ഇങ്ങനെയുള്ള ഒരു കഥാപുരുഷൻ ആൎക്കാണ് സന്തോഷമുണ്ടാക്കുന്നത്? ഉയൎന്നപദവി മോഹിക്കുന്നവൎക്ക് അയാളുടെ ഒതുങിയ നാടന്നിത്യവൃത്തി പുച്ഛമായിരിയ്ക്കും. ആ ഭാസവാക്കു ഫലിതമെന്നു തെറ്റിദ്ധരിയ്ക്കുന്നവർ അയാളുടെ നിരുപദ്രവമായ സംഭാഷണത്തിൽ സ്വാരസ്യം കാണുകയില്ല. പരലോകത്തെ കരുതിക്കൊണ്ട് ഇഹലോകസുഖം ക്കുന്ന്വനെ മതനിന്ദ ശീലിച്ചിട്ടുള്ളവർ പരിഹസിയ്ക്കുകയേ ഉള്ളൂ".

ഇത്രത്തോളം കവിയുടെ വിനയം. വാസ്തവത്തിൽ ഇത്ര നന്നായിട്ടൊരു നോവൽ ഇംഗ്ലീഷഭാഷയിൽ വേറെയൊന്നുണ്ടോ എന്നു സംശയമാണ്. ഈ [ 14 ] പുസ്തകം തർജ്ജമചെയ്തു കണ്ടാൽ കൊള്ളാമെന്നു ആഗ്രഹിച്ചിരുന്ന കാലത്താണ് സി. ഗോപാലമേനോൻ ബി. എ. അവർകളുടെ 'ധർമ്മാംഗദചരിതം' പുറത്തുവന്നത്. അതോടുകൂടി മൂലത്തിലെ കഥാബന്ധം മലയാളികൾക്കറിയാറായി. നാട്ടുനടപ്പിനെ അനുസരിച്ചു കഥയിൽ ചില മാറ്റങ്ങൾ ചെയ്തും ഉചിതമായി. പക്ഷെ മൂലത്തിൽ ആവാടചൂഡം പ്രയോഗിച്ചിട്ടുള്ള ഫലിതങ്ങളെ ഭാഷയിൽ വരുത്തുവാൻ ഗോപാലമേനോൻ അവർകൾക്കു സാധിച്ചിട്ടില്ല. ഈ ന്യൂനത പരിഹരിച്ച ഒരു തർജ്ജമകൂടി കണ്ടാൽ വേണ്ടില്ലെന്നായി ഇയ്യുള്ളവരുടെ പിന്നത്തെ മോഹം. സത്യകീർത്തിചരിതം കയ്യിൽ കിട്ടിയപ്പോൾ ചിരിക്കുവാൻ തേങ്ങിക്കൊണ്ടാണ് വായിച്ചു തുടങ്ങിയത്. എന്നാൽ ആദ്യന്തം വായിച്ചിട്ടും ഈ വിഷയത്തിൽ എനിക്കിച്ഛാഭംആണുണ്ടായത്. 'ധർമ്മാംഗദചരിതത്തിൽ' ജാത്യാചാരത്തിന്നു വിരുദ്ധങ്ങളായ ചില നടവടികൾ കാണുന്നുണ്ട്. സത്യകീർത്തിചരിതത്തിൽ ഈ ന്യൂനത കാണുന്നില്ല. ഇതു സന്തോഷാവഹംതന്നെ. വാചകരീതിയിൽ പ്രകൃതപുസ്തകം ധർമ്മാംഗദചരിതത്തെക്കാൾ ഒട്ടും മേഖലയല്ല. ചിത്രങ്ങളോടുകൂടി നോവൽ അച്ചടിയ്ക്കുന്ന സമ്പ്രദായം മലയാളത്തിൽ ആരംഭിച്ചതു പ്രശംസനീയം [ 15 ] തന്നെ. ലോകമര്യാദകൾ അരിയുന്നതിന്ന് ഈ ഭാഷാന്തരപുസ്തകം എല്ലാവരും വാങി വായിക്കേണ്ടതാകുന്നു.കൃഷ്ണഗാഥ
അല്ലെങ്കിൽ ചെറുശ്ശേരി

"കൊല്ലം ഏഴാം ശതാബ്ദത്തിൽ ഒടുവിൽ ഉത്തരകേരളത്തിൽ നനൂരി വർഗ്ഗത്തിൽ ഒരു ഭാഷകവി ഉണ്ടായി. ആ കാലം മുതൽ മലയാളഭാഷയ്ക്കു ഭാഗ്യോദയം ആയി എന്നു നിസ്സംശ്ശയമായി പറയാം.........അങിനെ ഉള്ള വർഗ്ഗത്തിൽ ഒരാള് ഭാഷയിൽ കവിത ചമയ്ക്കാൻ ഒരുങിയത് ഇജ്ജനങടെ ഭാഗ്യാരംഭമെന്നു തന്നെ പറയണം" എന്നു മലയാള ഭാഷചരിത്രകർത്താവായ പി.ഗോവിന്ദപിള്ള അവർകൾ പറഞ്ഞിട്ടുള്ളത്, മലയാളികളുടെ സുകൃതവിപാകുമായ കൃഷ്ണഗാഥയുടെ ഏകദേശമെങ്കിലും ആസ്വദിപ്പാൻ ഭാഗ്യമുള്ളവർക്കെല്ലാം ഒരുപോലെ തോന്നുന്നൊരഭിപ്രായമാണ്. നമ്മുടെ ദിവ്യകവിയായ കുഞ്ചൻനമ്പ്യാർക്കുകൂടി ഈ കൃതിയെക്കുറിച്ച് അപാരമായ ബഹുമാനം തോന്നിയപ്പോൾ അന്യന്മാർ ഇതി [ 16 ] നെ കൊണ്ടാടുന്നതിൽ എന്തൊരാശ്ചൎയ്യമാണുള്ളത്? കൃഷ്ണഗാഥ വായിച്ചു കഴിഞ്ഞപ്പോളുണ്ടായ ലഹരിയിലാണ് നമ്പ്യാര് കൃഷ്ണലീല തീർത്തതെന്നു തീർച്ച പറയാം. കൃഷ്ണലീല വത്സസ്നേയത്തിന്റെ നേരു പകർപ്പെന്നു പറഞ്ഞാൽ അലൌകികമാവുമെങ്കിൽ, വത്സസ്നേയം കൃഷ്ണലീലയുടെ ജീവനെന്നു പറയാതെ യാതൊരു നിവൃത്തിയുമില്ല നമ്പ്യാരെപ്പോലെയുള്ള ഒരു കവിക്ക് അന്യന്റെ കവിതയിൽ അഭിരുചി ജനിച്ചാൽ, അതായത് ആ കവിതയുടെ ആന്തരമായ ഗുണം കൊണ്ടെന്നല്ലാതെ അദ്ദേഹത്തിന്ന് അതുപോലെ രചിയ്ക്കുവാൻ പാടവം പോരാഞ്ഞിട്ടാണെന്ന് ഒരു കാലത്തും ആരും വിചാരിയ്ക്കുന്നതല്ല.

ചെറുശ്ശേരി നമ്പൂരി ഏഴാം ശതാബ്ദത്തിന്റെ ഒടുവിലും, പുനത്തിൽ നമ്പൂരി ഒമ്പതാം ശതവർഷത്തിലും ജീവിച്ചിരുന്നതായിട്ടും സാക്ഷാൽ 'ഉദ്ദണ്ഡകേസരി' പുനത്തിന്റെ കാലത്തിനു മുമ്പുതന്നെ പരലോകം പ്രാപിച്ചതിനാൽ അക്കാലത്തേയ്ക്ക് വേറെ ഒരു ഉദ്ദണ്ഡശാസ്ത്രികൾ ആവശ്യമുള്ളതായിട്ടുമാണ് ഭാഷാചരിത്രത്തിൽ കാണുന്നത്. എന്നാൽ ഉത്തരകേരളത്തിൽ ചെറുശ്ശേരിയെന്നും പുനമെന്നും രണ്ട് തറവാടുകൾ ഉണ്ടായിരുന്നതിൽ ഒന്നു മറ്റേതിലേയ്ക്ക് ഒതുങ്ങിയെന്നു കേട്ടിട്ടുണ്ട്. ഇങ്ങനെ ഒരു സംഭ [ 17 ] വിച്ചതു കൃഷ്ണഗാഥയുണ്ടാക്കുന്നതിന്നു മുമ്പായിരുന്നുവെന്നു വന്നാൽ 'ചെറുശ്ശേരി' എന്നതു പുനത്തിന്റെ പര്യായമായിട്ട് ഉപയോഗിയ്ക്കുവാൻ വിരോധമില്ലെന്നു മാത്രമല്ല തല്ക്കാലം ഉദ്ദണ്ഡശാസ്ത്രികളെ രണ്ടാക്കാതെയും കഴിയ്ക്കാം . കവിയാരാണെന്നു രൂപമില്ലാത്ത ചന്ദ്രോൽസവത്തിൽ ഭാഷാകവികളിൽവെച്ചു പുനത്തിനെയാണ് മുമ്പു പറഞ്ഞിട്ടുള്ളത് . കൃഷ്മഗാഥയുടെ കവി വേറെ ഒരാളായിരുന്നുവെങ്കിൽ അദ്ധേഹത്തിനു മാന്യസ്ഥാനം കൊടുക്കാതിരിപ്പാൻ യാതൊരവകാശവും കാണുന്നില്ല . വിശേശിച്ചു കൃഷ്മഗാഥ മുഖേനയല്ലാതെ ചെറുശ്ശേരിയ്ക്കു പുനത്തിനെപ്പോലെ കവി എന്ന പ്രസിദ്ധി ഉള്ളതായിട്ടും അറിവില്ല. ഭാഷാരീതി പുനത്തിന്റേതല്ലെന്നു ശങ്കിച്ചേയ്ക്കാം. എന്നാൽ ഈ കൃതി ആളുന്തിരാഗമെന്നു പറഞ്ഞതു കേട്ടു വിശ്വസിയ്ക്കത്തക്കവണ്ണം മൂഢയായ ഒരു സ്ത്രീയ്ക്കു മനസ്സിലാക്കാവുന്ന വിധത്തിൽ ഉണ്ടാക്കിയതാണെന്നും, മഹാകവികൾക്കു വാസനാബലംകൊണ്ടും ബുദ്ധിവൈഭവംകൊണ്ടും ഏതുവിധം വേണമെങ്കിലും ആ വിധംകൊണ്ടും കെട്ടുവാനുള്ള ശക്തിയുണ്ടെന്നും ആലോചിച്ചാൽ ആ ശങ്കക്കും ഒരു സമാധാനമുണ്ട് .

മേൽ വിവരിച്ച സംഗതികളെക്കൊണ്ട് , കേരളഭൂഷണം അച്ചുക്കൂടത്തിൽ അച്ചടിച്ചിട്ടുള്ള പുസ്തക [ 18 ] ത്തിൽ " കൃഷ്ണപ്പാട്ടു (കൃഷ്ണഗാഥ ചെറുശ്ശേരി) പുനത്തിൽ നമ്പൂരി അവർകളാൽ ഉണ്ടാക്കപ്പെട്ടത് " എന്നു പറഞ്ഞിട്ടുള്ളത് തീരെ അബദ്ധമാണെന്നു പറവാനുള്ള കാലമായിട്ടില്ല.

ഈ സംഗതി എങ്ങിനെയിരുന്നാലും കവി ഭക്തനും വിരക്തനും സരസനുമായ ഒരു നമ്പൂരിയായിരുന്നുവെന്നും, അദ്ദേഹം വടക്കേ മലയാളത്തുകാരനും കോലത്തുനാട്ടിൽ ഉദയവർമ്മ രാജാവിന്റെ ആശ്രിതനും ആയിരുന്നുവെന്നും കൃഷ്ണഗാഥയിൽനിന്നുതന്നെ ഊഹിയ്ക്കാം.

'കൃഷ്ണഗാഥ മദ്ധ്യകാലത്തു നടപ്പുണ്ടായിരുന്ന മലയാള ഭാഷയുടെ ഒടുവിലത്തെ അവസ്ഥയെ പ്രദർശിപ്പിയ്ക്കുന്നുവെന്നും, 'ഗ്രന്ഥകർത്താവായ ചെറുശ്ശേരി ജീവിച്ചിരുന്ന കാലം 650--750 മദ്ധ്യെയായിരിയ്ക്കണമെന്നും ഭാഷാചരിത്രകർത്താവു പറയുന്നു

അവിടവിടെയായി പല ഇടങ്ങളിലും പ്രയോഗിച്ചിട്ടുള്ള സ്തുതികൾ എഴുത്തച്ചന്റെ സ്തുതികളെപ്പോലെ മനസ്സിൽ തട്ടി പുറപ്പെട്ടിട്ടുള്ളവയാണെന്നു ധാരാളം അറിയാം. "സംസാരമോക്ഷത്തിൽ കാരണമായതു വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ.എന്നതുതന്നെവരുത്തിനിന്നീടുവാനിന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു". ഇതാണു നമ്പൂരിപ്ഫലിതം. [ 19 ] വടക്കേ മലയാളത്തിൽ വടകരയ്കടുത്ത് , ഇപ്പോൾ 'പൂതുപ്പണ'മെന്നു പറഞ്ഞുവരുന്ന ദിക്കിനെ ആദ്യകാലങ്ങളിൽ 'പുതുപ്പട്ടണ'മെന്നായിറുന്നു വിളിച്ചുവറുന്നത് . ഈ പുതുപ്പട്ടണത്തിലുള്ള തുറശ്ശേരിപ്പുഴ മുതൽ ചന്ദ്രഗിരിവരെയുള്ള നാടിനാണ് കേരളോല്പത്തിയിൽ 'കോലോത്തുനാട്'എന്നും 'ഉത്തരകേരള'മെന്നും പറഞ്ഞിട്ടുള്ളത്. എന്നാൽ പിന്നീട് ഇതിന്റെ അതിർത്തികൾ തലശ്ശേരിയും , അള്ളെടുത്തു സ്വരൂപവും അല്ലെങ്കിൽ അള്ളോൻവാഴുന്ന നീലേശ്വരവും ആയിത്തീർന്നു . കോലോത്തുനാട്ടിലെ രാജാവിനു കോലത്തിരിയെന്നും , ആ രാജവംശത്തിനു കോലസ്വരൂപമെന്നും പേർ പറയുന്നു .

നമ്മുടെ ഗ്രന്ഥകർത്താവ് ഈ സ്വരൂപത്തിലെ ഉദയവർമ്മരാജാവിന്റെ ഒരാശ്രിതനായി തീർന്നു . "പാലൊഴിമാതുതാൻ പാലിച്ചുപോരുന്ന കോലാധിനാഥനുദയവർമ്മൻ ആജ്ഞയെച്ചെയ്കയാലജ്ഞാനയുള്ള ഞാൻ....... ദേവകീവകീസൂനുവായ്കേവിനിന്നീടുണ കേവലതന്നുടെ ലീലചൊൽവാൻ.... ആരംഭിച്ചീടുന്നേലായവണ്ണം", എന്ന് ആദ്യത്തിങ്കലും, " ആജ്ഞയാകോലഭ്രപസ്യ പ്രാജ്ഞസ്യോദയവർമ്മണഃ കൃതായാം കൃഷ്ണഗാഥായാം", എന്നു കൃഷ്ണോല്പത്തി മുതലായ ഓരോ ഘട്ടത്തിന്റെ അവസാനത്തിലും പറഞ്ഞിട്ടുള്ള [ 20 ] തുകൊണ്ട് , ഈ രാജാവിന്റെ പ്രത്യേക ആവശ്യത്തിന്മേലാണ് ഇദ്ധേഹം ഭാഗവതം ദശമം ഒരു പുതിയരീതിയിലുള്ള ഭാഷാഗാനമായിട്ടു ചമച്ചിട്ടുള്ളതാണെന്നു തീർച്ചയാവുന്നുണ്ട് .

രാജാവ് ഇപ്രകാരം ആവശ്യപ്പെടുവാൻ ഒരു സംഗതി ഉണ്ടായിട്ടുള്ളതു കേൾക്കുവാൻ നേരമ്പോക്കുള്ളതാണ്. രാജാവും നമ്പൂരിയുംകൂടി ചതുരംഗം വെച്ചുകൊണ്ടിരിയ്ക്കുമ്പോൾ, അവരുടെ അടുത്തു തൊട്ടിക്കട്ടിലിൽ കുട്ടിയെ കിടത്തി ആട്ടിക്കൊണ്ടിരുന്ന, രാജാവിന്റെ ഭാര്യ, ഒരു നില കൂടി തെറ്റിയാൽ രാജാവിന് അടിയറവായി എന്നു കണ്ടിട്ട്, " ഉന്തുന്തുന്തുന്തുന്തു... ആളെ ഉണ്ട്" എന്നു കുട്ടിയെ ഉറക്കുവാൻപാട്ടുപാടുന്നുവെന്നൊരു വ്യാജേന ഭർത്താവിനുനില്ക്കക്കള്ളി കാണിച്ചുകൊടുത്തുവത്രേ. പാട്ടിന്റെ സാരമറിഞ്ഞു രാജാവ് ആളേ തള്ളിയപ്പൊൾ കൈ ജയിയ്ക്കുകയും ചെയ്തു. ഇതിൽവെച്ചു രാജാവിന് അപാരമായ സന്തോഷമുണ്ടായി. ഭാര്യ പാടിയമട്ടിൽ ദശകം പാട്ടായിട്ടുണ്ടാക്കേണമെന്നു കല്പിച്ചിട്ടു നമ്പൂരി അതിന്നു ശ്രമിച്ചിട്ടുള്ളതാണെന്നാണ് പറഞ്ഞുവരുന്നത്. ഇങ്ങനെയൊരു കാരണം ഉണ്ടായിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും കാര്യത്തിനു ദോഷമില്ല നിശ്ചയംതന്നെ.

കൃഷ്ണപ്പാട്ട് ഒരു ഇഴഞ്ഞ മട്ടിലാണ് പാടിക്കേട്ടി [ 21 ] ട്ടുള്ളത്.' ഇതിന്റെ ഗാനരീതിയ്ക്ക് എല്ലാ അക്ഷരവും ഗുരുവായിത്ത്ന്നെ ഉച്ചരിയ്ക്കുകയും വേണം."കൃഷ്ണഗാഥയിൽ കഥാഭാഗം മുഴുവനും ഒരേശീലുതന്നെയാണ്, എന്നാൽ അവസാനം കവിയുടെ സ്വന്തം രണ്ട് സ്തുതികൾ വേറെ രണ്ട് ശീലുകളിലാകുന്നു.ഈ മൂന്നു ശീലുകളിൽ ആദ്യത്തേതിന് 'മാകന്ദമഞ്രി'യെന്നാണ് പേർ പറയുന്നത്. ഇതിന്റെ ലക്ഷണം ടി.എം.കോവുണ്ണി നെടുങ്ങാടി അവർകളുടെ കേരളകൗമദിയിൽ താഴെ പറയും പ്രകാരം കൊടുത്തിരിയ്ക്കുന്നു.കാകളിയുടെ രണ്ടാമത്തെ അടിയിൽ നിന്നും രണ്ടക്ഷരം കുറഞ്ഞിട്ടുള്ള ശീല് 'മാകന്ദമഞ്ജരി' കാകളിയുടെ അടി ഒന്നിൽഇരുപതുമാത്രയും ,സാധാരണ പന്ത്രണ്ടക്ഷരവും ഉണ്ടായിരിക്കം. ' മറപൊരുളായി മറഞ്ഞവനൊറരി' എന്നു തൊട്ടുള്ള രണ്ടാമത്തെ ശീലിൽ ഓട്ടനിലെപ്പോലെ പതിനാറ് മാത്രയേ ഉള്ളു എങ്കിലും ചൊല്ലുന്ന രീതിയ്ക്കു വളരെ അന്തരമുണ്ട്. 'കമലാകരപരിലാളിതകഴലിണ കനിവോടമരാവലിവിരവോടഥ തൊഴുതീടിന സമയേ " എന്നു മുതലായ മൂന്നാമത്തെ മാതിരി കരീണി വൃത്തത്തിലുമാകുന്നു.

ഈ കൃതിയ്ക്കു വടക്കൻദിക്കുകളിൽ'കൃഷ്ണപ്പാട്ടെ' ന്നും തെക്കൻ ദിക്കുകളിൽ 'ചെറുശ്ശേരി' എന്നം പേർ [ 22 ] പറഞ്ഞുവരുന്നു. ആപാദമധുരത്വവും ആലോകനാമൃതത്വവും കൂടിച്ചേർന്നിട്ടൊരു കവിത കൃഷ്ണഗാഥക്കു ശരി കൃഷ്ണഗാഥതന്നേയുള്ളൂ. "എരിശ്ശേരിയ്ക്കു കഷ്ണം പോര" എന്നൊരു വിദ്വാൻ പറഞ്ഞതിന്ന്, "എളക്കിനോക്കിയാൽ കാണാ"മെന്നു കവി മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ട്.

'നണ്ണി', 'അമിണ്ണു', 'മാൺപ' എന്നു തുടങ്ങി ഇപ്പോൾ അപ്രസിദ്ധങ്ങളായ പല പടങ്ങളും ഈ കൃതിയിൽ ഉണ്ട് . അതുകൊണ്ടു പഴയഭാഷ പരിചയമില്ലാത്തവർക്ക് അർത്ഥം എളുപ്പത്തിൽ മനസ്സിലാവുന്നതല്ല . എന്നാൽ ഏഴും എട്ടും ശതവർഷങ്ങളിൽ ഈ വക പദങ്ങൾ വളരെ പ്രചാരമുള്ളവയും ലളിതങ്ങളും ആയിരുന്നു . പച്ചഭാഷ എഴുതി ഇങ്ങിനെ മെച്ചാ നേടുവാൻ ആരാലും അത്ര എളുപ്പത്തിൽ സാധിയ്ക്കുന്നതല്ല . ഭാഗവതം ടശമം പലരും പലവിധത്തിലും ഭാഷപ്പെടുത്തിയിട്ടുണ്ട് . എന്നാൽ മനോധർമ്മപ്രകടനയും അലങ്കാരപ്രയോഗവും അമൃതനിഷ്യന്ദികളായ സുലളിതപദങ്ങളുടെ മേളനവും ഫലിതവും പഴക്കവും ഒഴുക്കും എല്ലാംകൂടി തികഞ്ഞിട്ടൊരു കവിത വായിക്കണമെങ്കിൽ കൃഷ്ണഗാഥയെത്തന്നെ ആശ്രയിക്കണം .

ക്ലിഷ്ടതകൂടാടാതെ ശുദ്ധമലയാളപദങ്ങളെക്കൊ [ 23 ] ണ്ടു ശ്ലേഷാലങ്കാരം പ്രയോഗിച്ചിട്ടുള്ള ഭാഷാകവികൾ വളരെച്ചുരുങ്ങും എന്നാൽ "ചാടായിവന്നാനാദ്ദാനവനെങ്കിലും ചാടായിവന്നീലമേനിതന്നിൽ -ലാടായിവന്നു നുറുങ്ങിനാനെങ്കിലും ഓടായിവന്നീലകൊല്ലുന്നേരം- പാറമേൽവീണുമരിച്ചവൻകാററിനു മാറായിവന്നതോ ചേര്മല്ലോ-മാഴാതെ മേവുന്ന ബാലകലീലയ്ക്കു മാറായിവന്നതും ചേരുവോന്നെ- മാനവപീഡകൊണ്ടാകുലരായുള്ള വാനവർ കോലുന്നിതാപത്തിനും- മാറായിവന്നതപ്പൈതൽതന്നമ്മയ്ക്കു മാറാതെ വീണോരുകണ്ണുനീരും-വാടാതെനിന്നുള്ള മാല്യങ്ങളെല്ലാർക്കും ചൂടായിവന്നിട്ടേപണ്ടെ കൺമൂ.നീടാർന്നനന്ദനുമാനസമന്നേരം ചൂടായിവന്നുപോൽകാൺകപിച്ച" എന്നുംമററും തട്ടിമിന്നിച്ചിരിക്കുന്നതു കണ്ടാൽ കൃഷ്ണഗാഥാകർത്താവു മലയാളഭാഷായിൽ ശ്ലേഷയ്ക്ക്കഷ്ണമുണ്ടെന്നുതന്നെ ധരിച്ചിട്ടില്ലെന്നു തോന്നും.

ഇങ്ങിനെ എല്ലാററിന്നും ഉദാഹരണങ്ങൾ കൊടുക്കുവാൻ ശ്രമിയ്ക്കുന്നതായാൽ പുസ്തകം ആപാദചൂഡം അങ്ങിനെതന്നെ എടുത്തു പെടുത്തിപ്പോയെങ്കിലോ എന്നു ഭയപ്പെട്ട് ആ ഭാരം വായനക്കാരെ ഏല്പിയ്ക്കുന്നു. [ 24 ]
സാമൂതിരിപ്പാടും പതിനെട്ടരക്കവികളും.


വണ്ടിയ്ക്കു പൂട്ടിയ കുതിരകൾ ഓടുന്നതും ചാടുന്നതും നടക്കുന്നതും നില്ക്കുന്നതും കടിഞ്ഞാൺ പിടിയ്ക്കുന്ന സൂതന്റെ സാമർത്ഥ്യം അനുസരിച്ചല്ലെ? അതുപോലെ ഒരു രാജ്യത്തുള്ള പ്രജകളുടെ പ്രവൃത്തികൾ ആ രാജ്യത്തെ ഭരിയ്ക്കുന്ന രാജ്യതന്ത്ര നിപുണന്മാരായ രാജപ്രതിനിധികളുടേയൊ, രാജാവിന്റേയൊ, നീതിസാമർത്ഥ്യവും, ബുദ്ധിശക്തിയും, അനുസരിച്ചാണിരിയ്ക്കുന്നത്. എന്നാൽ ഏതു കാലത്തും ഏതു രാജ്യത്തും രാജാക്കന്മാർക്കു രാജ്യഭരണ വിഷയമായിട്ടുണ്ടാകാവുന്ന സകലക്ലേശങ്ങളേയും ജയിക്കേണ്ടതിന്ന് ഉപയോഗിക്കുന്ന പലമാതിരി കൌശലങ്ങളിലും വെച്ച് ഒന്നാമതായും ഉത്തമമായും വിദ്യാഭ്യാസം ഉണ്ടാകുന്നതാണെന്നു പറഞ്ഞാൽ അഭിപ്രായവ്യത്യാസമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ ഉത്തമമാർഗ്ഗം അറിഞ്ഞു പ്രവൃത്തിച്ചിട്ടുള്ള രാജാക്കന്മാർ ഏതു ര്ജ്യത്തെങ്കിലും ഏതുകാലത്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടേയും അവരുടെ പ്രജകളുടേയും പേരുമാത്രമാണ് ലോകത്തിൽ അനശ്വരമായി നിലനിന്നുപോരുന്നതു; സംശയമില്ല.പക്ഷെ വി [ 25 ] ദ്യാഭ്യാസസമ്പ്രദായം കാലദേശാസിഭേദത്തെ അനുസരിച്ചു മാറിമാറി വന്നേക്കാമെന്നല്ലാതെ വിദ്യയുടം പരമപ്രയോജനമായ അറിവിനേയും , ജനങ്ങളുടെ യോഗക്ഷേമാഭിവൃദ്ധിയേയും സംബന്ധിച്ചിടത്തോളം യാതൊരു കാലത്തും യാതൊരു ദേശത്തും പറയത്തക്ക ഭേദഗതിയൊന്നുമുണ്ടാവാൻ സംഗതിയില്ല.

പണ്ടു കേരളചക്രവർത്തികളായിരുന്ന പെരുമാക്കന്മാരുടെ വാഴ്ചയ്ക്കുശേഷം ഒരു സഹസ്രാബ്ധത്തിലധികം കാലം സ്വാതന്ത്ര്യത്തോടു കൂടി മദ്ധ്യകേരളം ഭരിച്ചിരുന്ന പ്രധാനപ്പെട്ട കോഴിക്കോട്ടു രാജാക്കന്മാരിൽ രാജ്യഭരണത്തിന്റെ അഭ്യുദയം മൂർഛിച്ചിരുന്നതു കൊല്ലവർഷം നാനൂറ്റിനും എണ്ണൂറ്റിനും മദ്ധ്യത്തിലായിരുന്നു എന്നൂഹിപ്പാൻ പല ലക്ഷ്യങ്ങളുമുണ്ട്.

അക്കാലങ്ങളിലുള്ള സാമൂതിരപ്പാടന്മാരിൽ ശസ്ത്രം കൊണ്ടും ശാസ്ത്രം കൊണ്ടും പരരാഷ്ട്രഭഞ്ജനവും സ്വരാഷ്ട്രരഞ്ജനവും ഒരു പോലെ ചെയ്തിരുന്ന ചില പടുവീരന്മാരും , ശസ്ത്രപ്രാധാന്യം കൂടുന്ന ചില ബഹുശൂരന്മാരും , ശസ്ത്രനൈപുണ്യമേറുന്ന ചില മഹാധീരന്മാരും ഇങ്ങിനെ പലതരക്കാരുമുണ്ടായിരുന്നു. കൊല്ലവർഷം 600ന്നു മേൽ നാടുവാണിരുന്ന മാനവിക്രമനെന്ന സാമൂതിരപ്പാട് ഇതിൽ ഒന്നാമത്തെ വർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നു. ആദ്ദേഹത്തിന്റെ രാ [ 26 ] ജ്യഭാരരീതിയെപ്പറ്റി പൊതുവിലി‍ ഒരു ശരിയായ ചരിത്രം എഴുതാൻ വിശ്വാസയോഗ്യമായ ലക്ഷ്യങ്ങൾ പോരാത്തതിനാൽ അതിലേയ്ക്കിറങ്ങുവാൻ ധൈര്യമില്ലെന്നുള്ള ന്യൂനത മലയാളചരിത്രത്തെപ്പറ്റി വല്ലതും പറവാൻ തുനിയുന്നവരെല്ലാം പറയുന്നപോലെ എനിക്കും പറയേണ്ടതായി വന്നിര്ക്കുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ശാസ്ത്രപാണ്ഡിത്യവിലാസത്തെ പ്രകടിപ്പിക്കുന്നതായ ചില പൺിതസഭകളെക്കുറിച്ചു പഴമക്കാർ പറഞ്ഞുകേട്ടിട്ടുള്ള ഓരോ ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും , ആവക ഐതിഹ്യങ്ങളെങ്കിലും നിശ്ശേഷം നശിക്കാതിരിക്കട്ടെ എന്നു വിചാരിച്ചും കുറച്ചു ചിലതിവിടെ പറവാൻ വിചാരിയ്ക്കുന്നതാണ്.

ആസാമൂതിരിപ്പാട്ടിലെ പൂർവ്വന്മാർതന്നെ വിദ്യാഭിവൃദ്ധിയ്ക്കുവേണ്ടി വിദ്വാന്മാരെ പ്രോത്സാഹിപ്പിക്കുവാനായി പലേ ഏർപ്പാ‌ുകളും ചെയ്തുവെച്ചിട്ടുള്ള കൂട്ടത്തിൽ ഒന്നാണ് , ഇന്നും നടന്നുവരുന്നതായ തളിയിലെ താനം .( താനം എന്നാൽ അഭ്യർഹന്മാരായ ബ്രാഹ്മണന്മാർക്കുള്ള ദാനം. ) വേദശാസ്ത്രങ്ങളിൽ യോഗ്യതയും , ആഭിജാത്യവും ഉള്ള ബ്രാഹ്മണരെ മാത്രമെ "അഭ്യർഹന്മാരായി" ഗണിയ്ക്കയുള്ളു. ഇങ്ങിനെ താനം പ്രായേണ പൂർവ്വന്മാരുടെ ശ്രാദ്ധദിവസങ്ങളി [ 27 ] ലാണ് ചെയ്തുവരാറുള്ളത്. തളിയിൽ താനവും ആകൂട്ടത്തിലൊന്നാണ്. പക്ഷെ അവിടെ വ്യാകരണം,മീമാംസ,വേദാന്തം, ഈ ശാസ്ത്രങ്ങളിൽ ഏതിലെങ്കിലും പാണ്ഡിത്യം സമ്പാദിച്ചിട്ടുള്ളവരെ മാത്രമെ അഭ്യർഹന്മാരായി സ്വീകരിച്ചു ചാർത്തുകയുള്ളു. ഈ വിധമുള്ള ചാർത്തലും ഓരോ പന്തീരാണ്ടു കൂടുമ്പോൾ മാത്രമേയുള്ളു മലയാളത്തിൽ പണ്ടുണ്ടായിരുന്ന പലേകാർയ്യങ്ങളുടേയും നടപടികളെ നവീകരിയ്ക്കുന്നത് ഓരോ പന്തീരാണ്ടു കുടുമ്പോഴായിരുന്നു എന്നറിയാത്തവരില്ലല്ലോ. അങ്ങിനെ അതാതു കാലത്തു മലയാളത്തിൽ യോഗ്യരായ ബ്രാഹ്മണർ താനത്തിന്ന് എഴുദിവസം മുമ്പെ അവിടെച്ചെന്നു ചേർന്നു ശാസ്ത്രങ്ങളിൽ വാദപ്രതിവാദങ്ങൾ നടത്തി അതിൽവെച്ച് അവരവരുടെ യോഗ്യതാക്രമം സാധിയ്ക്കുന്നതനുസരിച്ച് അവസാനദിവസം അവരവർക്കുള്ള താനക്കിഴി വാങ്ങണമെന്നാണ് നിയമം. ഇങ്ങിനെയുള്ള നിയമം നിമിത്തം അന്നു മലയാളബ്രാഹ്മണരുടെ ഇടയിൽ ഇനിയത്തെ തളിയിൽതാനത്തിന്ന് ഒന്നാമത്തെക്കിഴി എനിയ്ക്കുവാങ്ങേണം,എനിയ്ക്കുവാങ്ങേണമെന്നുള്ള അത്യുത്സാഹം നിമിത്തം കൊണ്ടുപിടിച്ചു പഠിച്ച പാണ്ഡിത്യം സമ്പാദിച്ചിട്ടുള്ള യോഗ്യന്മാർ കുറച്ചൊന്നുമല്ലായിരുന്നു .ഇങ്ങിടെ പ്രശസ്തനിലയിൽപ്രസിദ്ധമായി ന [ 28 ] ടത്തിവരുന്ന തളിയിൽ താനത്തിൽ കിഴി വാങ്ങിയിരുന്ന അഭ്യർഹപണ്ഡിതന്മാരും മുൻപറഞ്ഞ സാമുതിരിപ്പാട്ടിലെ സദസ്യന്മാരുമായ താഴെ പറയുന്നവരെ പതിനെട്ടരക്കവികൾ എന്നാണ് പഴമക്കാർ പറഞ്ഞുവരാറുള്ളത്.

1.പയ്യൂപ്പട്ടേരിമാർ - ജേഷ്ഠാനുജന്മാരായ എട്ടുപേരും, ഒരു മഹനും
2.തിരുവപ്പറ(തിരുവേഗപ്പുഴ)ക്കാർ അഞ്ചു നമ്പൂരിമാർ
3.മുല്ലപ്പിള്ളിപ്പട്ടേരി
4.ചേന്നാസ്സു നാരായണൻ നമ്പൂരിപ്പാട്
5.കാക്കശ്ശേരിപ്പട്ടേരി
6.ഉദ്ദണ്ഡശാസ്ത്രികൾ
7.പുനത്തുനമ്പൂരി (അരക്കവി)

ഈ പയ്യൂപ്പട്ടേരിമാരിൽ ജ്യേഷ്ഠനായ അച്ഛൻ ഭട്ടതിരിപ്പാട്ടിലെയാണ് ഉദ്ദണ്ഡശാസ്ത്രികൾ കോകിലസന്ദേശത്തിൽ 'തന്മീമാംസാദ്വയകുലഗുരോസ്സത്മ പുണ്യം മഹർഷേഃ' എന്നു തുടങ്ങി വർണ്ണിച്ചിട്ടുള്ളത്. ഈ മഹർഷിയ്ക്ക് ഉദ്ദണ്ഡശാസ്ത്രികളോടുള്ള വാദപ്രതിവാദത്തിൽ നിൎവ്വചനധാരയിൽ ഒരു സ്ഖലനം പററിയപ്പോൾ പ്രതിവാദിയായ ശാസ്ത്രികൾ തന്നെ രണ്ടാമതൊന്നുകുടി നിർവ്വചിയ്ക്കാൻ നിരബ്ബന്ധിച്ചിട്ടും [ 29 ] ‘ഞാൻ ഒരു സദസ്സിൽ രണ്ടാമതു മറെറാരുവിധം പറയുണ്ടായിട്ടില്ലെ'ന്നു മാത്രം ഉത്തരം പറഞ്ഞ് അദ്ദേഹം തോററനിലയിൽ പിൻ‌വലിച്ചു എന്നാണ് പ്രസിദ്ധി. ഈ ജേഷ്ഠനും അനുജന്മാരും ഒന്നിച്ച് അച്ഛന്റെ ശ്രാദ്ധമൂട്ടേണമെങ്കിൽ അതാതു കൊല്ലത്തിൽ ഓരോ പുതിയ മീമാംസാഗ്രന്ഥങ്ങൾ എല്ലാ സോദരന്മാരും ഉണ്ടാക്കിക്കൊണ്ടുവന്നു പരസ്പരം കാണിച്ചുകൊടുക്കേണമെന്നാണത്രെ ഇവരുടെ നിശ്ചയം. ഇവരിൽ അഞ്ചാമൻ നാരായണൻ പട്ടേരി ഒരു മടിയനായിരുന്നു. മറെറല്ലാസ്സഹോദരന്മാരുടേയും ഗ്രന്ഥങ്ങൾ വായിച്ചു കേട്ടതിന്നുശേഷം ശ്രാദ്ധത്തിന്നു രണ്ടു നാലു ദിവസം മുമ്പിലേ ഗ്രന്ഥനിർമ്മാണത്തിന്നുദ്യമിയ്ക്കയുള്ളു. എന്നാൽ ഗ്രന്ഥം കഴിയുമ്പോൾ മററുള്ളവയിലൊക്കയും മൊകത്തരമായിത്തീരുകയും ചെയ്യും. ഇവരിൽ മഹനും അച്ഛനെപ്പോലെതന്നെ സർവ്വസമ്മതനായ പണ്ഡിതശ്രോത്രിയനായിരുന്നു എന്നു, സാമാന്യക്കാരെ അത്ര വകവെയ്ക്കാത്ത, ഉദ്ദണ്ഡശാസ്ത്രികളുടെ ‘മല്ലികാമാരുത’ മെന്ന പ്രകരണത്തിൽ ‘ഉക്തഞ്ച മഹർഷിപുത്രേണ പരമേശ്വരേണ’ എന്ന പീഠികയോടുകൂടി ഒരു പ്രശംസാശ്ലോകം ചേർത്തിട്ടുള്ളതുകൊണ്ടു വ്യക്തമാകുന്നുണ്ട്. ഇവരുടെ ചില മീമാംസാഗ്രന്ഥങ്ങൾ [ 30 ] മലയാളികളിൽ പലരുടെ കൈവശത്തിലും ഉണ്ടെന്നല്ലാതെ കാവ്യഗ്രന്ഥങ്ങളൊന്നും ഇതേവരെ കണ്ടുകിട്ടീട്ടില്ല.

2. തിരുവേഗപ്പുഴ(തിരൂപ്പറ)ക്കാരായ അഞ്ചു നമ്പൂരിമാരിൽ ഒരാളുടെ 'ലക്ഷ്മീമാനവേദ'മെന്ന നാടകവും ബ്രഹ്മദത്തപുത്രനായ നാരായണൻ എന്ന മറെറാരാളുടെ 'സുഭദ്രാഹരണ' കാവ്യവും കണ്ടിട്ടുണ്ട്. ശേഷം മൂന്നു പേരുടെയും കൃതികളായി വല്ലതും ഉണ്ടോ എന്ന് ഇതേവരെ അറിഞ്ഞിട്ടില്ല.

3. മുല്ലപ്പിള്ളിപ്പട്ടേരിയുടെ കൃതികളും ഇതുവരെ യാതൊന്നും വെളിപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിനേയും ചേന്നാസ്സ് നമ്പൂരിപ്പാടിനേയും രാജദൂഷണങ്ങളായ ചില ശ്ലോകങ്ങൾ ഉണ്ടാക്കിയ കുററത്തിന്ന് ഉചിതശിക്ഷാദക്ഷനായ സാമൂതിരിപ്പാട് അഭൂതപൂൎവ്വമായ വിധം ഒരിയ്ക്കൽ ശിക്ഷിച്ചിട്ടുണ്ട്. ഇതിൽ മുല്ലപ്പിള്ളിപ്പട്ടേരിയ്ക്കു തളിയിൽ താനത്തിന്നു മുമ്പിൽക്കടന്നു കിഴിയെടുക്കണമെന്നുള്ളതാണ് ശിക്ഷ. തന്നേക്കാളധികം യോഗ്യന്മാരുള്ളപ്പോൾ താൻ മുമ്പിൽക്കടന്നു കിഴിയെടുക്കുക എന്നതു വിവേകികളായ പണ്ഡിതന്മാൎക്കു, വിശേഷിച്ച് അക്കാലത്തെ നമ്പൂരിമാൎക്കു, സങ്കോചകരമായ ഒരു ധൎമ്മസങ്കടമായിരുന്നു. പട്ടേരിയ്ക്ക് ഈ ശിക്ഷതന്നെ [ 31 ] മേലാൽ തറവാട്ടധികാരമായിത്തീരത്തക്കവണ്ണം യോഗ്യത സമ്പാദിപ്പാൻ കാരണമായിക്കലാശിച്ചു.

4. ചേന്നാസ്സു നമ്പൂരിപ്പാട്ടിലേയ്ക്കുള്ള ശിക്ഷ, 'തന്ത്രവിഷയത്തിൽ ഒരുത്തമ ഗ്രന്ഥമുണ്ടാക്കിക്കൊണ്ടു വന്നേ എന്നെക്കാണേണ്ടു' എന്നായിരുന്നു. ഈ ഒരു ശിക്ഷയുടെ ഫലമാണ് കേരളത്തിലിപ്പോളുള്ള തന്ത്രികൾക്കെന്നുവേണ്ടാ തച്ചുശാസ്ത്രക്കാൎക്കുംകൂടി സൎവ്വാവലംബനമായ 'തന്ത്രസമുച്ചയം' എന്ന ഉത്തമ ഗ്രന്ഥം. ഈ തന്ത്രശാസ്ത്രഗ്രന്ഥത്തിൽ നമ്പൂരിപ്പാട്ടിലേയ്ക്കുള്ള കവിതാവൈദഗ്ദ്ധ്യവും ചുരുക്കിപ്പറവാനുള്ള സാമൎത്ഥ്യവും നല്ലവണ്ണം പ്രകാശിച്ചിട്ടുണ്ട്. ചുരുക്കിപ്പറക എന്ന വിഷയത്തിൽ സാക്ഷാൽ ഉദ്ദണ്ഡശാസ്ത്രികൾക്കുപോലും അദ്ദേഹത്തിനോടു മടക്കമായിരുന്നു. നമ്പൂരിപ്പാട് ഈ ഗ്രന്ഥമുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നതിനിടയ്ക്കൊരിക്കൽ യദൃഛയായി ഉദ്ദണ്ഡശാസ്ത്രികൾ അവിടെച്ചെന്നപ്പോൾ താനും രണ്ടു ശ്ലോകം ഉണ്ടാക്കാമെന്നും അതിൽ അടങ്ങേണ്ടതായ കാൎയ്യങ്ങൾ ഇന്നിന്നവയാണെന്നു പറയേണമെന്നും നമ്പൂരിപ്പാട്ടിലോട് ആവശ്യപ്പെട്ടപ്രകാരം നമ്പൂരിപ്പാട് സമ്മതിച്ചു വിഷയം പറഞ്ഞുകൊടുക്കുകയും ശാസ്ത്രികൾ തന്റെ വാഗ്വിലാസത്തെ പ്രകടിപ്പിച്ചുകൊണ്ടു ശ്ലോകമുണ്ടാക്കാനാരംഭിയ്ക്കുകയും [ 32 ] ചെയ്തു. ഒന്നരശ്ലോകം കഴിഞ്ഞിട്ടും പറവാനുള്ള കാൎയ്യങ്ങൾ വളരെ ശേഷിച്ചിരുന്നതിനാൽ പിന്നെ അര ശ്ലോകം കൊണ്ട് അതു മുഴുവനും പറഞ്ഞുതീൎക്കാൻ തന്നാലസാദ്ധ്യമാണെന്നു കണ്ടു നമ്പൂരിപ്പാട്ടിലേയ്ക്കുതന്നെ ഒഴിഞ്ഞുകൊടുക്കുകയും നമ്പൂരിപ്പാടു ബാക്കിയുള്ള അരശ്ലോകംകൊണ്ടുതന്നെ പറയേണ്ട കാൎയ്യങ്ങളെ നിഷ്പ്രയാസമായിപ്പറഞ്ഞ് അവസാനിപ്പിയ്ക്കുകയും ചെയ്തു എന്നു പ്രസിദ്ധമാണ്.

5. കാക്കശ്ശേരിപ്പട്ടേരി ഉദ്ദണ്ഡശാസ്ത്രികളെ ജയിപ്പാൻവേണ്ടി നമ്പൂരിമാരുടെ തപസ്സുകൊണ്ടുണ്ടായ ഒരു മൂൎത്തിയായിരുന്നു എന്നാണ് മലയാളികൾ വിശ്വസിച്ചുപോരുന്നത്. തന്നെജ്ജയിപ്പാനായി ജനിച്ചിട്ടുള്ള ഈ കുട്ടിയെ ദ്രോണാചാൎയ്യരെപ്പോലെ പഠിപ്പിച്ചതും ഉദ്ദണ്ഡശാസ്ത്രികൾ തന്നെയാണത്രെ. പട്ടേരി തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ഉദ്ദണ്ഡശാസ്ത്രികളെജ്ജയിച്ചിട്ടുള്ളത്.

ഈ ബാലപണ്ഡിതൻ സഭയിൽക്കയറിയ ദിവസം സാഹങ്കാരമായി പ്രയോഗിച്ച ശ്ലോകമാണിത്,


'നച്ഛത്രം നതുരംഗമോ നവദതാം
വൃന്ദാനി നോ വന്ദിനാം
ന ശ്മശ്രുണി ന പട്ടബന്ധവസനം
നഹ്യശ്ചരാഡംബരം

[ 33 ]
അസ്ത്യസ്മാകമമന്ദമന്ദരഗിരി-

പ്രോദ്ധൂതദുഗ്ദ്ധോദധി-
പ്രേംഖദ്വീപി പരമ്പരാപരിണതാ
വാണിതു നാണീയസി'.

ഈ മഹാകവിയുടെ കൃതികളിൽ 'വസുമതീമാനവിക്രമം' എന്ന നാടകം മാത്രമേ ഇപ്പോൾ കണ്ടുകിട്ടീട്ടുള്ളു. ഇദ്ദേഹത്തിനെ ഒടുവിൽ വിഷയവിരക്തിനിമിത്തം ആചാരനിരാസ്ഥനാകയാൽ നമ്പൂരിമാർ വൎജ്ജിച്ചുകളഞ്ഞു. ഒരു ദിവസം പട്ടേരി സന്ധ്യാസമയത്തിൽ ചെയ്യേണ്ടതായ കൃത്യങ്ങളൊന്നും കൂടാതെ തന്റെ പതിവിൻപ്രകാരം അലസനായി ബ്രാഹ്മണരുടെ സദസ്സിൽക്കയറിച്ചെന്നപ്പോൾ നമ്പൂരിമാരിൽ ചിലർ, 'പട്ടേരി എന്താണിങ്ങനെ സന്ധ്യാവന്ദനാദികൾ ഒന്നും ചെയ്യാതെ കേവലം മൂഢന്മാരെപ്പോലെ നടിയ്ക്കുന്നത്' എന്നു ചോദിച്ചതിന്നു മറുപടിയായി പട്ടേരി അപ്പോൾ ചൊല്ലിയ ശ്ലോകമാണിത്.


'ഹൃദാകാശേചിദാദിത്യ സ്സദാഭാതിനിരന്തരം
ഉദയാസ്തമയൌനസ്തഃ കഥംസന്ധ്യാമുപാസ്മഹേ’

ഇങ്ങിനെ കാലക്രമേണ പട്ടേരിയുടെ ആചാരനടവടികളിൽ നമ്പൂരിമാൎക്ക് ഒട്ടും തൃപ്തിയില്ലാതെയായിത്തീരുകയും പട്ടേരിയുടെ യോഗ്യതയോൎത്ത് അദ്ദേഹ [ 34 ] ത്തിനോടു യാതൊന്നും പറവാൻ ശക്തിയില്ലാതെ വരികയും ചെയ്തതിനാൽ ഒടുവിൽ ഈ സങ്കടനിവൃത്തിയ്ക്കായി എല്ലാവരുംകൂടി ചോററാനിയ്ക്കരെവെച്ചു പട്ടേരിയോടുതന്നെ സംശയം ചോദിയ്ക്കുന്നതാണ് നല്ലതെന്നുറച്ച് അപ്രകാരം അവർ തമ്മിൽ നടന്ന സംഭാഷണശ്ലോകമാണിത്.

നമ്പൂരിമാർ - 'ആപദികിംകരണീയം?
പട്ടേരി - സ്മരണീയം ചരണയുഗളമംബായാം!
നമ്പൂരിമാർ - തൽസ്കരണം കിംകുരുതെ?
പട്ടേരി - ബ്രഹ്മാദീനപിചകിങ്കരീകുരുതെ',

മലയാളത്തിൽ നമ്പൂരിമാരുടെ ഇടയിൽ പണ്ട് എന്നുമാത്രമല്ല കുറച്ചൊക്കെ ഇപ്പോഴും പരദേശികളോടുകൂടി പെരുമാറുകയും വിശേഷിച്ച് അവരുടേ ക്രിയാംഗങ്ങളായ വിഷയങ്ങളിൽ യാതൊരു പ്രകാരത്തിലും പരദേശിസംബന്ധമുണ്ടായിരിക്കുകയും പാടില്ലെന്നു കലശലായ നിർബ്ബന്ധം കാണുന്ന സ്ഥിതിയ്ക്കു മലയാളികളുടെ സ്വദേശാഭിമാനം മൂൎഛിച്ചിരുന്ന അക്കാലത്തു തളിയിലേത്താനത്തിൽ കിഴക്കെ കാഞ്ചീപുരത്തുകാരനായ ഉദ്ദണ്ഡശാസ്ത്രികൾക്ക് അവകാശം സിദ്ധിപ്പാൻ ഇടവരത്തക്കവണ്ണം അദ്ദേഹത്തിനെ സദസ്യനായി സ്വീകരിച്ചതു സ്വദേശഗുണസംരക്ഷണദീക്ഷിതനായിരുന്ന സാമൂതിരിപ്പാട്ടിലേയ്ക്ക് ഒ [ 35 ] രു ന്യൂനതയായില്ലെ എന്നു വല്ലവരും ശങ്കിയ്ക്കുന്നുണ്ടെങ്കിൽ അവർ, അതുനിമിത്തം മലയാളികളുടെ ഇടയിൽ പിന്നീടുണ്ടാവുന്ന ഐകമത്യത്തിന്റേയും പരിശ്രമത്തിന്റേയും അപ്രതിഹതമായും അസാധാരണമായുമുള്ള ഫലങ്ങളെ ആലോചിയ്ക്കുമ്പോൾ ആ മഹാന്റെ ഈ പ്രവൃത്തി സ്വദേശപണ്ഡിതന്മാരെ വൎദ്ധിപ്പിയ്ക്കുന്നതിന്നും പ്രോത്സാഹിപ്പിയ്ക്കുന്നതിന്നും വേണ്ടിത്തന്നെയുള്ള ഒരു പൊടിക്കയ്യായിരുന്നു എന്നോൎത്തു സമാധാനപ്പെട്ടുകൊള്ളുമല്ലോ.

ഉദ്ദണ്ഡന്റെ പ്രഥമസഭാപ്രവേശത്തിൽ അദ്ദേഹത്തെ സാമൂതിരിപ്പാട്ടിലേയ്ക്കു പരിചയപ്പെടുത്തുവാനായി ചേന്നാസ്സു നമ്പൂരിപ്പാടു ചൊല്ലിയ ശ്ലോകമാണിത്.

'പ്രക്രിഡൽകാൎത്തവീൎയ്യാൎജ്ജുനഭുജവിധൃതോ-
ന്യക്തസോമോത്ഭവാംഭ
സ്സംഭാരാഭോഗഡംഭപ്രശമനപടുവാ
ഗ്ഗുംഭഗംഭീരിമശ്രീഃ
തുണ്ഡീരക്ഷോണിദേശാത്തവഖലുവിഷയേ
ഹിണ്ഡതോദ്ദണ്ഡസൂരി-
സ്സോയംതേവിക്രമക്ഷ്മാവര!നകിമുഗത-
ശ്ശ്രോത്രിയശ്ശ്രോത്രദേശം'.

അതിന്നുശേഷം അപ്പോൾതന്നെ ഉദ്ദണ്ഡൻ സാ [ 36 ] മൂതിരിപ്പാട്ടിലേയ്ക്ക് അടിയറവെച്ച ശ്ലോകമിതാണ്.

'ഉദ്ദണ്ഡഃപരാദണ്ഡഭൈരവ!ഭവ-
ദ്യാത്രാസുജൈത്രശ്രിയോ
ഹേതുഃകേതുരതീത്യസൂൎയ്യസരണിം
ഗച്ഛൻനിവാൎയ്യസ്ത്വയാ
നോചേത്തല്പടസമ്പുടോദരലസ-
ച്ഛാൎദ്ദൂലമുദ്രാഭൂവ
ത്സാരംഗംശശിബിംബമേഷ്യതിതുലാം
ത്വൽപ്രേയസീനാംമുഖൈ'

ഒരിയ്ക്കൽ ഉദ്ദണ്ഡശാസ്ത്രികൾ പ്രസിദ്ധമായ 'മൂക്കോല'ക്ഷേത്രത്തിൽ ദേവീദൎശനത്തിനായിച്ചെന്നപ്പോൾ നടയിൽവെച്ച് ഒരു ശ്ലോകം ഉണ്ടാക്കിച്ചൊല്ലിത്തുടങ്ങുകയും പൂൎവ്വാൎദ്ധം കഴിഞ്ഞിട്ട് ഉത്തരാൎദ്ധം തുടങ്ങുവാൻ ഇടയ്ക്കല്പം ആലോചിയ്ക്കേണ്ടതായി വരികയും ചെയ്തതിനാൽ ആ സമയം സോപാനത്തു കൊട്ടിക്കൊണ്ടുനിന്നിരുന്ന ഒരു മാരാർ ഉടനെ അതിന്റെശേഷം ഭാഗം പൂൎവ്വാൎദ്ധത്തേക്കാൾ കുറെക്കൂടി നന്നായി ചൊല്ലുകയും ചെയ്തു. ഇതു കേട്ടു ശാസ്ത്രികൾ തിരിഞ്ഞുനിന്നു 'കോയംകവിമല്ലം' എന്നു ചോദിച്ചതിന്നു മാരാർ 'ദേവ്യാംകരുണാകരഃ' എന്നുത്തരം പറഞ്ഞതായി കേട്ടിട്ടുണ്ട്. ആ മാരാരുടെ പേരും കരുണാകരൻ എന്നായിരുന്നു. മേല്പറഞ്ഞ ശ്ലോകം ഇതാണ്. [ 37 ]

ശാസ്ത്രികൾ- 'സംഭരിതഭൂരികൃപമംബ!ശുഭമംഗം
                 ശുംഭതു ചിരന്തനമിദന്തവമദന്തഃ'
     മാരാർ - 'ജംഭരിപുകുംഭിവരകുംഭയുഗഡംഭ-
                 സ്തംഭികുചകുംഭപരിരംഭപരശംഭു'.

പിന്നെ ഒരിയ്ക്കൽ വെട്ടത്തുനാട്ടിൽവെച്ച് ഒരു വൃദ്ധപണ്ഡിതനായ തൃക്കണ്ടിയൂർ നാണപ്പപിഷാരോടിയും ശാസ്ത്രികളും തമ്മിൽ ഒമ്പതു ദിവസത്തെ വാദം നടന്നിട്ടുണ്ട്. വിഷയം വ്യാകരണമായിരുന്നു. തൃക്കണ്ടിയൂർ പിഷാരോടിമാർ പണ്ടേതന്നെ വംശപരമ്പരയാ പണ്ഡിതന്മാരായിരുന്നു എന്നു പ്രസിദ്ധമാണല്ലോ. ശാസ്ത്രികൾ പിഷാരോടിയോടുള്ള വാദാരംഭത്തിൽ ചൊല്ലിയ ശ്ലോകമാണിത്.


ധന്യദ്ധ്വന്യദ്ധ്വനീനാഃഫണിവരഭണിതാം-
  ഭോധികുംഭീകുമാരാ
ധന്യാഃകേചിൽപ്രഥന്തേപരഗുണകണികാ-
  ശ്ലാഘിനസ്താൻനമാമഃ
പ്രത്യാഹാരഗ്രഹേപിഭൂമിതമതിരസൌ
  കോപിസാഹിത്യവിദ്യാ-
കാണോനാണപ്പനാമവ്യവഹരതുജര-
  ത്താവതാമേനഹാനിഃ

ഉദ്ദണ്ഡശാസ്ത്രികൾ ആദ്യം മലയാളത്തിലേയ്ക്കു വന്നതു, തന്റെ പാണ്ഡിത്യപ്രകടനംകൊണ്ട് എളു [ 38 ] പ്പത്തിൽ മലയാളികളെ വിസ്മയിപ്പിച്ചുകൊള്ളാമെന്നും മലയാളപണ്ഡിതന്മാരെയെല്ലാം താൻ വാദത്തിൽ ജയിച്ചു കീഴടക്കിക്കൊള്ളാമെന്നും ഉള്ള വിചാരത്തോടുകൂടിയായിരിയ്ക്കാമെങ്കിലും ഇവിടെ വന്നു കുറെ പെരുമാറിയതോടുകൂടി തന്റെ മുമ്പേത്തെ വിചാരം കേവലം അബദ്ധമായിപ്പോയി എന്നും മലയാള ഭൂമിയും ഏററവും വിലയുള്ള പണ്ഡിതരത്നങ്ങൾ ധാരാളം വിളയുന്ന ഒരു പ്രദേശമാണെന്നും ആ ബുദ്ധിമാനായ ശാസ്ത്രിയ്ക്കു നല്ലവണ്ണം അനുഭവം വന്നതിനാൽ കാലക്രമേണ അദ്ദേഹത്തിന്നു മലയാളത്തെക്കുറിച്ചു വളരെ പ്രതിപത്തി വൎദ്ധിയ്ക്കുകയും പിന്നെ തന്റെ ആയുഷ്കാലത്തിൽ മിക്കഭാഗവും മലയാളത്തിൽ തന്നെ കഴിച്ചുകൂട്ടുകയും ചെയ്തു എന്നൂഹിപ്പാൻ അദ്ദേഹത്തിന്റെ 'കോകിലസന്ദേശം' തന്നെ ധാരാളം മതിയായ തെളിവാകുന്നു.

പുനത്തുനമ്പൂരിയ്ക്കു പാണ്ഡിത്യവും ആഭിജാത്യവും മററുള്ളവരെക്കാൾ അല്പം കുറവായിരുന്നതിനാൽ അദ്ദേഹത്തെ ആ സദസ്സിൽ 'അരക്കവി'യായിട്ടേ ഗണിച്ചിട്ടുള്ളൂ. എന്നാൽ ആ അരക്കവിയുടെ കൃതിയാണ് പ്രസിദ്ധപ്പെട്ട കൃഷ്ണഗാഥ(കൃഷ്ണപ്പാട്ട്). ഈ ഗ്രന്ഥത്തെ ഒരിയ്ക്കലെങ്കിലും വായിച്ചിട്ടുള്ള യാതൊരു സഹൃദയനും അദ്ദേഹത്തെ അരക്കവി എന്നു പറ [ 39 ] ഞ്ഞുകേട്ടാൽ സഹിയ്ക്കയില്ലെന്നു മാത്രമല്ലാ, ‘ഒന്നരക്കവി’യെന്നു പറയേണ്ടതാണെന്നു വാദിയ്ക്കയും കൂടിച്ചെയ്തേക്കാം. പക്ഷെ അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്ന മററുള്ളവരെല്ലാം സംസ്കൃതകവികളും അദ്ദേഹം മാത്രമൊരു ഭാഷാകവിയുമാണെന്നും, അക്കാലത്ത് എന്നല്ല ഇന്നും സംസ്കൃതവും ഭാഷയും തമ്മിൽ താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഒന്നുക്ക് അരയാവാൻ പോലും ഭാഷയ്ക്കു യോഗ്യതയില്ലെന്നും ഉള്ള തത്വം വിചാരിച്ചാൽ അദ്ദേഹത്തിന്ന് അവർ അരക്കവിയെന്നുള്ള പേർ കൊടുത്തതിന്ന് ഒന്നരക്കവിയെന്ന പേരിനേക്കാൾ അധികം വിലയുണ്ടെന്നാണ് വിചാരിയ്ക്കേണ്ടത്. അക്കാലത്തു മലയാളികളായ പണ്ഡിതന്മാൎക്കുതന്നെ ഭാഷാകവിതയിൽ ഇങ്ങിനെ വിപ്രതിപത്തിയുണ്ടായിരുന്നതോൎക്കുമ്പോൾ കേവലം ഒരു പരദേശിയായ ഉദ്ദണ്ഡശാസ്ത്രികൾക്കു ഭാഷാകവികളെപ്പററി അനാദരം തോന്നിയതിൽ അത്ഭുതം ഉണ്ടോ? ഒരിയ്ക്കൽ സാമൂതിരിപ്പാട്ടിലെ മുമ്പിൽവെച്ച് ഒരു ഭാഷാകവിതാപ്രസംഗത്തിൽ ഭാഷാകവികളെക്കുറിച്ചു പരിഹാസമായി ശാസ്ത്രികൾ

'ഭാഷാകവിനിവഹോയം
ദോഷാകരവദ്വിജാതിഭുവനതലേ
പ്രായേണവൃത്തഹീനഃ
സൂൎയ്യകലാകവിരസ്തഗോപ്രസരം'

[ 40 ] എന്ന് ഒരു ശ്ലോകം ചൊല്ലിക്കലാശിയ്ക്കുമ്പോഴേയ്ക്കു നമ്മുടെ പുനത്തിൽ നമ്പൂരി രാജാവിനെ കാണ്മാനായി അവിടെ കയറിച്ചെന്ന്.

'താരിത്തന്വീകടാക്ഷാഞ്ചലമധുപകുലാ-
രാമ! രാമാജനാനാം
നീരിത്താർബാണ! വൈരാകരനികരതമോ
മണ്ഡലീ ചണ്ഡഭാനോ!
നേരെത്താതോരുനിയ്യാംതൊടുകുറി കളയാ
യ്കെന്നുമേ ഹാ കളിയ്ക്കു-
ന്നേരത്തിന്നിപ്പുറം വിക്രമനൃവര!ധരാ
ഹന്ത!കല്പാന്തതോയേ.'

എന്ന ശ്ലോകം ചൊല്ലുകയും അതു കേട്ടപ്പോൾ ശാസ്ത്രികളുടെ അഭിപ്രായം തീരെ മറിഞ്ഞ് 'അന്തഹന്തയ്ക്കിന്തപ്പട്ട്' എന്നു പറഞ്ഞു തന്റെ ഉത്തരീയപ്പട്ട് നമ്പൂരിയ്ക്കു സമ്മാനം കൊടുത്തതിന്നു പുറമെ.


'അധികേരളമഗ്ര്യഗിരഃ കവയഃ  
കവയന്തു വയന്തു വതാൻവിനുമഃ
പുളകോൽഗമകാരിവചഃപ്രസരഃ 
പുനമേവപുനഃ പുനരാസ്തുമഹേ.'

എന്ന ശ്ലോകത്തെ സട്ടിഫിക്കററായും കൊടുത്തു എന്നുള്ള കഥ മലയാളത്തിൽ മുഴുവനും പ്രസിദ്ധമാണല്ലോ. ഈ മഹാസഹൃദയനായ ഉദ്ദണ്ഡശാസ്ത്രികൾ [ 41 ] ക്കും മററുള്ള സദസ്യന്മാൎക്കും സാമൂതിരിപ്പാട്ടിലേയ്ക്കും കൃഷ്ണഗാഥ വായിച്ചു കേട്ടപ്പോൾ ഉണ്ടായ രസം അപരിമിതമായിരിയ്ക്കും നിശ്ചയംതന്നെ എന്നിട്ടും ആ പതിനെട്ടു കവികളിൽ ചിലൎക്കെങ്കിലും നമ്മുടെ അരക്കവിയെ പിന്തുടർന്നു മലയാളഭാഷയെ ഒന്നനുഗ്രഹിപ്പാൻ തോന്നാഞ്ഞതു കേവലം ഭാഷയുടെ കാലദോഷമെന്നല്ലാതെ മറെറാന്നും പറവാൻ കാണുന്നില്ല.

മലയാളഭാഷ

അടുത്ത ചില കാലങ്ങളായിട്ടു മലയാള ഭാഷയ്ക്കു പല മാററങ്ങളും അതിവേഗത്തിൽ തുടരെത്തുടരെ വന്നുകൊണ്ടിരിയ്ക്കുന്നുണ്ടെന്നു ഭാഷാഭിമാനികൾക്കു പരക്കെ അറിയാവുന്നൊരു സംഗതിയാണ്. എന്നാൽ ഇപ്പോൾ അഭിവൃദ്ധി എന്നു വിചാരിച്ചു വരുന്നതു മുഴുവനും വാസ്തവത്തിൽ അഭിവൃദ്ധിയാണോ എന്നും ന്യൂനതകൾ എന്നുവച്ചു തള്ളിക്കളയുന്നതു മുഴുവനും ന്യൂനതകളാണോ എന്നും പരിഷ്കരണമാൎഗ്ഗങ്ങൾ വല്ലതും കാടുകെട്ടിക്കിടക്കുന്നുണ്ടോ എന്നും ഈ ഭാഷാപോഷണത്തിരക്കിൽ കക്ഷിപിടിയ്ക്കാതെ ക്ഷമയോടുകൂടി ആലോചിച്ചു നോക്കുന്നവർ വള [ 42 ] രെ ആളുകൾ ഉണ്ടാകുമോ ആവോ. ഭാഷാവിഷയത്തിലെന്നു മാത്രമല്ല എല്ലാ വിഷയത്തിലും ബഹളത്തിൽനിന്ന് ഒഴിഞ്ഞു നിൎബ്ബാധമായി ആലോചിച്ച് അഭിപ്രായങ്ങളെ അറിഞ്ഞു പുറപ്പെടുവിയ്ക്കുന്നവരാണ് ശാശ്വതമായ ഗുണം ചെയ്തു കാണുന്നത്. പരിഷ്കാരബീജങ്ങളും അവരിൽനിന്നാണ് പുറപ്പെടുന്നത്. ആ വക അഭിപ്രായങ്ങളേ കാലാന്തരത്തിൽ നിലനില്ക്കുകയുമുള്ളൂ.

മലയാളഭാഷയിൽ വാചകരീതികൾ ദിനംപ്രതി മാറിക്കൊണ്ടാണിരിയ്ക്കുന്നത്. പല പുതിയ വാക്കുകളും ഭാഷയിൽ കടന്നുകൂടുന്നുണ്ട്. കടത്തിക്കൂട്ടുന്നതുമുണ്ട്. ഭാഷയ്ക്കു വരുന്ന ഈ മാററങ്ങൾ മിക്കതും ഇംഗ്ലീഷു ഭാഷാപരിജ്ഞാനമുള്ള ഭാഷാഭിമാനികളിൽനിന്നാണെന്നു വളരെ സംശയമില്ലാത്ത ഒരു സംഗതിയുമാണ്. ഇതിൽ പച്ചമലയാളികൾ പങ്കു കൊള്ളുന്നുണ്ടെന്നു പറവാൻ തരമില്ല. നഗരഭാഷ നാട്ടുഭാഷയായിത്തീരണമെങ്കിൽ അന്നു നാടു മുഴുവൻ നഗരമാകാതെ നിവൃത്തിയുമുള്ളതല്ല. അന്യദിക്കുകളിൽ, നാട്ടുഭാഷയും നഗരഭാഷയും ഇണങ്ങിച്ചേൎന്നു നാട്ടുഭാഷയുടെ പരിണാമമായിട്ടാണ് കാലത്തിന്നനുസരിച്ച് ഒരു പരിഷ്കൃതഭാഷാസമ്പ്രദായം ഉണ്ടാകുന്നത്. എന്നാൽ മലയാളത്തിൽ ഇതിന്ന് ഒരു വ്യത്യാസം ഉണ്ട്. നഗരഭാഷ നാട്ടുഭാഷയു [ 43 ] ടെ പരിണാമമായിട്ടല്ല മുക്കാലും ഇംഗ്ലീഷു ഭാഷയുടെ പകൎപ്പും സംസ്കൃതഭാഷയുടെ ചവൎപ്പും ആയിട്ടാണ് കണ്ടുവരുന്നത്. പുതിയ വാക്കുകളുടെ ആവിൎഭാവവും അങ്ങിനെതന്നെ. ഈ പകൎപ്പുഭാഷ അസ്സൽ ഭാഷയെ മുഴുവനും വിഴുങ്ങുന്നതിന്നു മുമ്പായി ഇപ്പോൾ മലയാളഭാഷയ്ക്കു വരുന്ന മാററത്തിന്നൊരു മാററം ഉണ്ടായാൽ കൊള്ളാമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

പഴയ മലയാളഭാഷയിൽ വാക്കിലും വാചകരീതിയിലും സ്വീകരിയ്ക്കാമെന്നു തോന്നുന്ന ഭാഗങ്ങൾ കൈക്കൊണ്ടതു കഴിച്ചു പോരാതെ വരുന്നതു കടം വാങ്ങുകയോ സൃഷ്ടിയ്ക്കുകയൊ ചെയ്യുന്നത് അധികം നന്നായിരിയ്ക്കും. ഇതു തീൎച്ചപ്പെടുത്താൻ വേണ്ട അറിവും പ്രയത്നിയ്ക്കുവാൻ വേണ്ട ക്ഷമയും ഇല്ലായ്കകൊണ്ടോ പരിഷ്കാരഭ്രമത്തിൽ അധികം മുങ്ങിപ്പോയതുകൊണ്ടോ വളരെ ആളുകൾ ഈ വിഷയത്തിൽ പ്രവേശിച്ചു കാണുന്നില്ല. അതു നിമിത്തം അനേകം പഴയ കവിതകളുടെ സ്വാരസ്യവും വാചകങ്ങളുടെ പുഷ്ടിയും കാണാതെ പോകുന്നുണ്ട്. വേലുത്തമ്പി ദളവയുടെ വിളംബരത്തിന്റെ ഊൎജ്ജിതം ഇക്കാലത്തു കണികാണ്മാൻപോലും ഇല്ല. കൃഷ്ണപ്പാട്ട്, ഉണ്ണുനീലിസന്ദേശം മുതലായവയുടെ സ്വാരസ്യം ആരും കാണാതായിത്തുടങ്ങി. ഈററില്ലവും മാറെറാലിയും പോയി ഗൎഭഗൃഹവും പ്രതിബിംബ [ 44 ] ശബ്ദവുമായിത്തുടങ്ങി. എന്നു മാത്രമല്ല ഈ വകയിൽ അഭിരുചിയും കൂടിത്തുടങ്ങി. അനേകം ഗുണങ്ങളും പല ദോഷങ്ങളും ഉള്ള പഴയ ഭാഷയെ ക്ഷമയോടുകൂടി ഒന്നു പരിശോധിച്ചു നോക്കുന്നതായാൽ ഇതിന്റെ വാസ്തവം എല്ലാവർക്കും അറിവാൻ കഴിയുന്നതാണ്.

സാഹിത്യവിഷയത്തിൽ പ്രാചീനഭാഷാകവിതകളിൽ കണ്ടുവരുന്ന പ്രയോഗഭംഗിയും അൎത്ഥപുഷ്ടിയും സ്വാരസ്യവും നവീനകവിതകളിൽ ദുൎല്ലഭമാണെന്നു സഹൃദയന്മാർ പരക്കെ പറഞ്ഞുവരുന്നുണ്ട്. ഇതു വെറും പാഴ്വാക്കോ പേമൊഴിയോ അല്ലെന്ന് അന്നും ഇന്നും ഉള്ള കവിതകളിൽ കടന്നു ചുഴിഞ്ഞു നോക്കിയാൽ അറിയാവുന്നതാണ്. ആശയത്തെ ഏററക്കുറവുകൂടാതെ വെളിവാക്കുന്നതും സൂക്ഷ്മങ്ങളായ മനോവൃത്തിഭേദങ്ങളെ വേർതിരിച്ചു കാണിയ്ക്കുന്നതും സന്ദൎഭത്തിന്നു യോജിയ്ക്കുന്നതും ആയ ചില പദങ്ങളും പ്രത്യയങ്ങളും വേണ്ട ദിക്കിൽ വേണ്ടപോലെ പ്രയോഗിക്കുന്ന കാൎയ്യത്തിലുള്ള നിഷ്ഠയ്ക്ക് അന്നും ഇന്നും വളരെ വ്യത്യാസം കാണുന്നുണ്ട്.


'കുളിച്ചു കൂന്തൽപുറയുംതുവൎത്തി-
ക്കുളുൎക്കെനോക്കി പ്പുനരെന്മുളാരേ
ഒരുത്തിപോനാളധുനാമണന്മേ-
ലവൾക്കുപോലങ്ങിനിയെങ്ങൾചേതം'.

[ 45 ] നോട്ടം തട്ടുമ്പോൾ കൊൾമയിർ കൊള്ളത്തക്കവിധത്തിലുള്ള ഈ സാകൂതാവലോകനത്തെ ‘ഉള്ളിൽ തട്ടുന്ന മട്ടിൽ കടമിഴി കളിയാടിച്ചു മന്ദം നടന്നു’ എന്നു കൺ‌കളിയാടി നടന്നോ ‘സാഭിപ്രായം സരോജേക്ഷണ സരസകടാക്ഷത്താൽ വീക്ഷിച്ചിതെന്നെ’ എന്നു കണ്ണിൽ കടാക്ഷിച്ചോ വൎണ്ണിയ്ക്കുന്നതായാൽ ‘കുളുൎക്കെ നോക്കി’യാലത്തെ സുഖവിശേഷം കിട്ടുന്നതല്ല.

‘മാരാഗ്നിജ്വാലദഗ്ദ്ധേ മദുരസികരതാർ
  വെച്ചു മന്ദം മരന്ദം
ചോരും വാചാമദാത്മേശ്വര! മതി മതി സ-
  ന്താപമെന്നാലപന്തീ
പൂരേ പൂരേ പുണൎന്നാവതു മധുമണിവാ-
  തന്നു പീയൂഷവാപീ-
പൂരേമുക്കിത്തളിച്ചാവതു വിവശതമേ
  സാമ്പ്രതം പ്രേയസീസാ.’

ഇതിലുള്ള മാതിരി പ്രത്യയയോഗങ്ങൾ ഇപ്പോൾ കാണുന്നതേ ഇല്ല. ‘ഇച്ഛയ്ക്കൊത്തവിധം പുണർന്നു സുഖമായ് മേളിച്ചു മേവീടുമോ' എന്നതുകൊണ്ട് ആ അൎത്ഥവും ആ രസവും ഉണ്ടാകുന്നതുമല്ല. 'മാർവാരെപ്പൂണ്ടുകൊൾവൻ' എന്നു തുടങ്ങി വ്യാമഗ്രഹസമാശ്ലേഷാദിപദങ്ങൾക്കെതിരായി അൎത്ഥപുഷ്ടിവരുന്ന മലയാള പദങ്ങളും, ഇംഗ്ലീഷിൽ സൈന്യങ്ങളുടെ ഭക്ഷ [ 46 ] ണത്തിന്നുള്ള കലവറസ്സാമാനം എന്നൎത്ഥത്തിലുള്ള 'മിലിറററി പ്രൊവിഷൻസ്' മുതലായ വാക്കുകൾക്കു തക്കതായി 'കൊററും കോളും' എന്നു തുടങ്ങിയുള്ള മററു പദങ്ങളും ഇക്കാലത്ത് ഏറെ നടപ്പില്ലാതായിത്തീൎന്നിരിയ്ക്കുന്നു.

വെൽവുതാക, വല്ലേൻ, പുണൎന്നുതാവൂ, കാണ്മനോ, താരാനോ, വാരായുമോ മുതലായി പ്രാൎത്ഥന, ഉൽകടേച്ഛ തുടങ്ങിയ ഭാവവിശേഷങ്ങളെ കാണിയ്ക്കുന്ന ക്രിയാപദങ്ങളും, അല്ലീ, വല്ലീ, ആയോ മുതലായ സാഭിലാഷപ്രശ്നത്തിന്റെ രൂപഭേദങ്ങളും, ചെണ്ടാർ,[1] വെണ്ടാർ[2], വെന്നിക്കൊടി[3], ഈററില്ലം, മാറെറാലി, പുടപുഴക്കം മുതലായ യൌഗികശബ്ദങ്ങളും, മറുവൽ[4], കൊട[5] മുതലായ നാമവിശേഷങ്ങളും തള്ളിക്കളയുന്നതുകൊണ്ടല്ലേ കയ്യിലുള്ളതു കളഞ്ഞു കടം വാങ്ങേണ്ടിവരുന്നത്! പരിചൊട്, അഴകോട്, വിരവൊട്, നലമൊട്, വടിവൊട്, തരമൊട്, തിറമൊട്, ചിതമൊട് ഈ വക സാൎത്ഥകപദങ്ങൾ അസ്ഥാനത്തിലുപയോഗിച്ചു നിരൎത്ഥകങ്ങളായിത്തീൎന്നു പാദപൂരണത്തിന്നു മാത്രമായി ശേഷിച്ചിരിയ്ക്കുന്നു. ഈ സ്ഥാനഭ്രംശം നിമിത്തം ഒരു കാലത്തു നല്ല സ്ഥിതി [ 47 ] യിൽ നല്ലവരോടുകൂടി സഹവാസം ചെയ്തു പ്രസിദ്ധി നേടിയ ഈ ജാതി പദങ്ങളെ ദുഷ്ടാസംസൎഗ്ഗംകൊണ്ടു ദോഷപ്പെടുകയാൽ മലയാളഭാഷാലോകത്തിൽനിന്ന് ആട്ടിപ്പായിച്ചു തുടങ്ങിയിരിയ്ക്കുന്നു. ആർകണ്ടു വിധി ദുശ്ശീലം, കണ്ടവരാർ വിധി ദുശ്ശീലം; കണ്ടൂ സീതയെ, സീതയെക്കണ്ടു; പററി, പററിപ്പോയി; കണ്ടു, കണ്ടുമുട്ടി; ഇങ്ങിനെയുള്ള വാചകങ്ങളിലും വാക്കുകളിലും ഗൂഢങ്ങളായിക്കിടക്കുന്ന ഭാവഭേദങ്ങളെ സൂക്ഷ്മമായി ആലോചിയ്ക്കാതെ ഗദ്യങ്ങളും പദ്യങ്ങളും വാരിക്കോരിച്ചൊരിഞ്ഞു നാടൊക്കെക്കലങ്ങിയിരിയ്ക്കുന്നു

രസത്തിന്ന് അനുഗുണങ്ങളായ അലങ്കാരങ്ങളുടെ ശുദ്ധിയും സ്ഥാനത്തിന്നനുസരിച്ചു വിന്യാസക്രമവും കല്പനാശക്തിയുടെ പുതുമയും സ്വാധീനവും ആധുനികകവിതകളിൽ അപൂൎവ്വം ചിലതിൽ മാത്രമേ നിഷ്കൎഷിച്ചു കാണുന്നുള്ളു.

'മമ്മാകാണായിതപ്പോളൊരുപൊടിപടലീ
ഭൂതലാൽപൊങ്ങിമേൽപ്പൊ-
ട്ടമ്നാനം വ്യോമ്നിപാകിക്കിരണനികരമാ-
വൃണ്വതീചണ്ഡഭാനോഃ
നിൎമ്മായം വൈരിസേനാംഗ്രസിതുമരിയവാ-
യുംപിളൎന്നാൎത്തകോപാ
വമ്പൊടെത്തുംകൃതാന്തശ്വസിതനിവഹധൂ-
മംപരക്കുന്നപോലെ.'

[ 48 ]

'നീൎത്താനിന്ദൂപലമിവ തെളിഞ്ഞാ-
മ്പൽപോലേ ചിരിച്ചാ-
നാൎത്താൻ വണ്ടിൻകുലമിവ വള-
‌ർന്നാൻ പയോരാശിപോലേ
പീത്വാരൂപാമൃതമിളകിനാ-
നേഷചേൎപ്പോത്തുപോലേ
കൂൾത്താൻകാമീമടനനിവ പോ-
ന്നാഗതേവീരചന്ദ്രേ.'

ഇങ്ങിനെ യുദ്ധയാത്രയും സന്ദേശഹരദൎശനവും അലങ്കരിയ്ക്കേണ്ടുന്ന ഘട്ടത്തെ -

അടിവഴിപടയാളിക്കൂട്ടർതട്ടിപ്പടൎത്തും
പൊടിനിരഗഗനത്തിൽതിങ്ങിവിങ്ങിപ്പരന്നു
ചൊടികെടുമഴലേന്തുംപാന്ഥനാരീജനത്തിൻ
കൊടിയവിരഹവഹ്നിസ്തോമധൂപംകണക്കെ.


മുന്നിൽകണ്ടോരുനേരം വെയിലിലുരുകിടും
വെണ്ണപോലൊന്നലിഞ്ഞാൻ
പിന്നെപ്പാരംതെളിഞ്ഞാൻ തരുണിമണിതുട-
ച്ചോരുകണ്ണാടിപോലെ
എന്നല്ലാരാൽപിണംകണ്ടിളകിനകഴുവെ-
പ്പോലെ ചാരത്തണഞ്ഞാ-

[ 49 ]

നൊന്നുല്ലാസാൽചിരിച്ചാനഥ കലികലരും
കോമരംപോലെയാൎത്താൻ.

ഇങ്ങിനെ അണിയിച്ചാൽ അതിലുള്ള രസം ബഹുരസം തന്നെ.

രസഭാവങ്ങളെ അനുഭാവാദികളെക്കൊണ്ടു കണ്ടപോലെ അനുഭവപ്പെടുത്തുന്ന കാൎയ്യത്തിൽ പണ്ടത്തെ കവികൾ സ്വീകരിച്ചിരുന്ന വഴി ഇക്കാലത്തുള്ള കവിലോകത്തിൽ മിക്കതും പുറംപോക്കായിട്ടാണ് കിടക്കുന്നത്.

'നീരാടമ്മേ നിവസനമിദംചാൎത്തു ദേവാൎച്ചനായാ-
മെപ്പോഴുംനീകൃതമതി രതുംമുട്ടുമാറായിതല്ലോ
എന്നീവണ്ണം നിജപരിജനപ്രാൎത്ഥനം കൎത്തുകാമാ
കേഴന്തീവാരഹസിവിരഹവ്യാകുലാവല്ലഭാമേ.'

എന്നു വൎണ്ണിച്ചിട്ടുള്ള 'അരതി' വിരഹിണീദശാവിശേഷത്തെ -

ചിന്നിപ്പാടേചിതറിന മുടിക്കെട്ടു പൊൻകുണ്ഡലച്ചാ-
ർത്തെന്യേ ഭസ്മക്കുറിയുമൊരുനന്മാലയും ചേൎന്നവേഷം
എന്നല്ലേററംവ്യസനനിലയുംപൂണ്ടു മോടിപ്പകിട്ടി-
ന്നൊന്നുംനോക്കാതവൾ ചിലമനോരാജ്യമായിട്ടിരിയ്ക്കും.

[ 50 ] എന്നു വൎണ്ണിയ്ക്കുന്നതായാൽ ആ കവിയുടെ കവിതയിൽ മാത്രമേ സഹൃദയന്മാൎക്ക് അരതി അനുഭവപ്പെടുകയുള്ളു. വിരഹിണിയുടെ ദശയിലേയ്ക്ക് അതു തിരിഞ്ഞുനോക്കുന്നതേ ഇല്ല.

'മുള്ളുമുരടുമൂൎക്കൻപാമ്പും കല്ലുകരടുകാഞ്ഞിരക്കുററിയും' ഇപ്പോഴുള്ള ആധാരങ്ങളിൽ കടന്നുകൂടേണ്ടുന്ന ആവശ്യമില്ലെങ്കിലും 'ആൾപോകും വഴിയും നീർപോകും ചാലു'മായിട്ട് അതിരു തിരിയ്ക്കുന്നതിന്റെ ഭംഗി ഇന്നും കുറയേണമെന്നില്ല. 'അങ്കത്തട്ടി അങ്കമാടിക്കരയേറു'മ്പോളുണ്ടാകുന്ന ഉത്സാഹം തുടയിന്മേൽ തല്ലി യുദ്ധക്കളത്തിലേയ്ക്കു ചെല്ലുമ്പോൾ ഉണ്ടാകുന്നതല്ല. നീട്ടി വളച്ചു സംബന്ധമില്ലാതെ എഴുതുന്ന പഴയ ഭാഷ അങ്ങിനെതന്നെ പകൎത്തേണമെന്നല്ല ഞാൻ പറയുന്നത്. ആ വാചകത്തിന്റെ ജീവൻ കളയുന്നതു യുക്തമല്ലെന്നു മാത്രമേ ഇവിടെ അഭിപ്രായപ്പെടുന്നുള്ളു. ജോടി ഒപ്പിച്ച ചില വാക്കുകളും തൂക്കം ഒപ്പിച്ച ചില വാചകങ്ങളും സ്തോഭം പുറപ്പെടുവിയ്ക്കുന്ന ചില പൊടിക്കയ്യുകളും ഇപ്പോൾ ഉള്ള വാചകങ്ങളിൽ മുങ്ങിത്തപ്പിയാൽകൂടി കണ്ടുകിട്ടുമോ എന്നു സംശയമാണ്. മലയാളഭാഷയുടെ മൎമ്മം നോക്കാതെ നിഘണ്ഡു മലൎത്തിവെച്ചു ഭാഷാന്തരപ്പെടുത്തിയാൽ ഇംഗ്ലീഷ്‌വാചകങ്ങളുടെ ജീവൻ ഒരു കാലത്തും [ 51 ] സ്വയമേവ വരുന്നതല്ല. 'എം. ഒ. പാൎത്ഥസാരഥി അയ്യങ്കാരുടെ അഗ്രാസനത്തിന്റെ ചോട്ടിൽ ഒരു പ്ലേഗ് സഭകൂടു'ന്നതു നല്ല ഭാഷയല്ല. 'അടക്കും ആചാരവും നീതിയും നിലയും കുലഭേദവും മൎയ്യാദയും എച്ചിലും വീൾപും തീണ്ടലും കുളിയും കുഴിവരഞ്ഞു നീർകോരുവാനും കലം വരഞ്ഞു വെച്ചുണ്മാനും അവരവൎക്ക് ഓരോ പ്രവൃത്തികളും ആചാരങ്ങളും ഭാഷകളും വേഷങ്ങളും അതാതു കുലത്തിന്നു തക്കവണ്ണം കല്പിച്ചിരിപ്പൂ' എന്ന് ആചാൎയ്യസ്വാമികൾ വിധിച്ചിട്ടുള്ളതിന്നു വിരോധമായി ഭാഷകളും വേഷങ്ങളും, കാലവും കോലവും നോക്കാതെ അനാവശ്യമായി മാററി മറിച്ച് ഏച്ചുകൂട്ടുന്നതു വഴിപോലെ ആലോചിച്ചു വേണ്ട ഒരു സംഗതിയാണ്. 'നെടുങ്ങാട്ടു പടനായരുമായി ഏററിടച്ചിലുണ്ടായാൽ മാങ്ങല്ലൂരു മാടിന്മേൽ വില്ലു കുത്തി കേരളമൊട്ടുക്ക് അഞ്ചുകണ്ണ് ഉറപ്പിയ്ക്കണം.' എന്ന് ഒരു ഗ്രന്ഥവരിയിൽ കാണുന്നുണ്ട്. ആ സ്ഥിതിയ്ക്കു നാട്ടുഭാഷയും നഗരഭാഷയും തമ്മിൽ ഏററിടച്ചലുണ്ടായാൽ ഒരു കണ്ണെങ്കിലും വേണ്ടെന്നുവരുമോ? വില്ലു കുത്തേണ്ടത് ഏതു മാടിന്മേലാണെന്നു മാത്രമേ ആലോചിയ്ക്കേണ്ടതുള്ളു. കേരളഭാഷലോകത്തിൽ കലാപം കൊഴുത്തുതുടങ്ങി. ഗദ്യപദ്യപ്രവാഹങ്ങൾ കലങ്ങിവശായി. [ 52 ] ‘മണ്ടന്തി, പടിബന്ധപേട്യാ, കേഴന്തീ' ഈ വക ചേരിപ്പിഴകളും തീൎത്ത്, 'സമയത്തെക്കൊന്നു, സഹായം കൊടുത്തു, ശ്രദ്ധയെത്തരിക, കണ്ണുകൊണ്ടു കുടിയ്ക്കുക' മുതലായ ശത്രുക്കളേയും അമൎത്തി, അങ്കവും ചുങ്കവും വിരുതും വാദ്യവും നാട്ടടക്കം നടപ്പാക്കി, ആഴിചൂഴുമൂഴിയിങ്കൽ കുമാരിഗോകൎണ്ണപൎയ്യന്തം കേരളഭാഷാരാജ്ഞി കേടും പിഴകളും പോക്കി പേരും പൊരുളും പുലൎത്തി അടിവാണുകൊള്ളട്ടെ.


  1. ബന്ധു
  2. ശത്രു
  3. ജയക്കൊടി
  4. പുഞ്ചിരി
  5. ദാനം


പ ഴ യ ഭാ ഷ.
_______

സംസ്കാരം വൎദ്ധിച്ചുവരുംതോറും സകല വസ്തുക്കളുടേയും ആകൃതിയ്ക്കും പ്രകൃതിയ്ക്കും പലമാററങ്ങളും വന്നു കൂടുന്നതു സാധാരണയാണല്ലൊ. ഭാഷാവിഷയത്തിൽ ചെയ്തിട്ടുള്ള സംസ്കരണം ഏതു വിധത്തിലാണ് പരിണമിച്ചിരിയ്ക്കുന്നതെന്നു പഴയ ഭാഷയും പുതിയ ഭാഷയും തമ്മിൽ തട്ടിച്ചു നോക്കിയാൽ എളുപ്പത്തിലറിയാവുന്നതാണ്.

ഗീൎവ്വാണഭാഷയിൽ പ്രാകൃതത്തിന്നും സംസ്കൃതത്തിന്നും ആകൃതികൊണ്ട് എത്രത്തോളം അന്തരമു [ 53 ] ണ്ടോ മലയാളഭാഷയിലും പഴയതിന്നും പുതിയതിന്നും ഏകദേശം അത്രത്തോളം അന്തരം വന്നിട്ടുണ്ടെന്നു പറയാം.

'കാററാളംകൊണ്ടണിമുലയുഗം കാന്ത
മൈപ്പട്ടുനൂന്മേൽ
കോറേറതുള്ളും ദ്യുതി കൊഴുകൊഴുക്കൊത്ത
സീൽകാരനാദം
കാറേറാടാടും നടുവു കുലയെക്കാണ്മ-
നോ കണ്മനോജ്ഞം
കൂററമ്പിൽചെന്റൊളിയിലിളയച്ചീവി-
ലാസോദയംഞാൻ.'

ഇതിലെ കാററാളം, നൂന്മേൽ, കോറേറ, കൊഴുകൊഴുക്ക്, നടുവ്, കുലയെ, കാണ്മനോ, കൂററ്, ചെൻറ് ഇത്യാദിപദങ്ങൾക്ക് കാൽതാളം, നൂലിന്മേൽ, കോൎത്തുകൊണ്ടുതന്നെ(കോൎത്ത വിധത്തിൽതന്നെ), കൊഴുകൊഴുപ്പ് (മസൃണത), നടു വളയുന്ന വിധത്തിൽ, കാണുമോ, കൂത്ത് (നൃത്തം), ചെന്ന് ഇങ്ങിനെ ഛായാപദങ്ങൾ കാണിക്കേണ്ടതാണെന്നു പല ഭാഷാഭിമാനികൾക്കും തോന്നിത്തുടങ്ങീട്ടുണ്ട്. പ്രാകൃതത്തിൽ നിന്നു സംസ്കൃതത്തിലേയ്ക്കു മാറുമ്പോളുണ്ടാകുന്നതുപോലെ പഴയ ഭാഷയിൽനിന്നു പുതിയ ഭാഷയിലേയ്ക്കു മാ [ 54 ] റുമ്പോഴും പദങ്ങൾക്കു പല മറിച്ചിലും തിരിച്ചിലും വരുന്നതാണ്. പോവൂത്, പോവുത്, പോവിത് എന്ന പഴയ ഭാഷാശബ്ദങ്ങളാണു സംസ്കരണം കൊണ്ടു 'പോവത്' ആയിത്തീൎന്നിരിയ്ക്കുന്നത്. ഇങ്ങിനെയുള്ള മാററങ്ങൾ ഗണിച്ചാൽ അവസാനിക്കാത്തവിധം അത്ര വളരെയുണ്ട്. എന്നാൽ പുതിയ ഭാഷയിൽമാത്രം പരിചയിച്ചിട്ടുള്ളവൎക്കു പ്രാകൃതഭാഷയായി കണക്കാക്കാവുന്ന പഴയഭാഷയിലെ സരസങ്ങളും പ്രൌഢങ്ങളുമായ അനേകം കവിതകളിൽ തീരെ വൈമുഖ്യം കാണുന്നതിന്നുള്ള മുഖ്യകാരണം പഴയഭാഷാവ്യാകരണത്തിന്റെ ജ്ഞാനമുണ്ടായാൽ മുഴുവനും നശിക്കാതിരിക്കില്ല. ആ വക സകലഗ്രന്ഥങ്ങളുടേയും അൎത്ഥം മനസ്സിലാവാൻ പത്തു പഴയ പ്രബന്ധങ്ങൾ മനസ്സിരുത്തി വായിയ്ക്കുന്നതിനേക്കാൾ ആ ഭാഷയുടെ സാമാന്യലക്ഷണങ്ങൾ ഒരിയ്ക്കൽ ഗ്രഹിയ്ക്കുന്നതായിരിയ്ക്കും അധികം ഉപകരിയ്ക്കുക. അതുകൊണ്ടു താഴെ വിവരിയ്ക്കും പ്രകാരം ആ ഭാഷയുടെ ആകൃതിയിലുള്ള ചില നിയമങ്ങളെ ഓൎക്കുന്നത് ആ വക ഗ്രന്ഥങ്ങൾ വായിയ്ക്കുന്ന കാൎയ്യത്തിൽ വളരെ ഉപയോഗമുള്ളതായിരിയ്ക്കും. ഈ നിയമങ്ങളിൽ മിക്കതും തമിഴിനെ അനുസരിച്ചുള്ളഅതാണെങ്കിലും പഴയ ഭാഷയിലും സാമാന്യമായിട്ടുള്ളതാണ്. [ 55 ] രണ്ടു സ്വരങ്ങൾ കൂടുമ്പോൾ നടുവിൽ യകാരം വരും. ഉദാഹരണം - വാടാ + അത് = വാടായത്(അതു വാടില്ല), സീതയത്1(൧) തച്ഛബ്ദാൎത്ഥത്തിലും ഇദം ശബ്ദാൎത്ഥത്തിലും ഉപയോഗിയ്ക്കുന്ന അ, ഇ എന്ന സ്വരങ്ങളാണു മുമ്പിലുത്തേതെങ്കിൽ വകാരമാണു വരിക; അതിന്നു ദ്വിത്വവും വന്നേക്കാം. ഉം_ അ + അഴക് = അവഴക്, അവ്വഴക്, ഇ + അഴക് = ഇവഴക്, ഇവ്വഴക്. (൨) ഉ, ഊ, ഓ ഇവയ്ക്കുമേൽ സ്വരം വരുമ്പോൾ നിയമേന വകാരമേ വരുള്ളു. ഉം_ വടു + എൻറ = വടുവെൻറ, കാണ്മൂ + അത് = കാണ്മൂവത്, പോവുതോ + എൻറവാറേ = പോവുതോവെൻറവാറേ (പോകുമോ എന്നിരിക്കെ) (൩) സ്വരം പരമായാൽ സംവൃതവും സംവൃതവിവൃതവും ലോപിയ്ക്കും. ഉം_ പോകിൻറുത് + അല്ലൊ = പോകിൻറുതല്ലൊ (പോകുന്നിതല്ലോ)2


'_ ഈ അടയാളം കേവലവ്യഞ്ജനത്തെ കാണിയ്ക്കുവാൻ ഉപയോഗിച്ചിരിയ്ക്കുന്നു

1. പ്രാകൃതത്തിലും മഹഉണ എന്ന ദിക്കിൽ മഹയുണ (മമ പുനഃ) എന്നതു പോലെയാണുച്ചാരണം. ഉച്ചാരണ സൌകൎയ്യമാണല്ലൊ സന്ധികാൎയ്യബീജം.

2. സംവൃതസ്വരം ഗജഃ, മനഃ എന്നു മുതലായ അനേകം സംസ്കൃതവാക്കുകളിലും ഗകാരദകാരങ്ങളോടു ചേൎന്നുച്ചരിയ്ക്കുന്നുണ്ട്, 'അ അഃ എന്ന പാണിനിസൂത്രംകൊണ്ടു വിധിച്ചിട്ടുമുണ്ട്, [ 56 ] വരിക 3 + ഇല്ല--വരികില്ല (൪) 'റ; 'ട, എന്ന വ്യഞ്ജ നങ്ങളോടു ചേർന്ന സംവൃതമാണെങ്കിൽ ആ വ്യഞ്ജനങ്ങൾക്കു ദ്വിത്വവുംകൂടി വന്നേക്കാം. ഉം-- ആ 'റ് +അ ഴക്--ആറ്റഴക്, നാട്ടകം (൫) വ്യഞ്ജനം പരമായാ ൽ സംവൃതം ലോപിക്കില്ല. ഉകാരാദേശം വരാം. ഉം- അത് + നൻറ് -- അത് നൻറ്, അതു നൻറ് (അതുനന്ന്) (൬) ഹ്രസ്വമായ എകാരത്തിൽ നിന്നു പരങ്ങളായ ക; ച, ത, പ ഇവ ഇരട്ടിയ്ക്കും. ഉം- അതിനെ+കാൺ--അതിനെക്കാൺ, അതിനെ ച്ചൊല്ലി, പണ്ടെപ്പോലെ മുതലായത് (൭) കിംശബ്ദാ ർത്ഥത്തിൽ വരുന്ന എകാരമാണെങ്കിൽ ഞ, ന, മ, വ ഇവയ്ക്കും ദ്വിത്വം വരും. ഉം-- എ+ഞാൻ--എ ഞ്ഞാൻ, എന്നൂൽ, എമ്മുല, എവ്വല. പ്ര--ഉം--എഞാൻ (൮) തച്ഛബ്ദേദംശബ്ദാർത്ഥകങ്ങളായ അ, ഇ, എന്നി വയായാലും മേൽപറഞ്ഞവയ്ക്കു ദിത്വം വരും. ഉം-- അ+ഞാൻ--അഞ്ഞാൻ, ഇഞ്ഞാൻ, അക്കുടം, ഇക്കലം, അച്ചില, ഇത്തല, അപ്പുലി, ഇന്നരി, അമ്മല,


3 വരിക എന്നതിൽ കകാരോത്തരമുള്ള സ്വരത്തെ, സംവൃതമായിത്തുടങ്ങി വിവൃതമായി അവസാനിപ്പിക്കണം. ഇതിന്നു പ്രത്യേകലിപി ഇതുവരെ ഉണ്ടായിട്ടില്ല. ഈ സംവൃതവിവൃതം മലയാളഭാഷയിൽതന്നെ ക്രിയാവാചകങ്ങളിലേ പ്രയോണ കാണുന്നുള്ളു [ 57 ] ഇവ്വഴി (൯) സമാസത്തിൽ ക, ച, ത, പ ഇവയ്ക്കു ദ്വിത്വം വരും. ഉം--ആനക്കാട്, വാഴാപ്പാടം, പീ ലിക്കൊട മുതലായത് (൧0) അ, ആ, ഇ, ഈ, ഊ എ ന്നീ സ്വരങ്ങളാണെങ്കിൽ സമാസത്തിൽ ചില പ്പോൾ ക, ച, ത, പ എന്നിവയുടെ അഞ്ചാം ഒരക്ഷരങ്ങളായ ങ, ഞ, ന, മ ഇവ നടുവിൽ വന്നു വെന്നും വരും. എന്നാൽ അങ്ങിനെ വരുന്നത് അ താതിന്രെ അഞ്ചാമത്തേതുമാത്രമായിരിയ്ക്കുന്നതാമ്. ഉം-- മുള+കൊമ്പ്--മുളങ' കൊമ്പ്, മാ+തോൽ--മാ ന്തോൽ (മാവിന്തോൽ) പുളിമ്പശ, പൂങ് കോഴി, പൂ ഞ്ചായൽ, പുന്തേൻ, പൂമ് പൊയ്ക(൧൧) ണകാരത്തിൽ നിന്നു പരമായ തകാരം ടകാരമാകും. ഉം. തൺ+താ ർ--തണ്ടാർ (തണുത്തതാര്., വെള്ളത്തിലെപ്പൂവ്, താ മര) മൺ + തൂത--മണ്ടൂൂത, മണ്ടിതു, കണ്ടീതു (൧൨) ന, മ, ഇവ പരങ്ങളായാൽ ളകാരം ണകാരമാകും. ഉം-- വാൾ+ നന്റെ --വാൺനന്റെ, തോൾ+മേൽ--തൊണ്മേ ൽ (൧൩) ണകാരത്തിൽനിന്നു പരമായ നകാരം ണകാരമാകും. ഉം- കൺ+നിലംകണ്ണില, മുൾ+ന ന്റെ --മുൺ+നന്റെ -- മണ്ണന്റെ (മുള്ളുന്നന്ന്), പുകണ്ണു (പുകൾന്നു), അമിണ്ണു (അമർന്നു). (൧൪), ണകാരം പ രമായാൽ ദീർഗലത്തിൽനിന്നു പരമായ ണകാരം ലോപിയ്ക്കാം. ഉം-- വാൾ+ ന്റെ --വാൺ+ന്റെ -[ 58 ] വാണ്ണന്റെ--വാണന്റെ, നീൾ+നാൾ--നീൺ+നാൾ-- നിണ്ണാൾ--നീണാൾ, താൾ+നു--താണ്ണു, താണു. (൧൫) ചിലപ്പോൾ ഹ്രസ്വത്തിൽനിന്നു പരമായ ണകാര വും ലോപിയ്ക്കാം. ഉം--അവൾ+നില-- അവൺ +നി ലം--അവണ്ണില-- അവണില, പുകൾ+നന്റെ --പുകണ്ണ ന്റെ --പുകണന്റെ, മുൾ+നന്റെ---മുണ്ണന്റെ, മുന്നന്റെ . (൧൬) ക, ച, ത, പ, ഇവ പരങ്ങളായാൽ മകാരം. അതാതിന്റെ പഞ്ചമാക്ഷരമാകാം. ഉം--മരം+കരു തി--മരങ് കറുത്, മരഞ്ചറുത്, മരന്തകം. (൧൭) അ തുതന്നെ നകാരം പരമായാൽ നകാരമാകും. ളം. മ രം+നിൻറു--മരണന്നിന്റു. (൧൮) ഈ മകാരം ചില പ്പോൾ ലോപിയ്ക്കും. ഉം -- വട്ടം+കൺ--വട്ടക്കൺ, ചതുപ്പെലക, കലച്ചുക്ക്, ആയിരത്മല. (൧൯) യ, ര, ല, ഴ, ള ഇവയിൽനിന്നു പരങ്ങളായ ക, ച, ത, പ ഇവയ്ക്കു ദ്വിത്വം വരും. ഉം-- പോയ് + കുതിര-- പൊയ്ക്കുതിര, നാർ+പട്ട്-- നാർപ്പാട്ട്, പാലിയ്ക്കിണ്ടി, പാൾ ക്കൺ, മുൾക്കൊമ്പ് (൨0) ല, ള, ണ, ന, ഴ ഇവ യിൽനിന്നു എന്തെങ്കിലും പരമായാൽ, സംവൃതം വരാം. ഉം-- പാൽ+നന്റെ -- തോള് നന്റെ, തോ ളുന്റെ, തേനു നന്റെ . (൨൧) ഹ്രസ്വത്തിൽനി ന്നു പരമായ ല, ള, ന, ണ ഇവ സംവൃതം ചേ [ 59 ] ൎന്നാൽ ഇരട്ടിയ്ക്കും. ഉം--കൽ+നാല്=കല്ല് നാല് , കല്ലുനാല് . വില്ല നന്റെ , പൊന്നുകണ്ടു. മുള്ളു ന ന്റെ. (൨൨) ക, ച, പ ഇവ പരങ്ങളായാൽ ലകാര വും, നകാരവും റകാരമാകും. റകാരത്തിന്നു ശേഷം അകാരവും വരും. ഉം---കൽ+കളം--കളംകുളം. പൊ ൻ+ കണ്ണാടി--പൊക്കണ്ണാടി. കൽ+ ചിറ--കറച്ചിറ, പൊറച്ചില, കറപ്പടി, ചൊറപ്പു. (൨൩) ക, ച,ത, പ ഇവ പരങ്ങളായാൽ നകാരം ലകാരമായിട്ടും വ ന്നേയ്ക്കാം. ഉം-- പൊൻ+പൂ=ചൊൽപ്പൂ. പൊൽക്ക ണ്ണാടി. പൊൽച്ചില, (൨൪) ല, ന, റ, ഇവയിൽനി ന്നു തകാരമാണു പരമെങ്കിൽ ആ തകാരവും ല, ന, റ ഇവയും റകാരമാകും. ഉം--കൽ+തളം=ക ർ+തളം =കുറ്റളം. കോൽ+ തേൻ=കോർ+തേൻ+കോ റ്റേൻ. കോർ+തീതു--കോറ്റീതു കാറ്റാളം, പൊൻ+ താമര--പൊർ+താമര-പൊറ്റാമര. പൊൻ+താർ= പൊറ്റാർ. (൨൫) ഞ; ന, മ, ഇവ പരങ്ങളായാൽ ല കാരം നകാരമാകും. ഉം, കൽ+ നെദി--കന്നെറി-- വിൽ+നീളം--വിന്നീളം. നെൽ+ മുള--നെന്മുള. (൨൩) ഇവയ്ക്കു പുറമേ പ്രയോഗങ്ങളെക്കൊണ്ട് അറിയേണ്ട വയായ ചില പ്രത്യേകസമാസത്തിൽ പലവിധം സന്ധികാര്യങ്ങളും വരുന്നതാണ്. ഉ..പുതിയ+ചൂ ത്=പുതുച്ചുത്. പുൽ+തരി--പുത്തരി. ചെറിയ+ [ 60 ] അമ്മ ചിറ്റമ്മ, കറുത്ത + കവള =കരിങ്കവള. കരിമുകിൽ. മുടന്ത + തേങ്ങ-= മുടന്തേങ്ങ. കകുറി യ+ കോൽ- കറുങ്കോൽ. നെടിയ+ കമുക്=നെടുങ്കമു ക്, നെട്ടക്കമുക്. വലിയ+മല-വന്മല. ഇരട്ട+പ ത്ത്*ഇരുപത്. മൂൻ+ആറ്=മൂവ്വാറ്. മൂന്റെ+ക ൺ-മുക്കൺ, മുന്നൂറ്. പരുത്ത+പുടവ-പരുമ്പുടവ. അഞ്ച്+ പത്ത്-ഭരയ്മ്പത്. പത്തും+ രണ്ടും=പന്തിര ണ്ട്. പന്തിരണ്ട്+അടി-പന്തീരടി. പത്ത്+അ ടി-പതിറ്റടി. ഇരുപത്+അടി-ഇരുപതിറ്റടി. കു റായ+വാഴയ്ക്ക-കുറ്റവാഴ്ക്ക. കന്നിൻ+ കാൽ=കറ്റു കാൽ, കറ്റുകിടാവ്, കറ്റുവാണിയം ഇങ്ങിനെ ദു ർല്ലഭം ചില വിശേഷങ്ങളുണ്ടെങ്കിലും പ്രയേണ മേൽക്കാണിച്ച നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി ക്കൊണ്ടു തന്നെയാണു പഴയഭാഷയുടെ ആകൃതിയു ടെ സ്ഥിതി.

ഇനി സംസ്കരണം നിമിത്തം വന്നു ചേർന്നിട്ടു ള്ള പ്രകൃതിമാറ്റത്തെപ്പറ്റിയാണ് അല്പം ആലോ ചിപ്പാനുള്ളത്. ഭാഷാശബ്ദങ്ങളെ ശുദ്ധം, ഭാഷാ ന്തരഭവം, ഭാഷാന്തരസമം ഇങ്ങിനെ മൂന്നായിത്തരം തിരിയ്ക്കാവുന്നതാണ്. മുഴം, ഞൊടി, മുതലായതു ശുദ്ധത്തിന്നും, തേവർ, പലക മുതലായതു ഭാഷാന്ത [ 61 ] ഭവത്തിനും കാരണം, ബലം മുതലായതു ഭാഷാന്ത രസമത്തിനും ഉദാഹരണങ്ങളാകുന്നു. ഇതിൽ ആദ്യത്തെ രണ്ടു തരങ്ങളിലുൾപ്പെട്ട പലതിന്റേയും പ്രകൃതിഗുണങ്ങൾ സംസ്കരണം നിമിത്തം മാഞ്ഞു പോയ സിഥിയിലായിട്ടാണ്. മഹാമുനി, മഹാമല മുതലായ ശബ്ദങ്ങളിലെ ഹകാരം ലോപിച്ചിട്ടുണ്ടാകുന്ന മാമുനി, മാമല മുതലായ അല്പം ചില പദങ്ങൾ പുതിയ ഭാഷയിലും വന്നുകൂടീട്ടുണ്ടെങ്കിലും, തുടങ്ങിയവയുടെ തൽഭാവങ്ങളായ ആരം, കാള, ആലാലം, ഇവയും മമ്മൂനി, മമ്മല, എന്നിവയും തീരെ ഇല്ലാതായിരിക്കുന്നു. മടവാർ വിണ്ടലർ മുതലായതിലെ ടകാരലകാരലോപംകൊണ്ടുണ്ടായ മാവാർ, വിണ്ടാർ തുടങ്ങിയ ശബ്ദങ്ങളും പഴയ ഭാഷയിലേ കാമുന്നുള്ളു. ഒരേ പ്രകൃതിയിൽ നിന്നുണ്ടായ ശബ്ദങ്ങളിൽതന്നെ ചില രൂപങ്ങൾ നസിച്ചിട്ടുണ്ട്. പൂണ്ടു, എന്നതിന്രെ ഭാവിവർത്തമാനരൂപപങ്ങളായ പൂണു, പൂണുന്നു എന്ന പദങ്ങളോ പൂണുക എന്ന ക്രിയാരൂപമോ കാണേണമെങ്കിൽ പഴയഭാഷ തന്നെ നോക്കണം. പൂണുനൂൽ എന്നിപ്പോഴും പറയാറുണ്ടെങ്കിലും അതിന്റെ അവയവാർത്ഥം ഓക്കാറില്ല. പവയ ഭാഷയിൽ സാമാന്യാർത്ഥം ഓക്കാറില്ല. പഴയ ഭാഷയിൽ സാമാന്യാർത്ഥത്തിൽ ഉപയോഗിച്ചിരുന്ന പല പദ [ 62 ] ങ്ങളും പ്രത്യേകാർത്ഥത്തിൽ മാത്രമായിട്ടാണു പുതിയ ഭാഷയിലേക്കു വന്നിട്ടുള്ളത്.

പട്ടാങ്ങുതൻപവഴവായ്പ്രതിബിംബമെന്മ--

ലൊട്ടേ പകർന്നൊളികിളർന്നതു കണ്ടവറേ
എങ്ങേനുമുള്ള പടുമഞ്ഞളിതന്റെറു കോപാൽ
ചെങ്ങീ കടാക്ഷമിഹ നാരണിനന്ദനായാം
ഭാഗ്യേജീവേത്സ്വയമിതി നുറു--
ങ്ങാശ്വസന്തിസ്ഥിതാവാ

ഇത്യാദികളിൽ ചേരുക, അല്പം എന്ന സാമാ ന്യാർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന കിളരുക, നുറു ങ്ങ് എന്നീ പദങ്ങൾക്കു വിഷവീര്യമുണ്ടാകുന്ന സം യോഗവിശേഷത്തിലും അരി, വിറക് എന്നിവയുടെ അല്പാംശത്തിലും മാത്രമെ ഇക്കാലത്തി സാധാരണ പ്രയോഗമുള്ളു. ഇവയ്ക്കെല്ലാം പുരമെ പഴഭാഷ യിലുണ്ടായിരുന്ന അനവധി പദങ്ങൾ നിശ്ശേഷം ന ശിച്ചുപോയതുനിമിത്തം ഭാഷാപ്രകൃതിയിലെ ഗുണ ങ്ങൾക്കും പ്രയോഗഭംഗിയ്ക്കും വലിയ നഷ്ടവും നേരി ട്ടിട്ടുണ്ട്. വണ്ടാർകോലക്കുഴലികൾ, തോകപ്പവനൻ, കൂൾത്താൻ, ചാന്താർ മൂലയിണ, പകയർക്കന്തകൻ, ചെണ്ടാർവെൻറിക്കൊടി, നവരം, വരത്ത, പാവർ, പുവില്ലവൻ, ഞാറുപെയ്ക, വല്ലീടുകളിൽ മുതലായി ഇ [ 63 ] പ്പോളില്ലാത്ത അസംഖ്യം പദങ്ങളും പ്രയോഗരീതി കലും പഴയ ഭാഷയിൽ കാമാവുന്നതാണ്.

അടിമ, കടിമ, കാരയ്മ, വെള്ളായ്മ, തലായ നാമങ്ങളെ ഉണ്ടാക്കുന്നതിന്നും മറ്റും പഴയഭാഷ കാ ണിയ്ക്കുന്ന സ്വാതന്ത്ര്യത്തെ അടിസ്ഥാനപ്പെടുത്തി ന ല്ലതു നോക്കിത്തിരഞ്ഞെടുത്തു പുതിയ ഭാഷയെ പോ ഷിപ്പിയ്ക്കുതായാൽ അതുകൊണ്ടു ഭാഷയ്ക്കു വരുന്ന മാറ്റത്തെ നേർവഴിയ്ക്കു തിരിക്കാവുന്നതാകുന്നു.

പച്ച മലയാളം.

ഞാൻ ഒരു പച്ച മലയാലിയാമ്. ഇങ്കിരീ സ്സും പരന്തിരിസ്സും ചമക്ത്യതവും മറ്റും എനിയ്ക്കുറി ഞ്ഞുകൂടാ. എന്നാൽ എന്റെ കൂട്ടുകാരണെങ്കിൽ അവർക്ക് ഇവയൊക്കെ കടുകട്ടിയാണെന്നാണു വെ ച്ചിട്ടുള്ളത്. ഇവർ കാട്ടിക്കൂട്ടുന്നപോലെയുള്ള അറി വ് ഈ കൂട്ടർക്കില്ലെന്നു മറ്റുള്ളവർ ഇവരെ ചില പ്പോൾ കളിയാകുന്നതിൽനിന്ന് എനിയ്ക്കുനല്ലവണ്ണം ഊടെടുക്കുവാൻ കഴി്ഞിട്ടുണ്ടെങ്കിലും തടുത്തുപറയു വാനുള്ള കോപ്പ് ഇപ്പുറത്തില്ലാത്തതുകൊണ്ട് എന്നെ ച്ചൊല്ലിയേടത്തോളം അവരുടെ ഊപ്പിടിയ്ക്കു യാതൊ [ 64 ] പച്ചമലയാളം 57 യും കട പട യ ന യാ പര രു കുറവും ഉണ്ടാവാറില്ല. എന്നുതന്നെയല്ല, കടയ്ക ലും തലയ്ക്കലും നടുക്കും പിന്നപ്പഴുതുള്ളടത്താക്കെ പിലതൊക്കെ കുത്തിനിറ ച്ച് ഇടയ ചി ല ല ത : ഇ മൊഴികളു ടെ പൊട്ടും വൊടിയും കലർത്തി മാരിചൊരിയുമ്പോലെ അവർ തുരു തുരെപ്പറയുമ്പോൾ പലപ്പോഴുമെനിയ്ക്ക് അരിശം കൊള്ള ാറുണ്ട്. ചിലപ്പോൾ അവർ എ6 ന്ന ന്തിരിസ്സിൽ ശകാരിയ്ക്കും, ചിലപ്പോൾ ഇങ്കിരിസ്സിലും ചമച്ചതത്തിലും കലാശൽകൂട്ടുാ. " എന്റെ തലയി ലെഴുത്തിന്റെ വലിപ്പങ്കാണ്ട് ഇതിനൊക്കെ ലാ ഞാനായല്ലോ,' എന്നുമ്മാററും കാത്തോ (ല കുറിയും എൻ ഉള്ള ചുട്ടുപുകയാറുണ്ട്. ഇങ്ങിനെ കേട്ടു കേട്ടു പൊറുതിമുട്ടി. “തല്ലുകൊണ്ടാൽ തടാ പടിക്കും” എ ന്നു പഴഞ്ചൊല്ലുണ്ടല്ലോ. ഏതെങ്കിലും ഞാൻ ചില പൊടിക്കറ്റെടുക്കുവാനുറച്ചു. ഒരിക്കൽ, ഉട്ടർകൂടി വട്ട മിട്ട് എന്നെപ്പതിവിൽക്കവിഞ്ഞ് വിടുവിഡ്ഡിയാക്കു വാനും എന്റെ നേരെ നോക്കി കൈകൊട്ടിച്ചിരിക്കു വാനും തുടങ്ങിയപ്പോൾ എനിയ്ക്ക് അതു പൊറുക്കുവാ നുള്ള കെട്ടു തീരെയില്ലാതെയായി. എന്നിട്ടു ഞാൻ അവരുടെ നേരെ തിരിഞ്ഞ'. "കെമ്പാതഴശുമ്മ യ ആഷിക് ഉ അശാഘിപ്, നസശാക്ഷപ്പിസാഹ ച്ചേ; കെമ്മാപ് നാം നഴ്സഹചിതഴശാൻ.” എന്നു ത [ 65 ] ട്ടിമിന്നിച്ചു. ഉള്ള കേട്ടപ്പോൾ കൂട്ടർ ഒന്നു പകച്ചുപോ യി. എന്നിട്ടെന്നോട് ' എന്താണീ നൊസ്സുപരയുന്ന ത്? എന്നായി.' ' നിങ്ങളെന്തൊ കൂട്ടുകമ്പം പൊട്ടിക്കു ന്നതി' എന്നു ഞാനങ്ങോട്ടു ഒട്ടു കുരച്ചില്ല. ' ലയാ ളം കിട്ടാഞിട്ട് ഇംഗ്ഗീഷോ സംസ്കൃതമോ ചേർത്തു സംസാരിക്കേണ്ടി വരുന്നതാണെന്ന് അവർ മറുപടിപ റഞ്ഞപ്പോൾ മലയാളത്തിന്റെ നേരെ വെറുപ്പുകൊ ണ്ട് " അംകാഖഗോ" സംസാരിച്ചതാമെന്നു നേര മ്പോക്കു പറഞ്ഞിട്ട് അതിന്റെ മലയാളം ' എന്താപ റയുന്നത് ശകാരിക്കുകയാണെങ്കിൽ മലയാളത്തിലാവ ട്ടേ എന്നാൽ ഞാൻ മരുപടി പറയാം.' എന്നാണെ ന്നും അവരോടു തുറന്നു പറഞ്ഞു.

ഇങ്ങിനെ ഞങ്ങൾ തമ്മിൽ കശാപിശകൂടി ഒടു വിൽ അതു പുതുമലയാളത്തിന്റെയും പഴമലയാള ത്തിന്റേയും നന്മതിന്മകളേ ഒരു മാതിരി തീരുമാനപ്പെ ടുത്തുന്നതിന്ന് ഒരു നല്ലവഴിയായിത്തീർന്നു. ഇവിടെ അതിന്റെ ചുരുക്കം വായനക്കാരുടെ അറിവിന്നായി ചേർക്കുന്നതായാൽ ഞാൻ പിടിച്ചവാശി കൊള്ളാവുന്ന തോ അല്ലയോ എന്ന് അവർകൊത്തു നോക്കുവാനും എന്റെ കൂട്ടുകാരെപോലെയുള്ളവരെ വഴിപ്പെടുത്തേ ണമെങ്കിൽ അതിനും മതിയാകുമെന്നു കരുതുന്നു.

ഒന്നാമത്, അറിവുകൂടിയ ഓരോരോ മറുനാട്ടുകാ [ 66 ] രായിട്ടുള്ള എടവാറുകൊണ്ട് ഒരു നാടിന്ന് ഉയർച്ചവരു ന്നതോടുകൂടി കച്ചവടം കൈവേല മുതലായവ വളർന്ന് ആ നാട്ടിൽ നടപ്പുള്ള പേരുകളെക്കൊണ്ടുതന്നെ കഴി ഞ്ഞു കൂടുന്നതല്ലെന്നു വരുമ്പോൾ അവനവന്റെ ഉ ള്ളിലുള്ളതു മറ്റൊരുവൻ ഉൾക്കൊള്ളേണമെങ്കിൽ അ താതു മറുനാട്ടുക്കാർ പരഞ്ഞുവരുന്ന പേതകൾ കടം വാ ങ്ങാതെ പാറുന്നതല്ലല്ലോ. അത് ഒരു മാതിരി ശരി യാണ്. എന്നാൽ ഈ കടം വാങ്ങല് താഴെ പറയും വണ്മമെ ഉണ്ടാവാൻ വഴിയുള്ളു.

"മാറ്റംവരാതെ മൊഴിയും പൊരുളും പിടിക്ക

മാറ്റംപൊരുൾക്കതളിയും മോഴിയിങ്ങെടുക്ക
ഏറ്റക്കുറച്ചിൽ പലതും മോഴിയിൽ കൊടുത്തു
മേറ്റ,ക്കുറിച്ചപൊരുൾ കൊണ്ടുനടത്തുകൊണ്ടും."

കടം വാങ്ങുന്നത് മൂന്നു മാതിരിയായിട്ടുണ്ട്. ഒന്നു ' മാറ്റംവരാതെ മൊഴിയും പൊരുലും പിടിക്ക' ---അതാ യത് ഇപ്പോഴത്തെ പുതുമോടിക്കാർ തട്ടിമിന്നിക്കു മ്പോലെ മറുനാട്ടുമൊഴി അങ്ങിനെതന്നെ ഒരു മാറ്റാ വും വരുത്താതെ എടുത്തു തനതെന്നപോലെ ഇട്ടുചെ തമാറുക. ഇതു നമ്മുടെ മലയാളത്തിനെന്നല്ല മൊഴി കൾക്കു പൊതുവേതന്നെ ഒരു വലിയ പുഴക്കുത്തുപോ ലെ കേടു തട്ടിക്കുന്നതാണെന്നുകൂടി ഓർമ്മവെയ്ക്കേണ്ടതാ ണ്. രണ്ടു; 'മാറ്റം പൊരുൾക്കതലിയും മൊട്ടിയിങ്ങെ. [ 67 ] ടുക്കാം' -- ഇതെന്തന്നാൽ, പൊരുളിന്നു മാറ്റം വരു ത്തിയും വരുത്താതെയും നൊവിക്കു മലയാളച്ചുവ നല്ല വണ്ണം വരുത്തി, കൂട്ടത്തിൽകൂട്ടിയിണക്കി കേട്ടാലറി യാത്ത മട്ടിൽ ചേർക്കുക. മൂന്നു, ' ഏറ്റുക്കുറച്ചിൽ പല തും മൊവിയിൽകൊടുത്തു മേറ്റ,ക്കുറിച്ച പൊരുൾകൊ ണ്ടു നടത്തുകെയും'--- ആയതെങ്ങിനെയെന്നാൽ, മൊ ഴിയിൽ ചിലതു കൂട്ടിയോ കിവിച്ചോ മാറ്റിയോ മറി ച്ചോ എങ്ങിനെയെങ്കിലും പറഞ്ഞറിയിക്കേണ്ടുന്ന പൊ രുൾ എല്ലാവർക്കും അറിയാറാക്കിക്കൊടുക്കുക. ഇവയി ൽ ഒന്നാമത്തേത് ഏറ്റവും മോശമാണെന്നു മുമ്പു പ റഞ്ഞിട്ടുണ്ടല്ലൊ. രണ്ടാമത്തേത് മുന്നാമത്തേതിനേ ക്കാൾ താഴേയാണെന്നും പറയാവുന്നതാമ്. ഇതു കൊണ്ടുതന്നെ ഒടുക്കത്തേതാണ് എല്ലാറ്റിലും മെച്ച മെന്നും അറിയാവുന്നതാണ്. എന്നാൽ വേണ്ടതു പോലെയായില്ലെങ്കിൽ ഇവയിലെല്ലാറ്റിലും വഷളാ യിത്തീരാനുള്ളതും ഇതുതന്നെയാകുന്നു.

നമ്മുടെ മലയാളം പണ്ടേതന്നെ പാട്ടം, പരയ ലും, എന്നു രണ്ടു വഴിയ്ക്കു തിരിഞ്ഞിട്ടുള്ളതുകൊണ്ട് ര ണ്ടിനമായിട്ടിതന്നെയാമ് ഇന്നും നടന്നുവരുന്നത്. അതിൽ പറയുന്ന മലയാളം പാട്ടിലും ഉൾപ്പെടുത്താ തെ കഴികയില്ല. എങ്കിലും കന്നങ്ങൾ പറയുന്നതിനെ വലിയ നിലയിലുള്ളവരെക്കൊണ്ടും മറ്റും പറയിപ്പി [ 68 ] ച്ചാൽ ഒട്ടും പന്തിയാവില്ല. പാട്ടുമലയാളമെല്ലാം, പറയുന്നേടത്തു ചേർക്കുന്നതായാലും വലിയ ചീത്ത യായിത്തീരും. ഇതു രണ്ടും അറിവുള്ളവർക്കു കേട്ടാൽ തി രിച്ചറിയാം. എന്നുതന്നെയല്ല അറിയാത്തവർ വളരെ യുണ്ടെന്നും തോന്നുന്നില്ല.

ഇനി ഒന്നു പരവാനുള്ളത്, വേണ്ടിവരുന്നേട ത്തെ കടം വാങ്ങികാവു എന്നാണ്. നമ്മുടെ പഴയ ഈടുവായ്പുകളിൽ ഓരോ പെട്ടികളിലായിട്ടു വലരെ കൈമുതൽ കെട്ടിവെച്ചിരിക്കെ അതൊന്നും തുറന്നു നോക്കാതെ കണ്ണടച്ചു കടംവാങ്ങിചിലവിടുന്നത് അ അറിവില്ലായ്കകൊണ്ടോ മടികൊണ്ടോ വിഡ്ഡിത്തകൊ ണ്ടോ എന്തുകൊണ്ടായാലും ഒട്ടും ശരിയായിട്ടുള്ളതല്ല തീർച്ചതന്നെ.

" എങ്ങൾമുൻവന്നുള്ളൊരോമനക്കണ്ണനേ

യെങ്ങും വന്നതു കണ്ടില്ലല്ലോ.
കാർകൊണ്ടൽപോലെയവന്നു നിറന്തന്നെ
കാർകഴലൊട്ടുണ്ടു കെട്ടിച്ചെമ്മേ.
കയ്യിൽക്കുഴലുണ്ടു കാലിൽ‌ച്ചിലമ്പുണ്ടു
മെയ്യിലോമാൺപുറ്റപൂൺപുമുണ്ടേ.
നെഞ്ചകം പണ്ണുങ്ങൾ കണ്ടുപിളർക്കുന്ന
പുഞ്ചിരിയുണ്ടുടൻ കൂടെകൂടെ.
ഉള്ളിലിണങ്ങുന്നേനെന്നങ്ങുചൊല്ലുന്ന
കള്ളനോക്കുണ്ടയ്യോ മെല്ലെമെല്ലെ".

[ 69 ]
( കൃഷ്മഗാഥ.)


" നായർ വിശന്നു വലഞ്ഞുവരുമ്പോൾ കായക്കഞ്ഞി ക്കരിയിട്ടില്ല. ആയതു കേട്ടു കലമ്പിച്ചായവനര വാളുടനെ കാട്ടിലെരിഞ്ഞു. ചുട്ടുതിളച്ചുകിടക്കും വെ ള്ളം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെ ണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടെന്നു പിഴച്ചു. കിണ്ണമുടച്ചു, കിണ്ടിയുടച്ചു, തിണ്ണംചിരവ കിണറ്റിൽ മറിച്ചു. അതുകൊണ്ടരിശം തീരാഞ്ഞിട്ടവനപ്പുര ചുറ്റും പാഞ്ഞു നടന്നു."

(കുഞ്ചൻനമ്പ്യാർ.)


" കറുത്തുമല്ലാ നിറമെങ്കിലേറെ

വെളുത്തുമല്ലാ മൂലചാഞ്ഞുമില്ല
വെറുപ്പമാകപടവാത്തകേട്ടാ
ലൊരുത്തിപോനാളവളാകിലോതാൻ"

(ലീലാതിലകം)


" മാഴക്കണ്ണാൾക്കൊരു മയിലുമുണ്ടങ്ങു

  പിൻകാലൊളംപോയ്
താഴെച്ചല്ലും പുരികുഴലഴിച്ചോമൽ
  നില്പപോരുനേരം
ഊഴത്തങ്കൊണ്ടിരുൾമുകിലിതെന്നോർത്തു
  നൽപീലി ചാലേ
ചൂഴച്ചിന്തിച്ചുവയൊടുടനേ പാടി
  യാടീടുവെന്ന്".

[ 70 ]
(ഉണ്ണുനിലീസന്ദേശം.)


"അങ്കത്തട്ടി, അങ്കമാടിക്കരേറി, കടുത്തില ഇ ടകടഞ്ഞ്, മുനകടഞ്ഞ്, മുനയിൽക്കതിരവനേയും തെ ളിയിപ്പിച്ച്, നീട്ടുകിൽ നെഞ്ചുപിള്ളർപ്പൻ, അടുക്കുകി ൽ കളരിക്കു പുറത്തെറിഞ്ഞമ്മാനാടുവൻ, അവ ന്റെ വലഞ്ഞപ്പലാവിന്നൊന്നു വെട്ടിക്കണ്ടാൽ, വെട്ടി യ ഇരുമുടിയും, പാലക്കാട്ടുശ്ശേരി ' ഇട്ടുണ്ണിരാമ' ത്തരക ന്റെ, വെള്ളിക്കോൽക്കു തൂക്കിക്കണ്ടാൽ, കുന്നിമഞ്ചാ ടി മാകാണിക്കു നീക്കത്തുക്കമുണ്ടെങ്കിൽ, വെട്ടിയതു വെട്ടല്ല, കത്തിയതു കത്തല്ല, മലനാട്ടിൽനിന്നും തുളു നാട്ടിലേക്കു പോകന്നോറാല്ല, തുളുനാട്ടിൽനിന്നും മല നാട്ടിൽച്ചവിട്ടുന്നോനല്ല, 'വല്ലപട്ടാകരു' ക്കളെന്നും ചൊല്ലവേണ്ട."

നമ്മുടെ പഴയ ഈടുവയ്പുപെട്ടികളിൽ ഈ വക പലതും കിടപ്പുണ്ടെന്നുള്ളത്, ഇപ്പോഴുള്ള ചെറുപ്പ ക്കാർ അറിഞ്ഞിരുന്നാൽ പണ്ടുള്ളവർ പണിപ്പെട്ടു നേടിവെച്ചതു വെറുതെയാവാതിരിക്കുമായിരുന്നു. [ 71 ] ഇമ്മാതിരി കറകളഞ്ഞ പൊൻപൊടികളിരി പ്പുള്ളപ്പോൾ വെറുതേ കടംവാങ്ങി നട്ടന്തിരിയുന്നത് എന്തിനാണാവോ!

എന്നാൽ നല്ലതായ ഒന്നിനെപ്പറ്റി പാടുകയോ പറയുകയോ എഴുതുകയോ ചെയ്യുമ്പോൾ കൂട്ടിച്ചേ ർക്കുന്ന മൊഴികൾക്കു നല്ല തുക്കവും മുഴുപ്പും ചൊടിയും ചൊണയും വരുത്തേണമെങ്കിൽ വെറുപച്ചമലയാള ത്തിനേക്കാൾ രണ്ടാം മാതിരി കടംവാങ്ങിയ മൊഴിക ളുംകൂടി ഇടകലത്തിയാലാണ് എളുപ്പമെന്ന് എനി ക്കും ചിലപ്പോൾ തോന്നാനിടവന്നിട്ടുണ്ട്.

എന്റെ കൂട്ടുകാർ പലപ്പോഴും ഉരിയാടാറുള്ളതു പോലെ ഒന്നാം മാതിരി കടംവാങ്ങിയ മൊഴികളെടു ത്തു വിലക്കുന്നത് എങ്ങിനെ നോക്കിയാലും ഒട്ടും ക ണക്കിലല്ലെന്നു പിന്നെയും പിന്നെയും പറയേണ്ടിവരു ന്നു. ഇനിയും അവരിതു കൂട്ടാക്കുന്നില്ലെങ്കിൽ ഈ കാ ട്ടായം 'കാക്കയുടെ നടപ്പൊക്കെ മറന്നുപോയി അര യന്നത്തിന്റെ നടപ്പൊക്കെ മറന്നുപോയി അര യന്നത്തിന്റെ നടപ്പൊട്ടു കിട്ടിയതുമില്ല,' എന്നപോ ലെയായിത്തീരുകയേ ഉള്ളു.

[ 72 ]

തിരപ്പുറപ്പാട്.

കൊച്ചി സാഹിത്യ സമാജസാമാജികപണ്ഡിത വരേണ്യന്മാരെ! നിങ്ങൾക്കു കുറെയേറെ വന്ദനം. ഞാൻ കവിതാമൂർത്തിയാണ്. പല യോഗത്തിലും ചേർന്നു പല വേഷവും കെട്ടീട്ടുണ്ട്. നിങ്ങൾ ഇയ്യി ടെ ഒരു യോഗംകൂടീട്ടുണ്ടെന്നു കേട്ടു. അതിൽ എ ന്റെ തിരപ്പുറപ്പാടായാൽ കൊള്ളാമെന്നുണ്ട്. വി ദ്യുജ്ജിഹ്വന്റെ വേഷമായിരിയ്ക്കാം തൽക്കാലം കെട്ടു ന്നത്. അതു കണ്ടിട്ടു നിങ്ങൾ ചിരിച്ചാലും കര ഞ്ഞാലും വേണ്ടില്ല. ശുണ്ഠികടിയ്ക്കുകമാത്രം അരുത്.

അരുവയർമണിയാളാം മാമലപ്പൈതലാളെ--

ത്തിരുമടിയിലണച്ചിട്ടോമനിയ്ക്കും പരാരേ
പുരുദുരിതതമസ്തോമാർത്തിശാന്തിയ്ക്കു മുന്നാ--
ലൊരുമിഴിയടിയങ്കൽ ചേർക്കുകിൽ ചേതമുണ്ടോ.

മടിയിലണയ്ക്കുന്നത് അത്ര ഭംഗിയാണെന്നുള്ള പക്ഷമില്ല. ' മടിയിലിരുത്തി' എന്നു തോന്നായ്കയുമ ല്ല. ഒഴുക്കു മാത്രമേ ദീക്ഷീച്ചിട്ടുള്ളു. ആ ഒഴുക്കുത്തിൽ

അർത്ഥം ഒലിച്ചുപോയാലും, അസ്തു. [ 73 ]
കഞ്ജബാണരിപു കാടുകരേറി---

ക്കുഞ്ജരാകൃതി ധരിച്ചദശായാം
മഞ്ജളാംഗിമലമാതിലുദിച്ചാ--
ക്കുഞ്ഞിനുള്ള കടവഡ്ഢി സഹായം.

ദേവന്മാരോടും നേരമ്പോക്കു പറയുന്നതു ഭക്തി യ്ക്കു പിടിച്ചതല്ലെങ്കിലും ശീവൊള്ളിയും വെണ്മണിയും മേല്പോട്ടുപോയിട്ടുണ്ടല്ലോ. ദോഷം വല്ലതുമുണ്ടെ ങ്കിൽ അവരുടെ തലയിരിക്കട്ടെ.

മാടിൻകൊടിമടവാരേ!

കാടുംപടലുംപിടിച്ചമുടിയോന്റെ,
ഊടുകിടപ്പാനൊരുവഴി....
യിടിപിടിയോപേരുചൊല്ലിമുറവിളിയോ.

ഇതു പച്ച മലയാലമായാൽ ഞാൻ ജയിച്ചു. അർത്ഥമുണ്ടെങ്കിലും മനസ്സിലായേ കഴിയൂ എന്നു ഞാൻ കരുതീട്ടില്ല. (വ്യാ) മാടിൻകൊടിമടവാരേ-- ഗിരീന്ദ്രകന്യേ. കാടും..... .....മുടിയോൻ--ജടാധരൻ. ഊട്--തത്വം. അടിപിടി--പാദഭജനം. പേരുചൊ ല്ലി മുറവിളി-- നാമോച്ചാരണം.

വായിക്കയാംതൊഴിലവൾക്കിഹസുന്ദരശ്ശേ--

ണായിട്ടലിച്ചിതുതഥാപിതടീയ ചിത്തം
സ്ഥായിക്കുകോട്ടമിയലാതെവരുന്നമട്ടി--
ലായിക്കൊടുത്തുബതകൂറപെരുത്തുഭാഷൻ.

ഇഹംശ്ശോകം ഉണ്ടാക്കിയ ടിക്കിൽ. അന്വ [ 74 ] യം ഇവിടെ കഴിഞ്ഞു. ശേമേല്പോട്ടാണ്. വായി, ണായി, സ്ഥായി, ലായി ഇതുകൊണ്ടു നാലു പദമാ യി. ണായ്, ഇട്ടലിച്ചു എന്നു പദച്ഛേദം. പെരു ത്തു--കാകക്ഷിന്യായേന പെരുത്തുകുറ; പെരുത്തു ഭോഷൻ.

ഓത്തുട്ടിനാത്തകതുകത്തൊടു വിപ്രവർഗ്ഗം

തീത്തോരു പായസമതിന്നലജ്ജനല്കം
കോൽത്തേനെഴുംമൊഴി!സുരേശഗജേന്ദ്രയാനേ!
ചീർത്താർത്തിതീർത്തുപലരാനഥഞങ്ങളുണ്ടു.

സാരം ---ഉണ്ടു, ചീർത്താർത്തിതീർത്തു--വിശപ്പുമാ റ്റി. പുലരാൻ--വളരാൻ, അല്ലാതെ സൂര്യനുദിയ്ക്കുാ നല്ല.

ഏറ്റത്തിലേറ്റുകരപറ്റിവളഞ്ഞുകത്തീ...

ട്ടാറ്റിൽതരത്തിലൊളിചാടിനമത്സ്യനേത്രേ!
കുറ്റത്തമാണ്ടകരുപുംഗവനിഗ്രഹത്തി...
ന്നേറ്റുറ്റമോടുടനടുത്തിതു ഭീമസേനൻ.

ഭീമസേനന്റെ പരാക്രമം പെണ്ണിന്റെ തല യിൽ വെച്ചുകെട്ടിയതു കവിയുടെ കയ്പിഴയാണ്. അ ല്ലാതെ മനപൂർവ്വമില്ല.

' ചിതത്തൊടൊന്നമ്മിയിലിട്ടുകത്തി....

ച്ചതച്ചപച്ചപ്പുളി ചാരുവകേത്ര!'
'കത്തുംകോപേനപാപ്പാനെടുപടപൊരുതി..
  ത്തട്ടിയിട്ടിട്ടു ചാടി...
ക്കുത്താനെത്തുന്നമത്തദ്വിരവരഗതെ!'

[ 75 ]
(ഒരു കരകണ്ട കവി)


ഇവിടെ 'ചാരുവക്ഷേത്ര', ' ദ്വിരവാഗതെ' എ ന്ന പദപ്രയോഗത്തിന്റെ സാരജ്യത്തിൽ മുഖത്തി ന്റെ പുളിപ്പും ഓട്ടത്തിന്റെ ത്രുടിപ്പും ഒളിച്ചുപോ കേണ്ടതാമ്.

മരുമകനൊരുകൊച്ചുവെക്കനും

മകളൊരുപ്പെമതൊത്തുവേലകാണ്മാൻ
ഒളിലിലൊരുമരംകരേറിരിയ്ക്ക
ത്സടുതിയടുത്തൊരവിട്ടുടട്ടടറെ.

പ്രാസവുമില്ല ലവാസനയുമില്ല. രണ്ടില്ലായ്ക കൂടു മ്പോൾ ഒന്നുണ്ടാവണം. അതു ശ്ലോകം. ഉദാ അ രവും അരവും കൂടിയാൽ കിന്നരം.

കണ്ടിവാർകുഴലികേട്ടുകൊൾകവേ--

കണ്ടിവന്നുമദനാഗ്നികൊണ്ടുഞാൻ.
കണ്ടിതോകദനമെന്തുവേണ്ടുപോ--
കണ്ടിവന്നഥവനാന്തരങ്ങളിൽ.

വേകണ്ടി, പോകണ്ടി-രണ്ടിന്നും മുറിപറ്റിയി രിയ്ക്കു്നനതു രണ്ടക്ഷരപ്രാസംകൊണ്ട് അടഞ്ഞുപോക [ 76 ] ന്നതാണ്. വന്നഥ.. വന്നു അഥ. വനാന്തരങ്ങളിൽ - ഒരു വനത്തിൽ നിന്നു മറ്റൊരു വനത്തിൽ . അർത്ഥാൽ കാടനും കാടത്തിയും തമ്മിലുള്ള സംവാദമെന്നു സ്പഷ്ടം.

ലീലാവേലാവലീപല്ലവമൃദുലളിതാ-

  ലാപകൗതൂഹലാർദ്ര-
ശ്രീലാസ്യത്തിൻരഹസ്യംപുതുമയിലവനി-
  ത്തട്ടിലൊക്കെപ്പരസ്യം.
കാലാരാതിക്കിടാവിൻകുടവയർതടവും
  പാടുകൂടുമ്പൊളോടും
ചേലാചാഞ്ചല്യമാലാവിഗളിതമധുപോൽ-
  ഫുല്ലമായുല്ലസിച്ചു.

പ്രാസം മാത്രമെ ദീക്ഷിച്ചിട്ടുള്ളു. അർത്ഥം വേണമെന്നു വിചാരിച്ചിട്ടില്ല. മാറിദ്ധരിച്ചു കഷ്ണിക്കയും വേണ്ട.

കയ്ത്താർ ചുംബിപ്പതിന്നായ്മുതിരുമളവഹോ

  കോപമാംതാലവൃന്തം
മുറ്റുംവീശിപ്പരക്കുംഹുതവഹനവൾതൻ
  ചുറ്റുമേറ്റുജ്ജ്വലിക്കും,
സ്നിഗ്ധാലോകത്തിൽനിന്നിട്ടധികകുപിതമാം
  നാണരാഗംസ്രവിയ്ക്കും

[ 77 ]
മെത്തും നീലഭ്രുവിട്ടിട്ടൊരു കുടിലതപെട്ടെന്നുതാഴേപതിയ്ക്കും.

ഇതു പ്രണയകലഹത്തിലെ അവസ്ഥ വർണ്ണിച്ചിരിയ്ക്കയാണ്. ആ സ്ത്രീയെ ശീമയിൽനിന്നു ദത്തെടുത്തിട്ടുള്ളതാകകൊണ്ടു ഭാഷാസാഹിത്യസത്തന്മാർക്ക് അത്ര പിടിയ്ക്കില്ലായിരിയ്ക്കാം. അതിനെ മലയാളവേഷം കെട്ടിച്ച് ഈ വികാരങ്ങൾതന്നെ കൊടുത്താൽ വേണ്ടില്ലെന്നും വന്നേക്കാം.

ചിന്തുംരുഷാ മിഴിചുവന്നധികംചുളിച്ച

തൻചില്ലിയാൽ മദനചാപമൊടിച്ചിടുന്നു.

മേരിയമ്മ മുഷിഞ്ഞാലോ മാതു അമ്മ മുഷിഞ്ഞാലോ അധികം രസമെന്നു സാമാജികന്മാർ തന്നെ തീർച്ചയാക്കട്ടെ.

പവനപൂരിതപോളകണക്കുതിർ-

പവനയേകവനത്തെയിളച്ചുകോ-
പവനദാവമടക്കിയൊതുക്കിവൻ-
പവനമേവനുമേകണമംബികേ.

പദച്ഛേദം: - പവനപൂരിതപോള-കണക്കു - തീർപ്പവനു- അയെ - കവനത്തെ - ഇളച്ചു - കോപവനദാവം- അടക്കി - ഒതുക്കി- വമ്പ് - അവനം - ഏവനും - ഏകണം - അംബികേ. [ 78 ] കാലു മുറിഞ്ഞ വേദന സാധാരണ പവനകോപത്തിനു കണ്ടുവരാറുള്ളതാണ്. എന്നാൽ നടുമുറിഞ്ഞ വേദന വികൃതികളിൽ ഒന്നാണ്. അതു സാധാരണയല്ല. അതുകൂടി കണ്ടുതുടങ്ങിയാൽ അതു ചരമലക്ഷണമായി വിചാരിച്ചു വൈദ്യനെക്കൂടി അന്വേഷിക്കേണ്ടതില്ല. അതല്ല വേറെ കുറച്ചുവല്ല സുഖക്കേടും അധികമാകുന്നതായാൽ അറിയിച്ചാൽ മതി, അപ്പോൾ വന്നു കൊള്ളാം.‌

ജഗദംബവിചിത്രമത്രകിം

പരിപൂർണ്ണാകരുണാസ്തിചേന്മയി
അപരാധപരമ്പരാവൃതം
നഹിമാതാസമുപേക്ഷതേസുതം.

പ്രസ്താവന
(രസികരഞ്ജിനി)


'രസികരഞ്ജിനി' പ്രവേശിപ്പാനുള്ള കാരണം ഉദ്ദേശപത്രത്തിൽ വിശദമായി പറഞ്ഞിട്ടുള്ളതുകൊണ്ട് അതിനെ വീണ്ടും എടുത്തു പറയുന്നില്ല. എങ്കിലും നാന്ദീപ്രസ്താവനകളില്ലാത്ത നാടകം , തോടയത്തോടുകൂടാത്ത അരങ്ങേറ്റം, ഉപസ്തരണശൂന്യമായ [ 79 ] സദ്യ മുതലായവ ലോകമര്യാദയ്ക്കു വിരോധമായിട്ടുള്ള താകകൊണ്ടു പ്രകൃതമാസികയുടെ തിരനോട്ടത്തിങ്കൽ കുറച്ചുവല്ല വിദ്യ എടുക്കാഞ്ഞാലും അത്ര ഉചിതമായ യിരിയ്ക്കുയില്ല.

ഹാസ്യകാരിയായ വിദൂഷകനും വീരരസപ്രധാനാ നിയായ നായകനും, വിദ്വിജിഹ്വനും ദശമുഖനും രംഗവാസികളായ ജനങ്ങൾക്കു രസത്തെ ജനിപ്പിക്കുന്നുണ്ട്. അതുപോലെ മാസികാവിഷയത്തിലും കാടാകട്ടെ കാര്യമാകട്ടെ വല്ലതും എഴുതുകൂട്ടിയാൽ വായിച്ചു രസിപ്പാനുണ്ടാകുമെന്നു വന്നാൽ പത്രാധിപസ്ഥാനം അനായാസേന വഹിയ്ക്കാമായിരുന്നു. പക്ഷേ ജനങ്ങൾക്കു ഗുണദോഷപരിജ്ഞാനവും ഭാ ഷയ്ക്കു പരിഷ്കാരവും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ഈ വക മനോരാജ്യങ്ങൾക്കേ അവകാശമില്ല. അഥവാ, ഇങ്ങിനെയുള്ള ദുരാഗ്രഹം ഫലവത്തായാൽതന്നെ ഉദ്ദേശസിദ്ധിയ്ക്കു പ്രതികൂലമായിട്ടുള്ളതാകകൊണ്ടു സ്വീകാരയോഗ്യവുമല്ല. എന്നാൽ പത്രാധിപരുടെ ജോലിസുഗമമാക്കുവാൻ ഒരു മാർഗ്ഗമുണ്ട്. അതായ തു സ്വഭാഷാഭിവൃദ്ധിയിങ്കൽ തല്പരന്മാരായ പണ്ഡി തന്മാരുടെ സ്വാർത്ഥപരമല്ലാത്ത സഹായമാണ്. ഇ ത് ഏതൊരു കാലത്താണ് ദുർല്ലഭമല്ലാതാകുന്നത് അ ന്നു മലയാലഭാഷയ്ക്കു ശുക്രദശയായി എന്നു പറയാം. [ 80 ] ഇംഗ്ലണ്ട് മുതലായ ദിക്കുകളിൽ പ്രതിദിനം പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളിലെ ഗ്രന്ഥവിസ്താരവും മാസിക മുതലായവയിലെ വിഷയബാഹുല്യവും വാചകപരിശുദ്ധിയും ഓരോരൊ സന്ദർഭങ്ങളിൽ വിവരിയ്ക്കുന്ന സംഗതികളം പ്രത്യക്ഷരുപേണ കാണിയ്ക്കുന്ന ചിത്രങ്ങളുടെ സുഭിക്ഷവും സൌഷ്ഠവവും മറ്റുമോർക്കുമ്പോൾ ഇതെല്ലാം വീഴ്ചകുടാതെ നടത്തുവാൻ മനുഷ്യപ്രയത്നം കൊണ്ടുതന്നെ സാധിയ്ക്കുമോ എന്നു ശങ്കിച്ചുപോയാൽ ലവലേശം അത്ഭുതമില്ല.

ഈയൊരവസ്ഥ അന്യനാട്ടുകാർക്കു ലഭിച്ചത് അവരുടെ ജന്മാന്തരസുകൃതത്തിന്റെ തികവൊ, നാഗരികത്വത്തിന്റെ തിളപ്പൊ അതോ സ്ഥിരോത്സാഹത്തിന്റെ ശക്തിയൊ എന്തുതന്നെയായാലും നമ്മുടെ ഭാഷയ്ക്കു് ഇങ്ങിനെയൊരഭ്യുദയം വന്നുിട്ടില്ലാത്തതു നമ്മുടെ കർമ്മദോഷമെന്നേ പറവാനുള്ളു. പാശ്ചാത്യപണ്ഡിതന്മാരിൽ പലരും അന്യവേലയിൽ പ്രവേശിയ്ക്കാതെ പുസ്തകമെഴുതീട്ടും പത്രങ്ങളിലേക്കു ലേഖനം അയച്ചിട്ടും കേവലം ഉപജീവനം കഴിയ്ക്കുന്നവരും ധനികത്വം നേടീട്ടുള്ളവരും ഉണ്ട്. എന്നാൽ ഈ നാട്ടിൽ അതിനു ശ്രമിച്ചാൽ നടക്കുമൊ എന്നും നടക്കുന്നതായാൽ തന്നെ ധൈര്യത്തോടുകുടി ആരംഭശൂരന്മാരല്ലാതെ പുറപ്പെടുന്നവരുണ്ടാ

10* [ 81 ] കുമോ എന്നും ഇപ്പോഴത്തെ സ്ഥിതിയ്ക്കു വളരെ സംശയമാണ്. ഉപജീവനത്തിന്ന് ഇങ്ങിനെ ശ്ലാഘനീയമായ ഒരു വഴിയുണ്ടായാൽ എല്ലാംകൊണ്ടും നന്നായിരുന്നു എന്നെ ഇപ്പോൾ പറവാൻ പാടുള്ളു.

ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് ഉത്സാഹക്കുറവില്ലാതിരുന്നുവെങ്കിൽ സൎവ്വജ്ഞപീഠം കേറാറാവുമെന്നാണ് ഞങ്ങളുടെ അഭിപ്രായമെന്ന് വായനക്കാർ ശങ്കിച്ചുപോകരുത്. സ്വഭാഷയിലും സ്വദേശീയന്മാരിലും നിഷ്ക്ലളങ്കമായ സ്നേഹമുള്ളവർ താൽക്കാലികലാഭമൊന്നും ഇച്ഛിയ്ക്കാതെ മാതൃകയിലുള്ള ഒരു മാസികയെ അടിസ്ഥാനമാക്കി പ്രയത്നിയ്ക്കുന്നതായാൽ ഇന്നല്ലെങ്കിൽ ഒരു കാലത്തു 'പിടിച്ച കള്ളിയിൽ' കൊണ്ടുവരാമെന്നേ ഞങ്ങൾ പറഞ്ഞതിന്ന് അൎത്ഥമുള്ളു.

'രസികരഞ്ജിനി'യുടെ ജാതകം നോക്കിച്ചിട്ടില്ല. നോക്കിച്ചിട്ടാവശ്യവും കാണുന്നില്ല. ദീനം വരുന്ന കാലത്തു വൈദ്യക്കാരെ ആശ്രയിയ്ക്കുമ്പോൾ വിമുഖത കാണിക്കാതിരുന്നാൽ കഷ്ടാരിഷ്ടങ്ങളൊന്നും കൂടാതെ ആകൃതിയും പ്രകൃതിയും നന്നായി ആയുസ്സോടും ഓജസ്സോടും കൂടി വളൎന്നുവരുന്ന ഈ നൂതന സന്താനത്തെ എല്ലാവരും എടുത്തു ലാളിയ്ക്കുന്നതു കാണുവാൻ സംഗതി വരുമെന്നാണ് ഞങ്ങൾ പൂൎണ്ണമായും വിശ്വസിയ്ക്കുന്നത്. [ 82 ]
I I

രസികരഞ്ജിനിയുടെ ഒന്നാമത്തെ ജന്മനക്ഷത്രം ഒരു വിധം കലാശിച്ചു രണ്ടാമത്തെ സംവത്സരമാരംഭിച്ചിരിയ്ക്കുന്നു. ഈ അവസരത്തിൽ ഒരു കൊല്ലത്തെ ഞങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി മാസികയെ സംബന്ധിച്ചു വളരെ വിസ്തരിച്ചു യാതൊന്നും പറവാൻ ന്യായം കാണുന്നില്ല. അല്പവൃത്തി വല്ലതും പറഞ്ഞു മൌനം ദീക്ഷിയ്ക്കുവാനും മനസ്സുവരുന്നില്ല. മാസികയുടെ പേരിൽ അതിസ്നേഹം നിമിത്തമുള്ള അപായശങ്കയും അതിനെ നിൎവ്യാജം സഹായിച്ചിട്ടുള്ളവരുടെ പേരിൽ കൃതജ്ഞതയോടുകൂടിയ വിശ്വാസവും ഒരുപോലെ നിറഞ്ഞിട്ടുള്ള ഞങ്ങളുടെ മനസ്സിൽ സന്താപമോ സന്തോഷമോ തള്ളിനിൽക്കുന്നത് എന്നു വാസ്തവത്തിൽ അറിഞ്ഞുകൂടാ.

അതിവിനയം നടിച്ച് 'രഞ്ജിനിയെക്കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല' എന്നു പറയുന്നതായാൽ ആലോചനക്കുറവും ധൃതഗതിയും ഉള്ള ചില വായനക്കാർ ഞങ്ങളുടെ വാക്ക് അങ്ങിനെതന്നെ വിശ്വസിച്ചുപോയേക്കാം. 'ഒരൊററ പുസ്തകം കൊണ്ടു സൎവ്വജ്ഞത്വം സമ്പാദിക്കണമെങ്കിൽ രസികരഞ്ജിനി വാങ്ങി വായിപ്പിൻ. എന്നോ മറേറാ [ 83 ] പുസ്തകവ്യാപാരികളെപ്പോലെ ഉൽഘോഷിച്ചുംകൊണ്ട് ആത്മപ്രശംസ പരസ്യം ചെയ്യുന്നതായാൽ രഞ്ജിപ്പിച്ചാൽ കൊള്ളാമെന്നു ഞങ്ങൾ വിചാരിയ്ക്കുന്ന രസികന്മാർ മുഖം ചുളിച്ചു പിന്തിരിഞ്ഞാൽ ആവലാതി പറവാനും തരമില്ല. ഇവയുടെ മദ്ധ്യം നിൎണ്ണയിയ്ക്കുന്നത് അത്ര എളുപ്പത്തിൽ സാധിയ്ക്കാവുന്ന ഒരു കാൎയ്യവുമല്ല. ഈ സ്ഥിതിയ്ക്കു സൂക്ഷ്മാൎത്ഥം മനസ്സിലാവാത്ത വിധത്തിൽ കെട്ടിവളച്ചോ തൊട്ടുതുളിച്ചോ വല്ലതും പറഞ്ഞുകൂട്ടി പ്രസ്താവനയുടെ ഭാരം നിൎവ്വഹിയ്ക്കരുതേ എന്നാണെങ്കിൽ ആയതിന്നും ഞങ്ങൾ ഒരുക്കമില്ല. ശ്രദ്ധയോടുകൂടി രഞ്ജിനി ക്രമത്തിനു വായിച്ചിട്ടുള്ള സ്വഭാഷാബന്ധുക്കളിൽ ഭൂരിപക്ഷം രഞ്ജിനിയ്ക്ക് അധോഗതിയല്ലെന്നു വിചാരിയ്ക്കുന്നതായാൽ ഞങ്ങൾക്ക് ഉത്സാഹക്കുറവിന്നവകാശമില്ല. ഞങ്ങളുടെ ഉദ്ദേശസിദ്ധിയ്ക്ക് അനേകായിരം പതനങ്ങൾ ഉള്ളതിൽ ഒരു കൊല്ലം കൊണ്ട് ഒരു പതനമെങ്കിലും കയറുവാൻ സാധിച്ചതായി ഇവർ അഭിപ്രായപ്പെട്ടാൽ കഴിഞ്ഞേടം കൊണ്ടു ഞങ്ങൾ കൃതാൎത്ഥന്മാരുമായി.

മലയാള ഭാഷയുടെ ഇപ്പോഴത്തെ നില ത്രിശങ്കുസ്സ്വൎഗ്ഗത്തിലാണെന്നോ പരിഷ്കാരകാലത്തിന്റെ പടിവാതുക്കലാണെന്നോ, ഇങ്ങിനെ വല്ലതും പറ [ 84 ] ഞ്ഞാൽ ഏകദേശമൊക്കെ ഒത്തിരിയ്ക്കും. ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയതുമില്ല.

ആദിത്യവൎമ്മമഹാരാജാവ്, ശക്തൻ സാമൂതിരിപ്പാട്, കൊട്ടാരക്കരത്തമ്പുരാൻ, കടത്തനാട്ടു തമ്പുരാൻ, കോട്ടയത്തുതമ്പുരാൻ, മുതലായ വിദ്വച്ഛിരോമണികളും കവിസാൎവ്വഭൌമന്മാരും ആയിരുന്ന തമ്പുരാക്കന്മാരുടെ കാലം കഴിഞ്ഞതോടുകൂടി മലയാളത്തിന്റെ 'അക്ഷരലക്ഷ' കാലവും അസ്തമിച്ചു. ഇനി മാതൃഭാഷയെ പോഷിപ്പിയ്ക്കേണ്ട ഭാരം ഐകമത്യത്തോടുകൂടി നാട്ടുകാരാണ് വഹിയ്ക്കേണ്ടത്. ഇങ്ങിനെ ഒരു ചുമതല ഉള്ളതായിട്ടു ധരിച്ചിട്ടുള്ള നാട്ടുകാർ ഇപ്പോൾ എത്രപേരുണ്ടെന്നു വിരൽമടക്കുന്നതായാൽ വളരെ നേരം ബുദ്ധിമുട്ടേണ്ടി വരുമെന്നു തോന്നുന്നില്ല. ഗ്രന്ഥകൎത്താക്കന്മാരും പത്രപ്രവൎത്തകന്മാരും കേവലം യാചകന്മാരെന്നു വിചാരിയ്ക്കുന്നവരല്ലേ അധികമെന്നുകൂടി സംശയിയ്ക്കുന്നു. ആദായത്തിന്നുവേണ്ടി മലയാളലേഖനങ്ങൾ എഴുതുന്നതു നികൃഷ്ടമാണെന്നുകൂടി ചിലർ ഉറച്ചിട്ടുണ്ട്. സൎക്കാരുദ്യോഗസ്ഥന്മാൎക്കും വക്കീലന്മാൎക്കും വൈദ്യന്മാൎക്കും അവരവരുടെ അറിവിനെ ഉപയോഗിച്ച് ഉപജീവനം കഴിയ്ക്കാമെങ്കിൽ ലേഖകന്മാരും വിദ്യകൊണ്ടു വയറു [ 85 ] നിറയ്ക്കുന്നതിൽ എന്തനൌചിത്യമാണുള്ളതെന്നു ഞങ്ങൾക്കു മനസ്സിലാവുന്നില്ല.

'മലയാളഭാഷയുടെ താൽക്കലികസ്ഥിതി' എന്ന സമ്മാനലേഖനം സംബന്ധിച്ച് ഒരു ഉപന്യാസം മാത്രമെ ഞങ്ങൾക്കു കിട്ടീട്ടുള്ളു. ഇതോൎക്കുമ്പോൾ മലയാളത്തിൽ ഉപന്യാസമെഴുതി സമ്മാനം വാങ്ങുന്നതിൽ അവമാനമോ അദൃഷ്ടമോ ഉണ്ടായിരിയ്ക്കാമെന്നുകൂടി ശങ്കിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇതെങ്ങിനെയിരുന്നാലും ഉപന്യാസകനായ സി. ഡി. ഡേവിഡ് അവർകളുടെ പേരിൽ ഞങ്ങൾക്കുള്ള കൃതജ്ഞതയ്ക്കു ഹാനി വരുന്നതല്ല. മിഥുനത്തിലെ പുസ്തകത്തിൽ സംഭാവനോപന്യാസത്തിന്നു വേറെ ഒരു വിഷയം കൂടി കൊടുത്തിട്ടുള്ളതു പ്രഥമവിഷയത്തിന്റെ പിൻഗാമിയായിത്തീരാതിരുന്നാൽ അല്പമെങ്കിലും സമാധാനമുണ്ട്.

അപരിചിതനായ ഒരുവൻ ഒരു ജനസംഘത്തിൽ പ്രവേശിച്ച് അവരുടെ ദൃഷ്ടികൾക്കു പാത്രമായിത്തീരുമ്പോൾ ഓരോരുത്തർ അവരവരുടെ സരസ്വതീവിലാസംപോലെ അവനെ സ്തുതിയ്ക്കുവാനും ദുഷിയ്ക്കുവാനും തുടങ്ങുന്നതു ലോകസ്വഭാവമാണ്. ഇങ്ങിനെ പ്രസംഗിച്ചുകൊണ്ടിരിയ്ക്കുന്നതിന്നിടയ്ക്ക് കേട്ടുകേൾപ്പിച്ച് ഈ ആൾ ഒരു പ്രസിദ്ധപുരുഷനാണെന്നു പരക്കെ അറിവാൻസംഗതിവരുമ്പോൾ ആദ്യം [ 86 ] ദോഷങ്ങളെന്നു തോന്നിയവയൊക്കെ ഗുണങ്ങളായിട്ടു പരിണമിയ്ക്കും. പേരുവെച്ചെഴുതാത്തവരോ അപരിചിതന്മാരോ ആയ ലേഖകന്മാരെയും ഈ വിദ്വാനേയും തമ്മിൽ സാമ്യപ്പെടുത്തുന്നതിൽ വലുതായ അബദ്ധമൊന്നും വരുവാൻ വഴിയില്ല. പേരുവെയ്ക്കാത്തവൻ പ്രശസ്തനാണെന്നറികയോ അപരിചിതൻ വാസ്തവത്തിൽ പരിചിതനാണെന്നു വരികയൊ ചെയ്യുമ്പോൾ വാചകന്തോറും വരിതോറും സാരോപദേശങ്ങളും അൎത്ഥഗൎഭിതങ്ങളായ പദങ്ങളും നിരന്തരമായി ഉദിച്ചുതുടങ്ങും. സൂക്ഷ്മത്തിൽ ഇതിന്നുള്ള കാരണം ലേഖനങ്ങൾ ആദ്യന്തം ക്ഷമയോടുകൂടി ശ്രദ്ധവെച്ചു വായിയ്ക്കുന്നതിൽ വായനക്കാൎക്കുള്ള വൈമനസ്യമാണെങ്കിലും ലോകസ്വഭാവമിങ്ങിനെയിരിയ്ക്കെ സൎവ്വസമ്മതന്മാരായ കേരളോപന്യാസകന്മാരിൽ പലരും രഞ്ജിനിയുടെ പേരിൽ ദയകാണിയ്ക്കാത്തതു ഞങ്ങൾക്ക് അതിയായ കുണ്ഠിതത്തിന്നും നൂതനലേഖകന്മാർക്ക് അധൈൎയ്യത്തിനും മാൎഗ്ഗമായിത്തീരുന്നതാണ്. അതുകൊണ്ടു മേലിലെങ്കിലും ഈ മഹാന്മാർ ഞങ്ങളുടെ അപേക്ഷയെ കൈക്കൊണ്ട് ഞങ്ങൾക്കു വേണ്ട സഹായങ്ങൾ ചെയ്തുതരുമെന്നു വിശ്വസിയ്ക്കുന്നു.

ഇക്കൊല്ലം മുതൽ രഞ്ജിനിയ്ക്ക് ചില പരിഷ്കാ [ 87 ] രങ്ങൾ വരുത്തിയാൽ കൊള്ളാമെന്നാഗ്രഹമുണ്ട്. ഉദ്ദേശം നാല്പത്തെട്ടു ഭാഗങ്ങൾ ഉണ്ടായിരുന്നത് ഈ പുസ്തകം മുതൽ അമ്പത്താറാക്കുവാൻ നിശ്ചയിച്ചിരിയ്ക്കുന്നു.

പിന്നെയും ചില ഭേദഗതികൾ വരുത്തണമെന്നുള്ള മോഹം സാധിയ്ക്കാമെന്നു വാഗ്ദത്തം ചെയ്യുവാൻ ധൈൎയ്യം വരുന്നില്ല. അതു രസികരഞ്ജിനിയുടെ ഭാഗ്യംപോലെയിരിയ്ക്കട്ടേ! മനുഷ്യരുടെ അധീനത്തിൽപെട്ട താൻപാതിയിലുള്ള ഭാരത്തിൽ ഞങ്ങളുടെ ഓഹരി ഏല്ക്കുകയല്ലേ ഞങ്ങൾ വിചാരിച്ചാൽ നിവൃത്തിയുള്ളു.

I I I

ബാലികയായ രഞ്ജിനിയെ മനഃപൂൎവ്വം സ്നേഹിയ്ക്കുന്ന കേരളീയ മഹാജനങ്ങളോടു രഞ്ജിനീഭാരവാഹികൾക്കു കൊല്ലംതോറുമുള്ള കടപ്പാടു തീർക്കേണ്ടതായ സമയം വന്നിരിയ്ക്കുന്നു. രസികരഞ്ജിനി കേരളകുഡുംബത്തിലെ സമുദായസ്വത്തായിട്ടും, പത്രബന്ധുക്കൾ അതിന്റെ രക്ഷാകൎത്താക്കന്മാരായിട്ടും, ഉടമസ്ഥനും പത്രാധിപരും മാനേജരും അതിനെ വേണ്ടപോലെ കൊണ്ടുനടത്തുവാൻ അടുത്ത ബാദ്ധ്യസ്ഥന്മാരായിട്ടുമാണ് ഞങ്ങൾ വിചാരിച്ചുപോരുന്നത്. [ 88 ] ആയതുകൊണ്ടു രഞ്ജിനിയുടെ മൂന്നാമത്തെ വയസ്സ് ആരംഭിച്ചിരിയ്ക്കുന്ന ഈ സന്തോഷാവസരത്തിൽ അതിന്റെ കഴിഞ്ഞ കൊല്ലത്തെ യോഗക്ഷേമത്തെക്കുറിച്ചു സംക്ഷേപമായിട്ടെങ്കിലും ഒരു വിവരണം പത്രസുഹൃത്തുക്കളെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല ഞങ്ങൾക്കുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. ഈ മഹത്തായ ഭാരം ഞങ്ങളാലാവുന്നതും നിൎവ്വഹിയ്ക്കുവാനാണ് ഇവിടെ ആരംഭിയ്ക്കുന്നത്.

രഞ്ജിനിയുടെ ഭാവിശ്രേയസ്സിനെ ഉദ്ദേശിച്ചു പല മനോരാജ്യങ്ങളും വിചാരിച്ചിട്ടുള്ള കൂട്ടത്തിൽ ഇക്കഴിഞ്ഞ ഒരു കൊല്ലംകൊണ്ട് എത്രമാത്രം സാധിച്ചിട്ടുണ്ടെന്ന് ഓൎത്തുനോക്കുമ്പോൾ ഇച്ഛാഭംഗത്തിനും നിരാശയ്ക്കും കാരണം കാണുന്നില്ലെന്നല്ലാതെ തൃപ്തിയ്ക്കൊത്തതും പ്രയത്നത്തിനടുത്തതുമായ ഫലപ്രാപ്തിയുണ്ടായിട്ടുണ്ടെന്നു പറവാൻ മനസ്സാക്ഷി ഞങ്ങളെ സമ്മതിയ്ക്കുന്നില്ല. എന്നാൽ രണ്ടാംകൊല്ലം ആദിയിൽ മലയാളപണ്ഡിതന്മാരോടു ഞങ്ങൾ ചെയ്ത അപേക്ഷ കേവലം നിഷ്ഫലമാക്കിത്തീൎക്കാതെ ഉദാരശീലന്മാരും കേരളഭാഷാബന്ധുക്കളുമായ വിദ്യാസമ്പന്നന്മാരിൽ ചിലർ ലേഖനമാലകളെക്കൊണ്ടു രഞ്ജിനിയെ അലങ്കരിച്ചിട്ടുള്ള സംഗതിയോൎക്കുമ്പോൾ രഞ്ജിനിയുടെ ഭാഗ്യോദയകാലം സമീപിച്ചുവെന്നും [ 89 ] തോന്നുന്നുണ്ട്. അപ്രകാരമുള്ള മഹാനുഭാവന്മാരുടെ ലാളനാവൈചിത്ര്യം കൊണ്ടു രഞ്ജിനിയ്ക്കുണ്ടായിട്ടുള്ള മുഖപ്രസാദവും ഉണ്ടാകാവുന്ന ഗുണങ്ങളും ഇന്നപ്രകാരമെന്നും ഇത്രമാത്രമെന്നും പറഞ്ഞറിയിയ്ക്കേണമെന്നു തോന്നുന്നില്ല.

രണ്ടാം കൊല്ലത്തെ സംഗതിവിവരപ്പട്ടിക പരിശോധിയ്ക്കുന്നതായാൽ സാമാന്യേന എല്ലാ ലക്കങ്ങളിലും ഒന്നാംകൊല്ലത്തെക്കാൾ വിഷയങ്ങൾ വണ്ണത്തിൽ കുറവായിട്ടും എണ്ണത്തിൽ കൂടുതലായിട്ടും കാണാവുന്നതാണ്. ഈ പരിഷ്കാരത്തിന്നുള്ള ഹേതു പ്രത്യക്ഷമാണല്ലൊ. ചതുൎവ്വിധമായിട്ടു പരക്കെ സദ്യകഴിയ്ക്കുമ്പോൾ പരദേശക്കറികളും മലയാളക്കറികളും വേണമെന്നു വെച്ചിരിയ്ക്കുന്നതു ജനങ്ങളുടെ രുചിഭേദത്തെ കരുതിക്കൊണ്ടാണെങ്കിൽ ഞങ്ങളുടെ ഉദ്ദേശവും വായനക്കാൎക്കു ശരാശരി രസത്തെയുണ്ടാക്കുവാൻ തന്നെയാണ്. പക്ഷെ ഓരോ ലക്കത്തിൽ പലതരം വിഷയങ്ങൾക്കു സ്ഥലം കൊടുക്കുവാൻ വേണ്ടി ഒരു വിഷയത്തെ പലതവണയായി പ്രസിദ്ധം ചെയ്യേണ്ടിവരുന്നേടത്തു ചിലപ്പോൾ രസഭംഗത്തിന്നു വഴിയായിത്തീരുന്നുണ്ട്. ഇങ്ങിനെ വരുന്ന സംഗതികളിൽ ലേഖകന്മാർ കൂടി അല്പമൊന്നു സഹായിയ്ക്കുന്നതായാൽ വിഷയപ്രതിപാദനത്തി [ 90 ] ന്നു ന്യൂനത സംഭവിയ്ക്കാതെ ഈ ദോഷം ഒരുവിധം പരിഹരിയ്ക്കാമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പത്രരംഗത്തിൽ പുതുതായി പ്രവേശിയ്ക്കുന്ന വിദ്യാൎത്ഥികളോടു ഞങ്ങൾക്കു രണ്ടുവാക്കു പറവാനുണ്ട്. വിഷയത്തെ നല്ലവണ്ണം ഗ്രഹിച്ചു മനോധൎമ്മത്തെ വേണ്ടവഴിയ്ക്കു തിരിച്ചു ശബ്ദത്തിനുവേണ്ടി അൎത്ഥത്തെ ദണ്ഡിപ്പിയ്ക്കാതെ ഉപന്യാസമെഴുതുവാൻ ഉദ്യമിയ്ക്കുന്നതായാൽ അവരവൎക്കും മററുള്ളവൎക്കും അധികം ഉപകാരമായിത്തീരുന്നതാണ്. ഈ വാസ്തവമറിയാതെ ഉദ്ദിഷ്ടവിഷയത്തെ പോയവഴിയ്ക്കു തെളിയ്ക്കുമ്പോളാണ് പത്രാധിപന്മാൎക്കു കഷ്ടപ്പാടിനും ലേഖകന്മാൎക്കു മനസ്ഥാപത്തിനും എടയായിത്തീരുന്നത്.

രഞ്ജിനിയുടെ പ്രകൃതി നന്നാക്കുവാൻ മറെറാരു പ്രയത്നം ഞങ്ങൾ ചെയ്തിട്ടുള്ളതു സമ്മാനം നിശ്ചയിച്ചു ലേഖനമെഴുതിയ്ക്കുവാനാണ്. ഇക്കാൎയ്യത്തിൽ ഞങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിക്ഷയം രഞ്ജിനീമുഖേന തന്നെ വായനക്കാരെ അറിയിച്ചിട്ടുള്ളതുകൊണ്ട് അതിനെ ആവൎത്തിയ്ക്കുന്നില്ല. മേലിലെങ്കിലും ഇതിനു നിവൃത്തിയുണ്ടാകുമെന്നു വിശസിച്ചു സമാധാനപ്പെടുന്നു. രഞ്ജിനിയുടെ ആകൃതിയ്ക്ക് മോടിവരുത്തുന്ന കാൎയ്യത്തിലും സംഗതിവശാൽ ആഗ്രഹിച്ചിരുന്നപോലെ ജയപ്രാപ്തിയുണ്ടായിട്ടില്ല. എങ്കിലും അതിന്നു [ 91 ] ള്ള പരിശ്രമത്തിൽനിന്നു ഭഗ്നാശന്മാരായി പിൻവലിയ്ക്കുവാനുള്ള അവസരവും വന്നിട്ടില്ല. ആകെക്കൂടി നോക്കുന്നതായാൽ രഞ്ജിനിയ്ക്കു ചില അരിഷ്ടങ്ങളുണ്ടെങ്കിലും പ്രായത്തിന്നടുത്ത പുഷ്ടിയില്ലെന്നു പറഞ്ഞുകൂടാ. ലോകപ്രതിനിധികളായ പത്രങ്ങളുടെ ഉപദേശംകൊണ്ടും ജനങ്ങളുടെ ലാളനകൊണ്ടും വിദ്യാസമ്പന്നന്മാരുടെ സഹായം കൊണ്ടും 'രസികരഞ്ജിനി' യാഥാൎത്ഥരസികരഞ്ജിനിയായിത്തന്നെ വളൎന്നുവരുവാൻ അസാദ്ധ്യമാണെന്നു തോന്നുന്നില്ല.

രഞ്ജിനിയുടെ ഭാവിയെപ്പററി ഇത്രമാത്രമല്ലാതെ മറെറാന്നും പറവാൻ തല്ക്കാലം തരമില്ല. ബാല്യംകൊണ്ടു രഞ്ജിനിയ്ക്കു പററീട്ടുള്ള വീഴ്ചകളെ ഗണ്യമാക്കാതെ മഹാജനങ്ങൾ അതിനെ കാത്തുരക്ഷിയ്ക്കുവാൻ പ്രജാവത്സലനായ ജഗദീശ്വരൻ കടക്ഷിക്കട്ടെ.

I V

കാലത്തിന്റെ ഗതിവേഗത്തെക്കുറിച്ചു വ്യസനിയ്ക്കാത്തവർ നരലോകത്തിലുണ്ടെങ്കിൽ അത് എത്രയോ ദുൎല്ലഭം. എന്നാൽ കാലദുൎവ്യയം ചെയ്യാതെകണ്ട് വല്ലവരും ഉണ്ടെങ്കിൽ അതും അത്രമാത്രം അപൂൎവമാകുന്നു. അതുപോലെതന്നെ പരിമിതമായ പുരുഷായുസ്സു കാലചക്രംകൊണ്ടു കടഞ്ഞുകളയുമ്പോളുണ്ടാവുന്ന മനോവേദന ദിവസത്തിൽ ഒരു തവണ [ 92 ] യെങ്കിലും അനുഭവിയ്ക്കാത്തവരുണ്ടെങ്കിൽ അവർ മനുഷ്യവൎഗ്ഗത്തിൽ ഉൾപ്പെട്ടവരായിരിയ്ക്കയില്ല. എന്നാൽ ഉദിച്ച സൂൎയ്യൻ അസ്തമിയ്ക്കേണ്ടെന്നും അസ്തമിച്ച സൂൎയ്യൻ ഉദിയ്ക്കേണ്ടെന്നും വിചാരിയ്ക്കുന്നവരുണ്ടോ അതും കാണുന്നില്ല. ഇങ്ങിനെ പരസ്പരവിരുദ്ധങ്ങളായ വികാരഭേദങ്ങൾ ജനസാമാന്യത്തിൽ പരക്കുവാൻ തക്കതായ കാരണവും ഇല്ലെന്നു പറഞ്ഞുകൂട. ത്രികാലമദ്ധ്യത്തിൽ ഇരുന്നുകൊണ്ട് ഇരുപുറവും തിരിഞ്ഞുനോക്കുന്ന ഒരുവൻ കഴിഞ്ഞകാലം നന്നായിട്ടും ഉള്ള കാലം അതിന്നു വിപരീതമായിട്ടും വരുവാൻ പോകുന്നതു സംശയഗ്രസ്തമായിട്ടും കാണുമ്പോൾ അവന്നു ഭൂതകാലത്തിൽ പ്രേമവും വൎത്തമാനകാലത്തിൽ വിരക്തിയും ഭാവിയിൽ ഉൽക്കണ്ഠയും ഒരേസമയത്തു തോന്നുന്നതിൽ അത്ഭുതമില്ല. ആശാഭംഗം കാലത്തിന്റെ ശീഘ്രഗതിയേയും ആശാബന്ധം അതിന്റെ മന്ദഗതിയേയുമാണ് ഓൎമ്മപ്പെടുത്തുന്നത്. ഉദ്ദിഷ്ടകാലത്തിനിടയ്ക്കു വിചാരിച്ചതു മുഴുവൻ സാധിയ്ക്കുവാൻ കഴിയാഞ്ഞതുകൊണ്ടു കഴിഞ്ഞകാലം ദീൎഗ്ഘിയ്ക്കാമായിരുന്നുവെന്നും വിചാരിയ്ക്കുന്നതു മുഴുവനും സാധിച്ചുകാണുവാനുള്ള തിടുക്കംകൊണ്ടു ദൂരത്തിൽ മങ്ങിക്കിടക്കുന്ന കാലം വേഗത്തിൽ സമീപിച്ചാൽ കൊള്ളാമെന്നും തോന്നുന്നതു ലോകസ്വഭാവ [ 93 ] മാണല്ലൊ. ഈ വസ്തു നല്ലവണ്ണം ഗ്രഹിച്ചിട്ടുള്ള വർക്കു രജ്ഞിനീഭാരവാഹികളുടെ താൽക്കാലികമായ ഉൾക്ഷോഭത്തെ മനസ്സിലാക്കുവാൻ വളരെ പ്രയാസമുള്ളതല്ല.

രഞ്ജിനിയുടെ വളർച്ചയുടെയോ തളർച്ചയുടെയോ സാമാന്യസ്വരൂപത്തെ വർണ്ണിക്കുന്നതിന്നുമുമ്പു രഞ്ജി നിയുടെ ഈ നാമത്തെ ജന്മമാസവാസരത്തിൽ അതിന്റെ ആവിർഭാവം മുതൽ സ്നേഹബുദ്ധിയോടു കൂടി ലേഖനപരമ്പരകൊണ്ടും മറ്റു പലവിധത്തിലും അതിനെ നിരന്തരമായി സഹായിച്ചിട്ടുള്ളവരോടു ഞങ്ങളുടെ സൌഹാർദ്ദബദ്ധയായ കൃതജ്ഞതയുടെ സ്വല്പസൂചകമായ വന്ദനം പറഞ്ഞുകൊള്ളുന്നു.അ വരുടെ പേരുവിളിച്ചുപറഞ്ഞു പ്രത്യേകം അഭിനന്ദി യ്ക്കുവാനാണ് മനസ്സുവരുന്നത്; എങ്കിലും അതിപരി ചയമുള്ള ദിക്കിൽ അല്പലൌകികംപോലും അലൊ കികമായി കലാശിച്ചെങ്കിലൊ എന്ന ഭയത്താൽ ആ യതിന്നു ഞങ്ങൾ തുനിയുന്നില്ല. രഞേജിനിയുടെ ഇ തേവരെയുള്ള സംഗതിവിവരപ്പട്ടിക പരിശോധിച്ച് ആ സഹൃദയന്മാരുടെ ഊരും പേരും പ്രയത്നവും അ റിഞ്ഞു സന്തോഷിയ്ക്കുന്നവർ ഞങ്ങൾക്കൊത പ്രത്യേ കളപകാരം ചെയ്തുവരായി നന്ദിപൂർവ്വം ഗണിയ്ക്കപ്പെ ടുന്നതാണ്. [ 94 ] മറുഭാഷയിൽ പ്രതിപത്തിയുള്ളവർക്കു സ്വഭാഷ യിൽ വിരക്തി വേണമെന്നില്ലെന്നൊരു നിയമം സ ർവ്വകലാളാലുയിൽനിന്നു പുറപ്പെടുകയും, പത്രപ്രവ ർത്തകന്മാർക്ക് അവരുടെ നിരന്തരോത്സാഹംകൊണ്ടും നിർവ്യാജവൃത്തികൊണ്ടും പത്രങ്ങളുടെ ആന്തരഗുണം കൊണ്ടും പത്രബന്ധുക്കളിൽ സ്ഥിരമായ വിശ്വാസം ജനിപ്പിയ്ക്കുവാൻ സാധിക്കുകയും ചെയ്യുന്നതുവരെ പ പത്രാധിപർക്കും മാനേജർമാർക്കും ചില, അഥവാ പ ല, കഷ്ടനാഷ്ടങ്ങളും സംഭവിച്ചേക്കാം. ഈ 'സർവ്വാ ണിസ്സങ്ങടത്തിൽ' രഞ്ജിനിയുടെ ഓഹരി രജ്ഞിനിയ്ക്കു കിട്ടീട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചു പ്രത്യേകിച്ചൊന്നും പരവാനില്ല. അതിനെ ഞങ്ങൾ വകവെയ്ക്കുന്നതു മില്ല. പത്രകളത്തിൽ കടന്നു കളിയ്ക്കുവാൻ കച്ചകെ ട്ടി പുറപ്പെടുന്നവർ തടുക്കേണ്ടവയായ വൈഷമ്യ ങ്ങൾ കാണാതെപോയാൽ അതുകൊണ്ടു വരുന്ന ദോഷങ്ങൾക്കു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യ മില്ല. മർമ്മംകണ്ടു കൊടുക്കുവാൻ ശ്രമിക്കുന്നവർ മ മർമംനോക്കി തടുക്കുവാനും പഠിച്ചിരിക്കണം. അതു രൂപമില്ലാത്തതുകൊണ്ടു വരുന്ന പരാജയം ഭാഗ്യക്കുറ വല്ല; നോട്ടക്കുറവാണ്. എന്നാൽ ' ചാതിക്കാരം പിടിക്കേണ്ടവർ' പക്ഷംപിടിയ്ക്കുകയും ചേരിയിൽ ചേർന്നവർക്ക് ചാഞ്ചാദ്യം തുടങ്ങുകയും ചെയ്യുമ്പോൾ [ 95 ] ആലോചിയ്ക്കുവാനുള്ള കാലമായി. ഈ ഘട്ടം രഞ്ജിനിയ്ക്കു വന്നുകുടുക കഴിഞ്ഞിട്ടില്ലെങ്കിലും മാന്യലേഖകന്മാരുടെ സംഖ്യ കറുത്തപക്ഷത്തിലെ ചന്ദ്രനെ അനുകരിച്ചു കാണുന്നതു ശോചനീയംതന്നെ. ഇക്കാർയ്യത്തിൽ രണ്ടാം കൊല്ലത്തിലെ പ്രായം മൂന്നാംകൊല്ലത്തിൽ രഞ്ജിനിയ്ക്കു ചെന്നിട്ടില്ലെന്നാണു ഞങ്ങളുടെ അഭിപ്രായം. എങ്കിലും ലേഖനങ്ങളുടെ ശരാശരിഗുണത്തെപ്പററി അനുകുലങ്ങളായ പത്രാഭിപ്രായങ്ങളും അനുമോദനക്കത്തുകളും ഇതിന്നൊരു സമാധാനമായിട്ടാണു ഞങ്ങൾ കരുതുന്നത്.

അടുത്തു കഴിഞ്ഞകൊല്ലത്തിൽ രഞ്ജിനിയ്ക്കുണ്ടായിട്ടുള്ള വലുതായൊരാപത്ത് രഞ്ജിനിമൂലം തന്നെ വായനക്കാർ അറിവാൻ ഇടയായിട്ടുണ്ട്. എങ്കിലും ഈ സന്ദർഭത്തിൽ അതിനെ വീണ്ടും എടുത്തു പറയുന്നതു ഞങ്ങളുടെ കർത്തവ്യകർമ്മങ്ങളിൽ ഒന്നാണ്. 1077-മാണ്ട് കുംഭമാസം14-നു-യാണ് രഞ്ജിനി തുടങ്ങുവാനുള്ള ആലോചന തുടങ്ങിയത്. അന്നുമുതൽ മരിയ്ക്കുന്നതുവരെ മനസ്സുകൊണ്ടും വചസ്സുകൊണ്ടും പ്രവൃത്തികൊണ്ടും രഞ്ജിനിയെ സർവദാ സഹായിച്ചിട്ടുള്ള ഒരാളെ എങ്ങിനെയാണ് ഈ അവസരത്തിൽ ഓർക്കാതിരിയ്ക്കുന്നത്? എങ്ങിനെയാണ് അദ്ദേഹത്തിനെക്കുറിച്ചു രണ്ടുവാക്കു പറയാതിരിയ്ക്കുന്ന [ 96 ] ത്? അദ്ദേഹം രെജനിക്കുവേണ്ടി കഷ്ടപ്പെട്ടിട്ടുള്ളത് എത്രയെന്നും അദ്ദേഹത്തിനെക്കൊണ്ടു രഞ്ജിനിക്കുണ്ടാ യിട്ടുള്ള ഗുണം എത്രമാത്രമെന്നും അറിഞ്ഞവനേ അ റിഞ്ഞുകൂടു. അദ്ദേഹത്തിന്റെ വേർപാടുനിമിത്തം രഞ്ജിനിക്കു വന്നിട്ടുളള നഷ്ടം അപഹാര്യമെന്നു തോ ന്നുന്നത് അദ്ദേഹത്തിന്റെ പേരിൽ ഞങ്ങൾക്കുള്ള പ്രത്യേക സ്നേഹശക്തികൊണ്ടു മാത്രമാണെന്ന് അ റഞ്ഞവരാരും പറയുന്നതല്ല.

എന്തുതന്നെ കഷ്ടാരിഷ്ടങ്ങളും ഇച്ഛാഭാഗങ്ങളും ഞങ്ങൾ അനുഭവിച്ചിട്ടുണ്ടായാലും ഇതുവരെ പത്രസൂ ഹൃത്തുകൾ ഞങ്ങളുടെ പേരിൽ കാണിച്ചിട്ടുള്ള പ്രേമ ഭാവം ആയതിന്നൊക്കെ പരിഹാരവും ഞങ്ങളുടെ പ്രയത്നങ്ങൾ തക്കതായ പ്രതിഫലവും ആകുന്നു. ഈ ബന്ധം മേലിലും നിലനിൽക്കുന്നതായാൽ രഞ്ജി നിയുടെ ഭാവിശ്രേയസ്സു വർദ്ധിച്ചുവരുമെന്നുതന്നെയാ ണ് ഞങ്ങളുടെ ദൃഢമായ വിശ്വാസം. രഞ്ജിനിയു ടെ നിരന്തരാടിവൃദ്ധിക്കും സ്ഥിരപ്രചാരത്തിന്നുവേ ണ്ടി വെട്ടിത്തുടങ്ങീട്ടുള്ള പരിഷ്കാരമാർഗ്ഗം തുടർച്ചയായി തെളിയിച്ചുവരണമെന്നുതന്നെയാണ് ഞങ്ങളുടെ വ ചാരവും.

രണ്ടുവാക്കുകൂടി ഞങ്ങൾക്കു പറവാനുണ്ട്. പതി വുപോലെ പതിഞ്ചാന്തിയ്യതിയോടുകൂടി രഞ്ജിനി [ 97 ] പ്രസിദ്ധീകരിക്കുന്നതായാൽ മാനേജരുടെ കാർയ്യനിർവ്വഹണത്തിന്നു പല വിഘ്നങ്ങളും അസൌകർയ്യങ്ങളും വരുവാൻ വഴിയുണ്ടെന്നു കണ്ടിട്ടാണ് ഇത്തവണ കുറച്ചുകാലം തെററി പ്രസിദ്ധം ചെയ്യുവാൻ ഇടയായിട്ടുള്ളത്. ഇതുകാരണത്താൽ വായനക്കാരുടെ ക്ഷമയെ ഞങ്ങൾ ദണ്ഡിപ്പിച്ചിട്ടുണ്ടെങ്കിൽ ആയത് ക്ഷന്തവ്യമാണല്ലൊ.

മുഖംനോക്കി ഭംഗിപറയുകയോ ഹിതംപിടിച്ചു പത്ഥ്യം വിടുകയോ ചെയ്യാതെ രഞ്ജിനിയുടെ ക്ഷേമകാംക്ഷികൾ അവരുടെ സദുപദേശങ്ങളെക്കൊണ്ടു രഞ്ജിനിയെ സന്മാർഗ്ഗത്തിൽകൂടി നയിക്കുവാൻ കാലാനുസരണം വേണ്ട സഹായങ്ങൾ ഞങ്ങൾക്കു ചെയ്തുതരുമെന്നും വിശ്വസിച്ചുകൊണ്ട് അല്പം ദീർഘിച്ചുപോയ ഈ പ്രസ്താവനയെ അവസാനിപ്പിക്കുന്നു.(മംഗളോദയം)
I

കഴിഞ്ഞ തുലാം ലക്കത്തോടുകൂടി 'മംഗളോദയ'ത്തിന്ന് ആണ്ടെത്തിക്കഴിഞ്ഞുവെന്നു വായനക്കാർ ഓർക്കുന്നുണ്ടല്ലൊ. ഈലക്കത്തോടുകൂടി മാസികക്കു പുതിയ വർഷം ആരംഭിച്ചിരിക്കുന്നു. സാധാരണ പത്രമാർയ്യാദയെ അനുസരിച്ച് ഈ അവസരത്തിൽ മാ [ 98 ] സികയുടെ മുന്നാണ്ടത്തെ ഗുണദേഷങ്ങളുടെ വേണ്ടുംവ ണ്ണം വിചാരിച്ചു പത്രമുഖേനതന്നെ വായനക്കാരെ ബോദ്ധ്യപ്പെടുത്തി ദോഷത്തെ നീക്കുവാൻ വേണ്ട വ ട്ടം കൂട്ടേണ്ടുന്ന ഭാരം പ്രത്രപ്രവർത്തകന്മാർക്കണ്ട്. മല യാളത്തിൽ ഒരു മാസിക കൊണ്ടുനടത്തുന്നതിലുള്ള ബുദ്ധിമുട്ടുകളും വൈഷമ്യങ്ങളും ചുമട്ടുഭാരവും അറിയാവു ന്നതാണ്.

പാരദേശികന്മാർ നടത്തിവരുന്ന ഏതെങ്കിലും ഒരുത്തമമാസികയെ മാതൃകയാക്കിപ്പിടിച്ച് ആരംഭ ത്തിൽതന്നെ ആ തോതനുസരിച്ച് ഒരു മലയാളമാ സിക തുടങ്ങുവാൻ വിചാരിക്കുന്നത് അരച്ചാൺവഴി യകലം പറക്കവാനാകാത്ത കോഴി പരിന്തിന്നുമീതെ പാന്നുനടക്കുവാൻ ശ്രമിക്കുന്നതുപോലെ പരിഹാസാ സ്ഖദമായിത്തീരുന്നതാണ്. അങ്ങിനെയാണെന്നുവ രികിലും അസാദ്ധ്യമെന്നുവെച്ചു പരിശ്രമിക്കാതെ പി ന്തിരിക്കുന്നതും യുക്തമായിരിക്കുയില്ല. ഉദ്ദേശം ശ്ശാ ഘ്യവും ഉത്സാഹംകൊണ്ടു പലതും സാദ്ധ്യവുമാണെ ന്നു പൂർണ്ണബോധമുണ്ടായിരിക്കേ പത്രകളത്തിൽ കട ന്നുപയറ്റുവാൻ തുടങ്ങിയിരിക്കുന്ന ഞങ്ങൾ ദാക്ഷിണാ ത്യന്മാരുടെ ആരംഭശുരത്വമെന്ന അപവാദത്തിന്നു പാത്രമായിത്തീരുവാൻ ഒരു കാലത്തും വഴികൊടുക്കു [ 99 ] ന്നതല്ല.ജയാപജയങ്ങൾ 'ദൈവംപാതി' യോടുനമുക്കുള്ള അടിമപ്പാടിനെ അനുസരിച്ചിരിക്കട്ടെ.

കഴിഞ്ഞ കൊല്ലത്തെ വിഷയവിവരപ്പട്ടിക പരിശോധിക്കുമ്പോൾ പല ഭേദഗതികളും ചെയ്യേണ്ടതായിട്ടു ഞങ്ങൾകാണുന്നുണ്ട്. 'മുട്ടുശാന്തി' നിവൃത്തിക്കുവാനായി ചിലലേഖനങ്ങൾ പ്രസിദ്ധം ചെയ്യേണ്ടിവന്നിട്ടുണ്ടെന്നു ഞങ്ങൾ സമ്മതിക്കുന്നു. പരമമായ ഉദ്ദേശത്തിന്റെ ഒരു വക്കുപോലും സ്പർശിച്ചിട്ടുണ്ടെന്നു ഞങ്ങൾ വിചാരിക്കുന്നതുമില്ല.എന്നാൽ ഇതിന്നു പത്രപ്രവർത്തകന്മാർ മാത്രം ഉത്തരവാദികളാണെന്നു വിചാരിക്കുന്നതായാൽ അല്പം സങ്കടമില്ലെന്നില്ല. മലയാളമാസികകൾ വാങ്ങിവായിക്കുന്നവർ എണ്ണായിരത്തിൽ ഒന്നു വീതമേഉള്ളു. അതിൽ തന്നെ മുപ്പത്തീരായിരത്തിൽ ഒന്നുവീതമേ പണം കൊടുക്കുന്നവരുമുള്ളു. ഇതു പന്ത്രണ്ടു മാസികകൾക്കുകൂടി വിഭജിക്കുന്നതായാൽ മാസികകൾക്കു് ഉപജീവിക്കുവാൻ എത്രത്തോളം സൌകർയ്യമുണ്ടെന്ന് ആലോചിക്കാതെതന്നെ അറിയാം. പക്ഷേ 'മംഗളോദയ'ത്തിന്റെ ഭാഗ്യാതിരേകം കൊണ്ട് കാലാവസ്ഥക്കുതക്ക സഹായമല്ല ഞങ്ങൾക്കുണ്ടായിട്ടുള്ളു. ഇതുതന്നെ മേലാൽ ഞങ്ങൾക്ക് ഉത്സാഹത്തിന്നും കാരണമായിത്തീർന്നിട്ടുണ്ട്. [ 100 ] വിഷയങ്ങളുടെ എനത്തിലും കനത്തിലും വിചാരിച്ചിരുന്നതുപോലെ പുഷ്ടിവരുത്തുവാൻ ഞാങ്ങൾക്കു സാധിച്ചിട്ടില്ല. മാസികകളുടെ സംഖ്യ വർദ്ധിച്ചും, ഭാഷാഭന്മാനികളുടെ ഏകോപിച്ചുള്ള പ്രയത്നം ക്ഷയിച്ചും, എഴുതാവുന്ന ലേഖകന്മാരുടെ എണ്ണം കുറഞ്ഞും, വന്നു ചേരുന്ന ലേഖനങ്ങളുടെ വണ്ണം കൂടിയും, അർത്ഥം അഴഞ്ഞും, വാക്കു കുഴഞ്ഞും ഇരിക്കുന്ന കാലം‌വരെ മാസികാപ്രവർത്തകന്മാർക്കും മലയാളഭാഷയ്ക്കും ഈ നൂലാമാലയിൽ കിടന്ന് എത്തും പിടിയും കിട്ടാതെ നട്ടംതിരിയുകയേ നിവൃത്തിയുള്ളു. എന്നാൽ സഹായം മുമ്പും പുഷ്ടി പിമ്പും എന്ന നിലവിട്ട പരാപേക്ഷകൂടാതെ ആത്മപ്രയത്നംകൊണ്ടു മാസികയെ പോഷിപ്പിച്ച് വരിക്കാരെ വശീകരിക്കയും ലേഖകന്മാരെ കയ്യഴച്ച് ആകർഷിക്കുകയും ചെയ്കയാകുന്നു ഈ വൈഷ്മ്യത്തിന്നൊരു നിവൃത്തിമാർഗം. ധ്വജം പ്രതിഷ്ഠിച്ചശേഷം ക്ഷേത്രം പണിയുന്നതു വിഹിതമല്ലെങ്കിലും മന്ത്രവും തന്ത്രവും കാലത്തെ അനുസരിച്ചിരിക്കുന്നതാണ്. 'മംഗളോദയ' ത്തെ ഒരു യോഗമുഖേന നടത്തുന്നതായാൽ ആ വഴി പാലിക്കന്മെന്നാണ് തൽക്കാലത്തെ ആലോചനയിൽ തോന്നിയിരിക്കുന്നത്. അങ്ങിനെയുള്ള ഒരു വഴി വെട്ടിത്തെളിയിച്ചുവരുന്നതുമുണ്ട്.

കഴിഞ്ഞ കൊല്ലത്തിൽ ഞങ്ങളെ മനപ്പൂർവ്വം സ [ 101 ] ഹായിച്ചിട്ടുള്ള ലോഖകന്മാരോടും വരിക്കാരോടും 'മംഗ ളോദയ'ത്തചിന്റെ കൃതജ്ഞാതാവുമായ വന്ദനം പറ ഞ്ഞുകൊള്ളുന്നു. അവർ ഇനിയും 'മംഗളോദയ'ത്തി ന്നു മംഗളം ആശംസിക്കുമെന്നു വിശ്വസിക്കയും ചെ യ്യുന്നു.

ഇക്കൊല്ലം മാസികയുടെ എണ്ണം വർദ്ധിപ്പിക്കുവാ ൻ സാധിച്ചിട്ടില്ലെങ്കിലും വലുപ്പത്തിൽ അല്പം കൂടുത ൽ വരുത്തീട്ടുണ്ട്. ഉദ്ദേശിച്ചിട്ടുള്ള മറ്റു പരിഷ്കാര ങ്ങൾ കണ്ടറിയേണ്ടവയാകുന്നു.

പരദൈവപ്രസാദത്താൽ

പരക്കം യോഗശക്തിയാൽ,
വരമാഹാത്മ്യമോടൊത്തു
വരട്ടേ മംഗളോദയം.

II

ഇളകിക്കിടക്കുന്ന പുഴി പറപ്പിയ്ക്കുവാൻ ഒരു മന്ദ മായതനുണ്ടെങ്കിൽ മതി. കൂടിക്കിടക്കുന്ന കന്നു കൊടു ങ്കാറ്റുകൊണ്ടും കുലുങ്ങുന്നതല്ല. ഒറ്റപ്പെട്ടാൽ സമുദ്രാ യമില്ല; ജാതിയുമില്ല തമ്മിൽ തമ്മിൽ ഇണക്കമി ല്ലെങ്കിൽ ലോകവുമില്ല. തുച്ഛങ്ങളായ തേനീച്ചകളു ടെ പ്രത്നയത്തിന്റെ ഫലമാണ് നാം അനുബവിയ്ക്കുന്ന തേൻ. ഭഗീരഥൻ ഒരു ദിവസം കൊണ്ടല്ല ആകാ [ 102 ] ശഗംഗയെ ഭൂതലത്തിൽ കൊണ്ടുവന്നിട്ടുള്ളത്. യോ ഗബലം, ഉത്സാഹശക്തി, സ്ഥിരപ്രയത്നം ഇവയുടെ യോഗമാമ് വിജയത്തിന്റെ ബീജം. ഈ തത്വം അറിയാതെയോ അറിഞ്ഞുകൊണ്ടല്ലങ്കിലും അനുസ രിയ്ക്കാതെയോ ചെയ്യുന്ന ഉദ്യമങ്ങൾ ഫലപ്രദങ്ങളാ യിത്തീരുന്നതല്ല.

പ്രയത്നങ്ങൾതന്നെ ഉദ്ദേശത്തിന്റെ വ്യത്യാ സംപോലെ പല വിധത്തിലുമുണ്ട്--സ്വാർത്ഥം, സ്വാ ർത്ഥപരാർത്ഥം, പരാർത്ഥസ്വാർത്ഥം, പരാർത്ഥം. ഇതിൽ ഒന്നാമത്തേത് നികൃഷ്ടവും സുലഭവും നാലാമത്തേത് ഉൽകൃഷ്ടവും ദുർല്ലഭവുമാകുന്നു. സ്വാർത്ഥത്തെ മുൻനി ർത്തി പരാർത്ഥമായി യത്നിയ്ക്കുന്നവരുടെ ആകത്തുക അ വരെക്കൊണ്ടുണ്ടാകാവുന്ന ഉപകാരത്തിന്റെ ശക്തി യിൽ കവിഞ്ഞാണ് നിൽക്കുന്നത്. പരാർത്ഥം പ്രധാ നമാക്കി പ്രയത്നിച്ചു സ്വാർത്ഥവും കൂടി കരസ്ഥമാക്കു ന്നവനെയാണ് ലോകത്തിൽ ഗുണവാൻ എന്നു പേ രിന്ന് അർഹനായി ഗണിച്ചു പോരുന്നത്. സാധാ രണ ലോകത്തിൽ സകല ഗുണങ്ങളും തികഞ്ഞിട്ട് എന്തെങ്കിലും ഒന്നുണ്ടെങ്കിൽ അത് ഇതുവരെ പ്രത്യ ക്ഷപ്പെട്ടു കഴിഞ്ഞിട്ടില്ല. പ്രാണനെ ഉപേക്ഷിച്ചു പാ മ്പിനെ രക്ഷിച്ച ജീമുതവാഹനനെ നാടകത്തിൽ കേ ട്ടിട്ടുള്ളതല്ലാതെ നാട്ടകത്തു കണ്ടിട്ടില്ല. കാഷായ [ 103 ] വസ്ത്രം ധരിച്ചു മോഷണം ചെയ്യുന്ന വകക്കാരെ കാ ട്ടിൽ കടന്നാലും കണ്ടു കിട്ടുന്നതാണ്. യശസ്സിന്റെ യോ മറ്റു വല്ലതിന്റേയോ ലാബത്തിലുള്ള ലോഭമാത്രം കൊണ്ട് അന്യന് ഉപകാരമായേക്കാമെന്ന നിലയിൽ നെറ്റിചുളിച്ചു ധനവ്യയം ചെയ്യുന്ന കൂട്ടരാണഅ ചേതമില്ലാത്ത ഉപകാരം ചെയ്തു ധാടികൊണ്ടു ധ ർമ്മിഷ്ഠന്മാരായിത്തീരുന്നത്. അന്നം കൊടുത്തു പു ണ്യം സമ്പാദിക്കുന്ന സജ്ജനങ്ങൾക്ക് അറിയാതെ കണ്ട് ഒരോദായമുണ്ടാകുന്നതുകൊണ്ട് അവരുടെ ഗുണ ത്തിൽ കൂടുതലല്ലാതെ കുറവൊന്നും വരുന്നതല്ല. എ ല്ലാക്കച്ചവടവും കച്ചകപടക്കമായിക്കൊള്ളേണമെന്നി ല്ല. സദുദ്ദേശത്തോടുകൂടി തുടങ്ങുന്ന അപ്രകാരമുള്ള ഒ രേർപ്പാട് ജനങ്ങൾക്ക് ഉപകാരത്തെ ചെയ്തുകൊണ്ടു വ ല്ല ആദായവും അനുഭവിക്കുന്നുണ്ടെങ്കിൽ അതും ധർമ്മ വിഷയത്തിലേയ്ക്കു ധനശേഖരം ചെയുന്നകൂട്ടത്തിലായി രിയ്ക്കും. ഈ വാസ്തവം മനസ്സിൽ കരുതി, മലയാളഭാ ഷാദിവൃദ്ധിയേയും മലയാളികളായ സംസ്കൃതപണ്ഡി തന്മാരുടെ നഷ്ടപ്രായമായി കിടക്കുന്ന വൈദുഷ്യഫ ലത്തിന്റെ പ്രതിഷ്ഠയേയും പുരസ്കരിച്ചുകൊണ്ടു കേ രളത്തിൽ കേളികേട്ട 'കേരളകല്പദുമ' മുദ്രാലയം കയ്യേ റ്റു നടത്തവരുന്ന മംഗളോദയം കമ്പനി 'മംഗളോ ദയ' മാസികയുടെ കൈകാക്യകർത്തൃത്വം വഹിച്ചിരിയ്ക്കു [ 104 ] ന്ന ഈ അവസരത്തിൽ ഒരു മാസികയുടെ ശ്രേയസ്സി ന്നും ശാശ്വതപ്രചാരത്തിന്നും വേമ്ടുന്ന സാമഗ്രികൾ, ഒന്നൊഴികെ മറ്റു സകലതും തികഞ്ഞിട്ടുണ്ട്. ഈ സാമഗ്രാഹികളെല്ലാം പത്രപ്രവർത്തകന്മാർക്കു സ്വാധീനവു മാകുന്നു. എന്നാൽ ലേഖകന്മാരുടെ സഹായത്തോടു കൂടാത്ത മാസികപ്രണവത്തോടുകൂടാത്ത മന്തോചാര ണംപോലെ ഏറെക്കുറെ നിഷ്ഫലമായിത്തീരുകയോ ഉ ള്ളു. മുട്ടുശാന്തി നിവൃത്തിപ്പാനുള്ള ലേഖനങ്ങൾ നി റഞ്ഞ മാസികകൊണ്ടുള്ള ഫലപ്രാപ്തിയും അധികാരി കളെപോലെ ഭേദപ്പെടുന്നതാണ്.

ആൾഭേദം കൂടാതെ അഭിരുചി ജനിപ്പിയ്ക്കാത്ത ക്ക വിഷയങ്ങൾ നിറഞ്ഞ ഒരു മാസിക, എന്ന ന്നെയ്ക്കും, നിലനിൽക്കേണമെങ്കിൽ ലേഖകന്മാർക്ക് അ ടിമപ്പെടാതെ യാതൊരു നിവൃത്തിയും കാണുന്നില്ല. എടുക്കുന്ന വേല ഉപജീവനമാർഗ്ഗമായാലേ അതൊരു തൊഴിലായിത്തീരുകയുള്ളു. തൊഴിലായിത്തീർന്നാലെ വൃത്തിയും വെടിപ്പും വേലയ്ക്കു വരികയുള്ളു. മലയാളമാ സികകളിലേയ്ക്കും പത്രങ്ങളിലേയ്ക്കും ഗദ്യപദൂങ്ങൾ എഴു തുന്നതു മറ്റുള്ള തൊഴിലുകളെപ്പോലെ ഒരു നല്ല തൊഴിലായി വരുന്നതുവരെ ലേഖനങ്ങളുടെ വരുതി യൊരുപൊറുതിയും ഉണ്ടാകുന്നതല്ല.

'മംഗളോദയം' കമ്പനി. മയാളത്തിൽ ഉത്ത [ 105 ] മ്മായ ഒരു മാസിക നടത്തി നല്ല പേർ സമ്പാദിയ്ക്കനമെന്നല്ലാതെ മാസികാപ്രവർത്തനത്തിൽനിന്ന് ഒരാദായ‌വും ഇച്ഛിയ്ക്കുന്നില്ല. മാസികയുടെ ഈ മൂന്നമത്തെ വയസ്സിൽ അതിന്റെ ഉടുപ്പും നടപ്പും നന്നാക്കുവാൻ ചെയ്യുന്ന ചിലവുകളിൽ ഒന്നാമതായി ഗണിച്ചിട്ടുള്ളത് ഉത്തമങ്ങളായ ലേഖനങ്ങൾക്കു പ്രതിഫലം നിശ്ചയിയ്ക്കുകയാണ്. വിഷയത്തിന്നു വെടിപ്പും അർത്ഥത്തിന്നു തികവും വാചകത്തിന്നു വടിവും കൂടിയിണങ്ങീട്ടുള്ള ലേഖനങ്ങൾക്കു തക്കതായ സംഭാവന ലേഖനങ്ങളൂടെ അവസ്ഥയറിഞ്ഞു കൊടുക്കുന്നതാകുന്നു. അതുകൊണ്ടു വരുവാൻ പോകുന്ന ഫലം കാലഗതിയും യോഗബലവും അനുസരിച്ചിരിയ്ക്കട്ടെ.

III


കുറേ കാലമായിട്ട് മനസ്സിൽ ഒതുക്കിപ്പിടിച്ചുപോരുന്ന അനേകസംഗതികൾ പറഞ്ഞെടുക്കുവാൻ അവസരം കിട്ടുമ്പോൾ ചുരുക്കിപ്പറയുവാൻ ക്ഷമയില്ലാതെ പോകുന്നതു ലോകസ്വഭാവമാണ്. ഈ അവസ്ഥ വിചാരിച്ച്, ഞങ്ങൾ സംഗതിവശാൽ വല്ലതും അധികം പ്രലപിക്കുന്നുണ്ടെങ്കിൽ വായനക്കാർക്ക് പരിഭവം തോന്നരുത്.

ദേശാഭിമാനികൾ പലരും ചേർന്ന് ഒരു യോഗം കൂടീട്ടുള്ള വിവരവും അവരുടെ ഉദ്ദേശങ്ങളൂം കഴിഞ്ഞ [ 106 ] കൊല്ലത്തെ തിരനോട്ടത്തിൽ വായനക്കാരെ അറിയിച്ചിട്ടുണ്ടല്ലൊ. സ്വാധീനത്തിലുള്ള കോപ്പുകളുടെ കണക്കും ബോധിപ്പിച്ചിട്ടുണ്ട്. അന്നുതൊട്ട് ഇന്നേവരെ ചുട്ടിക്കാരും പെട്ടിക്കാരും മേളക്കാരും പാട്ടുകാരും അണിയറക്കകത്തും തിരശ്ശീലക്കുള്ളിലുമായി പാടുപെട്ടു നില്ക്കുകയാണ്. എന്നാൽ കയ്യും മെയ്യൂം ഉറച്ച പ്രധാനവേഷക്കാർ ഇതുവരെ ഞങ്ങളെക്കൊണ്ടു രാഗം പാടിച്ചു പോരുന്നതല്ലാതെ ഞങ്ങളുടെ പത്രരംഗത്തിൽ പ്രവേശിക്കുകയൊ അവരുടെ അഭിനയം ഫലിപ്പിക്കുകയൊ ഉണ്ടായിട്ടില്ല. ഈ ഒരു അംശത്തിലാണു മംഗളോദയത്തിന്നു പരാധീനതയുള്ളതെന്നും, അതു സ്വാധീനമായല്ലാതെ മററു വട്ടങ്ങളെക്കൊണ്ടു യാതൊരു ഫലവും ഉണ്ടാവുന്നതല്ലെന്നും പറയാതെ തന്നെ അറിയാവുന്നതാണ്. പോരെങ്കിൽ ഞങ്ങൾ പലമുറ വിളിച്ചു പറഞ്ഞു കേൾപ്പിച്ചിട്ടുമുണ്ട്.

മലയാളഭാഷയിൽ ഉത്തമമായ ഒരു മാസിക നടന്നുകണ്ടാൽകൊള്ളാമെന്ന് ആഗ്രഹിക്കുന്ന ഭാഷാഭിമാനികൾക്കു മംഗളോദയക്കാരും ആ കൂട്ടത്തിൽ പെട്ടവരാണെന്നു വിചാരിപ്പാനുള്ള ഔദാൎയ്യമുണ്ടായാൽ മേല്പൊട്ടെങ്കിലും ഒരു ഗതിയുണ്ടെന്നാണു ഞങ്ങളുടെ വിശാസം. ഞങ്ങളുടെ ആന്തരമായ ഉദ്ദേശത്തിൽ അവൎക്കു വല്ല വിതർക്കവും ഉണ്ടെങ്കിൽ ഒരിക്കൽ പരീ [ 107 ] ക്ഷിച്ചു നോക്കിയതിന്റെ ശേഷം അവരുടെ അഭിപ്രായം സ്ഥിരപ്പെടുത്തിയാൽ കൊള്ളാമെന്ന് ഒരപേക്ഷ കൂടി ഞങ്ങൾക്കു ചെയ്‌വാനുണ്ട്.

‘വിഷയത്തിനു വെടിപ്പും, അർത്ഥത്തിന്നു തികവും, വാചകത്തിന്നു വടിവും’ ഉള്ള ലേഖനങ്ങൾക്കു തക്കതായ പ്രതിഫലം കൊടുക്കുന്നതാണെന്നു ഞങ്ങൾ ഏററു പറഞ്ഞിട്ടുണ്ടായിരുന്നു. നിഷ്കളങ്കമായിട്ട് ഞങ്ങളുടെ വിചാരവും അങ്ങിനെതന്നെയാണ്. പക്ഷേ, പാത്രമുണ്ടെങ്കിലല്ലേ പകരുവാൻ തരമുള്ളു. ചോരുന്ന പാത്രം ചേരുന്നതുമല്ല. മാസികക്കു പിടിപ്പുണ്ടാകുന്ന ലേഖനങ്ങളെഴുതേണമെങ്കിൽ അത്രക്കു മാത്രം പഠിപ്പും പ്രയത്നവും സ്വാധീനത്തിലുണ്ടായിരിക്കണം. അന്യജോലികൊണ്ടു കാലക്ഷേപം ചെയ്യുന്നവൎക്കു പഠിപ്പുണ്ടായാലും പ്രയത്നിപ്പാൻ സമയമുണ്ടാവുന്ന കാൎയ്യം കഷ്ടി. ഈ രണ്ടു സാമഗ്രികളും വേണ്ടതിലധികം കൈവശമുള്ളവർ നാടെങ്ങും ലേഖനങ്ങൾക്കുവേണ്ടി തേടിനടക്കുന്ന പത്രപ്രവൎത്തകന്മാരുടെ ശല്യം സഹിക്കുവാൻ വയ്യാഞ്ഞിട്ടൊ, പക്ഷഭേദം നടിക്കുവാൻ ധൈൎയ്യമില്ലാഞ്ഞിട്ടൊ മൌനം ദീക്ഷിച്ചുപോരുന്നതായിട്ടാണു സാധാരണ കണ്ടുവരുന്നത്. അവരുടെ കണ്ണുകൾ കനകം കണ്ടാൽ കുളിർക്കുമെന്നു വിചാരിക്കുവാൻ‌തക്ക വകതിരിവുകേടൊ, കനകാഭി [ 108 ] ഷേകം ചെയ്‌വാനുള്ള വകയോ ഞങ്ങൾക്കുണ്ടെന്നു പറയാവതുമല്ല. മേല്പറഞ്ഞ തരക്കാരുടെ ലേഖനങ്ങൾ നീക്കിയാൽ ’പോര’ ‘വേണ്ട’ ‘വയ്യ’ ‘അരുത്’ എന്നു തുടങ്ങിയുള്ള പത്രാധിപക്കുറിപ്പുകളോടുകൂടി ചവററുകൊട്ടയിൽ തള്ളി വിടേണ്ടവയാണു ബാക്കിയുള്ള മിക്ക ലേഖനങ്ങളും. മാസികാ പ്രവൎത്തനത്തിൽ മലയാളഭാഷയുടെ ഈ ദുൎഗ്ഗതി തീൎന്നല്ലാതെ നടത്തിപ്പോരുന്ന മാസികകൾ ഒരു കാലത്തും താനെ നടന്നു തുടങ്ങുന്നതല്ല.

കഴിഞ്ഞ ഒരു കൊല്ലത്തിൽ മംഗളോദയത്തിന്ന് ഒരു കയററവും ഉണ്ടായതായി ഞങ്ങൾക്കുതന്നെ തോന്നുന്നില്ല. മുമ്പുണ്ടായിരുന്ന വട്ടങ്ങൾക്കും ഞങ്ങളുടെ വിചാരങ്ങൾക്കും മാററം വന്നിട്ടില്ലെന്നു ഞങ്ങൾക്കു നിശ്ചയമുള്ളതുകൊണ്ട് ആശാബന്ധം അയവാനുള്ള അവസരം വന്നിട്ടുമില്ല. വിശേഷവിധിയായി ഇക്കൊല്ലം ചില ഏൎപ്പാടുകൾ ചെയ്‌വാൻ ഞങ്ങൾ ആഗ്രഹിക്കുന്നതു ഫലിക്കുമെന്നു തീൎച്ചയായാൽ മാസിക വഴിയായിത്തന്നെ വായനക്കാരെ അറിയിക്കുന്നതുമാണ്. ശാന്തിക്കാരൻ എമ്പ്രാന്തിരി പറയുന്നതുപോലെ ‘താള ഒരുമ്പൊ സൊര ഒര സൊര ഒരുമ്പൊ താള ഒര താളോം സൊരോംകൂടി ഒരുമ്പൊനായ്ക്കവസര ഒര’ എന്ന മട്ടിലാണ് എല്ലാ മലയാളമാസിക [ 109 ] കളുടേയും താൽകാലിക സ്ഥിതി എന്നു വരികിലും, നിത്യനിദാനം പൂജയടിയന്തരം കഴിച്ചുകൂട്ടുവാൻ സഹായിച്ചിട്ടുള്ള ഞങ്ങളുടെ ‘ഊരാളന്മാർക്കു’ മംഗളോദയക്കാരുടെ മംഗളാശംസക്കു പുറമെ ഭാഷാദേവിയുടെ ഭൂരികാരുണ്യവും ഉണ്ടായിരിക്കുന്നതാണ്.

I V

വൃശ്ചികമാസത്തിലാണല്ലൊ ‘മംഗളോദയ’മാസികയുടെ ജന്മനക്ഷത്രം. ചാൎച്ചക്കാരേയും വേഴ്ചക്കാരേയും സൽക്കരിക്കുവാനുള്ള ഈ ഒരവസരം പാഴാക്കിക്കളയുന്നത്, ഈ പത്രകുഡുംബത്തിലെ കൈകാൎയ്യകൎത്താവിന്റെ മാനത്തിന്നും മൎയ്യാദയ്ക്കും യോജിച്ച ഒരു പ്രവൃത്തിയാകയില്ലെന്നു ഞങ്ങൾക്കു നല്ലവണ്ണം അറിയാം. എങ്കിലും കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലെ ഷഷ്ടിപൂൎത്തിസത്രത്തിന്നു മംഗളോദയക്കാരും വട്ടംകൂട്ടിവരുന്നതിനാൽ തല്ക്കാലം ഒരു പ്രാതൽ മാത്രംകൊണ്ടു കഴിച്ചുകൂട്ടുന്നതിൽ പത്രബന്ധുക്കളാരും പരിഭവിക്കയില്ലെന്നു വിശ്വസിക്കുന്നതിന്നു വിരോധമൊന്നും കാണുന്നില്ല.

ഞങ്ങളുടെ മാസികയ്ക്കു ചെറുപ്പകാലം വിട്ടിട്ടില്ലെങ്കിലും കളിവിടേണ്ട കാലമായി എന്നാണു തോന്നുന്നത്. അതിനെ എടുത്തു ലാളിക്കുന്നവരിൽ ആൾഭേദംകൊണ്ടും പ്രകതിഭേദംകൊണ്ടും ന [ 110 ] ല്ലതു പറഞ്ഞുകൊടുക്കുന്നവരും ചീത്ത പറഞ്ഞുകൊടുക്കുന്നവരും, അതിനെ പരിപാലിക്കുന്നവരിൽ വേണ്ടതു കൊടുക്കുന്നവരും കൊടുക്കേണ്ടതു കൊടുത്തവരും ധാരാളം ഉണ്ടെന്നുള്ളത് സാധാരണ നാട്ടുനടപ്പിന്നു വിരോധമല്ലെങ്കിലും, ദോഷങ്ങളുടെ ബാധ കഴിയുന്നതും കൂടാതെ കാത്തുരക്ഷിക്കേണ്ടുന്ന ഭാരം അകൈതവമായി അതിനെ അറിഞ്ഞുകൊണ്ടു സ്നേഹിക്കുന്നവരിൽനിന്ന് ഒരു കാലത്തും ഒഴിഞ്ഞു പോകുന്നതല്ല. ഈ ഒരു ചുമതല നിൎവ്വഹിക്കുന്നതു സുഖസാധ്യമാവണമെന്നുള്ള വിചാരത്തോടുകൂടിയാണ് ഞങ്ങൾ അതിനെ ഒരു യോഗത്തിൽ സമൎപ്പിച്ചിട്ടുള്ളത്. യോഗംകൊണ്ടുള്ള ബലം തന്നെയാണ് അതിന്റെ ഭാവിശ്രേയസ്സിന്ന് അവലംബമായിട്ടുള്ളതും. ദുഷ്ടസംസൎഗ്ഗം അതിന്നൊരിക്കലും ഉണ്ടായിക്കൂടെന്നും, ഉള്ളതിനെ ഉദ്വസിക്കണമെന്നും, നല്ലതിനെ ആവാഹിക്കണമെന്നും, മുട്ടുശാന്തി മേലാൽ കൂടാതെ കഴിക്കണമെന്നും, ആയതിലേയ്ക്കു താമസിയാതെ ഒരു സാഹിത്യയോഗം കൂടണമെന്നും, വരുവാൻ പോകുന്ന ഷഷ്ടിപൂൎത്തിലക്കം‌പോലെ വിശേഷവിധിയായ എന്തെങ്കിലും ഒരേൎപ്പാടു കൊല്ലംതോറും വേണമെന്നും ആകുന്നു ഈ യോഗത്തിലെ നിബന്ധനകൾ. വരുന്നതു വരാതെ കഴിക്കുവാൻ ആരെക്കൊണ്ടും സാധിക്കുന്ന [ 111 ] തല്ലെങ്കിലും 'വരുന്നതു വരട്ടെ' എന്നു വിചാരിച്ച് കാൎയ്യംവിട്ടു കളിക്കുവാൻ യോഗക്കാരും കളികണ്ടു രസിക്കുവാൻ ശേഷമുള്ളവരും മേലാൽ ഒരുക്കമുള്ളവരല്ല.

'ഉലകാം നെടുപോൎക്കളത്തിലെക്കൈ-

നിലയാം ജീവിതകാലമായതിങ്കൽ,
അടയും ജഡഗോക്കളാകെലോ, വൻ-
പടയാളിപ്പടി പോരടിച്ചു നില്ക്കു.'

ചില ന്യായങ്ങൾ

അന്ധഗോലാംഗൂലന്യായം - ഒരു വികൃതിയുടെ ഉപദേശം കേട്ടു ബഹളിയുള്ള കാളക്കൂററന്റെ വാൽ പിടിച്ചു വഴിയറിവാൻ ശ്രമിച്ച കുരുടനു വളരെ അനൎത്ഥം അനുഭവിയ്ക്കേണ്ടിവന്നു എന്ന സംഭവത്തെ ദൃഷ്ടാന്തപ്പെടുത്തിക്കൊണ്ടുള്ള ഈ ന്യായം, കണ്ണടച്ചു കാൎയ്യങ്ങളിൽ പ്രവേശിച്ച് ആപത്തനുഭവിയ്ക്കുന്ന സമ്പ്രദായത്തെയാണ് കാണിയ്ക്കുന്നത്.

അന്ധപംഗുന്യായം - കുരുടനും അവന്റെ തോളിൽ ഇരിയ്ക്കുന്ന മുടന്തനും, നടപ്പാനും വഴികാണ്മാനും പരസ്പരം സഹായികളായിത്തീരുന്നു. അ [ 112 ] പ്രകാരം പ്രത്യേകമായി സാധിപ്പാൻ കഴിയാത്ത കാര്യങ്ങളെ യോജിച്ചു സാധിയ്ക്കുന്ന സമ്പ്രദായത്തെയാണ് ഈ ന്യായം കാണിക്കുന്നത്

അന്ധഹസ്തി ന്യായം നാല് കുരുടന്മാർകൂടി ആനയുടെ ആകൃതി അറിവാൻ പുറപ്പെട്ടു . ഒരാൾ കാലും മറ്റൊരാൾ വാലും വേരെയൊരാൾ തുമ്പിക്കയ്യും നാലാമൻ ചെവിയും തൊട്ടു നോക്കീട്ട് ആന തൂണുപോലെയെന്നും, കയറുപോലെയെന്നും, പാമ്പുപോലെ എന്നും, മുറം പോലെയെന്നും, ഓരോരുത്തർ തീർച്ചയാക്കി. ഇപ്രകാരം ഒരു വസ്തുവിന്റെ അല്പം ഭാഗം മാത്രം ഗ്രഹിച്ചു അതിന്റെ പൂർണ്ണസ്വഭാവം അറിഞ്ഞുവെന്നു അഭിമാനിക്കുന്ന സമ്പ്രദായത്തെയാണ്‌ ഈ ന്യായം കാണിച്ചു കളിയാക്കുന്നത് .

അശോകവനികാ ന്യായം അശോകവനികയോടു തുല്യങ്ങളായി വേറെയും ഉദ്യാനങ്ങൾ ലങ്കയിലുണ്ടായിരുന്നുവെങ്കിലും അശോകവനികയിലാണ് രാവണൻ സീതയെ കൊണ്ടാക്കിയത്‌. അപ്രകാരം തുല്യഗുണങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുന്നതിന്നു സ്വേച്ഛയാണ് പ്രമാണം. ആ വിഷയത്തിൽ ചോദ്യത്തിന്നവകാശമില്ല എന്നാ സമ്പ്രദായത്തെ ഈ ന്യായം കാണിക്കുന്നു. [ 113 ] ഉഷ്ട്രകണ്ടക ഭോജനന്യായം ഒട്ടകം വളരെ പ്രയാസപ്പെട്ടു മുള്ളു തിന്നുന്നു. അതുകൊണ്ട് ഫലമോ വളരെ സ്വല്പം. ഉപയോഗത്തിന്റെ സന്ദർഭം സ്പഷ്ടം.

കദംബഗോളകന്യായം കടമ്പുമരത്തിന്മേൽ എല്ലാ ഭാഗത്തും ഒപ്പമാണ് പൂവുണ്ടാകുന്നത് . ഒരുമിച്ചേ ഉണ്ടാവൂള്ളു എന്ന സംഗതികളിൽ ഈ ന്യായം പ്രവർത്തിക്കുന്നു.

കരകങ്കണന്യായം കങ്കണ മെന്നതിന്നുതന്നെ കൈവള എന്നർത്ഥമുണ്ടായിരിയ്ക്കെ കരകങ്കണം എന്ന് പ്രയോഗിയ്ക്കുന്നതുകൊണ്ട് കയ്യിന്മേൽ കിടക്കുന്ന കൈവള എന്നർത്ഥം കാണിയ്ക്കുന്നു. ഈ പ്രയോഗം പ്രായേണ ബോധവിഷയത്തിലായിരിയ്ക്കും.

കാകോക്ഷി ന്യായംകാക്കയ്ക്ക് രണ്ടു കണ്ണിന്നും കൂടി ദൃഷ്ടി ഒന്നേ ഉള്ളൂ. അതിനെ ആവശ്യം പോലെ ഓരോ പുറത്തെ ചക്ഷുർഗ്ഗോളത്തിലേയ്ക്കാക്കുന്നു. ഒരു പുറം കാണുംമ്പോൾ മറ്റെപ്പുറം കാണില്ല. അപ്രകാരം ഒരു വസ്തു ആവശ്യംപോലെ മറ്റു രണ്ടു പദാർത്ഥങ്ങളിലും ചേരുന്നുവെന്നു കാണിയ്ക്കുന്നതിൽ ഈ ന്യായം പ്രവർത്തിയ്ക്കുന്നു. മദ്ധ്യമണി [ 114 ] ന്യായം രണ്ടുപുറത്തുള്ളതിനോടും ഒരു സമയത്തുത ന്നെ ചേരുന്ന സമ്പ്രദായമാണ്. പ്രകൃതന്യായപ്ര കാരം ഒരു പുറത്തുള്ളതിനോടു ചേരുമ്പോൾ മറുപുറ ത്തുള്ളതിനോടു ചേരുന്നില്ല. ഇതാണ് ഭേദം.

കൂർമ്മാംഗ ന്യായം ആമയ്ക്ക് അതിന്റെ തല മുതലായ അംഗങ്ങൾ ആവശ്യംപോലെ നീട്ടുവാനും ചുരുക്കുവാനും (ഉള്ളിലേയ്ക്കു വലിപ്പാനും പുറത്താക്കുവാനും) കഴിയും. സന്ദർഭാ സ്പഷ്ടം.

കൈമുതിക ന്യായം സ്പഷ്ടമായിപ്പറയാതെതന്നെ അറിയാവുന്നതാണ് എന്നിങ്ങിനെ അർത്ഥസിദ്ധതയെക്കാണിയ്ക്കുന്നതാണ് ഈ ന്യായം.

പിന്നെപ്പറയണൊ, പിന്നെയെന്ത് ? ഇത്യാദി ശബ്ദ ങ്ങളെക്കൊണ്ടാണ് ഇതിനെ മലയാലത്തിൽ പ്രതി പാദിയ്ക്കുന്നത്. ഉദാഹരണം:---

കാളാംബുദോഗ്രദ്ധ്വനി ഞാണുലച്ചു

കാലുംരൂഷാ രാമനണഞ്ഞുവെന്നാൽ
ചീളെന്നെതിർപ്പാനിഹ മുത്യുതാനു--
മാളായിടാ രാക്ഷസരെന്തുപിന്നെ?
നെല്ലുണക്കുന്ന കളമുറ്റത്തു പ്രാവുക

ഖളേകരോ തന്യായം ളെല്ലാം ഒന്നായി ഒരേസമയത്തുതന്നെ വന്നുചേരുന്നു. അപ്രകാരം ഏകകാല [ 115 ] ത്തിൽതന്നെ അനേകവസ്തുക്കൾ ഒരു വസ്തുവിൽ ചേ രുന്നുവെന്ന സംഗതികളിൽ ഈ ന്യായെ പ്രവർത്തി യ്ക്കുന്നു. കുടുംബഗോളകന്യായപ്രകാരം അനേകവ സ്തുക്കളിൽ ഒരു കാര്യം ഏകകാലത്തുണ്ടാവുകയാണ്. പ്രകൃതന്യായപ്രകാരം ഒരു വസ്തുവിനെ അനേക വ സ്തുക്കൾ ഏകകാലത്ത് ആശ്രയിയ്ക്കുകയാകുന്നു.

ഗുഡജിഹ്വി കന്യോയം ശർക്കരയും നാവും കൂടിച്ചേർന്നാൽ മധുരാസമാണല്ലൊ ഫലം. അപ്രകാരം ഉചിതസമ്മേളനംകൊണ്ടുണ്ടാകുന്ന സൽഫലങ്ങളെ കാണിയ്ക്കുന്നതിലാമ് ഈ ന്യായത്തിന്റെ പ്രവൃത്തി.

അരി മുതലായതു മുറത്തിലിട്ടു ചേറുമ്പോ ശാലിനീ ന്യായം ൾ ഒരിടത്തുള്ളതു മറ്റൊരിടത്തേയ്ക്കും അവിടെയുള്ളതു ഇങ്ങോട്ടും നീങ്ങുന്നു. എങ്ങോട്ടെങ്കിലും മാറ്റാമെന്നർത്ഥെ:. സന്ദർഭാ സ്പഷ്ടം.

മഗ്ദ്ധപത്ര ന്യായം പിലാവില മുതലായതു കത്തിക്കരിഞ്ഞാലും ആ കരി അതാതിന്റെ ആകൃതിയിൽ തന്നെ ഇരിയ്ക്കുന്നു. എന്നാൽ അപ്പോൾ ഇലയാണെന്നല്ല കരിയാണെന്നാണ് അറിയുന്നത്. ഇതിനെ ദൃഷ്ടാന്തപ്പെടുത്തിക്കൊണ്ടുള്ള [ 116 ] ഈ ന്യായം ആകാരം മാറിയില്ലെങ്കിലും ഗുണം മാറുവാൻ വിരോധമില്ലെന്നു കാണിയ്ക്കുന്നു.

ഭണ്ഡവക്രാ ദിന്യായം ഘടം എന്ന ഒരു വസ്തുവിനെക്കുറിച്ച് കുശവൻ, കൊട്ടി, വടി, ചക്രം മുതലായതെല്ലാം കാരണങ്ങളാണ്. ഈ ന്യായം മിക്കതും കാര്യകാരണഭാവത്തെപ്പറ്റി വിവരിയ്ക്കുന്ന സന്ദർഭങ്ങളിലേ പ്രവർത്തിയ്ക്കുയുള്ളു.

ദണ്ഡാപൂപ ന്യായം ഒരു കോലിന്മേൽ തന്നെ ഒന്നിലധികകം അപ്പം ഒന്നായി കത്തി എടുക്കുന്നതിനെ ദൃഷ്ടാന്തപ്പെടുത്തിക്കൊണ്ട് ഒരു പ്രവൃത്തികൊണ്ടു തന്നെ അനേകം സമാനകാര്യങ്ങ ളെ ഓരോന്നോരോന്നായി ക്രമത്തിൽ നിർവ്വഹിയ്ക്കുന്ന സമ്പ്രദായത്തെ ഈ ന്യായം കാമിയ്ക്കുന്നു. അല്ലെ ങ്കിൽ അപ്പം കോർത്തുവെച്ചിരിയ്ക്കുന്ന കോലിന്റെ ത ല എലി കടിച്ചതു കണ്ടിട്ട് അപ്പം കൊണ്ടുപോയ തും എലിയാണെന്നൂഹിയ്ക്കുന്നപ്രകാരം വേർതിരിച്ചറിയുന്ന സ മ്പ്രദായത്തെ ഈ ന്യായം കാണിയ്ക്കുന്നു. രണ്ടുവിധം സന്ദർഭങ്ങളിലും പ്രയോഗമുണ്ട്.

പങ്കപ്രക്ഷാള നന്യായം ' പ്രക്ഷാളനാദ്ധിചങ്കസ്യ ദൂരാദസ്പർശനംവരം ' മേൽ ചളിയാക്കീട്ടു കഴുക' [ 117 ] ക്കളവാൻ പുറപ്പെടുന്നതിനെക്കാൾ നല്ലതു ആ ദ്യം തന്നെ ചളിയാക്കാതിരിയ്ക്കുന്നതാണ്. സന്ദർഭം സ്പഷ്ടം.

ലൂകാതന്തു ന്യായം എട്ടുകാലൻ താൻതന്നെ നൂലുണ്ടാക്കുന്നു; താൻതന്നെ വല കെട്ടുന്നു; താൻ തന്നെ ആ വല നശിപ്പിയ്ക്കുന്നു. ഈ സമ്പ്രദായം ദൃഷ്ടാന്തമായിട്ടുള്ള സംഭവങ്ങളിൽ ഈ ന്യായം പ്രയോഗിയ്ക്കും.

ബൂജാങ്കം ന്യായം അണ്ടിയോ മൂത്തത് മാവോ മൂത്തത് എന്നു തീർച്ചപ്പെടുത്തുവാൻ സാധിയ്ക്കാഞ്ഞതിനാൽ അതിന്നു പ്രവാഹരൂപമായി അനാദിത്വം കല്പിച്ചിരിയ്ക്കുന്നു. അപ്രകാരം പരസ്പരസാപേക്ഷങ്ങളിൽ ഈ ന്യായം പ്രവർത്തിയ്ക്കന്നു.

ശാലവേലാ ന്യായം 'എന്റെ അമരപ്പന്തലിന്റെ ചോട്ടിൽ പോയാലേ നക്ഷത്രം അറികയുള്ളൂ,' എന്നു പറഞ്ഞ നമ്മുടെ മലയാളിയുടെ ചങ്ങാതിയായിട്ടു ശംഖുവിളി കേട്ടാൽ മാത്രമേ നേരം അറികയുള്ളു എന്ന സ്ഥിതിയിൽ ഒരു സംസ്കൃതക്കാരനുണ്ടായിരുന്നു. അയാളാണ് ഈ ന്യായത്തിലെ ദൃഷ്ടാന്തത്തിൽ അകപ്പെട്ടിരിയ്ക്കുന്നത്. [ 118 ] ചിലന്യായങ്ങൾ 111 സ്ഥവിരലഗുഡന്യായം വൃദ്ധന്റെ കയ്യിലുള്ള വടി നിലത്തു കുത്തുമ്പോൾ ചില സമയം വിചാരിച്ചേടത്തൂ തന്നെ കുത്തൂ കൊണ്ടേക്കാം. ചിലസമയം തെററിപ്പോയെന്നും വരും. സന്ദർഭം സ്പഷ്ടം.

സുചീകടാഹ ന്യായം കുറച്ചുമാത്രം പണിയുള്ള സൂചി ഉണ്ടാക്കിയതിന്നുശേഷമാണ് അധികം പണിയുള്ള കടാഹം (കിടാരം) ഉണ്ടാക്കുവാൻ ശ്രമിയ്ക്കുന്നത് അപ്രകാരം എളുപ്പമുളളതൂ മുമ്പിൽ ചെയ്യേണമെന്ന സംഗതിയിൽ ഈ ന്യായം പ്രവർത്തിയ്ക്കുന്നു.‌

‌------ ‌

"https://ml.wikisource.org/w/index.php?title=മംഗളമാല_രണ്ട്&oldid=134734" എന്ന താളിൽനിന്ന് ശേഖരിച്ചത്