12 സാഹിത്യം
വടക്കേ മലയാളത്തിൽ വടകരയ്കടുത്ത് , ഇപ്പോൾ 'പൂതുപ്പണ'മെന്നു പറഞ്ഞുവരുന്ന ദിക്കിനെ ആദ്യകാലങ്ങളിൽ 'പുതുപ്പട്ടണ'മെന്നായിറുന്നു വിളിച്ചുവറുന്നത് . ഈ പുതുപ്പട്ടണത്തിലുള്ള തുറശ്ശേരിപ്പുഴ മുതൽ ചന്ദ്രഗിരിവരെയുള്ള നാടിനാണ് കേരളോല്പത്തിയിൽ 'കോലോത്തുനാട്'എന്നും 'ഉത്തരകേരള'മെന്നും പറഞ്ഞിട്ടുള്ളത്. എന്നാൽ പിന്നീട് ഇതിന്റെ അതിർത്തികൾ തലശ്ശേരിയും , അള്ളെടുത്തു സ്വരൂപവും അല്ലെങ്കിൽ അള്ളോൻവാഴുന്ന നീലേശ്വരവും ആയിത്തീർന്നു . കോലോത്തുനാട്ടിലെ രാജാവിനു കോലത്തിരിയെന്നും , ആ രാജവംശത്തിനു കോലസ്വരൂപമെന്നും പേർ പറയുന്നു .
നമ്മുടെ ഗ്രന്ഥകർത്താവ് ഈ സ്വരൂപത്തിലെ ഉദയവർമ്മരാജാവിന്റെ ഒരാശ്രിതനായി തീർന്നു . "പാലൊഴിമാതുതാൻ പാലിച്ചുപോരുന്ന കോലാധിനാഥനുദയവർമ്മൻ ആജ്ഞയെച്ചെയ്കയാലജ്ഞാനയുള്ള ഞാൻ....... ദേവകീവകീസൂനുവായ്കേവിനിന്നീടുണ കേവലതന്നുടെ ലീലചൊൽവാൻ.... ആരംഭിച്ചീടുന്നേലായവണ്ണം", എന്ന് ആദ്യത്തിങ്കലും, " ആജ്ഞയാകോലഭ്രപസ്യ പ്രാജ്ഞസ്യോദയവർമ്മണഃ കൃതായാം കൃഷ്ണഗാഥായാം", എന്നു കൃഷ്ണോല്പത്തി മുതലായ ഓരോ ഘട്ടത്തിന്റെ അവസാനത്തിലും പറഞ്ഞിട്ടുള്ള
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Athirakkrishnan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |