താൾ:Mangala mala book-2 1913.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷിച്ചു നോക്കിയതിന്റെ ശേഷം അവരുടെ അഭിപ്രായം സ്ഥിരപ്പെടുത്തിയാൽ കൊള്ളാമെന്ന് ഒരപേക്ഷ കൂടി ഞങ്ങൾക്കു ചെയ്‌വാനുണ്ട്.

‘വിഷയത്തിനു വെടിപ്പും, അർത്ഥത്തിന്നു തികവും, വാചകത്തിന്നു വടിവും’ ഉള്ള ലേഖനങ്ങൾക്കു തക്കതായ പ്രതിഫലം കൊടുക്കുന്നതാണെന്നു ഞങ്ങൾ ഏററു പറഞ്ഞിട്ടുണ്ടായിരുന്നു. നിഷ്കളങ്കമായിട്ട് ഞങ്ങളുടെ വിചാരവും അങ്ങിനെതന്നെയാണ്. പക്ഷേ, പാത്രമുണ്ടെങ്കിലല്ലേ പകരുവാൻ തരമുള്ളു. ചോരുന്ന പാത്രം ചേരുന്നതുമല്ല. മാസികക്കു പിടിപ്പുണ്ടാകുന്ന ലേഖനങ്ങളെഴുതേണമെങ്കിൽ അത്രക്കു മാത്രം പഠിപ്പും പ്രയത്നവും സ്വാധീനത്തിലുണ്ടായിരിക്കണം. അന്യജോലികൊണ്ടു കാലക്ഷേപം ചെയ്യുന്നവൎക്കു പഠിപ്പുണ്ടായാലും പ്രയത്നിപ്പാൻ സമയമുണ്ടാവുന്ന കാൎയ്യം കഷ്ടി. ഈ രണ്ടു സാമഗ്രികളും വേണ്ടതിലധികം കൈവശമുള്ളവർ നാടെങ്ങും ലേഖനങ്ങൾക്കുവേണ്ടി തേടിനടക്കുന്ന പത്രപ്രവൎത്തകന്മാരുടെ ശല്യം സഹിക്കുവാൻ വയ്യാഞ്ഞിട്ടൊ, പക്ഷഭേദം നടിക്കുവാൻ ധൈൎയ്യമില്ലാഞ്ഞിട്ടൊ മൌനം ദീക്ഷിച്ചുപോരുന്നതായിട്ടാണു സാധാരണ കണ്ടുവരുന്നത്. അവരുടെ കണ്ണുകൾ കനകം കണ്ടാൽ കുളിർക്കുമെന്നു വിചാരിക്കുവാൻ‌തക്ക വകതിരിവുകേടൊ, കനകാഭി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/107&oldid=164368" എന്ന താളിൽനിന്ന് ശേഖരിച്ചത്