സത്യകീർത്തിചരിതം 7
പുസ്തകം തർജ്ജമചെയ്തു കണ്ടാൽ കൊള്ളാമെന്നു ആഗ്രഹിച്ചിരുന്ന കാലത്താണ് സി. ഗോപാലമേനോൻ ബി. എ. അവർകളുടെ 'ധർമ്മാംഗദചരിതം' പുറത്തുവന്നത്. അതോടുകൂടി മൂലത്തിലെ കഥാബന്ധം മലയാളികൾക്കറിയാറായി. നാട്ടുനടപ്പിനെ അനുസരിച്ചു കഥയിൽ ചില മാറ്റങ്ങൾ ചെയ്തും ഉചിതമായി. പക്ഷെ മൂലത്തിൽ ആവാടചൂഡം പ്രയോഗിച്ചിട്ടുള്ള
ഫലിതങ്ങളെ ഭാഷയിൽ വരുത്തുവാൻ ഗോപാലമേനോൻ അവർകൾക്കു സാധിച്ചിട്ടില്ല. ഈ ന്യൂനത പരിഹരിച്ച ഒരു തർജ്ജമകൂടി കണ്ടാൽ വേണ്ടില്ലെന്നായി ഇയ്യുള്ളവരുടെ പിന്നത്തെ മോഹം. സത്യകീർത്തിചരിതം കയ്യിൽ കിട്ടിയപ്പോൾ ചിരിക്കുവാൻ തേങ്ങിക്കൊണ്ടാണ് വായിച്ചു തുടങ്ങിയത്. എന്നാൽ ആദ്യന്തം വായിച്ചിട്ടും ഈ വിഷയത്തിൽ എനിക്കിച്ഛാഭംആണുണ്ടായത്. 'ധർമ്മാംഗദചരിതത്തിൽ' ജാത്യാചാരത്തിന്നു വിരുദ്ധങ്ങളായ ചില നടവടികൾ കാണുന്നുണ്ട്.
സത്യകീർത്തിചരിതത്തിൽ ഈ ന്യൂനത കാണുന്നില്ല. ഇതു സന്തോഷാവഹംതന്നെ. വാചകരീതിയിൽ പ്രകൃതപുസ്തകം ധർമ്മാംഗദചരിതത്തെക്കാൾ ഒട്ടും മേഖലയല്ല. ചിത്രങ്ങളോടുകൂടി നോവൽ അച്ചടിയ്ക്കുന്ന സമ്പ്രദായം മലയാളത്തിൽ ആരംഭിച്ചതു പ്രശംസനീയം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |