6 സാഹിത്യം
വുമില്ല. പല തെറ്റുകളുള്ള ഒരു പുസ്തകം രസകരമായ്ത്തീർന്നേയ്ക്കാം. നേരെമറിച്ചു യാതൊരു അബദ്ധവും ഇല്ലാത്തതു തീരെ രസിക്കാതേയും വന്നേക്കാം. ഈ കഥയിലെ നായകൻ ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു വൃത്തിഭേദങ്ങളെ തന്നിൽ ഒതുക്കിയിരിക്കുന്നു. അയാൾ ഒരു ആചാൎയ്യനാണ്, കൃഷിക്കാരനാണ്, കുഡുബിയുമാണ്. ഉപദേശത്തിനും ഒതുക്കത്തിന്നും ഒരുപോലെ ഒരുക്കമുള്ളവനും അഭ്യുദയത്തിങ്കൽ വിനീതനും ആപത്തിങ്കൽ ധീരനുമായിട്ടാണ് അയാളെ വൎണ്ണിച്ചിട്ടുള്ളത്. പരിഷ്കാരവും ഐശ്വൎയ്യവും വൎദ്ധിച്ചുവരുന്ന ഇക്കാലത്ത് ഇങ്ങനെയുള്ള ഒരു കഥാപുരുഷൻ ആൎക്കാണ് സന്തോഷമുണ്ടാക്കുന്നത്? ഉയൎന്നപദവി മോഹിക്കുന്നവൎക്ക് അയാളുടെ ഒതുങിയ നാടന്നിത്യവൃത്തി പുച്ഛമായിരിയ്ക്കും. ആ ഭാസവാക്കു ഫലിതമെന്നു തെറ്റിദ്ധരിയ്ക്കുന്നവർ അയാളുടെ നിരുപദ്രവമായ സംഭാഷണത്തിൽ സ്വാരസ്യം കാണുകയില്ല. പരലോകത്തെ കരുതിക്കൊണ്ട് ഇഹലോകസുഖം ക്കുന്ന്വനെ മതനിന്ദ ശീലിച്ചിട്ടുള്ളവർ പരിഹസിയ്ക്കുകയേ ഉള്ളൂ".
ഇത്രത്തോളം കവിയുടെ വിനയം. വാസ്തവത്തിൽ ഇത്ര നന്നായിട്ടൊരു നോവൽ ഇംഗ്ലീഷഭാഷയിൽ വേറെയൊന്നുണ്ടോ എന്നു സംശയമാണ്. ഈ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |