താൾ:Mangala mala book-2 1913.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രങ്ങൾ വരുത്തിയാൽ കൊള്ളാമെന്നാഗ്രഹമുണ്ട്. ഉദ്ദേശം നാല്പത്തെട്ടു ഭാഗങ്ങൾ ഉണ്ടായിരുന്നത് ഈ പുസ്തകം മുതൽ അമ്പത്താറാക്കുവാൻ നിശ്ചയിച്ചിരിയ്ക്കുന്നു.

പിന്നെയും ചില ഭേദഗതികൾ വരുത്തണമെന്നുള്ള മോഹം സാധിയ്ക്കാമെന്നു വാഗ്ദത്തം ചെയ്യുവാൻ ധൈൎയ്യം വരുന്നില്ല. അതു രസികരഞ്ജിനിയുടെ ഭാഗ്യംപോലെയിരിയ്ക്കട്ടേ! മനുഷ്യരുടെ അധീനത്തിൽപെട്ട താൻപാതിയിലുള്ള ഭാരത്തിൽ ഞങ്ങളുടെ ഓഹരി ഏല്ക്കുകയല്ലേ ഞങ്ങൾ വിചാരിച്ചാൽ നിവൃത്തിയുള്ളു.

I I I

ബാലികയായ രഞ്ജിനിയെ മനഃപൂൎവ്വം സ്നേഹിയ്ക്കുന്ന കേരളീയ മഹാജനങ്ങളോടു രഞ്ജിനീഭാരവാഹികൾക്കു കൊല്ലംതോറുമുള്ള കടപ്പാടു തീർക്കേണ്ടതായ സമയം വന്നിരിയ്ക്കുന്നു. രസികരഞ്ജിനി കേരളകുഡുംബത്തിലെ സമുദായസ്വത്തായിട്ടും, പത്രബന്ധുക്കൾ അതിന്റെ രക്ഷാകൎത്താക്കന്മാരായിട്ടും, ഉടമസ്ഥനും പത്രാധിപരും മാനേജരും അതിനെ വേണ്ടപോലെ കൊണ്ടുനടത്തുവാൻ അടുത്ത ബാദ്ധ്യസ്ഥന്മാരായിട്ടുമാണ് ഞങ്ങൾ വിചാരിച്ചുപോരുന്നത്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/87&oldid=164464" എന്ന താളിൽനിന്ന് ശേഖരിച്ചത്