താൾ:Mangala mala book-2 1913.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്തു. ഒന്നരശ്ലോകം കഴിഞ്ഞിട്ടും പറവാനുള്ള കാൎയ്യങ്ങൾ വളരെ ശേഷിച്ചിരുന്നതിനാൽ പിന്നെ അര ശ്ലോകം കൊണ്ട് അതു മുഴുവനും പറഞ്ഞുതീൎക്കാൻ തന്നാലസാദ്ധ്യമാണെന്നു കണ്ടു നമ്പൂരിപ്പാട്ടിലേയ്ക്കുതന്നെ ഒഴിഞ്ഞുകൊടുക്കുകയും നമ്പൂരിപ്പാടു ബാക്കിയുള്ള അരശ്ലോകംകൊണ്ടുതന്നെ പറയേണ്ട കാൎയ്യങ്ങളെ നിഷ്പ്രയാസമായിപ്പറഞ്ഞ് അവസാനിപ്പിയ്ക്കുകയും ചെയ്തു എന്നു പ്രസിദ്ധമാണ്.

5. കാക്കശ്ശേരിപ്പട്ടേരി ഉദ്ദണ്ഡശാസ്ത്രികളെ ജയിപ്പാൻവേണ്ടി നമ്പൂരിമാരുടെ തപസ്സുകൊണ്ടുണ്ടായ ഒരു മൂൎത്തിയായിരുന്നു എന്നാണ് മലയാളികൾ വിശ്വസിച്ചുപോരുന്നത്. തന്നെജ്ജയിപ്പാനായി ജനിച്ചിട്ടുള്ള ഈ കുട്ടിയെ ദ്രോണാചാൎയ്യരെപ്പോലെ പഠിപ്പിച്ചതും ഉദ്ദണ്ഡശാസ്ത്രികൾ തന്നെയാണത്രെ. പട്ടേരി തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ഉദ്ദണ്ഡശാസ്ത്രികളെജ്ജയിച്ചിട്ടുള്ളത്.

ഈ ബാലപണ്ഡിതൻ സഭയിൽക്കയറിയ ദിവസം സാഹങ്കാരമായി പ്രയോഗിച്ച ശ്ലോകമാണിത്,


'നച്ഛത്രം നതുരംഗമോ നവദതാം
വൃന്ദാനി നോ വന്ദിനാം
ന ശ്മശ്രുണി ന പട്ടബന്ധവസനം
നഹ്യശ്ചരാഡംബരം































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/32&oldid=164404" എന്ന താളിൽനിന്ന് ശേഖരിച്ചത്