പ്രസ്താവന 98
വിഷയങ്ങളുടെ എനത്തിലും കനത്തിലും വിചാരിച്ചിരുന്നതുപോലെ പുഷ്ടിവരുത്തുവാൻ ഞാങ്ങൾക്കു സാധിച്ചിട്ടില്ല. മാസികകളുടെ സംഖ്യ വർദ്ധിച്ചും, ഭാഷാഭന്മാനികളുടെ ഏകോപിച്ചുള്ള പ്രയത്നം ക്ഷയിച്ചും, എഴുതാവുന്ന ലേഖകന്മാരുടെ എണ്ണം കുറഞ്ഞും, വന്നു ചേരുന്ന ലേഖനങ്ങളുടെ വണ്ണം കൂടിയും, അർത്ഥം അഴഞ്ഞും, വാക്കു കുഴഞ്ഞും ഇരിക്കുന്ന കാലംവരെ മാസികാപ്രവർത്തകന്മാർക്കും മലയാളഭാഷയ്ക്കും ഈ നൂലാമാലയിൽ കിടന്ന് എത്തും പിടിയും കിട്ടാതെ നട്ടംതിരിയുകയേ നിവൃത്തിയുള്ളു. എന്നാൽ സഹായം മുമ്പും പുഷ്ടി പിമ്പും എന്ന നിലവിട്ട പരാപേക്ഷകൂടാതെ ആത്മപ്രയത്നംകൊണ്ടു മാസികയെ പോഷിപ്പിച്ച് വരിക്കാരെ വശീകരിക്കയും ലേഖകന്മാരെ കയ്യഴച്ച് ആകർഷിക്കുകയും ചെയ്കയാകുന്നു ഈ വൈഷ്മ്യത്തിന്നൊരു നിവൃത്തിമാർഗം. ധ്വജം പ്രതിഷ്ഠിച്ചശേഷം ക്ഷേത്രം പണിയുന്നതു വിഹിതമല്ലെങ്കിലും മന്ത്രവും തന്ത്രവും കാലത്തെ അനുസരിച്ചിരിക്കുന്നതാണ്. 'മംഗളോദയ' ത്തെ ഒരു യോഗമുഖേന നടത്തുന്നതായാൽ ആ വഴി പാലിക്കന്മെന്നാണ് തൽക്കാലത്തെ ആലോചനയിൽ തോന്നിയിരിക്കുന്നത്. അങ്ങിനെയുള്ള ഒരു വഴി വെട്ടിത്തെളിയിച്ചുവരുന്നതുമുണ്ട്.
കഴിഞ്ഞ കൊല്ലത്തിൽ ഞങ്ങളെ മനപ്പൂർവ്വം സ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |