Jump to content

താൾ:Mangala mala book-2 1913.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സാമൂതിരിപ്പാടും പതിനെട്ടരക്കവികളും.


വണ്ടിയ്ക്കു പൂട്ടിയ കുതിരകൾ ഓടുന്നതും ചാടുന്നതും നടക്കുന്നതും നില്ക്കുന്നതും കടിഞ്ഞാൺ പിടിയ്ക്കുന്ന സൂതന്റെ സാമർത്ഥ്യം അനുസരിച്ചല്ലെ? അതുപോലെ ഒരു രാജ്യത്തുള്ള പ്രജകളുടെ പ്രവൃത്തികൾ ആ രാജ്യത്തെ ഭരിയ്ക്കുന്ന രാജ്യതന്ത്ര നിപുണന്മാരായ രാജപ്രതിനിധികളുടേയൊ, രാജാവിന്റേയൊ, നീതിസാമർത്ഥ്യവും, ബുദ്ധിശക്തിയും, അനുസരിച്ചാണിരിയ്ക്കുന്നത്. എന്നാൽ ഏതു കാലത്തും ഏതു രാജ്യത്തും രാജാക്കന്മാർക്കു രാജ്യഭരണ വിഷയമായിട്ടുണ്ടാകാവുന്ന സകലക്ലേശങ്ങളേയും ജയിക്കേണ്ടതിന്ന് ഉപയോഗിക്കുന്ന പലമാതിരി കൌശലങ്ങളിലും വെച്ച് ഒന്നാമതായും ഉത്തമമായും വിദ്യാഭ്യാസം ഉണ്ടാകുന്നതാണെന്നു പറഞ്ഞാൽ അഭിപ്രായവ്യത്യാസമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ ഉത്തമമാർഗ്ഗം അറിഞ്ഞു പ്രവൃത്തിച്ചിട്ടുള്ള രാജാക്കന്മാർ ഏതു ര്ജ്യത്തെങ്കിലും ഏതുകാലത്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടേയും അവരുടെ പ്രജകളുടേയും പേരുമാത്രമാണ് ലോകത്തിൽ അനശ്വരമായി നിലനിന്നുപോരുന്നതു; സംശയമില്ല.പക്ഷെ വി

3 *































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/24&oldid=164395" എന്ന താളിൽനിന്ന് ശേഖരിച്ചത്