താൾ:Mangala mala book-2 1913.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പച്ചമലയാളം 57

രു കുറ്റവും ഉണ്ടാവാറില്ല . എന്നതുതന്നെയല്ല, കടയ്ക്കലും തലയ്ക്കലും നടുക്കും പിന്നെപ്പഴുതുള്ളേടത്തൊക്കെയും കടപടയെന്നെന്തോ ചിലതൊക്കെക്കുത്തിനിറച്ച് ഇടയ്ക്കു ചില മലയാളമൊഴികളുടെ പൊട്ടും പൊടിയും കലർത്തി മാരിചൊരിയുമ്പോലെ അവർ തുരുതുരെപ്പറയുമ്പോൾ പലപ്പോഴുമെനിയ്ക്ക് അരിശം കൊള്ളാറുണ്ട് . ചിലപ്പോൾ അവർ എമ്മെ പരന്തിരിസ്സിൽ ശകാരിയ്ക്കും; ചിലപ്പോൾ ഇങ്കിരീസ്സിലും ചമക്കൃതത്തിലും കലശൽകൂട്ടും . 'എന്റെ തലയിലെഴുത്തിന്റെ വലിപ്പങ്കൊണ്ട് ഇതിനൊക്കെ ലാക്കു ഞാനായല്ലോ ,' എന്നുമ്മറ്റും ഓർത്തോർത്തു പല കുറിയും എന്റെ ഉള്ളു ചുട്ടുപുകയാറുണ്ട് . ഇങ്ങനെ കേട്ടു കേട്ടു പൊറുതിമുട്ടി. "തല്ലുകൊണ്ടാൽ തടവു പടിക്കും" എന്നു പഴഞ്ചൊല്ലുണ്ടല്ലോ. ഏതെങ്കിലും ഞാനും ചില പൊടിക്കയ്യെടുക്കുവാനുറച്ചു . ഒരിക്കൽ, കൂട്ടർകൂടി വട്ടമിട്ട് എന്നെപ്പതിവിൽക്കവിഞ്ഞ് വിടുവിഡ്ഢിയാക്കുവാനും എന്റെ നേരെ നോക്കി കൈകൊട്ടിച്ചിരിക്കുവാനും തുടങ്ങിയപ്പോൾ എനിയ്ക്ക് അതു പൊറുക്കുവാനുള്ള കെല്പു തീരെയില്ലാതെയായി . എന്നിട്ടു ഞാൻ അവരുടെ നേരെ തിരിഞ്ഞ് . "കെമ്പാഴത്തുശൂമ്മപ യ ആഷിഉ ഉഅശാഞെഘിപ് , നസശാക്ഷപ്പിസാഹച്ചേ; കെമ്മാപ്ണാം നഴുഹചിതഴശാൻ." എന്നു ത

8*Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/64&oldid=164439" എന്ന താളിൽനിന്ന് ശേഖരിച്ചത്