താൾ:Mangala mala book-2 1913.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുസ്തകവ്യാപാരികളെപ്പോലെ ഉൽഘോഷിച്ചുംകൊണ്ട് ആത്മപ്രശംസ പരസ്യം ചെയ്യുന്നതായാൽ രഞ്ജിപ്പിച്ചാൽ കൊള്ളാമെന്നു ഞങ്ങൾ വിചാരിയ്ക്കുന്ന രസികന്മാർ മുഖം ചുളിച്ചു പിന്തിരിഞ്ഞാൽ ആവലാതി പറവാനും തരമില്ല. ഇവയുടെ മദ്ധ്യം നിൎണ്ണയിയ്ക്കുന്നത് അത്ര എളുപ്പത്തിൽ സാധിയ്ക്കാവുന്ന ഒരു കാൎയ്യവുമല്ല. ഈ സ്ഥിതിയ്ക്കു സൂക്ഷ്മാൎത്ഥം മനസ്സിലാവാത്ത വിധത്തിൽ കെട്ടിവളച്ചോ തൊട്ടുതുളിച്ചോ വല്ലതും പറഞ്ഞുകൂട്ടി പ്രസ്താവനയുടെ ഭാരം നിൎവ്വഹിയ്ക്കരുതേ എന്നാണെങ്കിൽ ആയതിന്നും ഞങ്ങൾ ഒരുക്കമില്ല. ശ്രദ്ധയോടുകൂടി രഞ്ജിനി ക്രമത്തിനു വായിച്ചിട്ടുള്ള സ്വഭാഷാബന്ധുക്കളിൽ ഭൂരിപക്ഷം രഞ്ജിനിയ്ക്ക് അധോഗതിയല്ലെന്നു വിചാരിയ്ക്കുന്നതായാൽ ഞങ്ങൾക്ക് ഉത്സാഹക്കുറവിന്നവകാശമില്ല. ഞങ്ങളുടെ ഉദ്ദേശസിദ്ധിയ്ക്ക് അനേകായിരം പതനങ്ങൾ ഉള്ളതിൽ ഒരു കൊല്ലം കൊണ്ട് ഒരു പതനമെങ്കിലും കയറുവാൻ സാധിച്ചതായി ഇവർ അഭിപ്രായപ്പെട്ടാൽ കഴിഞ്ഞേടം കൊണ്ടു ഞങ്ങൾ കൃതാൎത്ഥന്മാരുമായി.

മലയാള ഭാഷയുടെ ഇപ്പോഴത്തെ നില ത്രിശങ്കുസ്സ്വൎഗ്ഗത്തിലാണെന്നോ പരിഷ്കാരകാലത്തിന്റെ പടിവാതുക്കലാണെന്നോ, ഇങ്ങിനെ വല്ലതും പറ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/83&oldid=164460" എന്ന താളിൽനിന്ന് ശേഖരിച്ചത്