താൾ:Mangala mala book-2 1913.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞ്ഞാൽ ഏകദേശമൊക്കെ ഒത്തിരിയ്ക്കും. ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയതുമില്ല.

ആദിത്യവൎമ്മമഹാരാജാവ്, ശക്തൻ സാമൂതിരിപ്പാട്, കൊട്ടാരക്കരത്തമ്പുരാൻ, കടത്തനാട്ടു തമ്പുരാൻ, കോട്ടയത്തുതമ്പുരാൻ, മുതലായ വിദ്വച്ഛിരോമണികളും കവിസാൎവ്വഭൌമന്മാരും ആയിരുന്ന തമ്പുരാക്കന്മാരുടെ കാലം കഴിഞ്ഞതോടുകൂടി മലയാളത്തിന്റെ 'അക്ഷരലക്ഷ' കാലവും അസ്തമിച്ചു. ഇനി മാതൃഭാഷയെ പോഷിപ്പിയ്ക്കേണ്ട ഭാരം ഐകമത്യത്തോടുകൂടി നാട്ടുകാരാണ് വഹിയ്ക്കേണ്ടത്. ഇങ്ങിനെ ഒരു ചുമതല ഉള്ളതായിട്ടു ധരിച്ചിട്ടുള്ള നാട്ടുകാർ ഇപ്പോൾ എത്രപേരുണ്ടെന്നു വിരൽമടക്കുന്നതായാൽ വളരെ നേരം ബുദ്ധിമുട്ടേണ്ടി വരുമെന്നു തോന്നുന്നില്ല. ഗ്രന്ഥകൎത്താക്കന്മാരും പത്രപ്രവൎത്തകന്മാരും കേവലം യാചകന്മാരെന്നു വിചാരിയ്ക്കുന്നവരല്ലേ അധികമെന്നുകൂടി സംശയിയ്ക്കുന്നു. ആദായത്തിന്നുവേണ്ടി മലയാളലേഖനങ്ങൾ എഴുതുന്നതു നികൃഷ്ടമാണെന്നുകൂടി ചിലർ ഉറച്ചിട്ടുണ്ട്. സൎക്കാരുദ്യോഗസ്ഥന്മാൎക്കും വക്കീലന്മാൎക്കും വൈദ്യന്മാൎക്കും അവരവരുടെ അറിവിനെ ഉപയോഗിച്ച് ഉപജീവനം കഴിയ്ക്കാമെങ്കിൽ ലേഖകന്മാരും വിദ്യകൊണ്ടു വയറു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/84&oldid=164461" എന്ന താളിൽനിന്ന് ശേഖരിച്ചത്