താൾ:Mangala mala book-2 1913.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I I

രസികരഞ്ജിനിയുടെ ഒന്നാമത്തെ ജന്മനക്ഷത്രം ഒരു വിധം കലാശിച്ചു രണ്ടാമത്തെ സംവത്സരമാരംഭിച്ചിരിയ്ക്കുന്നു. ഈ അവസരത്തിൽ ഒരു കൊല്ലത്തെ ഞങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി മാസികയെ സംബന്ധിച്ചു വളരെ വിസ്തരിച്ചു യാതൊന്നും പറവാൻ ന്യായം കാണുന്നില്ല. അല്പവൃത്തി വല്ലതും പറഞ്ഞു മൌനം ദീക്ഷിയ്ക്കുവാനും മനസ്സുവരുന്നില്ല. മാസികയുടെ പേരിൽ അതിസ്നേഹം നിമിത്തമുള്ള അപായശങ്കയും അതിനെ നിൎവ്യാജം സഹായിച്ചിട്ടുള്ളവരുടെ പേരിൽ കൃതജ്ഞതയോടുകൂടിയ വിശ്വാസവും ഒരുപോലെ നിറഞ്ഞിട്ടുള്ള ഞങ്ങളുടെ മനസ്സിൽ സന്താപമോ സന്തോഷമോ തള്ളിനിൽക്കുന്നത് എന്നു വാസ്തവത്തിൽ അറിഞ്ഞുകൂടാ.

അതിവിനയം നടിച്ച് 'രഞ്ജിനിയെക്കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല' എന്നു പറയുന്നതായാൽ ആലോചനക്കുറവും ധൃതഗതിയും ഉള്ള ചില വായനക്കാർ ഞങ്ങളുടെ വാക്ക് അങ്ങിനെതന്നെ വിശ്വസിച്ചുപോയേക്കാം. 'ഒരൊററ പുസ്തകം കൊണ്ടു സൎവ്വജ്ഞത്വം സമ്പാദിക്കണമെങ്കിൽ രസികരഞ്ജിനി വാങ്ങി വായിപ്പിൻ. എന്നോ മറേറാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/82&oldid=164459" എന്ന താളിൽനിന്ന് ശേഖരിച്ചത്