താൾ:Mangala mala book-2 1913.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷേകം ചെയ്‌വാനുള്ള വകയോ ഞങ്ങൾക്കുണ്ടെന്നു പറയാവതുമല്ല. മേല്പറഞ്ഞ തരക്കാരുടെ ലേഖനങ്ങൾ നീക്കിയാൽ ’പോര’ ‘വേണ്ട’ ‘വയ്യ’ ‘അരുത്’ എന്നു തുടങ്ങിയുള്ള പത്രാധിപക്കുറിപ്പുകളോടുകൂടി ചവററുകൊട്ടയിൽ തള്ളി വിടേണ്ടവയാണു ബാക്കിയുള്ള മിക്ക ലേഖനങ്ങളും. മാസികാ പ്രവൎത്തനത്തിൽ മലയാളഭാഷയുടെ ഈ ദുൎഗ്ഗതി തീൎന്നല്ലാതെ നടത്തിപ്പോരുന്ന മാസികകൾ ഒരു കാലത്തും താനെ നടന്നു തുടങ്ങുന്നതല്ല.

കഴിഞ്ഞ ഒരു കൊല്ലത്തിൽ മംഗളോദയത്തിന്ന് ഒരു കയററവും ഉണ്ടായതായി ഞങ്ങൾക്കുതന്നെ തോന്നുന്നില്ല. മുമ്പുണ്ടായിരുന്ന വട്ടങ്ങൾക്കും ഞങ്ങളുടെ വിചാരങ്ങൾക്കും മാററം വന്നിട്ടില്ലെന്നു ഞങ്ങൾക്കു നിശ്ചയമുള്ളതുകൊണ്ട് ആശാബന്ധം അയവാനുള്ള അവസരം വന്നിട്ടുമില്ല. വിശേഷവിധിയായി ഇക്കൊല്ലം ചില ഏൎപ്പാടുകൾ ചെയ്‌വാൻ ഞങ്ങൾ ആഗ്രഹിക്കുന്നതു ഫലിക്കുമെന്നു തീൎച്ചയായാൽ മാസിക വഴിയായിത്തന്നെ വായനക്കാരെ അറിയിക്കുന്നതുമാണ്. ശാന്തിക്കാരൻ എമ്പ്രാന്തിരി പറയുന്നതുപോലെ ‘താള ഒരുമ്പൊ സൊര ഒര സൊര ഒരുമ്പൊ താള ഒര താളോം സൊരോംകൂടി ഒരുമ്പൊനായ്ക്കവസര ഒര’ എന്ന മട്ടിലാണ് എല്ലാ മലയാളമാസിക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/108&oldid=164369" എന്ന താളിൽനിന്ന് ശേഖരിച്ചത്