കളുടേയും താൽകാലിക സ്ഥിതി എന്നു വരികിലും, നിത്യനിദാനം പൂജയടിയന്തരം കഴിച്ചുകൂട്ടുവാൻ സഹായിച്ചിട്ടുള്ള ഞങ്ങളുടെ ‘ഊരാളന്മാർക്കു’ മംഗളോദയക്കാരുടെ മംഗളാശംസക്കു പുറമെ ഭാഷാദേവിയുടെ ഭൂരികാരുണ്യവും ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികമാസത്തിലാണല്ലൊ ‘മംഗളോദയ’മാസികയുടെ ജന്മനക്ഷത്രം. ചാൎച്ചക്കാരേയും വേഴ്ചക്കാരേയും സൽക്കരിക്കുവാനുള്ള ഈ ഒരവസരം പാഴാക്കിക്കളയുന്നത്, ഈ പത്രകുഡുംബത്തിലെ കൈകാൎയ്യകൎത്താവിന്റെ മാനത്തിന്നും മൎയ്യാദയ്ക്കും യോജിച്ച ഒരു പ്രവൃത്തിയാകയില്ലെന്നു ഞങ്ങൾക്കു നല്ലവണ്ണം അറിയാം. എങ്കിലും കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലെ ഷഷ്ടിപൂൎത്തിസത്രത്തിന്നു മംഗളോദയക്കാരും വട്ടംകൂട്ടിവരുന്നതിനാൽ തല്ക്കാലം ഒരു പ്രാതൽ മാത്രംകൊണ്ടു കഴിച്ചുകൂട്ടുന്നതിൽ പത്രബന്ധുക്കളാരും പരിഭവിക്കയില്ലെന്നു വിശ്വസിക്കുന്നതിന്നു വിരോധമൊന്നും കാണുന്നില്ല.
ഞങ്ങളുടെ മാസികയ്ക്കു ചെറുപ്പകാലം വിട്ടിട്ടില്ലെങ്കിലും കളിവിടേണ്ട കാലമായി എന്നാണു തോന്നുന്നത്. അതിനെ എടുത്തു ലാളിക്കുന്നവരിൽ ആൾഭേദംകൊണ്ടും പ്രകതിഭേദംകൊണ്ടും ന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |