92 സാഹിത്യം
ന്നതല്ല.ജയാപജയങ്ങൾ 'ദൈവംപാതി' യോടുനമുക്കുള്ള അടിമപ്പാടിനെ അനുസരിച്ചിരിക്കട്ടെ.
കഴിഞ്ഞ കൊല്ലത്തെ വിഷയവിവരപ്പട്ടിക പരിശോധിക്കുമ്പോൾ പല ഭേദഗതികളും ചെയ്യേണ്ടതായിട്ടു ഞങ്ങൾകാണുന്നുണ്ട്. 'മുട്ടുശാന്തി' നിവൃത്തിക്കുവാനായി ചിലലേഖനങ്ങൾ പ്രസിദ്ധം ചെയ്യേണ്ടിവന്നിട്ടുണ്ടെന്നു ഞങ്ങൾ സമ്മതിക്കുന്നു. പരമമായ ഉദ്ദേശത്തിന്റെ ഒരു വക്കുപോലും സ്പർശിച്ചിട്ടുണ്ടെന്നു ഞങ്ങൾ വിചാരിക്കുന്നതുമില്ല.എന്നാൽ ഇതിന്നു പത്രപ്രവർത്തകന്മാർ മാത്രം ഉത്തരവാദികളാണെന്നു വിചാരിക്കുന്നതായാൽ അല്പം സങ്കടമില്ലെന്നില്ല. മലയാളമാസികകൾ വാങ്ങിവായിക്കുന്നവർ എണ്ണായിരത്തിൽ ഒന്നു വീതമേഉള്ളു. അതിൽ തന്നെ മുപ്പത്തീരായിരത്തിൽ ഒന്നുവീതമേ പണം കൊടുക്കുന്നവരുമുള്ളു. ഇതു പന്ത്രണ്ടു മാസികകൾക്കുകൂടി വിഭജിക്കുന്നതായാൽ മാസികകൾക്കു് ഉപജീവിക്കുവാൻ എത്രത്തോളം സൌകർയ്യമുണ്ടെന്ന് ആലോചിക്കാതെതന്നെ അറിയാം. പക്ഷേ 'മംഗളോദയ'ത്തിന്റെ ഭാഗ്യാതിരേകം കൊണ്ട് കാലാവസ്ഥക്കുതക്ക സഹായമല്ല ഞങ്ങൾക്കുണ്ടായിട്ടുള്ളു. ഇതുതന്നെ മേലാൽ ഞങ്ങൾക്ക് ഉത്സാഹത്തിന്നും കാരണമായിത്തീർന്നിട്ടുണ്ട്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |