Jump to content

താൾ:Mangala mala book-2 1913.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിനോടു യാതൊന്നും പറവാൻ ശക്തിയില്ലാതെ വരികയും ചെയ്തതിനാൽ ഒടുവിൽ ഈ സങ്കടനിവൃത്തിയ്ക്കായി എല്ലാവരുംകൂടി ചോററാനിയ്ക്കരെവെച്ചു പട്ടേരിയോടുതന്നെ സംശയം ചോദിയ്ക്കുന്നതാണ് നല്ലതെന്നുറച്ച് അപ്രകാരം അവർ തമ്മിൽ നടന്ന സംഭാഷണശ്ലോകമാണിത്.

നമ്പൂരിമാർ - 'ആപദികിംകരണീയം?
പട്ടേരി - സ്മരണീയം ചരണയുഗളമംബായാം!
നമ്പൂരിമാർ - തൽസ്കരണം കിംകുരുതെ?
പട്ടേരി - ബ്രഹ്മാദീനപിചകിങ്കരീകുരുതെ',

മലയാളത്തിൽ നമ്പൂരിമാരുടെ ഇടയിൽ പണ്ട് എന്നുമാത്രമല്ല കുറച്ചൊക്കെ ഇപ്പോഴും പരദേശികളോടുകൂടി പെരുമാറുകയും വിശേഷിച്ച് അവരുടേ ക്രിയാംഗങ്ങളായ വിഷയങ്ങളിൽ യാതൊരു പ്രകാരത്തിലും പരദേശിസംബന്ധമുണ്ടായിരിക്കുകയും പാടില്ലെന്നു കലശലായ നിർബ്ബന്ധം കാണുന്ന സ്ഥിതിയ്ക്കു മലയാളികളുടെ സ്വദേശാഭിമാനം മൂൎഛിച്ചിരുന്ന അക്കാലത്തു തളിയിലേത്താനത്തിൽ കിഴക്കെ കാഞ്ചീപുരത്തുകാരനായ ഉദ്ദണ്ഡശാസ്ത്രികൾക്ക് അവകാശം സിദ്ധിപ്പാൻ ഇടവരത്തക്കവണ്ണം അദ്ദേഹത്തിനെ സദസ്യനായി സ്വീകരിച്ചതു സ്വദേശഗുണസംരക്ഷണദീക്ഷിതനായിരുന്ന സാമൂതിരിപ്പാട്ടിലേയ്ക്ക് ഒ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/34&oldid=164406" എന്ന താളിൽനിന്ന് ശേഖരിച്ചത്