ടെ പരിണാമമായിട്ടല്ല മുക്കാലും ഇംഗ്ലീഷു ഭാഷയുടെ പകൎപ്പും സംസ്കൃതഭാഷയുടെ ചവൎപ്പും ആയിട്ടാണ് കണ്ടുവരുന്നത്. പുതിയ വാക്കുകളുടെ ആവിൎഭാവവും അങ്ങിനെതന്നെ. ഈ പകൎപ്പുഭാഷ അസ്സൽ ഭാഷയെ മുഴുവനും വിഴുങ്ങുന്നതിന്നു മുമ്പായി ഇപ്പോൾ മലയാളഭാഷയ്ക്കു വരുന്ന മാററത്തിന്നൊരു മാററം ഉണ്ടായാൽ കൊള്ളാമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
പഴയ മലയാളഭാഷയിൽ വാക്കിലും വാചകരീതിയിലും സ്വീകരിയ്ക്കാമെന്നു തോന്നുന്ന ഭാഗങ്ങൾ കൈക്കൊണ്ടതു കഴിച്ചു പോരാതെ വരുന്നതു കടം വാങ്ങുകയോ സൃഷ്ടിയ്ക്കുകയൊ ചെയ്യുന്നത് അധികം നന്നായിരിയ്ക്കും. ഇതു തീൎച്ചപ്പെടുത്താൻ വേണ്ട അറിവും പ്രയത്നിയ്ക്കുവാൻ വേണ്ട ക്ഷമയും ഇല്ലായ്കകൊണ്ടോ പരിഷ്കാരഭ്രമത്തിൽ അധികം മുങ്ങിപ്പോയതുകൊണ്ടോ വളരെ ആളുകൾ ഈ വിഷയത്തിൽ പ്രവേശിച്ചു കാണുന്നില്ല. അതു നിമിത്തം അനേകം പഴയ കവിതകളുടെ സ്വാരസ്യവും വാചകങ്ങളുടെ പുഷ്ടിയും കാണാതെ പോകുന്നുണ്ട്. വേലുത്തമ്പി ദളവയുടെ വിളംബരത്തിന്റെ ഊൎജ്ജിതം ഇക്കാലത്തു കണികാണ്മാൻപോലും ഇല്ല. കൃഷ്ണപ്പാട്ട്, ഉണ്ണുനീലിസന്ദേശം മുതലായവയുടെ സ്വാരസ്യം ആരും കാണാതായിത്തുടങ്ങി. ഈററില്ലവും മാറെറാലിയും പോയി ഗൎഭഗൃഹവും പ്രതിബിംബ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |