ശബ്ദവുമായിത്തുടങ്ങി. എന്നു മാത്രമല്ല ഈ വകയിൽ അഭിരുചിയും കൂടിത്തുടങ്ങി. അനേകം ഗുണങ്ങളും പല ദോഷങ്ങളും ഉള്ള പഴയ ഭാഷയെ ക്ഷമയോടുകൂടി ഒന്നു പരിശോധിച്ചു നോക്കുന്നതായാൽ ഇതിന്റെ വാസ്തവം എല്ലാവർക്കും അറിവാൻ കഴിയുന്നതാണ്.
സാഹിത്യവിഷയത്തിൽ പ്രാചീനഭാഷാകവിതകളിൽ കണ്ടുവരുന്ന പ്രയോഗഭംഗിയും അൎത്ഥപുഷ്ടിയും സ്വാരസ്യവും നവീനകവിതകളിൽ ദുൎല്ലഭമാണെന്നു സഹൃദയന്മാർ പരക്കെ പറഞ്ഞുവരുന്നുണ്ട്. ഇതു വെറും പാഴ്വാക്കോ പേമൊഴിയോ അല്ലെന്ന് അന്നും ഇന്നും ഉള്ള കവിതകളിൽ കടന്നു ചുഴിഞ്ഞു നോക്കിയാൽ അറിയാവുന്നതാണ്. ആശയത്തെ ഏററക്കുറവുകൂടാതെ വെളിവാക്കുന്നതും സൂക്ഷ്മങ്ങളായ മനോവൃത്തിഭേദങ്ങളെ വേർതിരിച്ചു കാണിയ്ക്കുന്നതും സന്ദൎഭത്തിന്നു യോജിയ്ക്കുന്നതും ആയ ചില പദങ്ങളും പ്രത്യയങ്ങളും വേണ്ട ദിക്കിൽ വേണ്ടപോലെ പ്രയോഗിക്കുന്ന കാൎയ്യത്തിലുള്ള നിഷ്ഠയ്ക്ക് അന്നും ഇന്നും വളരെ വ്യത്യാസം കാണുന്നുണ്ട്.
“ | 'കുളിച്ചു കൂന്തൽപുറയുംതുവൎത്തി- |
” |
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |