Jump to content

താൾ:Mangala mala book-2 1913.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണഗാഥ 9

നെ കൊണ്ടാടുന്നതിൽ എന്തൊരാശ്ചൎയ്യമാണുള്ളത്? കൃഷ്ണഗാഥ വായിച്ചു കഴിഞ്ഞപ്പോളുണ്ടായ ലഹരിയിലാണ് നമ്പ്യാര് കൃഷ്ണലീല തീർത്തതെന്നു തീർച്ച പറയാം. കൃഷ്ണലീല വത്സസ്നേയത്തിന്റെ നേരു പകർപ്പെന്നു പറഞ്ഞാൽ അലൌകികമാവുമെങ്കിൽ, വത്സസ്നേയം കൃഷ്ണലീലയുടെ ജീവനെന്നു പറയാതെ യാതൊരു നിവൃത്തിയുമില്ല നമ്പ്യാരെപ്പോലെയുള്ള ഒരു കവിക്ക് അന്യന്റെ കവിതയിൽ അഭിരുചി ജനിച്ചാൽ, അതായത് ആ കവിതയുടെ ആന്തരമായ ഗുണം കൊണ്ടെന്നല്ലാതെ അദ്ദേഹത്തിന്ന് അതുപോലെ രചിയ്ക്കുവാൻ പാടവം പോരാഞ്ഞിട്ടാണെന്ന് ഒരു കാലത്തും ആരും വിചാരിയ്ക്കുന്നതല്ല.

ചെറുശ്ശേരി നമ്പൂരി ഏഴാം ശതാബ്ദത്തിന്റെ ഒടുവിലും, പുനത്തിൽ നമ്പൂരി ഒമ്പതാം ശതവർഷത്തിലും ജീവിച്ചിരുന്നതായിട്ടും സാക്ഷാൽ 'ഉദ്ദണ്ഡകേസരി' പുനത്തിന്റെ കാലത്തിനു മുമ്പുതന്നെ പരലോകം പ്രാപിച്ചതിനാൽ അക്കാലത്തേയ്ക്ക് വേറെ ഒരു ഉദ്ദണ്ഡശാസ്ത്രികൾ ആവശ്യമുള്ളതായിട്ടുമാണ് ഭാഷാചരിത്രത്തിൽ കാണുന്നത്. എന്നാൽ ഉത്തരകേരളത്തിൽ ചെറുശ്ശേരിയെന്നും പുനമെന്നും രണ്ട് തറവാടുകൾ ഉണ്ടായിരുന്നതിൽ ഒന്നു മറ്റേതിലേയ്ക്ക് ഒതുങ്ങിയെന്നു കേട്ടിട്ടുണ്ട്. ഇങ്ങനെ ഒരു സംഭ

2 *
































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/16&oldid=164386" എന്ന താളിൽനിന്ന് ശേഖരിച്ചത്